സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: September 30, 2025

Year : 2026

കരൂര്‍ ദുരന്തം; ഒരു ടിവികെ നേതാവ് കൂടി അറസ്റ്റില്‍

ചെന്നൈ: കരൂരിലെ റാലിയില്‍ ടിവികെ പൊലീസ് നിര്‍ദ്ദേശം ലംഘിച്ചുവെന്ന് കണ്ടെത്തല്‍. റാലിക്കായി പൊലീസ് നല്‍കിയ 11 നിര്‍ദ്ദേശങ്ങളും ലംഘിച്ചു എന്നാണ് കണ്ടെത്തല്‍. ഇതേതുടര്‍ന്ന് ഒരു ടിവികെ ഭാരവാഹി കൂടി അറസ്റ്റിലായി. പരിപാടി നടത്തിപ്പിന് ചുമതലുള്ള പത്ത് പേരില്‍ ഒരാളായ കരൂര്‍ സൗത്ത് സിറ്റി ട്രഷറര്‍ പൗന്‍രാജാണ് അറസ്റ്റിലായത്. മുന്നറിയിപ്പും നിര്‍ദ്ദേശങ്ങളും ലംഘിച്ചതോടെയാണ് അപേക്ഷകനായ ജില്ലാ ട്രഷററെ അറസ്റ്റ് ചെയ്തത്. നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ ജീവന്‍ നഷ്ടപ്പെടും എന്ന മുന്നറിയിപ്പ് പൊലീസ് നല്‍കിയിരുന്നു. പൗന്‍രാജ് ആണ് പരിപാടിക്ക് അനുമതി തേടി […]
Read more

“മരിച്ചവരെ വോട്ട് ചെയ്യിപ്പിച്ചവർ തന്നെയാണ് ഇന്ന് കുറ്റം പറയുന്നത്”: സുരേഷ് ഗോപി

തൃശൂർ : തൃശ്ശൂരിലെ വോട്ടുമായി ബന്ധപ്പെട്ട വിവാദത്തിൽ കടുത്ത പ്രതികരണവുമായി എം.പി. സുരേഷ് ഗോപി രംഗത്ത്. “25 വർഷം മുൻപ് മരിച്ചവരെ പോലും വോട്ട് ചെയ്യിപ്പിച്ചവർ തന്നെയാണ് ഇന്ന് കുറ്റം പറയുന്നത്. ‘പൂരം കലക്കി, ഗോപി ആശാനെ കലക്കി, ആർ.എൽ.വിയെ കലക്കി, അവസാനം വോട്ട് കലക്കി’ വരെ പറഞ്ഞു,” എന്ന് അദ്ദേഹം പരിഹസിച്ചു. “2015-ൽ ആലപ്പുഴയിൽ എയിംസ് വേണമെന്നായിരുന്നു എന്റെ നിലപാട്. അത് മാറിയിട്ടില്ല. ആലപ്പുഴയിൽ സാധ്യമല്ലെങ്കിൽ തൃശ്ശൂരിൽ വേണം. എയിംസ് തമിഴ്നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് ഞാൻ ഒരിക്കലും […]
Read more

ഇന്റർനെറ്റ് അധാർമികം; അഫ്​ഗാനിൽ രാജ്യവ്യാപകമായി ഇന്റർനെറ്റ് നിരോധനം

കാബൂൾ: അഫ്‍ഗാനിൽ സമ്പൂർണ ഇന്‍റർനെറ്റ് നിരോധനം ഏര്‍പ്പെടുത്തി താലിബാന്‍ ഭരണകൂടം. ഇന്റർനെറ്റ് അധാർമികമാണെന്ന് ചൂണ്ടിക്കാട്ടിയാണ് താലിബാന്‍ ഭരണകൂടത്തിന്റെ ഈ നടപടി. തിങ്കളാഴ്ച അഫ്ഗാന്‍ സമയം വൈകീട്ട് അഞ്ച് മണിയോടെയാണ് നിരോധനം ഏര്‍പ്പെടുത്തിയത്. നടപടിയെ തുടര്‍ന്ന് ജനങ്ങള്‍ വലിയ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. കാബൂളില്‍ വിമാന സര്‍വീസുകള്‍ താറുമാറായി. മൊബൈല്‍ സര്‍വീസുകള്‍ സ്തംഭിച്ചു. ബാങ്കിംഗ് സമയം ആരംഭിക്കുന്നതോടെ ഇന്ന് പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുമെന്ന് ഉറപ്പാണ്. അഫ്ഗാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നിരവധി വിദേശ മാധ്യമങ്ങളുടെ പ്രവര്‍ത്തനത്തെ നിരോധനം സാരമായി ബാധിച്ചിട്ടുണ്ട്. ഈ […]
Read more

