സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: July 25, 2025

Year : 2026

ഗോവിന്ദച്ചാമി 14 ദിവസം റിമാൻഡില്‍

കണ്ണൂർ: കണ്ണൂർ അതീവ സുരക്ഷ സെല്ലിൽ നിന്നും ജയിൽ ചാടിയ കൊടുംകുറ്റവാളി ​ഗോവിന്ദച്ചാമിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കണ്ണൂർ സെൻട്രൽ ജയിലിലേക്കാണ് റിമാൻ്റ് ചെയ്ത് അയച്ചിരിക്കുന്നത്. ഇന്ന് അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റും. വിയ്യൂരിലേക്കുള്ള മാറ്റം ജയിൽ വകുപ്പ് തീരുമാന പ്രകാരമാണ്. പ്രതിയെ കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കിയത്.
Read more

സ്കൂൾ സമയ മാറ്റം; സര്‍ക്കാരിന് വഴങ്ങി സമസ്ത

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂള്‍ സമയ മാറ്റത്തില്‍ മത സംഘടനകളുമായി നടത്തിയ ചർച്ചയിൽ സമവായം. ഈ അധ്യയന വർഷം നിലവിലുള്ള സ്ഥിതി തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. സമസ്തയെ കാര്യങ്ങൾ ബോധ്യപ്പെടുത്തി. അടുത്ത വർഷം പരാതികൾ ഉണ്ടെങ്കിൽ പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, സര്‍ക്കാരുമായുള്ള ചർച്ചയിൽ തൃപ്തരെന്ന് സമസ്ത പ്രതികരിച്ചു. അടുത്ത അധ്യയന വർഷം ആവശ്യമായ മാറ്റം വരുത്തുമെന്ന് മന്ത്രി ഉറപ്പ് നല്കിയതായി ഉമർ ഫൈസി മുക്കം പറഞ്ഞു. മദ്രസ സമയത്തിലും മാറ്റമില്ലെന്നും ഉമർ ഫൈസി […]
Read more

അതിശക്തമായ മഴ; പൊന്മുടി അണക്കെട്ട് തുറന്നു

ഇടുക്കി: ഇടുക്കി പൊന്മുടി ഡാമിന്റെ ഷട്ടർ തുറന്നു. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഡാമിന്റെ രണ്ടാമത്തെ ഷട്ടറാണ് 20 സെ.മി വരെ ഉയർത്തിയത്. പന്നിയാർ പുഴയിലേക്കാണ് വെള്ളം തുറന്ന് വിട്ടിരിക്കുന്നത്. പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ നിർദേശം നൽകി. സെക്കന്റിൽ 15000 ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. അതേസമയം, സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെയും എല്ലാ […]
Read more

ഒമാനില്‍ ഒക്യുവിന്റെ എണ്ണ സംഭരണ ടാങ്കില്‍ തീപിടിത്തം

മസ്‌കറ്റ്: ഒമാനിലെ സുഹാര്‍ വ്യാവസായിക തുറമുഖത്തെ ഒക്യുവിന്റെ എണ്ണ സംഭരണ ടാങ്കില്‍ തീപിടിത്തം. സംഭവത്തെതുടര്‍ന്ന് നോര്‍ത്ത് അല്‍ ബത്തിന ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി സ്ഥലത്തെത്തി തീപിടിത്തം നിയന്ത്രണ വിധേയമാക്കാനുള്ള നടപടികള്‍ തുടങ്ങി. ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയുടെ അഗ്‌നിശമന സേനാംഗങ്ങള്‍, ഒ.ക്യു റിഫൈനറികളുടെ അടിയന്തര സംഘങ്ങള്‍ എന്നിവര്‍ സംയുക്തമായാണ് തീ അണച്ചത്. തീ നിയന്ത്രണവിധേയമാക്കുന്നതില്‍ കമ്പനിയുടെ പ്രത്യേക അഗ്‌നിശമന യൂനിറ്റുകള്‍ മികച്ച പിന്തുണയാണ് നല്‍കിയതെന്ന് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി അധികൃതര്‍ […]
Read more

എംജി സൈബർസ്റ്റർ ഇന്ത്യയിൽ പുറത്തിറങ്ങി; വില 74.99 ലക്ഷം

ഇന്ത്യൻ വിപണിയിൽ എം ജി സൈബർസ്റ്ററിനെ ജെഎസ്‍ഡബ്ല്യു എംജി മോട്ടോർ ഇന്ത്യ ഔദ്യോഗികമായി പുറത്തിറക്കി. ആകർഷകമായ രൂപവും ശക്തമായ ബാറ്ററി പായ്ക്കും ഉള്ള ഈ ഇലക്ട്രിക് സ്പോർട്‍സ് കാറിന്‍റെ പ്രാരംഭ എക്സ്-ഷോറൂംവില 74.99 ലക്ഷം രൂപയാണ്. ഈ വർഷത്തെ ഇന്ത്യ മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിലും കമ്പനി ഈ കാർ പ്രദർശിപ്പിച്ചിരുന്നു. എംജി മോട്ടോർ എംജി സൈബർസ്റ്ററിന്റെ ബുക്കിംഗ് ആരംഭിച്ചു. ഇലക്ട്രിക് സ്‌പോർട്‌സ് രൂപത്തിൽ അവതരിപ്പിച്ച ലോകത്തിലെ ഏറ്റവും വേഗതയേറിയ എംജി കാറാണിതെന്ന് കമ്പനി അവകാശപ്പെടുന്നു. ഈ കാറിന്റെ […]
Read more

മലപ്പുറത്ത് റോഡിലെ കുഴിയില്‍ വീണ് ആറു വയസ്സുകാരി മരിച്ചു

മലപ്പുറം: തിരൂരില്‍ റോഡിലെ കുഴിയില്‍ വീണ് ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം. വളാഞ്ചേരി പുറമണ്ണൂര്‍ സ്വദേശി പണിക്കപ്പറമ്പില്‍ ഫൈസല്‍ ബള്‍ക്കീസ് ദമ്പതികളുടെ മകള്‍ ഫൈസയാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു അപകടം. പുറമണ്ണൂര്‍ യു പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഫൈസ. ഓട്ടോറിക്ഷ കുഴിയില്‍ ചാടിയതിനെ തുടര്‍ന്ന് കുട്ടി റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.
Read more

കതിറിന് ഒപ്പം ഷൈന്‍ ടോം ചാക്കോ; ‘മീശ’യുടെ ട്രെയിലർ പുറത്ത്

എം സി ജോസഫ് രചനയും സംവിധാനവും നിർവഹിച്ച സസ്പെൻസ് ഡ്രാമ ‘മീശ’ യുടെ ട്രെയിലർ പുറത്തിറങ്ങി. യൂണികോൺ മൂവീസിന്റെ ബാനറിൽ സജീർ ഗഫൂർ നിർമ്മിക്കുന്ന ചിത്രത്തിൽ കതിർ, ഹക്കിം ഷാ, ഷൈൻ ടോം ചാക്കോ, ജിയോ ബേബി, ശ്രീകാന്ത് മുരളി, സുധി കോപ്പ, ഉണ്ണി ലാലു, ഹസ്ലി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി അണിനിരക്കുന്നത്. വനത്തിന്റെ നിഗൂഡതകളെ പശ്ചാത്തലമാക്കി ഒരു രാത്രിയുടെ തീവ്രതയുടെ കഥയാണ് ചിത്രം പറയുന്നത്. ദീർഘനാളുകൾക്കുശേഷം വീണ്ടും ഒരു കൂട്ടം സുഹൃത്തുക്കൾ ഒരുമിക്കുകയും എന്നാൽ അതൊരു […]
Read more

സ്വകാര്യ ബസിടിച്ചുണ്ടായ അപകടം; സ്കൂട്ടർ യാത്രികരിൽ രണ്ടാമനും മരിച്ചു

പാലക്കാട്: പാലക്കാട് ചെർപ്പുളശ്ശേരിയിൽ സ്വകാര്യ ബസിടിച്ച സ്കൂട്ടർ യാത്രികരിൽ രണ്ടാമനും മരിച്ചുചെർപ്പുളശ്ശേരി മാങ്ങോട് കരിമ്പിൻ ചോല വീട്ടിൽ പ്രസാദാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ പ്രസാദ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സഹോദരൻ രവി (45) വ്യാഴാഴ്ച മരിച്ചിരുന്നു. ബലികർമത്തിനായി പോകുന്നതിനിടെ അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് ഇരുവരും സഞ്ചരിച്ച സ്കൂട്ടറിലിടിച്ചായിരുന്നു അപകടം നടന്നത്. വ്യാഴാഴ്ച രാവിലെ 5.50 ന് പാലക്കാട്- ചെർപ്പുളശ്ശേരി സംസ്ഥാനപാതയിലെ കുളക്കാടായിരുന്നു സംഭവം . അപകടത്തിനിടയാക്കിയ മണ്ണാർക്കാട് നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന […]
Read more

വൃഷ്ടിപ്രദേശത്ത് കനത്ത മഴ:ബാണാസുരസാഗര്‍ ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തി

കല്‍പ്പറ്റ: പടിഞ്ഞാറത്തറ ബാണാസുരസാഗര്‍ അണക്കെട്ടിന്റെ വ്യഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാല്‍ സ്പില്‍വെ ഷട്ടറുകള്‍ 60 സെന്റി മീറ്ററായി ഉയര്‍ത്തിയതായി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. നിലവില്‍ ഒന്ന്, രണ്ട് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി സെക്കന്റില്‍ 48.8 ക്യുമെക്‌സ് വെള്ളം ഘട്ടംഘട്ടമായി പുഴയിലേക്ക് ഒഴുക്കി വിടുന്നുണ്ട്. കരമാന്‍ തോട്, പനമരം പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. നേരത്തെ ബാണാസുര സാഗര്‍ ഡാമിലെ ഒരു സ്പില്‍വെ ഷട്ടര്‍ 30 സെന്റിമീറ്ററും മറ്റൊരു സ്പില്‍വെ ഷട്ടര്‍ 15 സെന്റിമീറ്ററും […]
Read more

ഗോവിന്ദച്ചാമിയെ വിയ്യൂർ ജയിലിലേക്ക് മാറ്റും

കണ്ണൂർ ജയിലിൽ നിന്നും ചാടിയ ഗോവിന്ദച്ചാമിയെ ജയിൽ മാറ്റും. വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്കാണ് മാറ്റുക. വൈകുന്നേരം നാലുമണിയോടെ ഗോവിന്ദച്ചാമിയെ കോടതിയില്‍ ഹാജരാക്കും. തുടര്‍ന്നായിരിക്കും ജയിലിലേക്ക് കൊണ്ടുപോവുക. ഇയാളെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് വിശദമായി ചോദ്യംചെയ്തിരുന്നു. നിലവിൽ ഇയാളുമായി ജയിലിൽ തെളിവെടുപ്പ് നടത്തുകയാണ് പൊലീസ്. ഏറെ ദുരൂഹതകൾ നിറഞ്ഞ ഒരു ജയിൽ ചാട്ടത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്. ജയില്‍ ചാടിയശേഷം കേരളം വിടാന്‍ പദ്ധതിയിട്ടിരുന്നെന്നാണ് ഗോവിന്ദച്ചാമി പൊലീസിന് നൽകിയ മൊഴി. കണ്ണൂർ അതിസുരക്ഷാ ജയിലിൽ കൊടും കുറ്റവാളികളെ പാർപ്പിക്കുന്ന […]
Read more

Recent News

Advertisement