Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

2028 മുതൽ ടൂ വീലറുകൾ രജിസ്റ്റര്‍ ചെയ്യാനാവില്ല; ഡൽഹിയുടെ പുതിയ വാഹനം നയം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ഡൽഹിയിൽ വായു മലിനീകരണം കുറയ്ക്കുന്നതിനായി ഡൽഹി സർക്കാർ പുതിയ ഇലക്ട്രിക് വാഹന നയത്തിന്‍റെ കരട് പുറത്തിറക്കി. പെട്രോൾ വാഹനങ്ങൾക്ക് കൃത്യമായ സമയപരിധിക്കുള്ളിൽ നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് തലസ്ഥാന നഗരിയെ പൂർണ്ണമായും പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനത്തിലേക്ക് മാറ്റാനാണ് ഈ നയം ലക്ഷ്യമിടുന്നത്. പുതിയ നിർദ്ദേശമനുസരിച്ച് 2027 ജനുവരി 1 മുതൽ ഡൽഹിയിൽ പുതിയ ത്രീ-വീലറുകൾ ഇലക്ട്രിക് മോഡലുകൾ മാത്രമായിരിക്കും രജിസ്റ്റർ ചെയ്യാൻ അനുവദിക്കുക. 2028 ഏപ്രിൽ 1 മുതൽ ഈ നിയന്ത്രണം ടു-വീലറുകൾക്കും ബാധകമാകും. ഇതോടെ ഡൽഹിയിൽ പുതിയ പെട്രോൾ ടൂ-വീലറുകളുടെ രജിസ്ട്രേഷൻ പൂർണ്ണമായും നിലയ്ക്കും.

വാണിജ്യ വാഹനങ്ങൾക്കും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഡെലിവറി സർവീസുകൾക്കായി ഉപയോഗിക്കുന്ന ടു-വീലറുകളും ഗുഡ്‌സ് വാഹനങ്ങളും 2026 ജനുവരി 1 മുതൽ ഇലക്ട്രിക് മാത്രമായിരിക്കണം. സ്കൂൾ ബസുകൾ ഘട്ടംഘട്ടമായി ഇലക്ട്രിക് ആക്കും. സർക്കാർ ആവശ്യങ്ങൾക്കായി വാടകയ്ക്ക് എടുക്കുന്ന വാഹനങ്ങൾ ഇനി മുതൽ 100 ശതമാനവും ഇലക്ട്രിക് ആയിരിക്കണം. വായുമലിനീകരണം കുറയ്ക്കാൻ ലക്ഷ്യമിടുന്ന നയത്തിൽ ഇവി വാങ്ങുന്നവർക്ക് സബ്‌സിഡികളും മറ്റ് ആനുകൂല്യങ്ങളും സർക്കാർ വാഗ്ദാനം ചെയ്യുന്നുണ്ട്.

Tags :

Recent News

Advertisement
WhiteswanTV Footer