Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: whiteswantv

ഗംഗാനദിയിൽ ബോട്ട് മറിഞ്ഞ് അപകടം; 20 ദിവസം പ്രായമുള്ള കുഞ്ഞടക്കം 10 പേരെ ബി.എസ്.എഫ് രക്ഷപ്പെടുത്തി

ഡൽഹി: ഗംഗാനദിയിൽ ശക്തമായ ഒഴുക്കിലും കാറ്റിലുംപെട്ട് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ 10 ബംഗ്ലാദേശ് പൗരന്മാരെ ബി.എസ്.എഫ് രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയവരിൽ 20 ദിവസം മാത്രം പ്രായമുള്ള കുഞ്ഞും ഉൾപ്പെടുന്നു. ബംഗ്ലാദേശിലെ ചാപൈ നവാബ്ഗഞ്ചിലെ ബഖെർ അലി ഘാട്ടിൽ നിന്ന് ജോഹർപൂരിലേക്ക് 12 യാത്രക്കാരുമായി പോകുകയായിരുന്ന ചെറിയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. യാത്ര തുടങ്ങി 20 മിനിറ്റിനുള്ളിൽ ശക്തമായ ഒഴുക്കിലും കാറ്റിലുംപെട്ട് നടുക്കടലിൽ ബോട്ട് മറിയുകയായിരുന്നു. ശക്തമായ ഒഴുക്കിൽപ്പെട്ട് അതിർത്തി കടന്ന് ഇന്ത്യൻ ഭാഗത്തേക്ക് ഒഴുകിയെത്തിയ സംഘത്തെ ബി.എസ്.എഫ് പട്രോളിങ് സംഘം […]
Read more

ഇന്തോനേഷ്യയില്‍ കപ്പല്‍ അപകടത്തില്‍പ്പെട്ടു; ഒരു മരണം

ജക്കാർത്ത: മോശം കാലാവസ്ഥയെ തുടർന്ന് 243 പേരുമായി യാത്ര ചെയ്ത ഇന്തോനേഷ്യൻ യാത്രാ കപ്പൽ അപകടത്തിൽപ്പെട്ടു. ഒരാൾ മരിക്കുകയും 103 പേരെ രക്ഷപ്പെടുത്തുകയും ചെയ്തു. 140 പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. ജാവാ കടലിൽ സഞ്ചരിച്ചിരുന്ന വിർഗോ ട്രാൻസ്‌പോർട്ട് 8 എന്ന കപ്പലുമായുള്ള ബന്ധം ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് നഷ്ടമായത്. 2.5 മീറ്ററോളം ഉയരമുള്ള തിരമാലകളെ അതിജീവിച്ചാണ് രക്ഷാപ്രവർത്തകർ അപകടത്തിൽപ്പെട്ട കപ്പലിന് സമീപമെത്തിയതെന്ന് അധികൃതർ അറിയിച്ചു. കിഴക്കൻ ജാവ പ്രവിശ്യയിലെ സുരബായയിൽ നിന്ന് ദക്ഷിണ കലിമന്താനിലെ ബഞ്ചാർബാസിമിലേക്കായിരുന്നു കപ്പലിന്റെ […]
Read more

തൃത്താലയിൽ10 ലക്ഷത്തിലേറെ രൂപയുടെ MDMA പിടികൂടി; മൂന്ന് പേർ അറസ്റ്റിൽ

പാലക്കാട്: തൃത്താല കുമരനല്ലൂരിൽ വൻ ലഹരിവേട്ട. 10 ലക്ഷത്തിലേറെ രൂപ വിലവരുന്ന എംഡിഎംഎ പൊലീസ് പിടികൂടി. കെട്ടിടത്തിന്റെ അഴുക്കുചാലിലും വിവിധ ഭാഗങ്ങളിലെ വിടവുകളിലുമാണ് ലഹരിമരുന്ന് സൂക്ഷിച്ചിരുന്നത്. സംഭവത്തിൽ കുമരനല്ലൂർ സ്വദേശിയുൾപ്പെടെ മൂന്ന് പേരെ തൃത്താല പൊലീസ് പിടികൂടി. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പൊലീസ് പരിശോധന. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശവാസിയായ മുഹമ്മദ് റാഫിയെയും രണ്ട് കൂട്ടുകാരെയും പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. ഇവരെ പിന്തുടർന്നാണ് കുമരനല്ലൂർ വെള്ളാളൂർ ഭാഗത്തെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പൊലീസ് എത്തിയത്. […]
Read more

21 ടെസ്റ്റിൽ 16 തോൽവി; പാകിസ്ഥാൻ ക്രിക്കറ്റിൽ തകർച്ച തുടരുന്നു

ഇസ്ലാമാബാദ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ 3-0ന് വൈറ്റ്‌വാഷ് ചെയ്യപ്പെട്ടതോടെ പാകിസ്ഥാൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശം ഘട്ടത്തിലേക്ക് വീണിരിക്കുകയാണ്. പരമ്പരയ്ക്കിടെ കൂട്ടത്തോടെയുള്ള പുറത്താക്കലുകളും പരിശീലക മാറ്റങ്ങളും നടന്നതിനിടെയാണ് ടീമിന്റെ ദയനീയ പ്രകടനം. അരങ്ങേറ്റക്കാരനായ റാസുള്ളയുടെ പ്രകടനം മാത്രമാണ് നിരാശജനകമായ പര്യടനത്തിൽ പാകിസ്ഥാന് നേരിയ ആശ്വാസമായത്. കഴിഞ്ഞ 50 വർഷത്തിനിടെ ഇംഗ്ലണ്ട് സന്ദർശിച്ച പാകിസ്ഥാന്റെ ഏറ്റവും മോശം ടീമെന്നാണ് വിലയിരുത്തൽ. പരിശീലകരെ മാറ്റുന്ന പതിവ് തുടരുന്നതിനിടെ ഹെഡ് കോച്ച് സർഫറാസ് അഹമ്മദിനെയും ബൗളിങ് കോച്ച് ഉമർ ഗുലിനെയും സ്ഥാനങ്ങളിൽ […]
Read more

കെഎസ്ആർടിസി ബസുകളുടെ ആയുസ്സ് 20 വർഷമാക്കി; 2,050 പഴയ ബസുകൾക്ക് സർവീസ് തുടരാം

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളുടെ കാലാവധി 20 വർഷമായി ഉയർത്തി സർക്കാർ ഉത്തരവിറക്കി. 17 വർഷം കഴിഞ്ഞ 2,050 ബസുകൾ കൂടി സർവീസിൽ തുടരുന്നതിനാണ് അനുമതി നൽകിയിരിക്കുന്നത്. സർക്കാർ വാഹനങ്ങളുടെ കാലാവധി അടുത്തിടെ 20 വർഷമായി ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കെഎസ്ആർടിസിയും ബസുകളുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ടത്. 17 വർഷം കഴിഞ്ഞ ബസുകൾ നിലവിൽ ഓർഡിനറി സർവീസുകളിലാണ് ഉപയോഗിക്കുന്നത്. ഇവ പിൻവലിച്ചാൽ പ്രിയദർശിനി പദ്ധതി ഉൾപ്പെടെയുള്ള സർവീസുകളെ ബാധിക്കുമെന്നാണ് കെഎസ്ആർടിസിയുടെ നിലപാട്. അതേസമയം, കേന്ദ്രനിയമപ്രകാരം വാഹനങ്ങളുടെ കാലാവധി 15 […]
Read more

യുഎൻ അനുമതിയില്ലാത്ത ഉപരോധങ്ങൾ അന്താരാഷ്ട്ര നിയമലംഘനം; ബ്രിക്സ്

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന സംഘർഷങ്ങളിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ബ്രിക്സ് ഉച്ചകോടി. ഐക്യരാഷ്ട്രസഭയുടെ അംഗീകാരമില്ലാതെ ഏർപ്പെടുത്തുന്ന ഏകപക്ഷീയമായ ഉപരോധങ്ങളെയും ബ്രിക്സ് ശക്തമായി അപലപിച്ചു. ന്യൂഡൽഹിയിൽ ചേർന്ന വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥകളുടെ വാർഷിക ഉച്ചകോടിയിലാണ് പാശ്ചാത്യ രാജ്യങ്ങൾക്ക് ആധിപത്യമുള്ള ആഗോള വിഷയങ്ങളിൽ വികസ്വര രാജ്യങ്ങളുടെ ശബ്ദം ശക്തമാക്കാനുള്ള തീരുമാനമുണ്ടായത്. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും ഉച്ചകോടിയിൽ പങ്കെടുത്തു. ആണവനിലയങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ ആഗോള സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്ന് നേതാക്കൾ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. യുഎൻ സുരക്ഷാസമിതിയുടെ അനുമതിയില്ലാതെ ഏർപ്പെടുത്തുന്ന ഉപരോധങ്ങൾ […]
Read more

വിഷമദ്യം കഴിച്ച് 9 മരണം; നാഗാലാൻഡിൽ റെഡ് അലേർട്ട്

ന്യൂഡൽഹി: നാഗാലാൻഡിലെ ടുഎൻസാങ് ജില്ലയിൽ വിഷമദ്യം കഴിച്ചതിനെ തുടർന്ന് ഒമ്പത് പേർ മരിച്ചു. സംഭവത്തിൽ സംസ്ഥാനത്തുടനീളം റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ടുഎൻസാങ് സിവിൽ ആശുപത്രിയിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ഗുരുതര സാഹചര്യം കണക്കിലെടുത്ത് നാഗാലാൻഡ് ഡിജിപി രൂപൻ ശർമ്മയാണ് ഞായറാഴ്ച റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. മോൺ, മൊകോക്ചുങ്, ടുഎൻസാങ്, ലോങ്ലെങ്, കിഫൈർ, ഷമാതോർ, നോക്ലാക് ജില്ലകളിലെ ജനങ്ങൾ മദ്യം കഴിക്കരുതെന്ന് ഡിജിപി കർശന നിർദേശം നൽകി. സ്ഥിതിഗതികൾ വ്യക്തമാകുന്നതുവരെ മറ്റ് ജില്ലകളിലുള്ളവരും […]
Read more

കൃഷിയിടത്തിലെ മോട്ടോർ മോഷ്ടിച്ചു; ആക്രിക്കടയിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിൽ

പത്തനംതിട്ട: കൃഷിയാവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ചയാൾ പൊലീസ് പിടിയിൽ. പത്തനംതിട്ട മുണ്ടുകോട്ടക്കൽ സ്വദേശി മുതുപാലക്കൽ വീട്ടിൽ ശ്രീജിത്ത് ശിവരാജൻ (30) ആണ് പിടിയിലായത്. മുണ്ടുകോട്ടക്കൽ സ്വദേശി രാജന്റെ കൃഷിയിടത്തിൽ സ്ഥാപിച്ചിരുന്ന മോട്ടോറാണ് ഇയാൾ മോഷ്ടിച്ചത്. ബുധനാഴ്ച രാത്രിയായിരുന്നു മോഷണം. മോഷ്ടിച്ച മോട്ടോർ പത്തനംതിട്ടയിലെ ആക്രിക്കടയിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് ഇയാളെ പിടികൂടിയത്. പത്തനംതിട്ട സർക്കിൾ ഇൻസ്‌പെക്ടർ അരുൺ ജി, എസ്എച്ച്ഒ അനീഷ് എബ്രഹാം, എസ്ഐ അൻസുദീൻ ജെ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ […]
Read more

ഹജ്ജ് മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള തീയതി നീട്ടണം; കേന്ദ്രത്തോട് ആവശ്യപ്പെട്ട് മന്ത്രി എൻ. ഷംസുദ്ദീൻ

തിരുവനന്തപുരം: കേരളത്തിൽ നിന്നടക്കം ഹജ്ജ് തീർത്ഥാടനത്തിന് തിരഞ്ഞെടുക്കപ്പെട്ട ഹാജിമാർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള തീയതി നീട്ടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഹജ്ജ് വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവിന് കത്തയച്ചു. കേരളത്തിൽ നിന്ന് ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവരിൽ വലിയൊരു വിഭാഗവും വിദേശത്ത് ജോലി ചെയ്യുന്നവരാണ്. ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ നിഷ്കർഷിച്ചിട്ടുള്ള മാതൃകയിലുള്ള മെഡിക്കൽ സ്ക്രീനിങ് സർട്ടിഫിക്കറ്റ് സെപ്റ്റംബർ 15നകം സമർപ്പിക്കാൻ പലർക്കും ബുദ്ധിമുട്ടുണ്ടെന്ന് മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. വിദേശത്തെ സർക്കാർ സംവിധാനങ്ങളിൽ നിന്നും […]
Read more

നാവിൽ കൊതിയൂറും കണ്ണൂർ കോക്ക്ടെയിൽ ഈസിയായി ഉണ്ടാക്കാം

പണ്ട് കണ്ണൂരു മാത്രം കിട്ടിയിരുന്ന കോക്ക്ടെയിൽ ഇപ്പോൾ എല്ലായിടത്തും ട്രെൻഡിങ്ങിൽ നിൽക്കുന്ന ഒരു വിഭവമാണ്. ഇനി വീട്ടിലൊന്നു ട്രൈ ചെയ്തു നോക്കണമെന്ന് ആഗ്രഹിക്കുന്നവർക്കായി ഇത് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം. ചേരുവകൾ കാരറ്റ്– 3 എണ്ണം പപ്പായ(പഴുത്തത്)– ചെറിയ പീസ് പാൽ(കട്ടയാക്കിയത്)– 500 മില്ലിലിറ്റർ വാനില ഐസ്ക്രീം– 3 സ്കൂപ്പ് മാതള അല്ലി– ആവശ്യത്തിന് പഞ്ചസാര– ആവശ്യത്തിന് കശുവണ്ടി– ഒരു പിടി ബദാം– ഒരു പിടി തയാറാക്കുന്ന വിധം കാരറ്റ് തൊലി കളഞ്ഞ് ഇടത്തരം പീസുകളാക്കി വേവിക്കുക. ഇനി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix