Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: whiteswantv

96% പാരസൈറ്റുകൾ; ചൂര മീൻ കഴിച്ചാൽ പണി കിട്ടുമോ?

മീൻ പ്രേമികൾക്ക്, പ്രത്യേകിച്ച് ചൂര മീൻ കഴിക്കുന്നവർക്ക് ഏറെ ആശങ്കയുണ്ടാക്കുന്ന ഒരു പഠന റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. തെക്കൻ ബ്രസീൽ തീരത്ത് നിന്ന് പിടിച്ച സ്കിപ്‌ജാക് ട്യൂണ (Katsuwonus pelamis) കളിൽ 96 ശതമാനത്തിലും പാരസൈറ്റുകളുടെ സാന്നിധ്യം കണ്ടെത്തിയതായി 2026 ഓഷൻ ആന്റ് കോസ്റ്റൽ റിസർച്ച് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ വിശദീകരിക്കുന്നു. വിവിധ മത്സ്യബന്ധന മേഖലകളിൽ നിന്ന് ശേഖരിച്ച 53 സ്കിപ്ജക് ചൂരകളെയാണ് ഗവേഷകർ പരിശോധിച്ചത്. ഇതിൽ നിന്ന് 1,600ലേറെ പാരസൈറ്റുകളെയാണ് കണ്ടെത്തിയത്. പരിശോധിച്ച […]
Read more

ഇഡി ബിജെപിയുടെ രാഷ്ട്രീയ താൽപര്യങ്ങൾക്കായി പ്രവർത്തിക്കുന്നു: വി ശിവൻകുട്ടി

തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ ഇ ഡി  ബിജെപിക്ക് അനുകൂലമായി നിയമങ്ങൾ ലംഘിക്കുന്നുവെന്ന് സിപിഐഎം നേതാവ് വി. ശിവൻകുട്ടി ആരോപിച്ചു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ തകർക്കാനുള്ള രാഷ്ട്രീയ അജണ്ടയാണ് ഇഡി നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന്റെയും മുഹമ്മദ് റിയാസിന്റെയും കുടുംബങ്ങൾക്കെതിരെ ഉയർത്തുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ശിവൻകുട്ടി വ്യക്തമാക്കി. നടക്കുന്നത് രാഷ്ട്രീയ പകപോക്കലാണ്. ഇഡി കോടതിക്ക് മുകളിലല്ലെന്നും അദ്ദേഹം പറഞ്ഞു. ഇഡി അധികാരം ഉപയോഗിച്ച് നിയമനടപടികൾ സ്വീകരിക്കുന്നതിന് പകരം ബിജെപിയുടെ രാഷ്ട്രീയ താൽപര്യങ്ങൾ സഫലീകരിക്കുന്നതിനാണ് പ്രവർത്തിക്കുന്നതെന്നും വാർത്തകൾ […]
Read more

ബ്രിക്‌സ് ഉച്ചകോടി: ഡൽഹിയിൽ കനത്ത സുരക്ഷ

ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയോടനുബന്ധിച്ച് ഡൽഹിയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി. 7,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നഗരത്തിൽ വിന്യസിച്ചിരിക്കുന്നത്. ഗതാഗത നിയന്ത്രണത്തിനായി 4,800 ട്രാഫിക് പൊലീസുകാരെയും ചുമതലപ്പെടുത്തി. ചൈന, റഷ്യ, ഇറാൻ, യുഎഇ തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കൾ എത്തുന്നതിനാലാണ് സുരക്ഷ ശക്തമാക്കിയത്. സിസിടിവി ക്യാമറകൾക്ക് പുറമെ ഡ്രോൺ നിരീക്ഷണവും ഉണ്ടാകും. വിവിഐപി വാഹനങ്ങളുടെ നീക്കം ജിപിഎസ് വഴി നിരീക്ഷിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ സെപ്റ്റംബർ 11നും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് സെപ്റ്റംബർ 12നും ഇന്ത്യയിലെത്തുമെന്നാണ് […]
Read more

ടൂറിസ്റ്റ് ഗൈഡും ജീപ്പ് ഡ്രൈവറും തമ്മിൽ തർക്കം; 40കാരന് ദാരുണാന്ത്യം

ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിൽ ടൂറിസ്റ്റ് ഗൈഡും ജീപ്പ് ഡ്രൈവറും തമ്മിലുണ്ടായ തർക്കം, കത്തിക്കുത്തിലും ഒരാളുടെ മരണത്തിലും കലാശിച്ചു. ആമേർ കോട്ടയ്ക്ക് സമീപമുണ്ടായ സംഭവത്തിൽ കുത്തേറ്റ 40കാരനായ മനീഷ് കുമാർ സോണി മരിച്ചു. സംഭവത്തിൽ ജീപ്പ് ഡ്രൈവറായ അസമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാവിലെ 9.30ഓടെ മഓട്ട തടാകത്തിന് സമീപമാണ് സംഭവം നടന്നത്. കാറിലെത്തിയ ഒരു സംഘം വിനോദസഞ്ചാരികൾ ആമേർ കോട്ടയിലേക്കുള്ള വഴി ചോദിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. സ്വകാര്യ വാഹനങ്ങൾക്ക് കോട്ടയിലേക്ക് പ്രവേശനമില്ലെന്നും ജീപ്പ് വാടകയ്ക്കെടുക്കണമെന്നും ജീപ്പ് ഡ്രൈവറായ […]
Read more

ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവ് ആരോപണം; തിമിര ശസ്ത്രക്രിയയ്ക്കിടെ ലെൻസ് ആഴ്ന്നുപോയെന്ന് പരാതി

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാ പിഴവ് ഉണ്ടായെന്ന പരാതിയുമായി വയോധികയുടെ കുടുംബം. തിമിര ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ആറാട്ടുപുഴ സ്വദേശിനി ലത (67)യുടെ കുടുംബമാണ് പരാതി ഉന്നയിച്ചത്. ശസ്ത്രക്രിയയ്ക്കിടെ കണ്ണിൽ സ്ഥാപിക്കേണ്ട ലെൻസ് കണ്ണിനുള്ളിലേക്ക് ആഴ്ന്നുപോയെന്നാണ് കുടുംബത്തിന്റെ ആരോപണം. ഗുരുതരമായ ചികിത്സാ പിഴവ് സംഭവിച്ചിട്ടും ഇക്കാര്യം ആശുപത്രി അധികൃതർ മറച്ചുവെച്ചെന്നും കുടുംബം ആരോപിച്ചു. പിഴവ് തിരിച്ചറിഞ്ഞ ശേഷവും ആശുപത്രി അധികൃതർ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറിയെന്നും കുടുംബം പരാതിയിൽ പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി […]
Read more

വൈദ്യുതി നിയന്ത്രണം മുൻകൂട്ടി അറിയാം; മൊബൈൽ ഫോണിൽ എസ്എംഎസ് ആയി വിവരം ലഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം ഇനി മുൻകൂട്ടി അറിയാം. കെഎസ്ഇബിയുടെ ‘വിത് യു’ ആപ്പിലൂടെ ഉപഭോക്താക്കൾക്ക് വൈദ്യുതി നിയന്ത്രണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാകും. നാളെ ഉച്ചയോടെ സംസ്ഥാനമാകെ സംവിധാനം നിലവിൽ വരുമെന്ന് കെഎസ്ഇബി അറിയിച്ചു. വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നതിന് ഏകദേശം ഒന്നര മണിക്കൂർ മുൻപ് വരെ ഉപഭോക്താക്കൾക്ക് വിവരം ലഭിക്കുന്ന തരത്തിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിൽ നടത്തിയ പരീക്ഷണം വിജയകരമായതിനെ തുടർന്നാണ് സംവിധാനം സംസ്ഥാനതലത്തിൽ നടപ്പാക്കുന്നത്. കെഎസ്ഇബിയുടെ ‘വിത് യു’ ആപ്പിനെ ഔട്ടേജ് മാനേജ്മെന്റ് സിസ്റ്റവുമായി […]
Read more

മലപ്പുറത്തെ വഖഫ് വിശദീകരണ സമ്മേളനം മാറ്റിവച്ചു; സമസ്തയുടെ നിർദേശം

മലപ്പുറം: മലപ്പുറത്ത് നടത്താനിരുന്ന വഖഫ് വിശദീകരണ സമ്മേളനം മാറ്റിവച്ചു. സമസ്ത നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് സമ്മേളനം മാറ്റിയത്. സിപിഎം വേദിയിൽ സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം നടത്തിയ പ്രസംഗത്തിൽ പ്രതിഷേധിച്ചായിരുന്നു സമ്മേളനം സംഘടിപ്പിക്കാൻ തീരുമാനിച്ചത്. സമസ്തയിലെ ലീഗ് അനുകൂല വിഭാഗമായിരുന്നു സമ്മേളനത്തിന് പിന്നിൽ. സമ്മേളനം മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമസ്ത നേതൃത്വം സംഘാടക സമിതിക്ക് കത്ത് നൽകിയിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് ലീഗ് അനുകൂല വിഭാഗത്തിന്റെ എല്ലാ നീക്കങ്ങളും നിർത്തിവെക്കണമെന്നാണ് നേതൃത്വത്തിന്റെ നിർദേശം. വിഷയത്തിൽ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും […]
Read more

ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിൻപിങ് എത്തും; സസ്‌പെൻസിന് വിരാമം

ന്യൂഡൽഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് 48 മണിക്കൂറിൽ താഴെ മാത്രം ശേഷിക്കെ സന്ദർശനത്തിലെ സസ്‌പെൻസ് അവസാനിപ്പിച്ച് ചൈന. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സന്ദർശനവുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു നേരത്തെ മന്ത്രാലയത്തിന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് ഷി ജിൻപിങ്ങിന്റെ ഇന്ത്യാ സന്ദർശനം സ്ഥിരീകരിച്ച് പ്രസ്താവന പുറത്തുവിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം സെപ്റ്റംബർ 12, 13 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കുന്ന 18-ാമത് […]
Read more

തൃക്കളയൂർ ദേവസ്വം ഭൂമിതട്ടിപ്പ്: പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് ഹർജി

ന്യൂഡൽഹി: മലപ്പുറം അരീക്കോട് കീഴുപറമ്പ് തൃക്കളയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ ഭൂമി വ്യാജ പട്ടയങ്ങൾ ഉപയോഗിച്ച് തട്ടിയെടുത്തെന്ന ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യത്തിലാണ് കോടതി നോട്ടീസ്. ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, വിപിൻ പഞ്ചോലി എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് നോട്ടീസ് അയച്ചത്. തൃക്കളയൂർ ദേവസ്വം സമർപ്പിച്ച ഹർജിയിലാണ് നടപടി. കീഴുപറമ്പ് വില്ലേജിൽ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയും ക്ഷേത്രത്തിലെ ഉത്സവങ്ങൾക്കും ആചാരങ്ങൾക്കും ഉപയോഗിച്ചിരുന്ന […]
Read more

സിജെപി പ്രതിഷേധത്തില്‍ 14 വയസ്സുകാരിക്ക് നോട്ടീസ്; രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത 14 വയസ്സുകാരിക്ക് നോട്ടീസ് നൽകിയ സംഭവത്തിൽ നോയിഡ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിനെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. വിദ്യാർഥി പ്രതിഷേധക്കാർക്ക് സംരക്ഷണം നൽകിക്കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ് നിലനിൽക്കെ പ്രായപൂർത്തിയാകാത്ത വിദ്യാർഥിക്ക് നോട്ടീസ് നൽകിയത് ചോദ്യം ചെയ്താണ് കോടതി ഇടപെട്ടത്. ചീഫ് ജസ്റ്റിസ് സൂര്യ കാന്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വിഷയത്തിൽ കടുത്ത പരാമർശങ്ങൾ നടത്തിയത്. പ്രായപൂർത്തിയാകാത്ത ഒരാളെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം നിസാരമായി കാണാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ക്രിമിനൽ നടപടികളുമായി മുന്നോട്ട് പോകുന്നതിന്റെ പേരിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix