Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: whiteswantv

ഡല്‍ഹിയില്‍ ഹോസ്റ്റല്‍ അപകടത്തിന് പിന്നാലെ നടപടി; 41 കെട്ടിടങ്ങള്‍ പൊളിക്കാന്‍ ഉത്തരവിട്ടു

ന്യൂഡൽഹി: അനധികൃത നിർമാണങ്ങൾക്കും അപകടകരമായ കെട്ടിടങ്ങൾക്കുമെതിരെ നടപടി ശക്തമാക്കി ഡൽഹി മുൻസിപ്പൽ കോർപറേഷൻ. തലസ്ഥാന നഗരിയിലെ 12 സോണുകളിലായി നടത്തിയ പരിശോധനയിൽ 41 കെട്ടിടങ്ങൾ പൊളിക്കാൻ ഉത്തരവിട്ടു. 61 കെട്ടിടങ്ങൾ സീൽ ചെയ്യുകയും 32 സ്ഥാപനങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു. മൂന്ന് കെട്ടിടങ്ങൾ പൊളിക്കാനും ഉത്തരവിട്ടിട്ടുണ്ട്. കെട്ടിട നിർമാണ ചട്ടങ്ങൾ ലംഘിച്ചതിന് കഴിഞ്ഞ ദിവസങ്ങളിലും കോർപറേഷൻ നടപടി സ്വീകരിച്ചിരുന്നു. 46 കെട്ടിടങ്ങൾ പൊളിക്കാനാണ് നേരത്തെ ഉത്തരവിട്ടത്. അനധികൃത നിർമാണം, വസ്തുവകകളുടെ ദുരുപയോഗം, അപകടകരമായ കെട്ടിടങ്ങൾ […]
Read more

പിണറായിക്കെതിരെ കേസെടുക്കുന്നതിൽ കോൺഗ്രസിൽ രണ്ടഭിപ്രായം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെതിരെ കേസെടുക്കുന്ന കാര്യത്തിൽ കോൺഗ്രസിൽ ഭിന്നാഭിപ്രായം. സിഎംആർഎൽ– എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിൽ ഉടൻ നടപടിയെടുക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്. എന്നാൽ, തിടുക്കത്തിൽ കേസെടുത്താൽ സിപിഐഎമ്മിന് അത് രാഷ്ട്രീയ ആയുധമാകുമെന്നും ഇൻഡ്യ സഖ്യത്തിൽ വിള്ളലുണ്ടാകുമെന്നും മറ്റൊരു വിഭാഗം ആശങ്കപ്പെടുന്നു. വിഷയത്തിൽ നിയമവശങ്ങൾ പരിശോധിച്ച ശേഷം മാത്രമേ തീരുമാനമെടുക്കൂവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കിയിരുന്നു. ഇഡിയുടെ നീക്കത്തിൽ രാഷ്ട്രീയമില്ലെന്നും അദ്ദേഹം […]
Read more

ബ്രിക്‌സ് ഉച്ചകോടിക്കൊരുങ്ങി രാജ്യ തലസ്ഥാനം; നിര്‍ണായക കൂടിക്കാഴ്ചകള്‍ ഇന്ന്

ന്യൂഡൽഹി: 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് നാളെ തുടക്കമാകാനിരിക്കെ തലസ്ഥാനത്ത് നിർണായക നയതന്ത്ര കൂടിക്കാഴ്ചകൾക്ക് കളമൊരുങ്ങുന്നു. ഇന്ത്യയിലെത്തിയ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൂടിക്കാഴ്ച നടത്തും. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും ഇന്ന് ഇന്ത്യയിലെത്തും. വൈകിട്ട് 6.15ന് പെസെഷ്‌കിയാൻ പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് നാളെ ഉച്ചയോടെ ഇന്ത്യയിലെത്തും. തുടർന്ന് വൈകിട്ട് മോദി–ഷി കൂടിക്കാഴ്ച നടക്കും. സാമ്പത്തിക സഹകരണം, സാങ്കേതികവിദ്യ, ഊർജ-ഭക്ഷ്യ സുരക്ഷ, ആഗോള ഭരണപരിഷ്‌കാരം […]
Read more

പത്തനംതിട്ട ലൈഫ് പദ്ധതി സാമ്പത്തിക തട്ടിപ്പ്; എം ആര്‍ റാണി ലക്ഷ്മിക്കെതിരെ വീണ്ടും കേസ്

പത്തനംതിട്ട: ലൈഫ് പദ്ധതി സാമ്പത്തിക തട്ടിപ്പിൽ അറസ്റ്റിലായ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ എം.ആർ. റാണി ലക്ഷ്മിക്കെതിരെ വീണ്ടും കേസ്. അരുവാപ്പുലം പഞ്ചായത്തിൽ 20.64 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയെന്ന പരാതിയിലാണ് കോന്നി പൊലീസ് കേസെടുത്തത്. ലൈഫ് മിഷൻ, ടോയ്‌ലെറ്റ് മെയിന്റനൻസ് ഫണ്ട് എന്നിവയിലെ തുകകളിൽ തിരിമറി നടത്തിയെന്നാണ് കണ്ടെത്തൽ. പ്ലാൻ ഫണ്ടിൽ അനുവദിച്ച തുകയേക്കാൾ അധികം ഗുണഭോക്താക്കൾക്ക് കൈമാറിയതായും പട്ടികയിൽ ഉൾപ്പെടാത്ത ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്ക് പണം കൈമാറിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സീതത്തോട്, തണ്ണിത്തോട് പഞ്ചായത്തുകളിലും റാണി ലക്ഷ്മി […]
Read more

ഇന്ത്യയിലെ ആദ്യ എൽഇഡി ക്രെഡിറ്റ് കാർഡുമായി എയു സ്മോൾ ഫിനാൻസ് ബാങ്ക്

കൊച്ചി: എയു സ്മോൾ ഫിനാൻസ് ബാങ്ക് വിസ, ചെക്ക് എന്നിവരുമായി ചേർന്ന് ഇന്ത്യയിലെ ആദ്യ എൽഇഡി ക്രെഡിറ്റ് കാർഡ് പുറത്തിറക്കി. മുംബൈയിൽ നടന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026-ൽ വെച്ചാണ് ചെക്ക് എയു ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ചത്. ലൈഫ് ടൈം ഫ്രീ കാർഡാണിത്. കോൺടാക്റ്റ്‌ലെസ് പേയ്‌മെന്റുകൾ (ടാപ്പ് ആൻഡ് പേ) നടത്തുമ്പോൾ കാർഡ് പ്രകാശിക്കും. ആമസോൺ, ഫ്ലിപ്കാർട്ട്, സൊമാറ്റോ, ബിഗ്ബാസ്ക്കറ്റ്, ആപ്പിൾ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളിലെ ഇടപാടുകൾക്കും യൂട്ടിലിറ്റി പേയ്‌മെൻ്റുകൾക്കും ചെക്ക് ട്രാവലിനും 12 ശതമാനം റിവാർഡ് […]
Read more

വൈദ്യുതി നിയന്ത്രണം തുടരും; ‘സ്വിച്ച് ഇട്ടതുപോലെ പ്രതിസന്ധി പരിഹരിക്കാനാകില്ല’: മന്ത്രി സണ്ണി ജോസഫ്

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. വൈദ്യുതി പ്രതിസന്ധി സ്വിച്ച് ഇട്ടതുപോലെ പെട്ടെന്ന് പരിഹരിക്കാനാകില്ലെന്നും വൈദ്യുതി വാങ്ങുന്നതിനും കരാറുകളിൽ ഏർപ്പെടുന്നതിനും മാസങ്ങൾ വേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി ഏതെങ്കിലും ഒരു മാർക്കറ്റിൽ പോയി ഉടൻ വാങ്ങാൻ കഴിയുന്ന സാഹചര്യമല്ല നിലവിലുള്ളത്. ദിവസാടിസ്ഥാനത്തിൽ വൈദ്യുതി വാങ്ങുന്നതിനുള്ള സംവിധാനമുണ്ടെങ്കിലും അവിടെയും ആവശ്യത്തിന് വൈദ്യുതി ലഭ്യമല്ല. അഖിലേന്ത്യാ തലത്തിൽ വൈദ്യുതി ഉത്പാദനം കുറയുകയും ആവശ്യം വർധിക്കുകയും ചെയ്യുമ്പോൾ വിതരണം കുറയുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. സോളാർ വൈദ്യുതി രാത്രികാലങ്ങളിൽ സംഭരിച്ച് ഉപയോഗിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കമിട്ടിട്ടുണ്ട്. കേരളം നിലവിൽ സംസ്ഥാനത്തെ വൈദ്യുതി ആവശ്യത്തിന്റെ 25 ശതമാനം മാത്രമാണ് ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്നത്. അതേസമയം, ആന്ധ്രാപ്രദേശിൽ ആഭ്യന്തര ഉത്പാദനം 86 ശതമാനമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. […]
Read more

സ്വർണവിലയിൽ വൻ ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 1,920 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വലിയ കുറവ്. 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയായി. പവന് 1,920 രൂപ കുറഞ്ഞ് 1,12,120 രൂപയിലെത്തി. 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 11,515 രൂപയും പവന് 92,120 രൂപയുമാണ്. 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 8,970 രൂപയും പവന് 71,760 രൂപയുമാണ് ഇന്നത്തെ വില. ഒമ്പത് കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 5,785 രൂപയായി. പവന് 46,280 രൂപയാണ് വില. അതേസമയം, […]
Read more

മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളിലെ പരിശോധന കർശനമാക്കി; 35 ഇടങ്ങളിൽ പരിശോധന

തിരുവനന്തപുരം: മൾട്ടിപ്ലക്സ് തിയേറ്ററുകളിൽ അമിത വില ഈടാക്കുന്നതടക്കമുള്ള പരാതികൾ ഉയർന്നതിനെ തുടർന്ന് സംസ്ഥാനത്ത് പരിശോധന കർശനമാക്കി. ഇതുവരെ 35 തിയേറ്ററുകളിൽ നടത്തിയ പരിശോധനയിൽ 25 കേസുകൾ രജിസ്റ്റർ ചെയ്തു. ലീഗൽ മെട്രോളജി വകുപ്പ് 15 കേസുകളും ഉപഭോക്തൃകാര്യ, ഭക്ഷ്യസുരക്ഷാ വകുപ്പുകൾ നാല് കേസുകൾ വീതവുമാണ് രജിസ്റ്റർ ചെയ്തത്. ലീഗൽ മെട്രോളജി വകുപ്പ് പിഴയായി ഇതുവരെ 62,000 രൂപ ഈടാക്കിയതായാണ് റിപ്പോർട്ട്. കൊല്ലം ആർപി മാൾ തിയേറ്റർ കോംപ്ലക്സിൽ ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന ഷോപ്പ് ഭക്ഷ്യസുരക്ഷാ വകുപ്പ് അടച്ചുപൂട്ടി. തിയേറ്റർ […]
Read more

മക്കാലിക്കാവ് ക്ഷേത്രത്തിൽ വൻ മോഷണം; 15 കിലോ തൂക്കമുള്ള പഞ്ചലോഹ വിഗ്രഹവും വെള്ളി ശംഖും കവര്‍ന്നു

തൃശൂര്‍: കുന്നംകുളം തെക്കേപ്പുറം മക്കാലിക്കാവ് ഭഗവതിക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹവും വെള്ളി ശംഖും കവര്‍ന്നു. ക്ഷേത്രത്തിലെ പ്രതിഷ്ഠയായ 15 കിലോയോളം തൂക്കം വരുന്ന പഞ്ചലോഹ വിഗ്രഹവും വെള്ളിയുടെ ശംഖും ഉള്‍പ്പെടെയാണ് കവര്‍ന്നത്. ഇന്ന് പുലര്‍ച്ചെ ക്ഷേത്രത്തിലെ പൂജാരിമാര്‍ എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് ഇവര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ക്ഷേത്രത്തില്‍ സിസിടിവിയില്‍ പട്ട് ചുറ്റിയ ശേഷമാണ് മോഷ്ടാവ് വിഗ്രഹം കവര്‍ന്നത്. മുഖം മൂടി ധരിച്ച നിലയിലായിരുന്നു മോഷ്ടാവെന്നും ഏകദേശം 15 കിലോഗ്രാം ഭാരമുള്ള മോഷ്ടിക്കപ്പെട്ട വിഗ്രഹത്തിന് വര്‍ഷങ്ങളുടെ […]
Read more

ഒപ്പിട്ടതാണ്, PMശ്രീയുടെ ഭാ​ഗമാകണമെന്ന ഭീഷണിയുമായി കേന്ദ്രം, തുടർച്ചയായി കത്തുകൾ; ലീ​ഗിന്റെ എതിർപ്പും ഇടതിന്റെ ആക്രമണവും: സർക്കാരിന് തലവേദന

പ്രതിപക്ഷത്തിന് മാത്രമല്ല, ഭരണപക്ഷത്തിനും ഒന്നിന് പുറകെ ഒന്നായി തലവേദനകൾ നൽകിക്കൊണ്ടിരിക്കുകയാണ് കേന്ദ്ര സർക്കാർ. പി.എം. ശ്രീ പദ്ധതി നടപ്പാക്കുന്ന കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന കടുത്ത നിലപാടില്‍ തന്നെയാണ് കേന്ദ്രം ഇപ്പോഴും. പദ്ധതിയുടെ ഭാഗമായി കേരളം തുടരണമെന്നും മുന്‍പ് ഒപ്പുവെച്ച ധാരണാപത്രം പൂര്‍ണ്ണമായും പാലിക്കപ്പെടണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് വീണ്ടും കത്തയച്ചിരിക്കുകയാണ്. പുതിയ യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഈ വിഷയത്തില്‍ കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന രണ്ടാമത്തെ കത്താണിത്. രണ്ടുദിവസം മുന്‍പ് കേന്ദ്ര […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix