Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: whiteswantv

യുഎസ്-ഇറാൻ ചർച്ചകൾക്കിടെ ലെബനനിൽ വീണ്ടും ഇസ്രയേൽ ആക്രമണം

വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയ്ക്ക് പരിഹാരം കാണാനുള്ള നീക്കങ്ങളുടെ ശ്രെമമായി യുഎസും- ഇറാൻ ചർച്ചകൾക്കായി ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ സ്വിറ്റ്‌സർലൻഡിലേക്ക് തിരിച്ചു. എന്നാൽ വെടിനിർത്തൽ കരാർ നിലവിലിരിക്കെ ലെബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങൾ മേഖലയിൽ വീണ്ടും ആശങ്ക വർധിപ്പിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധിയും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഖ്ചിയും ഉൾപ്പെടുന്ന സംഘങ്ങളാണ് സ്വിറ്റ്‌സർലൻഡിൽ ചർച്ചകൾക്കായി എത്തുന്നത്. ആണവപരിപാടി, ഉപരോധങ്ങൾ, മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കൽ എന്നിവയാണ് ചർച്ചയിലെ പ്രധാന വിഷയങ്ങൾ. അതേസമയം, വെടിനിർത്തൽ പ്രഖ്യാപനത്തിന് മണിക്കൂറുകൾക്കകം […]
Read more

നീറ്റ് പുനഃപരീക്ഷ നാളെ; പരീക്ഷാ കേന്ദ്രങ്ങളിൽ കർശന നിയന്ത്രണങ്ങൾ

ന്യൂഡൽഹി: വിവാദങ്ങളും ചോദ്യപേപ്പർ ചോർച്ച ആരോപണങ്ങളും ഉയർന്നതിനെ തുടർന്ന് റദ്ദാക്കിയ നീറ്റ് (NEET) പരീക്ഷയുടെ പുനഃപരീക്ഷ ജൂൺ 21-ന് നടക്കാനിരിക്കെ കർശന സുരക്ഷാ ക്രമീകരണങ്ങളുമായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA). പരീക്ഷാ കേന്ദ്രങ്ങളിൽ ഉദ്യോഗാർത്ഥികൾ പാലിക്കേണ്ട നിർദേശങ്ങളും നിരോധിത വസ്തുക്കളുടെ പട്ടികയും എൻടിഎ പുറത്തിറക്കി. സിബിഐ അന്വേഷണം തുടരുകയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പ്രതികൾ അറസ്റ്റിലാകുകയും ചെയ്ത സാഹചര്യത്തിൽ ഇത്തവണ പരിശോധനകൾ കൂടുതൽ ശക്തമാക്കാനാണ് തീരുമാനം. പരീക്ഷാ കേന്ദ്രങ്ങളിൽ അനുവദിക്കാത്ത വസ്തുക്കൾ ഉദ്യോഗാർത്ഥികൾക്ക് താഴെപ്പറയുന്ന […]
Read more

കാണാതായ ഭാര്യയ്ക്കായുള്ള ഭർത്താവിന്റെ പോരാട്ടം; ഒടുവിൽ പുറത്തുവന്നത് ക്രൂര കൊലപാതകം

പട്‌ന: ഭാര്യയെ കാണാതായതിനെ തുടർന്ന് ഒരു യുവാവ് നടത്തിയ നിരന്തര പോരാട്ടം ഒടുവിൽ പുറത്തുകൊണ്ടുവന്നത് ക്രൂരമായ കൊലപാതകത്തിന്റെ വിവരങ്ങളാണ്. ബിഹാറിലെ മുസാഫർപൂരിലാണ് സംഭവം. രണ്ടര മാസമായി കാണാതായിരുന്ന 19-കാരിയായ സുജാത കുമാരിയെ കുടുംബാംഗങ്ങൾ കൊലപ്പെടുത്തിയതാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ചെറുപ്പം മുതൽ സുഹൃത്തുക്കളായിരുന്ന സുജാതയും ഗൗരീശങ്കറും പിന്നീട് പ്രണയത്തിലായി. ഒരേ സ്കൂളിൽ പഠിച്ച ഇരുവരും വർഷങ്ങളോളം പ്രണയത്തിലായിരുന്ന ശേഷം വിവാഹിതരാകാൻ തീരുമാനിച്ചു. എന്നാൽ ഇതരജാതിക്കാരനായ ഗൗരീശങ്കറുമായുള്ള ബന്ധത്തെ സുജാതയുടെ കുടുംബം ശക്തമായി എതിർത്തിരുന്നു. ഇക്കഴിഞ്ഞ ജനുവരിയിൽ കുടുംബത്തിന്റെ […]
Read more

കോഴിക്കോട് വീണ്ടും ഷിഗെല്ല ഭീതി; പനി ബാധിച്ച് സ്ത്രീ മരിച്ചു

കോഴിക്കോട്: പനിയും കടുത്ത വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സയിലായിരുന്ന 54കാരി മരിച്ചു. മാവൂർ പരമ്മൽ സ്വദേശിനിയായ സുനിതയാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച മരിച്ചത്. ഷിഗെല്ല രോഗബാധയാണ് മരണകാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം. ആദ്യം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ സുനിതയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കടുത്ത പനിയും വയറിളക്കവും ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ഷിഗെല്ല രോഗബാധ സംശയിച്ച് പരിശോധനകൾ നടത്തിയിരുന്നു. ആദ്യഘട്ട പരിശോധനയിൽ രോഗം […]
Read more

50 ദിവസത്തെ പ്രക്ഷോഭം; ബൊളീവിയയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ലാ പാസ്: ജീവിതച്ചെലവ് കുത്തനെ ഉയർന്നതിനെതിരെ ബൊളീവിയയിൽ കഴിഞ്ഞ 50 ദിവസമായി തുടരുന്ന വ്യാപക പ്രതിഷേധങ്ങൾക്കിടെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ശനിയാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രസിഡന്റ് റോഡ്രിഗോ പാസ് ഈ പ്രഖ്യാപനം നടത്തിയത്. തൊഴിലാളി യൂണിയനുകൾ, കർഷക സംഘടനകൾ, മുൻ പ്രസിഡന്റ് ഇവോ മൊറാലിസിന്റെ അനുയായികൾ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. 50 ദിവസത്തിലേറെയായി തുടരുന്ന റോഡ് ഉപരോധങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ഗതാഗതത്തെയും വിതരണ ശൃംഖലയെയും ഗുരുതരമായി ബാധിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി ഭക്ഷ്യവസ്തുക്കൾ, […]
Read more

ഇസ്രയേലുമായി മികച്ച ബന്ധം; നെതന്യാഹുവിന് പിന്തുണയുമായി ട്രംപ്

വാഷിങ്ടൺ: ലെബനനിലെ ഇസ്രയേൽ സൈനിക നടപടികളെ ചൊല്ലിയുള്ള വിവാദങ്ങളും ഭിന്നതാ റിപ്പോർട്ടുകളും തുടരുന്നതിനിടെ, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വാഷിങ്ടണിന് സമീപം ഖത്തർ സമ്മാനിച്ച പുതിയ എയർഫോഴ്‌സ് വൺ വിമാനം അവതരിപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് നെതന്യാഹുവിനെ “പോരാളിയായ പ്രധാനമന്ത്രി” എന്ന് വിശേഷിപ്പിച്ചത്. ഇറാനെതിരായ യുദ്ധത്തിൽ അമേരിക്കയും ഇസ്രയേലും മികച്ച രീതിയിൽ പ്രവർത്തിച്ചുവെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. ഇസ്രയേലുമായുള്ള ബന്ധം ശക്തമാണെന്നും നെതന്യാഹുവിന്റെ നേതൃത്വത്തിന് അർഹമായ അംഗീകാരം ലഭിക്കണമെന്നും അദ്ദേഹം […]
Read more

സംഘപരിവാർ അജണ്ട’; പിഎം ശ്രീ പദ്ധതിക്കെതിരെ യൂത്ത് ലീഗ് പ്രമേയം

മലപ്പുറം: പിഎം ശ്രീ (PM SHRI) പദ്ധതി കേരളത്തിൽ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റി പ്രമേയം പാസാക്കി. ഫെഡറൽ തത്വങ്ങളെ ദുർബലപ്പെടുത്തുന്നതും വിദ്യാഭ്യാസ മേഖലയിലൂടെ സംഘപരിവാർ അജണ്ട നടപ്പാക്കാനുള്ള ശ്രമമാണ് പദ്ധതിക്ക് പിന്നിലെന്നും പ്രമേയത്തിൽ ആരോപിക്കുന്നു. രാജ്യത്ത് മതനിരപേക്ഷതയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് മുന്നോട്ടുപോകണമെന്നും, വിദ്യാഭ്യാസ മേഖലയിലെ സംഘപരിവാർ അജണ്ടയെ പ്രതിരോധിക്കുന്നതിനുള്ള ജനവിധിയാണ് തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചതെന്നും പ്രമേയത്തിൽ പറയുന്നു. കേരളത്തിൽ സംഘപരിവാർ അജണ്ട നടപ്പാക്കാനുള്ള ശ്രമങ്ങളെ ചെറുത്തുതോൽപ്പിക്കേണ്ടത് ഓരോ ജനാധിപത്യ വിശ്വാസിയുടെയും ബാധ്യതയാണെന്നും […]
Read more

കൊട്ടിയൂർ തീർഥാടനത്തിനെത്തിയ കർണാടക സ്വദേശി കടലിൽ കാണാതായി

കണ്ണൂർ: കണ്ണൂർ പയ്യാമ്പലം ബീച്ചിൽ കുളിക്കാനിറങ്ങിയ കർണാടക സ്വദേശിയായ തീർഥാടകൻ തിരയിൽപ്പെട്ട് കാണാതായി. കൊട്ടിയൂർ തീർഥാടനത്തിനെത്തിയ സംഘത്തിലെ അംഗമായ ഇയാളെ കണ്ടെത്തുന്നതിനായി തീരസംരക്ഷണ സേനയുടെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്. തിരയിൽപ്പെട്ട മറ്റൊരാളെ ലൈഫ്ഗാർഡുകൾ രക്ഷപ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് 12.30ഓടെയാണ് കർണാടകയിൽ നിന്നുള്ള നാലംഗ സംഘം പയ്യാമ്പലം ബീച്ചിലെത്തിയത്. കൊട്ടിയൂർ ക്ഷേത്രത്തിലേക്കുള്ള തീർഥാടനത്തിനായി എത്തിയ വിദ്യാർഥികൾ ഉൾപ്പെടെയുള്ള സംഘമാണ് കടലിൽ കുളിക്കാനിറങ്ങിയത്. ഇതിനിടെയാണ് സംഘത്തിലെ രണ്ടുപേർ ശക്തമായ തിരയിൽ അകപ്പെട്ടത്. ലൈഫ്ഗാർഡുകളുടെ സമയോചിത ഇടപെടലിലൂടെ ഒരാളെ രക്ഷപ്പെടുത്താനായെങ്കിലും മറ്റൊരാൾ […]
Read more

ലഹരിക്കെതിരെ ജനകീയ പോരാട്ടം വേണം; രമേശ് ചെന്നിത്തല

കോഴിക്കോട്: അന്താരാഷ്ട്ര മയക്കുമരുന്ന് ലോബികൾ കേരളത്തിൽ ശക്തമായി സ്വാധീനം ചെലുത്തുകയും കുട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ലഹരി വ്യാപനം ആസൂത്രിതമായി നടത്തുകയും ചെയ്യുന്നുവെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ലഹരിക്കെതിരായ ‘ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കുന്ദമംഗലത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം. ലഹരി മാഫിയക്കെതിരായ പോരാട്ടത്തിൽ കേരളത്തിലെ മുഴുവൻ ജനവിഭാഗങ്ങളെയും അണിനിരത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഓപ്പറേഷൻ തൂഫാൻ നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ലഹരി വ്യാപനത്തെ ചെറുക്കാൻ കുട്ടികളും രക്ഷിതാക്കളും പൊതുസമൂഹവും ഒരുമിച്ച് മുന്നോട്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. […]
Read more

മോദിയെ വീണ്ടും പിന്തുണച്ച് ശശി തരൂർ; രാഹുൽ ഗാന്ധിയെ ലക്ഷ്യമിട്ട് ബിജെപി

ന്യൂഡൽഹി: സംഘർഷ മേഖലകളിലെ ഇന്ത്യൻ നാവികരുടെ സുരക്ഷ സംബന്ധിച്ച വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിനെ കോൺഗ്രസ് എംപി ശശി തരൂർ പിന്തുണച്ചതോടെ, കോൺഗ്രസിനെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും ലക്ഷ്യമിട്ട് ബിജെപി പുതിയ രാഷ്ട്രീയ ആക്രമണം ആരംഭിച്ചു. തരൂരിന്റെ പരാമർശങ്ങൾ കോൺഗ്രസിന്റെ വിമർശനങ്ങളെ ദുർബലപ്പെടുത്തുന്നതാണെന്നും അത് രാഹുൽ ഗാന്ധിക്കുള്ള തിരിച്ചടിയാണെന്നും ബിജെപി നേതാക്കൾ ആരോപിച്ചു. സംഘർഷ മേഖലകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികർക്ക് പ്രത്യേക പരിരക്ഷ ഉറപ്പാക്കണമെന്ന പ്രധാനമന്ത്രി മോദിയുടെ നിലപാടിനെയാണ് തരൂർ പിന്തുണച്ചത്. വാണിജ്യ […]
Read more
Advertisement
WhiteswanTV Footer