ലോറന്‍സ് ബിഷ്ണോയിയും സംഘവും തീവ്രവാദ പട്ടികയില്‍; നടപടിയുമായി കാനഡ

ടൊറന്റോ: ലോറന്‍സ് ബിഷ്ണോയി ഗുണ്ട സംഘത്തിനെതിരെ നടപടിയുമായി കാനഡ. സംഘത്തെ കാനഡ തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തി. കാനഡക്കാര്‍ സാമ്പത്തിക- ഭൗതിക സഹായം നല്‍കുന്നതില്‍ നിന്ന് വിലക്കുന്നതാണ് നടപടി. സംഘ അംഗങ്ങളുടെ സ്വത്ത് കണ്ടുകെട്ടാനും, ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്താനും കഴിയും. ബിഷ്ണോയി ഗാങ്ങിനെ കൂടെ ഉള്‍പ്പെടുത്തിയതോടെ കാനഡയില്‍ ക്രിമിനല്‍ കോഡിന് കീഴില്‍ പട്ടികപ്പെടുത്തിയിരിക്കുന്ന തീവ്രവാദ സംഘത്തിന്റെ എണ്ണം 88 ആയി. ഈ സംഘത്തിന്റെ ഫെഡറല്‍ ഗവണ്‍മെന്റിന് സ്വത്തുക്കള്‍, വാഹനങ്ങള്‍, പണം എന്നിവ മരവിപ്പിക്കാനോ പിടിച്ചെടുക്കാനോ ഉള്ള അധികാരം നല്‍കുന്നു. […]
Read more

മീൻ കച്ചവടം തടഞ്ഞത് ചോദ്യം ചെയ്‌തയാളെ കുത്തിക്കൊന്ന സംഭവം; പ്രതിക്ക് ജീവപര്യന്തം കഠിന തടവ്

കോഴിക്കോട്: മത്സ്യക്കച്ചവടവുമായി ബന്ധപ്പെട്ട തർക്കത്തിൽ ഗൃഹനാഥനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് കോടതി ജീവപര്യന്തം കഠിന തടവും പിഴയും വിധിച്ചു. താഴത്ത് വെള്ളൂർ രൂപേഷിനെയാണ് കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് എൻ.ആർ. കൃഷ്ണകുമാർ ശിക്ഷിച്ചത്. 2021 ഓഗസ്റ്റ് 21-ന് കരിക്കാംകുളം കാഞ്ഞിരമുക്കിലെ രാജീവൻ കൊല്ലപ്പെട്ട കേസിലാണിത്. കാരപ്പറമ്പ് സ്വദേശിയായ സാഹിർ അലി നടത്തുന്ന മത്സ്യക്കച്ചവടം രൂപേഷ് തടഞ്ഞപ്പോൾ, രാജീവൻ ഇടപെട്ട് ചോദ്യം ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇടപെട്ട സാഹിർ അലിക്കും കത്തി കൊണ്ട് പരിക്കേറ്റിരുന്നു. കോടതി രാജീവന്റെ […]
Read more

അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടരാജി; 1,00000 സർക്കാർ ജീവനക്കാർ രാജിവെക്കും

വാഷിംഗ്ടൺ: അമേരിക്കൻ സർക്കാർ സേവന രംഗത്ത് ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടരാജി ഇന്ന് നടക്കും. സെപ്റ്റംബർ 30-ന് ഒരേ ദിവസം ഏകദേശം ഒരു ലക്ഷം ഫെഡറൽ ജീവനക്കാർ രാജിവയ്ക്കുകയാണ്. ട്രംപ് ഭരണകൂടം നടപ്പാക്കുന്ന “ഡിഫെർഡ് റെസിഗ്നേഷൻ ഓഫർ” പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ രാജികൾ. സർക്കാർ വകുപ്പുകളുടെ പുനഃസംഘടനയും ചെലവു ചുരുക്കലും ലക്ഷ്യമിട്ടുള്ള നടപടികളുടെ ഭാഗമായാണ് പദ്ധതി. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം അമേരിക്കയിൽ ഒരേസമയം ഇത്രയും പേർ സർക്കാർ സേവനത്തിൽ നിന്ന് രാജിവയ്ക്കുന്നത് ആദ്യമായാണ്. ഡിഫെർഡ് റെസിഗ്നേഷൻ […]
Read more

ഭൂട്ടാനിലേക്ക് ഇന്ത്യയിൽ നിന്ന് രണ്ട് റെയിൽവേ ലൈനുകൾ നിർമിക്കും

ന്യൂഡൽഹി: ഭൂട്ടാനിലേക്ക് രണ്ട് പുതിയ റെയിൽപാതകൾ നിർമ്മിക്കുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. അസമും പശ്ചിമ ബംഗാളും ഭൂട്ടാനുമായി ബന്ധിപ്പിക്കുന്ന പദ്ധതികൾക്ക് വലിയ സാമ്പത്തികവും തന്ത്രപ്രധാനവുമായ പ്രാധാന്യമുണ്ടെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് വ്യക്തമാക്കി. അസമിലെ കൊക്രജാറിൽ നിന്ന് ഭൂട്ടാനിലെ ഗെലെഫു വരെ 69 കിലോമീറ്റർ നീളമുള്ള പാതയും, പശ്ചിമ ബംഗാളിലെ ബനർഹട്ടിൽ നിന്ന് ഭൂട്ടാനിലെ സംത്‌സേ വരെ 20 കിലോമീറ്റർ നീളമുള്ള പാതയുമാണ് നിർമിക്കുന്നത്. ആദ്യ പദ്ധതിക്ക് 3,456 കോടി രൂപയും, രണ്ടാമത്തേക്ക് 577 കോടി രൂപയും ചെലവ് […]
Read more

വിദേശ നിര്‍മിത സിനിമകള്‍ക്ക് 100 % തീരുവ ഏര്‍പ്പെടുത്തി ട്രംപ്

വാഷിങ്ടന്‍: അമേരിക്കയ്ക്ക് പുറത്ത് നിര്‍മിക്കുന്ന എല്ലാ സിനിമകള്‍ക്കും 100% തീരുവ ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സിനിമ ആദ്യമുണ്ടായത് അമേരിക്കയിലാണെന്നും മറ്റ് രാജ്യങ്ങള്‍ ആത് അനുകരിച്ചുവെന്നുമാണ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്. ഒരു കുട്ടിയുടെ കയ്യില്‍ നിന്ന് മിഠായി മോഷ്ടിക്കുന്നതുപോലെ, മറ്റ് രാജ്യങ്ങള്‍ നമ്മുടെ സിനിമാ വ്യവസായത്തെ അമേരിക്കന്‍ ഐക്യനാടുകളില്‍ നിന്ന് മോഷ്ടിച്ചിരിക്കുന്നു. പ്രത്യേകിച്ച്, ദുര്‍ബലനും കഴിവുകെട്ടവനുമായ ഒരു ഗവര്‍ണറുള്ള കാലിഫോര്‍ണിയെയാണ് ഇത് […]
Read more

കരൂർ ദുരന്ത൦; ഒളിവിൽ കഴിയുന്നതിനിടെ ടിവികെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി അറസ്റ്റിൽ

ചെന്നൈ: വിജയ്‍യുടെ കരൂർ റാലിയിലുണ്ടായ ദുരന്തത്തിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി തമിഴ്നാട് പൊലീസ്. ടിവികെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറിയെ പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണ സംഘമാണ് മതിയഴകനെ അറസ്റ്റ് ചെയ്തത്. ഒളിവിൽ കഴിയുന്നതിനിടെയാണ് മതിയഴകൻ അറസ്റ്റിലായത്. മനപ്പൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെ അഞ്ചു വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ടിവികെ ജനറൽ സെക്രട്ടറി ആനന്ദിനെയും രാത്രി തന്നെ അറസ്റ്റ് ചെയ്യാനാണ് അന്വേഷണസംഘത്തിൻ്റെ നീക്കം. കേസിൽ വിജയ്‌യെ പ്രതിസ്ഥാനത്തുനിർത്തി ഭാരവാ​ഹികളെ അറസ്റ്റ് ചെയ്യുകയാണ് പൊലീസ്. അതേസമയം, ടിവികെ സ്ഥാപക നേതാവും […]
Read more

കരൂർ ദുരന്തം; ടിവികെ പ്രാദേശിക നേതാവ് ജീവനൊടുക്കി

ചെന്നൈ: കരൂർ ദുരന്തത്തെ തുടർന്ന് ടിവികെ പ്രാദേശിക നേതാവ് ജീവനൊടുക്കി.വിഴുപ്പുറം ബ്രാഞ്ച് സെക്രട്ടറി വി. അയ്യപ്പൻ ആണ് മരിച്ചത്. അയ്യപ്പൻ വിടച്ച ആത്മഹത്യാകുറിപ്പിൽ സംസ്ഥാന മന്ത്രി സെന്തിൽ ബാലാജിയെ പരാമർശിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ബാലാജിയുടെ സമ്മർദം മൂലം കരൂരിലെ പരിപാടിക്ക് വേണ്ട സുരക്ഷ ഒരുക്കാനായില്ലെന്നും അതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നും കുറിപ്പിൽ ആരോപണമുണ്ട്. ദിവസവേതനക്കാരനായ അയ്യപ്പൻ, മുൻപ് വിജയ് ആരാധക കൂട്ടായ്മയിലെ ഭാരവാഹിയായിരുന്നുവെന്നും പിന്നീട് ടി.വി.കെയിൽ ചേർന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. കരൂർ സംഭവവുമായി ബന്ധപ്പെട്ടുള്ള വാർത്തകൾ കണ്ടതിന് ശേഷം […]
Read more

Recent News

Advertisement