സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: September 30, 2025

Year : 2026

വാഹന വിൽപ്പന 10 മുതൽ 15 %വരെ വർധനയ്ക്ക് സാധ്യതയെന്ന് ഫാഡ

മുംബൈ: ചരക്ക് സേവന നികുതി കുറച്ചതോടെ രാജ്യത്തെ വാഹന വിൽപ്പന 10 മുതൽ 15 ശതമാനം വരെ വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻസ് ഫെഡറേഷൻ (FADA). ചെറുകാറുകളുടെയും ഇരുചക്ര വാഹനങ്ങളുടെയും വിൽപ്പനയിൽ വലിയ വർധനവിനുള്ള വേദി ഒരുങ്ങിയിരിക്കുന്നു. ആദ്യമായി വാങ്ങുന്ന പലരും ഇതിനെ ഒരു അവസരമായി കാണുന്നുണ്ടെന്ന് FADA പ്രസിഡന്റ് സി.എസ്. വിഘ്‌നേശ്വര്‍ പറഞ്ഞു. ചരക്ക് സേവന നികുതിയിലെ കുറവും ഓട്ടോമൊബൈൽ കമ്പനികൾ വാഗ്ദാനം ചെയ്യുന്ന കിഴിവുകളും പ്രയോജനപ്പെടുത്തി വാഹനം വാങ്ങാൻ പദ്ധതിയില്ലാത്തവർ പോലും വാഹനം […]
Read more

യുവാവ് വീടിനുള്ളിലെ കഴുത്തറത്തു കൊല്ലപ്പെട്ട നിലയിൽ

ഇടുക്കി: കട്ടപ്പന യുവാവിനെ വീടിനുള്ളിൽ കിടക്കയിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ഉടുമ്പഞ്ചോല കാരിത്തോട് സ്വദേശികളായ ശംങ്കിലി മുത്തു – സുന്ദരമ്മ ദമ്പതികളുടെ മകൻ സോൾരാജ് ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ചയാണ് മൃതദേഹം വീടിനുള്ളിലെ കിടക്കയിൽ കണ്ടെത്തിയത്. കഴുത്തിൽ മുറിവുണ്ടായ നിലയിലും ചുറ്റുമെങ്ങും രക്തക്കറയുമുണ്ടായിരുന്നു. കിടന്ന് ഉറങ്ങുന്നതിനിടയിലാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം രണ്ട് ദിവസത്തോളം പഴക്കമുള്ളതാണെന്നും പൊലീസ് വ്യക്തമാക്കി. മുറിക്കുള്ളിലെ ഷീറ്റിലും നിലത്തും രക്തക്കറയുണ്ട്. സമീപത്ത് ഒരു വെള്ള പെയിന്റ് ബക്കറ്റ് മറിഞ്ഞുകിടക്കുന്നതും ശ്രദ്ധയിൽപ്പെട്ടു. മദ്യപിച്ച് […]
Read more

അജിത് ഡോവൽ മേൽനോട്ടത്തിൽ ദേശീയ സുരക്ഷാ തത്വം; കരട് ഉടൻ

ന്യൂഡൽഹി: രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സുരക്ഷയ്ക്കുമെതിരെ ഉയരുന്ന ഭീഷണികളെ പ്രതിരോധിക്കാനുള്ള മാർഗരേഖയായി ദേശീയ സുരക്ഷാ തത്വം ഉടൻ അന്തിമരൂപം ലഭിക്കും. ഡിസംബറോടെ കരട് പൂർത്തിയാക്കി പ്രധാനമന്ത്രി അധ്യക്ഷനായ സുരക്ഷാ സമിതിക്ക് മുന്നിൽ സമർപ്പിക്കാനാണ് നീക്കം. മോദി സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ 2018-ലാണ് സമഗ്ര ദേശീയ സുരക്ഷാ-പ്രതിരോധ നയം കൊണ്ടുവരാനുള്ള ചര്‍ച്ചകൾ ആരംഭിച്ചത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മേൽനോട്ടത്തിലാണ് ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടേറിയറ്റ് കരട് തയ്യാറാക്കുന്നത്. പ്രതിരോധ നവീകരണം, സാങ്കേതിക മുന്നേറ്റം, സൈബർ സുരക്ഷ, […]
Read more

രാഹുല്‍ ഗാന്ധിക്കെതിരായ വധഭീഷണി; പ്രിന്‍റു മഹാദേവനെ തേടി പൊലീസ്

തൃശ്ശൂർ: സ്വകാര്യ ചാനൽ ചർച്ചയ്ക്കിടെ രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ ബിജെപി നേതാവ് പ്രിന്റു മഹാദേവനെതിരെ പൊലീസ് അന്വേഷണം ശക്തമാക്കി. പെരാമംഗലം പൊലീസ് കേസെടുത്തതിന് പിന്നാലെ, ബിജെപി തൃശ്ശൂർ ജില്ലാ ഭാരവാഹികളുടെ വീടുകളിലടക്കം റെയ്ഡ് നടത്തി. ബിജെപി സംസ്ഥാന സമിതി അംഗം സുരേന്ദ്രൻ അയനിക്കുന്നതിന്റെ വീട്ടിലും സഹോദരൻ ഗോപിയുടെ വീട്ടിലും പൊലീസ് പരിശോധന നടത്തി. കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ നൽകിയ പരാതിയിനെ തുടർന്ന് കൊലവിളി പ്രസംഗം, കലാപാഹ്വാനം, വിദ്വേഷ പ്രചാരം എന്നീ വകുപ്പുകൾ […]
Read more

യുകെയിൽ മലയാളി യുവതി മരിച്ചു

ലണ്ടൻ: യുകെയിൽ മലയാളി യുവതി മരിച്ചു. ചങ്ങനാശേരി ചങ്ങംങ്കേരി സ്വദേശിയായ സെബിൻ തോമസിന്റെ ഭാര്യ കാതറിൻ ജോർജ് ആണ് മരിച്ചത്. ലണ്ടനിലെ വൂൾവിച്ചിലായിരുന്നു അന്ത്യം. ലുക്കീമിയ ബാധിതയായ കാതറിൻ 2024 സെപ്തംബറിലാണ് രോഗം കണ്ടെത്തിയത്. തുടർന്ന് 2025 ജനുവരിയിൽ സ്റ്റെം സെൽ ട്രാൻസ്‌പ്ലാന്റേഷൻ ഉൾപ്പെടെ ചികിത്സകൾ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരുവല്ല മാർത്തോമ്മാ കോളേജിൽ നിന്ന് എംഎസ്‌സി ഫിസിക്സ് പൂർത്തിയാക്കിയ കാതറിൻ, തുടർന്ന് യുകെയിലെ സാൽഫോർഡ് സർവകലാശാലയിൽ ഡാറ്റാ സയൻസിൽ മാസ്റ്റർ ഡിഗ്രി നേടി. പിന്നീട് ലണ്ടനിലെ […]
Read more

ഫ്ലാഗ് ഓഫ് ചടങ്ങിൽ സംഘാടക പിഴവ്; എംവിഡി ഉദ്യോഗസ്ഥന് നോട്ടീസ്

തിരുവനന്തപുരം: മോട്ടോർ വാഹനവകുപ്പിൻെറ പുതിയ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ചടങ്ങ് സംഘടിപ്പിച്ചതിലെ വീഴ്ചയെ തുടർന്ന് അസിസ്റ്റന്റ് മോട്ടോർ വാഹന കമ്മീഷണർ വി. ജോയിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. ചടങ്ങ് റദ്ദാക്കിക്കൊണ്ട് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ വേദി വിട്ടതോടെയാണ് നടപടി. മന്ത്രിയുടെ നിർദ്ദേശപ്രകാരം 52 വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ചടങ്ങ് ഗംഭീരമായി നടത്താനായിരുന്നു പദ്ധതി. അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണറുടെ നേതൃത്വത്തിൽ യോഗം വിളിച്ച് ജോയിൻറ് കമ്മീഷണർക്കും അസിസ്റ്റന്റ് ട്രാൻസ്പോർട്ട് കമ്മീഷണർക്കും നിർദ്ദേശങ്ങൾ നൽകിയിരുന്നു. കനകകുന്ന് പാലസിന് […]
Read more

എയർ ഇന്ത്യക്കെതിരെ കടുപ്പിച്ച് ശശി തരൂർ

ന്യൂഡൽഹി:കേരളത്തിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ റദ്ദാക്കുന്നതിനെതിരെ ശശി തരൂർ എംപി വിമർശനം രേഖപ്പെടുത്തി. ഈ വിഷയത്തിൽ ആശങ്ക പ്രകടിപ്പിച്ച് എയർ ഇന്ത്യ എംഡി കാമ്പൽ വിൽസൺക്ക് കത്ത് അയച്ചതായി തരൂർ അറിയിച്ചു. എയർ ഇന്ത്യ സർവീസുകളുടെ റദ്ദാക്കൽ തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കും വിനോദസഞ്ചാരികൾക്കും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്ന് എംപി ചൂണ്ടിക്കാട്ടി. കൂടാതെ, കേരളത്തിലെ വ്യാപാരത്തെയും ടൂറിസത്തെയും ഈ നടപടി ഗണ്യമായി ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഒക്ടോബർ മുതൽ അടുത്ത വർഷം മാർച്ചവരെയുള്ള സർവീസുകളിൽ പല റൂട്ടുകളും റദ്ദാക്കുമെന്ന് […]
Read more

യൂട്യൂബിൽ 5 മില്യൺ കാഴ്ച്ചക്കാരെയും പിന്നിട്ട് ‘ലോക ചാപ്റ്റർ 2’ അനൗൺസ്‌മെന്റ് വീഡിയോ

ദുൽഖറിന്റെ വേഫറെർ ഫിലിംസ് നിർമ്മിക്കുന്ന ചിത്രം ‘ലോക ചാപ്റ്റർ 2’ പ്രഖ്യാപന വീഡിയോക്ക് യൂട്യൂബിൽ അഞ്ച് മില്യൺ കാഴ്ചക്കാർ. ഏതാനും ദിവസങ്ങൾക്ക് മുൻപ് പുറത്തു വന്ന ഈ പ്രഖ്യാപന വീഡിയോക്ക് ആവേശകരമായ പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ലോക ചാപ്റ്റർ 2 ൽ നായകനായി എത്തുന്ന ടോവിനോ തോമസും ചിത്രത്തിലെ നിർണ്ണായകമായ അതിഥി വേഷത്തിലെത്തുന്ന ദുൽഖർ സൽമാനും ഉൾപ്പെട്ട അതീവ രസകരമായ ഒരു സംഭാഷണ രംഗത്തിലൂടെയാണ് ഈ രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. കല്യാണി പ്രിയദർശൻ, നസ്‍ലെൻ എന്നിവർ പ്രധാന […]
Read more

അനുവാദമില്ലാതെ ​ഗാനങ്ങൾ ഉപയോ​ഗിച്ചു, നഷ്ടപരിഹാരം 2 കോടി; ബി​ഗ് ബോസ് ഹിന്ദിക്ക് നിയമകുരുക്ക്

ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബി​ഗ് ബോസ്. വിവിധ മേഖലകളിലുള്ള ഒരു കൂട്ടം മത്സരാർത്ഥികളെ ഒരു വീട്ടിൽ പുറംലോകവുമായി യാതൊരുവിധ ബന്ധവുമില്ലാതെ താമസിപ്പിക്കുന്നു. ഈ ഹൗസിൽ നടക്കുന്ന പലതരം പ്രശ്നങ്ങളും ടാസ്കുകളും പ്രേക്ഷക വോട്ടിങ്ങുമെല്ലാം നേടി മുന്നേറുന്ന ഒരാൾ ബി​ഗ് ബോസ് ടൈറ്റിൽ വിന്നറാകും. നിലവിൽ ഇന്ത്യയിലെ വിവിധ ഭാഷകളിൽ ബി​ഗ് ബോസ് ഷോ നടക്കുന്നുണ്ട്. സീസൺ 7 ആണ് മലയാളത്തിൽ നടക്കുന്നത്. ഏറ്റവും ജനപ്രീതിയുള്ളതും ഏറ്റവും കൂടുതൽ സീസണുകളും പിന്നിട്ട ബി​ഗ് […]
Read more

സംസ്ഥാനത്തെ ജയിൽ സുരക്ഷാ സംവിധാന൦; ചോദ്യോത്തര വേളയിൽ സഭയിൽ മറുപടി നൽകി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിൽ സുരക്ഷാ സംവിധാനത്തെക്കുറിച്ച് ചോദ്യോത്തര വേളയിൽ സഭയിൽ മറുപടി നൽകി മുഖ്യമന്ത്രി. ജയിൽചാടിയ കൊടുംകുറ്റവാളി ​ഗോവിന്ദച്ചാമിയെ മണിക്കൂറുകൾക്കകം പിടികൂടിയെന്നും ജയിലിലെ വൈദ്യുത വേലി പ്രവർത്തന ക്ഷമമായിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തിൽ നാല് ജീവനക്കാരെ സസ്പെൻഡ് ചെയ്തിരുന്നു. കൂടാതെ സുരക്ഷ വിലയിരുത്താൻ സമിതിയെ നിയോ​ഗിച്ചു. ജയിൽചാട്ടം അതീവ ​ഗുരുതര സംഭവമാണെന്നും ആവർത്തിക്കാതിരിക്കാൻ കർശൻ നടപടി സ്വീകരിച്ചെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി. ഒരു പ്രതിക്കും പ്രത്യേക ആനുകൂല്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തുടർ പരിശോധനകളും ഗൗരവത്തോടെ തന്നെയാണ് നടത്തുന്നത്. […]
Read more

Recent News

Advertisement