സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: July 8, 2025

Year : 2026

എംഎം കീരവാണിയുടെ പിതാവ് ശിവശക്തി ദത്ത അന്തരിച്ചു

ഹൈദരാബാദ്: തെലുങ്ക് സിനിമയിലെ പ്രശസ്ത ഗാനരചയിതാവും എം.എം. കീരവാണിയുടെ പിതാവുമായ ശിവശക്തി ദത്ത (92) അന്തരിച്ചു. ജൂലൈ 7ന് തിങ്കളാഴ്ച രാത്രി ഹൈദരാബാദിലെ മണികൊണ്ടയിലെ വസതിയിൽ വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് അദ്ദേഹം മരണപ്പെട്ടത്. ബാഹുബലി, ആർ.ആർ.ആർ തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലെ ഗാനങ്ങൾക്ക് തൂലിക ചലിപ്പിച്ച അദ്ദേഹം എസ്എസ് രാജമൗലിയുടെ പിതാവാണ്. 1932 ഒക്ടോബർ 8നാണ് ആന്ധ്രാപ്രദേശിലെ കൊവ്വൂരിൽ കോടൂരി സുബ്ബാറാവു എന്ന ശിവശക്തി ദത്ത ജനിച്ചത്. ഗാനരചനയ്‌ക്കപ്പുറം തിരക്കഥാകൃത്ത്, ചിത്രകാരൻ, സംവിധായകൻ, നിർമാതാവ് എന്നീ നിലകളിലും പ്രശസ്തനായിരുന്നു. […]
Read more

വനവാസികളായ മത്സ്യത്തൊഴിലാളികൾക്ക് മീൻ വലകളും ലൈഫ് ജാക്കറ്റുകളുമെത്തിച്ച് മമ്മൂട്ടി

ഇടുക്കി: വനവാസികൾക്കായി നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ മീൻ വലകളും ലൈഫ് ജാക്കറ്റ്കളും സൗജന്യമായി എത്തിക്കുന്ന പദ്ധതിക്ക് ഇടുക്കിയിൽ തുടക്കം. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ ”പൂർവികം” പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുക ആദ്യ ഘട്ടത്തിൽ ഇടുക്കി ഡാമിലെ മത്സ്യത്തൊഴിലാളികളായ കൊലുമ്പൻ ആദിവാസി ഉന്നതിയിലെ നിവാസികൾക്ക് സൗജന്യമായി മീൻ വലകളും ലൈഫ് ജാക്കറ്റുകളും വിതരണം ചെയ്തു. വെള്ളാപാറ ഫോറസ്റ്റ് ഐ ബി പരിസരത്തുവച്ചാണ് സൗജന്യ മീൻ വലകളുടെയും ലൈഫ് ജാക്കറ്റുകളുടെയും വിതരണത്തിന്റെ ഉദ്ഘാടനം […]
Read more

സ്വകാര്യ ബസ് പണിമുടക്ക്; മെട്രോയിൽ വൻ തിരക്ക്

കൊച്ചി: സ്വകാര്യ ബസുകൾ പണിമുടക്കിയതോടെ കൊച്ചി മെട്രോയിൽ തിരക്ക് അനുഭവപ്പെട്ടു. ചൊവ്വാഴ്ച രാവിലെ മുതൽ വലിയ തിരക്കാണ് കൊച്ചി മെട്രോയിൽ അനുഭവപ്പെടുന്നത്. അവധി ദിവസങ്ങൾ ഒഴിവാക്കിയാൽ പ്രതിദിനം ഒരു ലക്ഷത്തിലേറെപ്പേരാണ് കൊച്ചി മെട്രോയിൽ ശരാശരി യാത്ര ചെയ്യുന്നത്.
Read more

ഹേമചന്ദ്രന്‍ കൊലപാതകം; പ്രതി നൗഷാദ് ബംഗളൂരില്‍ വിമാനം ഇറങ്ങി

സുല്‍ത്താന്‍ബത്തേരി: ഹേമചന്ദ്രന്‍ കൊലപാതകത്തിലെ മുഖ്യ പ്രതി നൗഷാദ് ബംഗളൂരിലെത്തി. സൗദി അറേബ്യയില്‍ ജോലിക്കായി പോയ നൗഷാദ് ഇന്‍ഡിഗോ വിമാനത്തിലാണ് ബംഗളൂരുവിലെത്തിയത്. നിലവില്‍ എമിഗ്രേഷന്‍ കസ്റ്റഡിയില്‍ തുടരുകയാണ് പ്രതി. കേസ് അന്വേഷിക്കുന്ന കോഴിക്കോട് സിറ്റി പൊലീസ് ബെംഗളൂരിലേക്ക് പുറപ്പെട്ട് കഴിഞ്ഞു. പൊലീസ് എത്തിയാല്‍ ഉടന്‍ തന്നെ നൗഷാദിനെ കസ്റ്റഡിയില്‍ വാങ്ങും. നൗഷാദ് കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തുമെന്നായിരുന്നു ആദ്യം വിവരം ലഭിച്ചിരുന്നത്. പിന്നീടാണ് ബംഗളൂരിലേക്കാണ് എത്തുന്നതെന്ന വിവരം ലഭിക്കുന്നത്. കേസില്‍ നേരത്തെ അറസ്റ്റിലായ ജ്യോതിഷ് കുമാര്‍, ബി.എസ്. അജേഷ് […]
Read more

പി സി ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന് സർക്കാർ ഹൈക്കോടതിയില്‍

കൊച്ചി: ബിജെപി നേതാവ് പി സി ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹെെക്കോടതിയിൽ. മതസ്പർദ്ധയുണ്ടാക്കും വിധം സംസാരിച്ചു എന്ന കേസിലെ പി സി ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യം.‌ പാലാരിവട്ടം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പി സി ജോർജിന് നേരത്തെ ജാമ്യം നൽകിയിരുന്നു. ഇക്കഴിഞ്ഞ ജനുവരി ആറിന് ഒരു ചാനൽ ചർച്ചയിൽ പി സി ജോർജ് നടത്തിയ പരാമർശത്തിനെതിരെയാണ് ഈരാറ്റുപേട്ട പൊലീസ് കേസെടുത്തത്. മതസ്പർധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. […]
Read more

പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ; സ്വകാര്യ വാഹനങ്ങളും നിരത്തിലിറക്കരുതെന്ന് സിഐടിയു

തിരുവനന്തപുരം: പ്രതിപക്ഷ ട്രേഡ് യൂണിയനുകളും സർവീസ് സംഘടനകളും പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ. കേന്ദ്ര സർക്കാരിൻ്റെ പുതിയ ലേബർ കോഡുകൾ പിൻവലിക്കണമെന്നതുൾപ്പെടെ 17 ഇന ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ബിഎംഎസ് ഒഴികെയുള്ള സകല തൊഴിലാളി സംഘടനകളും പണിമുടക്കിൻ്റെ ഭാഗമാകുമെന്ന് സംഘാടകർ അവകാശപ്പെട്ടു. തൊഴിലാളി വിരുദ്ധമായ നാല് ലേബർ കോഡുകൾ കേന്ദ്രം ഉപേക്ഷിക്കുക, എല്ലാ സംഘടിത തൊഴിലാളികൾക്കും കരാർ തൊഴിലാളികൾക്കും പ്രതിമാസം 26000 രൂപ മിനിമം വേതനം ഉറപ്പാക്കുക, പൊതുമേഖലാ സംരംഭങ്ങൾ സ്വകാര്യവൽക്കരിക്കുന്ന […]
Read more

ബസ് പണിമുടക്ക്; പെരുവഴിയിൽ വലഞ്ഞ് യാത്രക്കാർ

തിരുവനന്തപുരം: യാത്രക്കാരെ വലച്ചുകൊണ്ടുള്ള സംസ്ഥാനത്തെ സ്വകാര്യബസ് സമരം ശക്തമായി തുടരുന്നു. സ്വകാര്യ ബസുകളെ ആശ്രയിക്കുന്നവരെല്ലാം അക്ഷരാർത്ഥത്തിൽ പെരുവഴിയിലായ അവസ്ഥയിലാണ്. സ്വകാര്യ ബസ് സർവീസുകൾ കൂടുതലായുള്ള മേഖലകളിലെല്ലാം യാത്രക്കാർ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. കെ എസ് ആ‌ർ ടി സി ബസുകൾ അധിക സർവീസുകളടക്കം നടത്തുന്നുണ്ടെങ്കിലും ജനജീവിതത്തെ സ്വകാര്യബസ് സമരം സാരമായി ബാധിച്ചിട്ടുണ്ട്. വിദ്യാർത്ഥി കൺസെഷൻ വർധന അടക്കം വിവിധ ആവശ്യങ്ങളുന്നയിച്ചാണ് സംയുക്ത സമരസമിതിയുടെ സ്വകാര്യ ബസ് പണിമുടക്ക് തുടരുന്നത്. സ്വകാര്യ ബസുടമകളുമായി ഇന്നലെ ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ […]
Read more

ദേശീയ വിദ്യാഭ്യാസ നയം പുനഃപരിശോധിക്കണമെന്ന് യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷൻ

‍ഡൽഹി: ദേശീയ വിദ്യാഭ്യാസ നയം പുനഃപരിശോധിക്കണമെന്ന് യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷൻ. ഡൽഹി സർവകലാശാലയിലെ നാലുവർഷ ബിരുദ കോഴ്‌സ് ഉൾപ്പടെ പുനഃപരിശോധിക്കണമെന്ന ആവശ്യമുന്നയിച്ച് നിവേദനം രാഷ്ട്രപതിക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കും നൽകി. 2000 അധ്യാപകർ ഒപ്പിട്ട നിവേദനമാണ് നൽകിയിരിക്കുന്നത്. ശമ്പള അവലോകന കമ്മിറ്റി റിപ്പോർട്ട് ഉൾപ്പെടുത്താത്ത യുജിസി കരട് വിജ്‌ഞാപനം പിൻവലിക്കണം, അധ്യാപകർക്കുള്ള എംഫിൽ, പിഎച്ച്‌ഡി ഇൻക്രിമെൻ്റുകൾ പുനഃസ്‌ഥാപിക്കണം, ഓൺലൈൻ പഠന രീതി പിൻവലിക്കണം തുടങ്ങിയ ആവശ്യങ്ങളും അസോസിയേഷൻ്റെ നിവേദനത്തിലുണ്ട്. 4 വർഷ കോഴ്‌സിനായി അധ്യാപക, അനധ്യാപക നിയമനം, […]
Read more

സൂത്രവാക്യം സെറ്റിലെ പെരുമാറ്റം: നടി വിന്‍സിയോട് മാപ്പ് പറഞ്ഞ് ഷൈന്‍ ടോം ചാക്കോ

സൂത്രവാക്യം സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ മോശം പെരുമാറ്റത്തില്‍ നടി വിന്‍സിയോട് മാപ്പ് പറഞ്ഞ് നടന്‍ ഷൈന്‍ ടോം ചാക്കോ. ഷൈന്‍ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറി എന്ന വിന്‍സി അലോഷ്യസിന്റെ പരാതി വന്‍ വിവാദമായിരുന്നു. . സൂത്രവാക്യം സിനിമയുടെ പ്രമോഷനോട് അനുബന്ധിച്ച വാര്‍ത്താ സമ്മേളനത്തിലാണ് ഷൈന്‍ ടോം ചാക്കോ മാപ്പു പറഞ്ഞത്. വിവാദങ്ങള്‍ക്ക് ശേഷം നടന്‍ ഷൈന്‍ ടോം ചാക്കോയും നടി വിന്‍സി അലോഷ്യസും ഒരുമിച്ച് പങ്കെടുക്കുന്ന ആദ്യ പരിപാടിയാണ് ഇത്. എന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും […]
Read more

യുവാവിനെ അപ്പാർട്ട്മെന്റ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: എറണാകുളം തമ്മനത്ത് വാടക അപ്പാർട്ട്മെന്റിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. തൃശൂർ പുത്തൂർ കൈതക്കാട്ടിൽ കെ.ആർ. നിതീഷാണ് മരിച്ചത്. വിഷം കഴിച്ചു ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ വൈകിട്ട് സുഹൃത്താണ് നിതീഷിനെ അബോധാവസ്ഥയിൽ കണ്ടത്. ഉടൻ പാലാരിവട്ടം പൊലീസിനെ അറിയിച്ചു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം കളമശേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. എറണാകുളത്ത് ജോലി ചെയ്യുകയാണ് നിതീഷ്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. അസ്വഭാവിക മരണത്തിന് പൊലീസ് കേസ് […]
Read more

Recent News

Advertisement