Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: whiteswantv

മാനന്തവാടിയിലെ 19കാരിയുടെ മരണത്തിൽ ദുരൂഹത; അന്വേഷണം ആരംഭിച്ച് പൊലീസ്

വയനാട്: മാനന്തവാടി പേരിയയിൽ 19കാരിയെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീക്കണമെന്ന് നാട്ടുകാർ. ആലാറ്റിൽ മോനിച്ചൻ കുന്ന് ഊരിലെ അലീനയെയാണ് വെള്ളിയാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. മൂന്ന് ദിവസം മുൻപാണ് അലീന കുടുംബത്തോടൊപ്പം പിതാവിന്റെ സഹോദരിയുടെ വീട്ടിലെത്തിയത്. വീടിന് സമീപം താമസിക്കുന്നവർ പറയുന്നത്, മരിക്കുന്നതിന് തലേദിവസം അലീന ഉച്ചത്തിൽ നിലവിളിച്ച് വീട്ടിൽ നിന്ന് ഇറങ്ങി ഓടിയെന്നാണ്. കുടുംബാംഗങ്ങൾ പെൺകുട്ടിയെ ഉപദ്രവിച്ചിരുന്നുവെന്ന സംശയവും പ്രദേശവാസികൾ ഉന്നയിക്കുന്നുണ്ട്. എന്നാൽ അലീനയ്ക്ക് […]
Read more

കറന്റ് പോകുമ്പോൾ ഫ്രിഡ്ജ് തുറക്കരുത്! പവർകട്ട് മറികടക്കാൻ ടിപ്സ്

ജനലുകളും വാതിലുകളും ഇപ്പോഴത്തെ കൊടും ചൂട് മറികടക്കാൻ വീടിനുള്ളിലെ വായുസഞ്ചാരം കൂട്ടേണ്ടത് പ്രധാനമാണ്. രാവിലെ നേരത്തെയും വൈകുന്നേരവും അന്തരീക്ഷം താരതമ്യേന തണുത്തിരിക്കുമ്പോൾ ജനലുകളും വാതിലുകളും തുറന്ന് വായുസഞ്ചാരം ഉറപ്പാക്കാം. എന്നാൽ ഉച്ച സമയത്ത് നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന ജനലുകൾ കർട്ടൻ, ബ്ലൈൻഡ് തുടങ്ങിയവ ഉപയോഗിച്ച് അടച്ചിടുന്നത് വീടിനുള്ളിലേക്ക് ചൂട് കയറുന്നത് കുറയ്ക്കാൻ സഹായിക്കും. ഫ്രിഡ്ജ് ഇടയ്ക്കിടെ തുറക്കേണ്ട വൈദ്യുതി ഇല്ലാത്തപ്പോൾ ഫ്രിഡ്ജിന്റെ കാര്യത്തിൽ ശ്രദ്ധ വേണം. ഫ്രിഡ്ജിന്റെ വാതിൽ ഇടയ്ക്കിടെ തുറക്കുന്നത് അകത്തെ തണുപ്പ് വേഗത്തിൽ നഷ്ടപ്പെടാൻ […]
Read more

വൈദ്യുതി പ്രതിസന്ധി; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി. വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിനായി കെഎസ്ഇബി ഡയറക്ടർമാർ നാളെ ഉത്തരേന്ത്യയിലേക്ക് തിരിക്കും. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, പഞ്ചാബ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി സംഘം ചർച്ച നടത്തും. ഇന്ന് രാവിലെ ചേർന്ന കെഎസ്ഇബി ഉന്നതതല യോഗത്തിലാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുമായി നേരിട്ട് ചർച്ച നടത്താൻ തീരുമാനിച്ചത്. നിലവിലെ പ്രതിസന്ധി മറികടക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാനാണ് ബോർഡിന്റെ തീരുമാനം. അതേസമയം, സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ഒറ്റയടിക്ക് പരിഹരിക്കാൻ […]
Read more

80% ഇന്ത്യക്കാരും നോൺവെജ്; ബ്രിക്സ് മെനുവിനെതിരെ രാഹുൽ ​ഗാന്ധി

ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായുള്ള വിരുന്നിൽ പൂർണമായി സസ്യാഹാരം വിളമ്പിയതിനെ വിമർശിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ‘80% ഇന്ത്യക്കാരും സസ്യാഹാരം കഴിക്കുന്നവരല്ല. ഇന്ത്യയിലെ നോൺ വെജ് ഭക്ഷണങ്ങൾ വളരെ രുചിയേറിയതാണ്. എന്റെ സഹോദരിയുണ്ടാക്കുന്ന ചോലെ ബട്ടുരയെപ്പോലെ’– പ്രശസ്തമായ ഉത്തരേന്ത്യൻ വിഭവത്തിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. ഭാരത് മണ്ഡപത്തിൽ നടന്ന രണ്ടു ദിവസത്തെ ബ്രിക്സ് ഉച്ചകോടിയിൽ ഭാരതീയ ശൈലിയിലുള്ള സസ്യാഹാര വിരുന്നാണ് അതിഥികൾക്കായി ഒരുക്കിയിരുന്നത്. ചെറുധാന്യങ്ങൾ കൊണ്ടുള്ള വിഭവങ്ങൾക്ക് മെനുവിൽ വലിയ […]
Read more

ഗോവയിൽ പുതിയ സഖ്യവുമായി ആംആദ്മി പാർട്ടി; ‘ഗോവ ഫസ്റ്റ്’ പ്രഖ്യാപിച്ച് കെജ്രിവാൾ

ന്യൂഡൽഹി: ഗോവയിൽ പുതിയ സഖ്യം പ്രഖ്യാപിച്ച് ആംആദ്മി പാർട്ടി. ഫെബ്രുവരിയിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഗോവ ഫോർവേഡ് പാർട്ടിയുമായി ചേർന്നാണ് ആംആദ്മി പാർട്ടി മത്സരിക്കുക. ‘ഗോവ ഫസ്റ്റ്’ എന്ന പേരിലാണ് സഖ്യം പ്രഖ്യാപിച്ചത്. ഗോവയിലെത്തിയാണ് ആംആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ സഖ്യ പ്രഖ്യാപനം നടത്തിയത്. പുതിയ സഖ്യം കോൺഗ്രസിനും ബിജെപിക്കും ശക്തമായ വെല്ലുവിളിയാകുമെന്ന് കെജ്രിവാൾ അവകാശപ്പെട്ടു. 40 അംഗ ഗോവ നിയമസഭയിൽ നിലവിൽ ആംആദ്മി പാർട്ടിക്ക് രണ്ട് എംഎൽഎമാരും ഗോവ ഫോർവേഡ് പാർട്ടിക്ക് ഒരു […]
Read more

ശബരിമല പാതകളുടെ വികസനത്തിന് 550 കോടി; സീസണ് മുമ്പേ പണി പൂര്‍ത്തിയാക്കും; മന്ത്രി പി കെ ബഷീര്‍

തിരുവനന്തപുരം: ശബരിമല പാതകളുടെ വികസനത്തിനായി 550 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിച്ച് സംസ്ഥാന സർക്കാർ. മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രി പി കെ ബഷീറും നടത്തിയ ചർച്ചയെ തുടർന്നാണ് പാക്കേജ് പ്രഖ്യാപിച്ചത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ആദ്യമായാണ് ഒറ്റത്തവണയായി ഇത്രയും വലിയ തുക ശബരിമല പാതകൾക്കായി അനുവദിക്കുന്നത്. തീർത്ഥാടന സീസണിന് മുമ്പ് റോഡുകളുടെ സമഗ്ര വികസനവും അറ്റകുറ്റപ്പണികളും പൂർത്തിയാക്കുമെന്ന് മന്ത്രി പി കെ ബഷീർ അറിയിച്ചു. റോഡ് അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണത്തിനും തീർത്ഥാടകർക്കുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമാണ് പാക്കേജിൽ […]
Read more

ബ്രിക്സ് ഉച്ചകോടി സമാപിച്ചു; അടുത്ത ആതിഥേയർ ചൈന

ന്യൂഡൽഹി: ഡൽഹിയിൽ രണ്ട് ദിവസമായി നടന്നുവന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് സമാപനം. അംഗരാജ്യങ്ങളുടെ സംയുക്ത പ്രസ്താവന അംഗീകരിച്ചാണ് ഉച്ചകോടി അവസാനിച്ചത്. ആഗോള സമാധാനം, ബഹുമുഖ സഹകരണം തുടങ്ങിയ വിഷയങ്ങളിൽ അംഗരാജ്യങ്ങൾ ഏകകണ്ഠമായ നിലപാട് സ്വീകരിച്ചു. 2027ൽ നടക്കുന്ന 19-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ചൈന ആതിഥേയത്വം വഹിക്കും. ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് എന്നിവരുൾപ്പെടെയുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. അബുദാബി കിരീടാവകാശിയും ഇറാൻ പ്രസിഡന്റും തമ്മിലും […]
Read more

കിഡ്നി വിറ്റും ആധാരം പണയം വെച്ചും വരെ ഐഫോൺ വാങ്ങുന്നവർ! കടം വാങ്ങിയാണെങ്കിലും സ്വന്തമാക്കണമെന്ന ഭ്രമത്തിന് പിന്നിലെ മനഃശാസ്ത്രം എന്താണ്?

ഏറെ കാത്തിരുന്ന ആപ്പിൾ ഇവന്റിന് പിന്നാലെ ആപ്പിൾ തങ്ങളുടെ പുതിയ ഐഫോൺ 18 സീരീസ് പുറത്തിറക്കിയതോടെ സ്മാർട്ട്ഫോൺ വിപണി വീണ്ടും സജീവമായിരിക്കുകയാണ്. സംഭവം വളരെ ആവേശത്തോടെ കാത്തിരുന്ന പലരും പക്ഷേ വില കണ്ടതോടെ ഞെട്ടിയിരിക്കുകയാണ്. ഇന്ത്യയിൽ ഐഫോൺ 18 പ്രോയ്ക്ക് 1,64,900 രൂപയും, പ്രോ മാക്സിന് 1,79,900 രൂപയുമാണ് പ്രാരംഭ വില. ആപ്പിളിന്റെ ആദ്യ മടക്കാവുന്ന ഫോണായ ഐഫോൺ ഡ്യുവോയ്ക്ക് 2,99,900, അതായത് മൂന്ന് ലക്ഷം രൂപയാണ് വില വരുന്നത്. ടോപ് വേരിയന്റുകൾക്ക് 4 ലക്ഷത്തിന് മുകളിലും […]
Read more

മുതിർന്ന സിപിഎം നേതാവ് ബേബി ജോൺ അന്തരിച്ചു

തൃശ്ശൂർ: മുതിർന്ന സിപിഎം നേതാവും ട്രേഡ് യൂണിയൻ പ്രവർത്തകനുമായ ബേബി ജോൺ മാസ്റ്റർ അന്തരിച്ചു. 74 വയസായിരുന്നു. ദീർഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരുന്ന ബേബി ജോൺ സംസ്ഥാന കമ്മിറ്റി അംഗം, തൃശ്ശൂർ ജില്ലാ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. സിഐടിയു തൃശ്ശൂർ ജില്ലാ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചു. 1952ൽ മണലൂർ മണ്ഡലത്തിലെ തൈക്കാട് ചക്രമാക്കിൽ ആന്റണിയുടെയും മേരിയുടെയും മകനായാണ് ബേബി ജോൺ ജനിച്ചത്. 1969 മുതൽ ഇടതുപക്ഷ പ്രസ്ഥാനവുമായി പ്രവർത്തിച്ച അദ്ദേഹം […]
Read more

എംജി സർവകലാശാലയിൽ ചട്ടം മറികടന്ന് നിയമനമെന്ന് പരാതി; അധ്യാപക സംഘടന കോടതിയിലേക്ക്

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിൽ സംഘപരിവാർ അധ്യാപക സംഘടനാ നേതാവിന് ചട്ടങ്ങൾ മറികടന്ന് നിയമനം നൽകിയതായി പരാതി. ബിജെപി സംഘടനാ നേതാവായ ഡോ. രാജു ഫ്രാൻസിസിനെ സ്കൂൾ ഓഫ് കെമിക്കൽ സയൻസസിന്റെ വകുപ്പ് മേധാവിയായി യുഡിഎഫ് നേതൃത്വത്തിലുള്ള സിൻഡിക്കേറ്റ് നിയമിച്ചെന്നാണ് ആരോപണം. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷനാണ് പരാതിയുമായി രംഗത്തെത്തിയത്. നാല് മാസം മുൻപാണ് സ്കൂൾ ഓഫ് കെമിക്കൽ സയൻസസിന്റെ ഡയറക്ടറായി ഡോ. എസ്. അനസ് ചുമതലയേറ്റത്. മൂന്ന് വർഷത്തെ കാലാവധി നിലനിൽക്കെ യാതൊരു മുന്നറിയിപ്പുമില്ലാതെ അദ്ദേഹത്തെ സ്ഥാനത്ത് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix