Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: whiteswantv

മഹാരാഷ്ട്രയിൽ രണ്ട് വാഹനാപകടങ്ങൾ; 14 പേർ മരിച്ചു

മുംബൈ: മഹാരാഷ്ട്രയിൽ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിലായി 14 പേർ മരിച്ചു. ഭണ്ഡാരയിലും നാന്ദേഡിലുമാണ് അപകടങ്ങൾ ഉണ്ടായത്. ഭണ്ഡാരയിലെ പിമ്പാൽഗാവിൽ പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. ഛത്തീസ്ഗഡിൽ നിന്ന് റായ്പൂർ വഴി നാഗ്പൂരിലേക്ക് പോകുകയായിരുന്ന വാനും ട്രക്കും കൂട്ടിയിടിക്കുകയായിരുന്നു. വാനിലുണ്ടായിരുന്ന മൂന്ന് കുട്ടികൾ ഉൾപ്പെടെ എട്ട് പേർ മരിച്ചു. നാന്ദേഡിലും പാസഞ്ചർ വാനും ട്രക്കും കൂട്ടിയിടിച്ച് അപകടമുണ്ടായി. രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ ആറ് പേർ മരിച്ചു. എട്ട് പേർ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. അപകടങ്ങളിൽ മരിച്ചവരുടെ […]
Read more

ജൂഡോ ചാമ്പ്യന്‍ഷിപ്പിലും വില്ലനായി പവര്‍ കട്ട്; മത്സരം നടത്തിയത് മൊബൈല്‍ ഫോണിൻ്റെ വെളിച്ചത്തില്‍

പാലക്കാട്: അപ്രതീക്ഷിത പവർകട്ടിനെ തുടർന്ന് ചിറ്റൂർ നെഹ്റു ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പ് വൈകി. ഇന്ന് രാവിലെ ആരംഭിച്ച ചാമ്പ്യൻഷിപ്പിന്റെ അവസാന ഘട്ടത്തിൽ രാത്രി 7.30ഓടെയാണ് വൈദ്യുതി മുടങ്ങിയത്. മുന്നറിയിപ്പില്ലാതെയുണ്ടായ പവർകട്ടിനെ തുടർന്ന് മൊബൈൽ ഫോണുകളുടെ വെളിച്ചത്തിലാണ് മത്സരം തുടർന്നത്. പിന്നീട് ജനറേറ്റർ പ്രവർത്തിപ്പിച്ച് മത്സരം പുനരാരംഭിക്കുകയായിരുന്നു. അതേസമയം, സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് മുന്നോടിയായി ഉപഭോക്താക്കൾക്ക് മൊബൈൽ ഫോണിൽ സന്ദേശം ലഭിക്കുന്ന സംവിധാനം കെഎസ്ഇബി ആരംഭിച്ചു. വൈദ്യുതി നിയന്ത്രണം ഏത് സമയത്തായിരിക്കുമെന്ന് കൺസ്യൂമർ നമ്പറുമായി രജിസ്റ്റർ […]
Read more

ചേപ്പാട്ട് ആൽമരത്തിന്റെ ശിഖരം ഒടിഞ്ഞുവീണു; 3 പേർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ആലപ്പുഴ: ചേപ്പാട് വെട്ടിക്കുളങ്ങര ക്ഷേത്രത്തിന് കിഴക്കുവശത്തെ ആൽത്തറയിൽ ആൽമരത്തിന്റെ വലിയ ശിഖരം ഒടിഞ്ഞുവീണു. ആൽത്തറയിൽ ഇരിക്കുകയായിരുന്ന മൂന്ന് പേർ തലനാരിഴയ്ക്കാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു സംഭവം. ആൽത്തറയിൽ ഇരിക്കുകയായിരുന്ന ചേപ്പാട് കാവട വീട്ടിൽ മാത്യു ഫിലിപ്പ് (48) ചെറിയ പരിക്കേറ്റു. ശിഖരം വീഴുന്നത് കണ്ട് ഓടിമാറുന്നതിനിടെ വീണാണ് ഇയാൾക്ക് പരിക്കേറ്റത്.റോഡിന് കുറുകെ മരച്ചില്ല വീണതിനെ തുടർന്ന് വൈദ്യുതിത്തൂൺ ഒടിഞ്ഞു. ഇതോടെ പ്രദേശത്തെ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. 11 കെവി ലൈനിനും തെരുവുവിളക്കിനും കേടുപാടുകൾ […]
Read more

വടുതലയിൽ അടച്ചിട്ട വീട്ടിൽ മോഷണം; 27 പവൻ സ്വർണവും പണവും കവർന്നു

കൊച്ചി: വടുതലയിൽ ദിവസങ്ങളായി അടച്ചിട്ടിരുന്ന വീട്ടിൽ മോഷണം. 27 പവൻ സ്വർണാഭരണങ്ങളും 20,000 രൂപയും ഉൾപ്പെടെ വിലപിടിപ്പുള്ള വസ്തുക്കൾ മോഷണം പോയി. കർഷക റോഡിൽ ഗ്രീൻ ഗാർഡൻസിന് സമീപത്തെ ‘ലോർഡ്സ് കോട്ടേജ്’ നന്ദനം വീട്ടിലാണ് മോഷണം നടന്നത്. മെയ് 24നും ജൂൺ അഞ്ചിനും ഇടയിലാണ് മോഷണം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസമാണ് വീട്ടുകാർ മോഷണവിവരം അറിയുന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകി. ബെഡ്റൂമിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ഹാൻഡ് ബാഗിൽ നിന്നാണ് സ്വർണവും പണവും നഷ്ടമായത്. […]
Read more

ഓപ്പറേഷൻ തൂഫാൻ; വയനാട്ടിൽ എംഡിഎംഎ വിതരണ ശൃംഖലയിലെ രണ്ട് പേർ പിടിയിൽ

സുൽത്താൻ ബത്തേരി: ലഹരി വിൽപ്പനക്കാരെയും വിതരണ ശൃംഖലയിലെ കണ്ണികളെയും പിന്തുടർന്ന് വയനാട് പൊലീസ് രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തു. തൃശ്ശൂർ ചേലക്കര അന്ത്രോട്ടിൽ വീട്ടിൽ എ.കെ. ധനൂപ് (27), ബത്തേരി പള്ളിക്കണ്ടി കല്ലുവയൽ സ്വദേശി ജാസിം അലി (30) എന്നിവരാണ് അറസ്റ്റിലായത്. മുത്തങ്ങയിലും അമ്പലവയൽ കോട്ടൂരിലും എംഡിഎംഎയുമായി പിടിയിലായ പ്രതികളെ ചോദ്യം ചെയ്തതിനെ തുടർന്നാണ് ലഹരി കൈമാറിയവരെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. ജൂലൈ 27ന് മുത്തങ്ങയിൽ 17.188 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് രാമനാട്ടുകര സ്വദേശി കെ. […]
Read more

ടോറസ് ലോറി സ്കൂട്ടറിൽ ഇടിച്ച് യാത്രികയുടെ കാൽ അറ്റു

എറണാകുളം: ടോറസ് ലോറി ഇടിച്ചതിനെ തുടർന്ന് ലോറിക്കും ബസിനും ഇടയിൽപ്പെട്ട് സ്കൂട്ടർ യാത്രികയുടെ കാൽ അറ്റു. ആലുവ കീഴ്മാട് എരുമത്തല കോവാട്ട് വീട്ടിൽ കെ.യു. പ്രിയങ്ക (35)യ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. വലതുകാലിന്റെ പാദം അറ്റുപോയ പ്രിയങ്കയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നോടെ പറവൂർ മെയിൻ റോഡിൽ മിനി സിവിൽ സ്റ്റേഷന് സമീപമായിരുന്നു അപകടം. കച്ചേരിപ്പടി സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്ന് ഏഴിക്കര ഭാഗത്തേക്ക് പോകുകയായിരുന്ന ‘അഞ്ജലി’ ബസ് യാത്രക്കാരെ കയറ്റുന്നതിനായി റോഡിൽ നിർത്തിയിരുന്നു. […]
Read more

മലപ്പുറം മോർഫിങ് കേസ്; ജാമ്യം ലഭിച്ച പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു

മലപ്പുറം: മോർഫിങ് കേസിലെ പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു. തിരുവനന്തപുരം തിരുമല ഓടൻകുഴി സ്വദേശി സുബിൻ ബാബു (26) ആണ് കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. മലപ്പുറത്തെ സ്വകാര്യ ലോഡ്ജിൽ വെച്ചായിരുന്നു സംഭവം. പരിക്കേറ്റ സുബിൻ ബാബുവിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് മോർഫിങ് കേസിൽ സുബിൻ ബാബുവിന് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ചതിന് പിന്നാലെ മലപ്പുറത്തെ ലോഡ്ജിൽ താമസിക്കുകയായിരുന്നു. മലപ്പുറത്തെ വിവിധ കോളേജുകളിലെ വിദ്യാർഥിനികളുടെ […]
Read more

ചെങ്കോട്ടയല്ല ചാവേറുകൾ ആദ്യം ലക്ഷ്യമിട്ടത്, ബോംബുണ്ടാക്കാൻ മൂത്രത്തിൽ നിന്നുള്ള യൂറിയ

ന്യൂഡൽഹി: കഴിഞ്ഞ വർഷം നവംബറിൽ ചെങ്കോട്ടയ്ക്കു സമീപം 11 പേരുടെ മരണത്തിന് ഇടയാക്കിയ കാർബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) സമർപ്പിച്ച കുറ്റപത്രത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. അക്രമികളുടെ പ്രാഥമിക ലക്ഷ്യം ചെങ്കോട്ടയായിരുന്നില്ലെന്നും ലാൽ മന്ദിർ എന്ന ജെയ്ന ക്ഷേത്രമായിരുന്നെന്നും കുറ്റപത്രത്തിൽ പറയുന്നു. ട്രാഫിക്കിൽ ബ്ലോക്കിൽ പെട്ടതോടെയാണ് പ്ലാൻ മാറ്റിയത്. സ്ഫോടകവസ്തുക്കൾ നിർമിക്കുന്നതിനായി മൂത്രത്തിൽ നിന്നു യൂറിയ വേർതിരിച്ചെടുക്കുന്ന രീതിയാണ് ആക്രമണം നടത്തിയ ഡോ. ഉമർ ഉൻ നബി ഉപയോഗിച്ചിരുന്നത് എന്നതാണ് കുറ്റപത്രത്തിലെ ഏറ്റവും […]
Read more

കുവൈത്തിൽ അനധികൃത മദ്യനിർമ്മാണം; നാല് ഇന്ത്യക്കാർ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തിലെ കന്നുകാലി വളർത്തൽ കേന്ദ്രത്തിൽ മദ്യനിർമ്മാണം. നാല് ഇന്ത്യക്കാർ അറസ്റ്റിൽ. അബ്ദലി റോഡിന് സമീപത്തെ മരുഭൂമി മേഖലയിലായിരുന്നു അനധികൃത മദ്യനിർമാണ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ജഹ്‌റ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് കേന്ദ്രത്തെക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ മദ്യം നിർമ്മിച്ചുകൊണ്ടിരുന്ന മൂന്ന് പേരെ സ്ഥലത്തുവെച്ച് അറസ്റ്റ് ചെയ്തു. ഇവിടെനിന്ന് മദ്യം വാങ്ങി പുനർവിൽപ്പന നടത്തുന്നതിനായി എത്തിയ നാലാമനെയും പിന്നീട് പിടികൂടി. റെയ്ഡിൽ വിൽപ്പനയ്ക്കായി തയ്യാറാക്കി സൂക്ഷിച്ചിരുന്ന […]
Read more

ഇഡി രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നു; ഭീഷണിപ്പെടുത്തുന്ന സംഘമായി മാറിയെന്ന് എം.എ. ബേബി

തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ഇഡി രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നതെന്നും ഇഡിയെ ഭയന്ന് സിപിഎം പ്രവർത്തകർ ബിജെപിയിൽ ചേരില്ലെന്നും അദ്ദേഹം പറഞ്ഞു. ഇഡി ഇപ്പോൾ ഭീഷണിപ്പെടുത്തുന്ന സംഘമായി മാറിയിരിക്കുകയാണ്. കള്ളത്തെളിവുകൾ സൃഷ്ടിക്കുന്നതിനായി ആളുകളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമാണുള്ളതെന്നും എം.എ. ബേബി ആരോപിച്ചു. കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാടിലും ഇരട്ടത്താപ്പുണ്ടെന്ന് അദ്ദേഹം വിമർശിച്ചു. ഇഡി വിഷയത്തിൽ എഐസിസി നേതൃത്വത്തിന്റെ നിലപാട് വ്യക്തമാക്കണമെന്നും എം.എ. ബേബി ആവശ്യപ്പെട്ടു. ഇഡിയെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix