സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: November 17, 2025

Year : 2026

പന്നിയങ്കരയിൽ ബി.ജെ.പി സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ പന്നിയങ്കര ഡിവിഷനിൽ ബിജെപി സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു. മുൻ മീഞ്ചന്ത കൗൺസിലർ നമ്പിടി നാരായണൻ ആണ് ഈ വർഷം പന്നിയങ്കരയിൽ ബിജെപി സ്ഥാനാർത്ഥിയായി രംഗത്തെത്തുന്നത്. മീഞ്ചന്ത വാർഡിൽ നിന്ന് ലഭിച്ച ജനപിന്തുണ തനിക്കു വലിയ പ്രചോദനമായിരുന്നുവെന്നും, അതേ വിശ്വാസം പന്നിയങ്കരയിലെ വോട്ടർമാരും നൽകുമെന്ന് പ്രത്യാശിക്കുന്നുവെന്നും അദ്ദേഹം സമ്മേളനത്തിൽ പറഞ്ഞു. മുൻ വോട്ടർമാർ വിജയിപ്പിച്ച് ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ മുഴുവൻ ഊർജ്ജത്തോടെ പൂർത്തിയാക്കിയതായും നാരായണൻ കൂട്ടിച്ചേർത്തു. പാർട്ടി ഏൽപ്പിച്ച പുതിയ ദൗത്യത്തിന് സഹപ്രവർത്തകരോടൊപ്പം സമർപ്പിതമായി […]
Read more

ദാരിദ്ര്യ മുക്ത കേരളം; തദ്ദേശതിരഞ്ഞെടുപ്പിന്റെ പ്രകന പത്രിക പുറത്തിറക്കി എൽഡിഎഫ്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി എൽഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. ദരിദ്രരില്ലാത്ത കേരളത്തിന് ഊന്നൽ നൽകുന്ന ഇടതുമുന്നണിയുടെ പ്രകടന പത്രിക എകെജി സെന്ററിൽ നടന്ന ചടങ്ങിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണനും ചേർന്ന് പുറത്തിറക്കി. എല്ലാവർക്കും ക്ഷേമവും വികസനവും ഉറപ്പുനൽകുമെന്ന് പ്രഖ്യാപിക്കുന്നതാണ് പ്രകടനപത്രിക. അതിദാരിദ്ര്യമുക്ത പദ്ധതിയുടെ തുടർച്ചയായി കേവല ദാരിദ്ര്യ നിർമാർജന പദ്ധതിയുൾപ്പടെ പ്രകടനപത്രികയിൽ പരാമർശിക്കുന്നുണ്ട്. കേരളത്തെ സമ്പൂർണ പോഷകാഹാര സംസ്ഥാനമാക്കുകയും ജനകീയ ഭക്ഷണ ശാലകൾ ആരംഭിക്കുകയും ചെയ്യും. […]
Read more

തൊഴിൽ സാധ്യത വർദ്ധിപ്പിക്കാൻ അൽഫോൻസാ കോളേജിൽ എ.ഐ. റോബോട്ടിക്സ് കോഴ്‌സുകൾ

കോട്ടയം: റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എ.ഐ.) എന്നീ നൂതന സാങ്കേതികവിദ്യകളിൽ വിദ്യാർത്ഥിനികളുടെ പ്രാവീണ്യം വർദ്ധിപ്പിക്കുന്നതിനായി പാലാ അൽഫോൻസാ കോളേജും എവർഷൈൻ ഐ ഹബ്ബ് ലേർണിംഗ് സെൻ്റർ കോട്ടയവും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു. മാറുന്ന കാലഘട്ടത്തിൽ ഏറെ പ്രാധാന്യമുള്ള തൊഴിലധിഷ്ഠിത കോഴ്‌സുകളായ റോബോട്ടിക്സ്, എ.ഐ. എന്നിവയിൽ പ്രായോഗിക പരിജ്ഞാനം നൽകാൻ ലക്ഷ്യമിടുന്ന ഈ നൈപുണ്യ വികസന കോഴ്‌സ്, കോളേജിലെ മുഴുവൻ വിദ്യാർത്ഥിനികൾക്കും ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ധാരണാപത്രം ഒപ്പുവെച്ചത്. സഹകരണത്തിൻ്റെ വിശദാംശങ്ങൾ എവർഷൈൻ ഐ ഹബ്ബ് ലേർണിംഗ് സെൻ്റർ […]
Read more

