ഓപ്പറേഷൻ നംഖോർ; ദുൽഖർ സൽമാന് ഇന്ന് കസ്റ്റംസ് നോട്ടീസ് നൽകും
തിരുവനന്തപുരം: ഭൂട്ടാനിൽ നിന്ന് കടത്തിയ വാഹനങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ട കേസിൽ നടൻ ദുൽഖർ സൽമാന് കസ്റ്റംസ് ഇന്ന് നോട്ടീസ് നൽകും. പിടിച്ചെടുത്ത വാഹനങ്ങളുടെ രേഖകൾ നേരിട്ട് ഹാജരാക്കാൻ അദ്ദേഹത്തെ നിർദ്ദേശിച്ചിട്ടുണ്ട്. ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള കൂടുതൽ വാഹനങ്ങളും ഇപ്പോൾ അന്വേഷണത്തിന്റെ ഭാഗമാണ്. വാഹനങ്ങളുടെ രേഖകളിൽ തുടരുന്ന അവ്യക്തതയാണ് കസ്റ്റംസ് നടപടിക്ക് കാരണമായത്. ഇതേ കേസിൽ നടൻ അമിത് ചക്കാലയ്ക്കലിനെ വീണ്ടും ചോദ്യം ചെയ്യാനുള്ള സാധ്യതയും ഉണ്ട്. ഇന്നലെ അദ്ദേഹത്തിന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. ഭൂട്ടാനിൽ നിന്ന് ഇരുന്നൂറോളം വാഹനങ്ങളാണ് […]
Read more

