Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: whiteswantv

ഏഴാം ക്ലാസ് വിദ്യാർഥിനിയെ മർദിച്ച അധ്യാപകനെതിരെ കൂടുതൽ പരാതി

കൊല്ലം: ഏഴാം ക്ലാസ് വിദ്യാർഥിനിയെ മർദിച്ച ട്യൂട്ടോറിയൽ അധ്യാപകനെതിരെ കൂടുതൽ പരാതികൾ. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തതിന് പിന്നാലെ അധ്യാപകൻ ഒളിവിൽ പോയി. അഞ്ചൽ കരുകോൺ ഹയർ സെക്കൻഡറി സ്കൂളിന് സമീപം പ്രവർത്തിക്കുന്ന ട്യൂട്ടോറിയൽ സ്ഥാപനത്തിലെ അധ്യാപകനായ സുഫിയാനെതിരെയാണ് പരാതികൾ ഉയർന്നത്. കരുകോൺ സ്വദേശികളായ ദമ്പതികളുടെ മകളായ ഏഴാം ക്ലാസ് വിദ്യാർഥിനിയെ അധ്യാപകൻ മർദിച്ചെന്ന പരാതി ഇന്നലെയാണ് അഞ്ചൽ പോലീസിന് ലഭിച്ചത്. കുട്ടിയുടെ ഇരുകാലുകളിലും അടിയേറ്റ പാടുകളുണ്ടായിരുന്നു. പുസ്തകം വായിക്കുന്നതിനിടെ ചില വാക്കുകൾ തെറ്റിയതിനെ തുടർന്നാണ് അധ്യാപകൻ […]
Read more

ബ്രിക്സ് ഉച്ചകോടിക്ക് സമാപനം; നന്ദി അറിയിച്ച് മോദി

ന്യൂഡൽഹി: 18-ാമത് ബ്രിക്സ് ഉച്ചകോടി ദില്ലിയിൽ സമാപിച്ചു. ഉച്ചകോടിയിൽ പങ്കെടുത്ത രാഷ്ട്രത്തലവന്മാർക്ക് നന്ദി അറിയിച്ച് അധ്യക്ഷത വഹിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. ബ്രിക്സ് കേവലം രാജ്യങ്ങളുടെ കൂട്ടായ്മ മാത്രമല്ലെന്നും ആഗോള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുള്ള സംവിധാനമാണെന്നും മോദി പറഞ്ഞു. ദില്ലി ഉച്ചകോടി ബ്രിക്സിന് കൂടുതൽ ശക്തി പകർന്നെന്നും കൂട്ടായ തീരുമാനങ്ങൾ നടപ്പാക്കാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ബ്രിക്സ് മൂന്നാം ദശാബ്ദത്തിലേക്ക് കടക്കുന്ന സാഹചര്യത്തിൽ ലോകം ശക്തമായ മുന്നേറ്റമാണ് കൂട്ടായ്മയിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്നും അത് […]
Read more

ദീർഘകാല കരാർ റദ്ദാക്കിയത് ആരാണ്? നേർക്കുനേർ ബി അശോകും പിണറായിയും; ആരോപണം ഉമ്മൻ ചാണ്ടി സർക്കാരിലേക്കും, വേലിയിൽ കിടക്കുന്ന പാമ്പാണ് ബി അശോക്

കേരളം ഈ ദിവസങ്ങളിൽ കടന്നുപോകുന്നത് സമാനതകളില്ലാത്ത വൈദ്യുതി പ്രതിസന്ധിയിലൂടെയാണെന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല. ശാസ്ത്രീയവും അശാസ്ത്രീയവുമായ ധാരാളം ഘടകങ്ങൾ ചേർന്നതാണ് ഈ പ്രതിസന്ധിയിലേക്ക് കേരളത്തെ കൊണ്ടെത്തിച്ചതിലെ കാരണങ്ങൾ. പക്ഷേ ആരോപണങ്ങളിൽ നിന്നും ജനരോഷത്തിൽ നിന്നും രക്ഷപ്പെടാൻ മുൻ എൽഡിഎഫ് സർക്കാരിനെ പഴിചാരി രക്ഷപ്പെടാനാണ് യുഡിഎഫ് സർക്കാരിന്റെ ശ്രമങ്ങൾ. കേരളത്തിൽ കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭിക്കുമായിരുന്ന ആര്യാടൻ മുഹമ്മദ് ഒപ്പുവെച്ച കരാറിൽ നിന്നും, പിണറായി സർക്കാർ പിൻവാങ്ങി എന്നും അതാണ് ഇപ്പോഴത്തെ വൈദ്യുതി പ്രതിസന്ധിക്കു കാരണം എന്നുമാണ് ഉയരുന്ന […]
Read more

‘മോദിയുടെ പരാജയങ്ങൾ മറയ്ക്കുന്ന ഹിജാബ്’; ബിജെപിക്കെതിരെ പവൻ ഖേഡ

ന്യൂഡൽഹി: ന്യൂഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി ചേരിപ്രദേശങ്ങൾ വലിയ കർട്ടനുകളും താൽക്കാലിക മറകളും ഉപയോഗിച്ച് മറച്ചുവെച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്. ബിജെപിയുടെ രാഷ്ട്രീയ കാപട്യം ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് നേതാവ് പവൻ ഖേഡ വിമർശനം ഉന്നയിച്ചത്. ‘എല്ലാ ഹിജാബുകളോടും ബിജെപിക്ക് എതിർപ്പില്ല. മോദിയുടെ പരാജയങ്ങളെ മറച്ചുപിടിക്കുന്ന ഹിജാബാണ് അവർക്ക് ഏറ്റവും പ്രിയപ്പെട്ടത്’ എന്നാണ് ഡൽഹിയിലെ ചേരികൾ പച്ചത്തുണികളും മറകളും ഉപയോഗിച്ച് മറച്ചതിന്റെ വീഡിയോ പങ്കുവെച്ച് പവൻ ഖേഡ എക്സിൽ കുറിച്ചത്. വിദേശ പ്രതിനിധികൾ സഞ്ചരിക്കുന്ന […]
Read more

വിപുലീകൃത സംസ്ഥാന കമ്മിറ്റിയെക്കുറിച്ച് തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നു: എം.വി. ​ഗോവിന്ദൻ

കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് കേന്ദ്ര, സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ പരിഹരിക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. ഇടതുപക്ഷത്തെ ദുർബലപ്പെടുത്തി വലതുപക്ഷ ശക്തികൾക്ക് മേൽക്കൈ നേടാനുള്ള ശ്രമം നടന്നതായും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പിലെ തിരിച്ചടിയെ മറികടക്കുന്നതിനുള്ള നടപടികളാണ് ഇനി ചർച്ച ചെയ്യുകയെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. സംഘടനയിലുണ്ടായ പോരായ്മകളും തെറ്റായ പ്രവണതകളും തിരുത്താൻ പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യും. പാർട്ടി അംഗങ്ങളുടെ നിലവാരം ഉയർത്താനും പ്രാദേശിക തലത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ […]
Read more

‘അവനെ കൈവിടില്ല’; വൈഭവ് സൂര്യവംശിയെക്കുറിച്ച് ലക്നൗ ടീം ഉടമ സഞ്ജീവ് ഗോയങ്ക

ലക്നൗ: ഇന്ത്യ–അഫ്ഗാനിസ്ഥാൻ ടി20 പരമ്പരയ്ക്ക് മുന്നോടിയായി കൗമാരതാരം വൈഭവ് സൂര്യവംശിയെ പുകഴ്ത്തി ലക്നൗ സൂപ്പർ ജയന്റ്സ് ഉടമ സഞ്ജീവ് ഗോയങ്ക. വൈഭവിനെ സ്വന്തം ടീമിലെത്തിക്കാൻ കഴിയാത്തതിൽ എല്ലാ ഐപിഎൽ ടീമുടമകൾക്കും നിരാശയുണ്ടെന്ന് ഗോയങ്ക പറഞ്ഞു. 2025ലെ ഐപിഎൽ മെഗാ ലേലത്തിൽ 1.10 കോടി രൂപയ്ക്കാണ് രാജസ്ഥാൻ റോയൽസ് വൈഭവിനെ സ്വന്തമാക്കിയത്. രാജസ്ഥാൻ ഉടമ ലക്ഷ്മി മിത്തൽ ഇനി വൈഭവിനെ കരിയറിൽ ഒരിക്കലും ടീമിൽ നിന്ന് വിട്ടുകൊടുക്കാൻ ആഗ്രഹിക്കില്ലെന്നും ഗോയങ്ക പറഞ്ഞു. വൈഭവിന്റെ ആത്മവിശ്വാസത്തെയും ബാറ്റിംഗ് മികവിനെയും ഗോയങ്ക […]
Read more

കുഞ്ഞിന്റെ കയ്യിൽ നിന്ന് ഓടയിൽ വീണ ഫോൺ; ഫയർഫോഴ്സ് വീണ്ടെടുത്ത് ഉടമയ്ക്ക് നൽകി

കൊല്ലം: കുഞ്ഞിന്റെ കയ്യിൽ നിന്ന് ഓടയിലേക്ക് വീണ സ്മാർട് ഫോൺ അഗ്നിരക്ഷാ സേനാംഗങ്ങൾ സാഹസികമായി വീണ്ടെടുത്ത് ഉടമയ്ക്ക് കൈമാറി. പട്ടത്താനത്ത് താമസിക്കുന്ന ഹാജിറയുടെ മൊബൈൽ ഫോണാണ് ഓടയിൽ വീണത്. ഇന്നലെ രാവിലെ 9.30ഓടെ പോളയത്തോട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിലായിരുന്നു സംഭവം. ഹാജിറയും മൂന്ന് വയസ്സുള്ള മകളും പോളയത്തോട് ജംക്‌ഷനിലേക്ക് ഓടയ്ക്ക് മുകളിലൂടെ നടന്നുപോകുന്നതിനിടെ കുഞ്ഞിന്റെ കയ്യിലിരുന്ന ഫോൺ കൈവഴുതി താഴേക്ക് വീഴുകയായിരുന്നു. മേൽമൂടിയുടെ വിടവിലൂടെ ഫോൺ ഓടയ്ക്കുള്ളിലേക്ക് വീണതോടെ എന്തുചെയ്യണമെന്നറിയാതെ ഹാജിറ പരിഭ്രാന്തിയിലായി. സംഭവം […]
Read more

തമിഴ്നാട് ഉപതിരഞ്ഞെടുപ്പ്; ഒറ്റക്ക് മത്സരിക്കാൻ ഇടതുപാർട്ടികൾ; ടിവികെയ്ക്ക് വെല്ലുവിളി

ചെന്നൈ: തമിഴ്നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ച് മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന് (ടിവികെ) അപ്രതീക്ഷിത വെല്ലുവിളിയാണ് ഉയർന്നിരിക്കുന്നത്. പ്രധാന മുന്നണികളിൽ ചേരാതെയാണ് സിപിഎമ്മും സിപിഐയും മത്സരിക്കുന്നത്. സിപിഎം മധുരാന്തകം മണ്ഡലത്തിലും സിപിഐ ധാരാപുരം മണ്ഡലത്തിലും സ്ഥാനാർത്ഥികളെ നിർത്തും. ഈ രണ്ട് മണ്ഡലങ്ങളിലും നേരത്തെ മത്സരിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. സ്ഥാനാർത്ഥികളെ ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. അണ്ണാഡിഎംകെ എംഎൽഎമാർ വിജയിച്ച് ഇരുപതാം ദിവസം രാജിവച്ചത് തെറ്റായ നടപടിയാണെന്നും ആരോഗ്യകരമല്ലാത്ത പ്രവണതയാണെന്നും ഇടതുപാർട്ടികൾ […]
Read more

കാമുകിക്കൊപ്പം ജീവിക്കാൻ ഭാര്യയെ കൊലപ്പെടുത്തി; യുവാവും കാമുകിയും അറസ്റ്റിൽ

ന്യൂഡൽഹി: കാമുകിക്കൊപ്പം ജീവിക്കാൻ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ യുവാവും കാമുകിയും അറസ്റ്റിൽ. ഡൽഹിയിലെ പ്രഹ്ലാദ്പൂരിലാണ് സംഭവം. സാഹിദ് അലി, കാമുകി റുക്‌സാർ ഖാത്തൂൺ എന്നിവരെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവർക്കും 22 വയസാണ്. ഒരു മാസം മുമ്പാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് പറയുന്നത്. വീട്ടിലെ കുളിമുറിയിൽ വെച്ചാണ് അലി ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. കഴുത്ത് ഞെരിച്ചാകാം കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. യുവതിയുടെ കഴുത്തിൽ ആഴത്തിലുള്ള മുറിവുകളും കണ്ടെത്തിയിരുന്നു. കൊലപാതകത്തിന് ശേഷം സ്വന്തം […]
Read more

ഒഴിഞ്ഞ മദ്യക്കുപ്പികൾ തിരിച്ചെടുക്കാൻ റിവേഴ്‌സ് വെൻഡിങ് മെഷീൻ; 4,000 ടാസ്മാക് ഷോപ്പുകളിൽ സ്ഥാപിക്കും

ചെന്നൈ: ഒഴിഞ്ഞ മദ്യക്കുപ്പികൾ തിരിച്ചെടുക്കുന്നതിനായി ടാസ്മാക് മദ്യവിൽപ്പനശാലകളോടുചേർന്ന് റിവേഴ്‌സ് വെൻഡിങ് മെഷീനുകൾ സ്ഥാപിക്കുമെന്ന് തമിഴ്‌നാട് സർക്കാർ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. പദ്ധതി നടപ്പാക്കാൻ കോടതി മൂന്ന് മാസത്തെ സമയം അനുവദിച്ചു. ഒഴിഞ്ഞ മദ്യക്കുപ്പികൾക്ക് പത്ത് രൂപ നൽകി തിരിച്ചെടുക്കുന്ന പദ്ധതി തമിഴ്‌നാട് സർക്കാർ നേരത്തെ ആരംഭിച്ചിരുന്നു. മദ്യം വാങ്ങുമ്പോൾ കുപ്പിക്ക് പത്ത് രൂപ അധികമായി ഈടാക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ജീവനക്കാരുടെ കുറവും സ്ഥലപരിമിതിയും കാരണം പദ്ധതി ഫലപ്രദമായി നടപ്പാക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് യന്ത്രസംവിധാനം ഏർപ്പെടുത്തുന്നത്. കുപ്പികൾ തിരിച്ചെടുക്കുന്നതിനുള്ള […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix