വന്ദേഭാരത് ട്രെയിനിലെ ഉച്ചഭക്ഷണത്തിൽ പുഴു; യുവതിക്ക് പണം തിരികെ നൽകി ഐആർസിടിസി
തൃശൂർ: മംഗളൂരു-തിരുവനന്തപുരം വന്ദേഭാരത് എക്‌സ്‌പ്രസ് ട്രെയിനിൽ വിതരണം ചെയ്ത ഉച്ചഭക്ഷണത്തിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി. ഒക്ടോബർ രണ്ടിന് തൃശൂരിൽ നിന്നും യാത്ര തുടങ്ങിയ മംഗളൂരു സ്വദേശിനി സൗമിനിയാണ് പരാതി നൽകിയത്. തൃശൂരിൽ നിന്ന് മൂന്ന് കുടുംബാംഗങ്ങൾക്കൊപ്പം ട്രെയിനിൽ കയറുന്ന സമയത്താണ് ഇവർക്ക് ചോറിനൊപ്പം നൽകിയ പരിപ്പ് കറിയിൽ പുഴുവിനെ കണ്ടെത്തിയത്. കൂടാതെ മറ്റ് യാത്രക്കാർക്ക് വിതരണം ചെയ്ത ഭക്ഷണത്തിലും സമാന പ്രശ്നം ഉണ്ടായതായി സൗമിനി ആരോപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് കാറ്ററിംഗ് ജീവനക്കാരോട് ഉടൻ വിവരം അറിയിക്കുകയും ഐആർടിസി […]
Read more