അമലോത്ഭവ ജൂബിലി തിരുനാൾ: പന്തലിന്റെ കാൽ നാട്ടു കർമ്മം നടത്തി

കോട്ടയം : പാലായുടെ ദേശീയോത്സവമായ അമലോത്ഭവ മാതാവിൻ്റെ ജൂബിലി തിരുനാളിന് മുന്നോടിയായി കത്തീഡ്രൽ പള്ളി അങ്കണത്തിൽ സ്ഥാപിക്കുന്ന പന്തലിന്റെ കാൽ നാട്ടു കർമ്മം വികാരി റവ. ഡോ. ഫാ. ജോസ് കാക്കല്ലിൽ നിർവഹിച്ചു. തിങ്കളാഴ്ച രാവിലെ 9.45-ന് പ്രത്യേക പ്രാർത്ഥനകൾക്ക് ശേഷമായിരുന്നു ചടങ്ങ്. കത്തീഡ്രൽ പള്ളി വികാരി റവ. ഡോ. ഫാ. ജോസ് കാക്കല്ലിലിന്റെ മുഖ്യകാർമ്മികത്വത്തിൽ നടന്ന ചടങ്ങിൽ ഫാ. ജോസഫ് തടത്തിൽ, ഫാ. ജോർജ് മൂലേച്ചാലിൽ എന്നിവർ സഹ കാർമ്മികരായിരുന്നു. വികാരിമാരുടെയും, മൂന്ന് പള്ളികളുടെ കൈക്കാരൻമാരുടെയും, […]
Read more

സാങ്കേതിക തകരാര്‍; എയര്‍ ഇന്ത്യ വിമാനം പണിമുടക്കി

കൊച്ചി: കൊച്ചിയില്‍ നിന്ന് ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാര്‍. ഇന്ന് ഉച്ചയ്ക്ക് 2 :35 ന് ഷാര്‍ജിക്കു പോകണ്ട ഫ്‌ലൈറ്റാണ് തകരാറിലായത്. യാത്രക്കാരെ കയറ്റി റണ്‍വേയിലേക്ക് കേറിയ ശേഷമാണ് തകരാര്‍ അധികൃതര്‍ക്ക് മനസ്സിലായത്. പിന്നീട് യാത്രക്കാരെ വിവരമറിയിക്കുകയായിരുന്നു. കുട്ടികളും മുതിര്‍ന്നവരുമടക്കം 100 ഓളം പേരാണ് വിമാനത്തിനകത്ത് ഉണ്ടായിരുന്നത്. എന്നാല്‍ തകരാര്‍ ഉടന്‍ പരിഹരിച്ചുകൊണ്ട് യാത്രതുടരാമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. പക്ഷെ വിമാനത്തില്‍ ഇനി യാത്രചെയ്യാന്‍ ഇല്ലെന്നാണ് യാത്രക്കാര്‍ വ്യക്തമാക്കുന്നത്. പകരം സംവിധാനം എത്രയും വേഗം ഒരുക്കി […]
Read more

അതിരപ്പിള്ളിയിൽ കാലിനു മുറിവേറ്റ് ചികിൽസിച്ചു വിട്ട കാട്ടുകൊമ്പന്റെ നില ഗുരുതരം

തൃശൂർ: അതിരപ്പിള്ളിയിൽ കാലിനു മുറിവേറ്റ് ചികിൽസിച്ചു വിട്ട കാട്ടു കൊമ്പന്റെ നില ഗുരുതരം. വനം വകുപ്പ് രണ്ടു പ്രാവശ്യം പിടികൂടി മയക്കു വെടി വെച്ച് വിട്ടയച്ച കാട്ടനയാണ് ഗുരുതര അവസ്ഥയിൽ കല്ലാല എസ്റ്റേറ് 13 ആം ബ്ലോക്കിലെ തോട്ടിൽ വീണ് കിടക്കുന്നത്.  സെപ്റ്റംബർ അവസാനത്തിലാണ് കാലടി പ്ലാന്റേഷൻ എണ്ണപ്പനത്തോട്ടത്തിൽ എരുമത്തടം ഭാഗത്ത് കാലിന് മുറിവേറ്റനിലയിൽ കാട്ടു കൊമ്പനെ കണ്ടത്. തുടർന്ന് വനം വകു പ്പ് ആനയെ മയക്കു വെടിവെച്ച് ചികിത്സ നൽകി വനത്തിലേക്ക് വിട്ടിരുന്നു. എന്നാൽ, ആനയുടെ […]
Read more

എസ്.ഐ.ആർ നടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ് സുപ്രീം കോടതിയിൽ

മലപ്പുറം: തീവ്ര വോട്ടർപട്ടിക പരിഷ്‌കരണം (എസ്.ഐ.ആർ) നടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി സുപ്രീം കോടതിയിൽ ഹർജി നൽകി. എസ്.ഐ.ആർ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിൽനിന്ന് സുപ്രിംകോടതിയെ സമീപിക്കുന്ന ആദ്യ രാഷ്ട്രീയ പാർട്ടിയാണ് മുസ്ലിംലീഗ്. ബി.എൽ.ഒമാരുടെ അടക്കം ജോലി സമ്മർദം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഹർജി നൽകിയത്. കഴിഞ്ഞ ദിവസം ബിഎൽഒ ആത്മഹത്യ ചെയ്തതിന് പിന്നിൽ എസ്ഐആർ നടപടികൾ കൂടി വന്നതിലെ അമിത ജോലി ഭാരമാണെന്ന് അറിയിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ എസ്ഐആർ […]
Read more

ഗവണ്‍മെന്റ് ഡെന്റല്‍ ആശുപത്രിയില്‍ സീലിങ് തകര്‍ന്നു വീണു; രോഗിക്ക് പരിക്ക്

ആലപ്പുഴ: വണ്ടാനം ഗവണ്‍മെന്റ് ഡെന്റല്‍ ആശുപത്രിയില്‍ സീലിങ് അടര്‍ന്ന് രോഗിയുടെ ദേഹത്ത് വീണു. എക്‌സ് റേ റൂമിന് മുന്നിലെ ജി ബോര്‍ഡ് കൊണ്ട് നിര്‍മിച്ച സീലിങ് ആണ് അടര്‍ന്നു വീണത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവമുണ്ടായത്. എക്‌സ്‌റേ എടുക്കാന്‍ എത്തിയ ആറാട്ടുപുഴ തറയില്‍ കടവ് സ്വദേശി ഹരിതയ്ക്കാണ് പരിക്കേറ്റത്. ഇവരെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല. നേരത്തെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ആശുപത്രി ഏതാനും മാസം മുന്‍പാണ് പുതിയ കെട്ടിടത്തിലേക്ക് മാറ്റിയത്. മൂന്നു […]
Read more

തദ്ദേശ തെരഞ്ഞെടുപ്പ് :ആർ കീർത്തി കണ്ണൂർ ജില്ലയിലെ പൊതു നിരീക്ഷിക

കണ്ണൂർ: തദ്ദേശ ഭരണ തെരെഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലയിലെ പൊതു നിരീക്ഷികയായി ഐ എഫ് എസ്‌ ഉദ്യോഗസ്ഥയായ ആർ കീർത്തിയെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ചു. തെരഞ്ഞെടുപ്പ് ചിലവുകൾ നിരീക്ഷിക്കുന്നതിനായി ഉദ്യോഗസ്ഥരെയും തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ചു. ഡെപ്യൂട്ടി സെക്രട്ടറി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥരയാണ് ചെലവ് നിരീക്ഷകരായി നിയമിച്ചിട്ടുള്ളത്. നവംബർ 25 മുതൽ അതാത് ജില്ലയിലെ വോട്ടെടുപ്പ് അവസാനിക്കുന്നത് വരെയാണ് ചെലവ് നീരിക്ഷകരുടെ ഡ്യൂട്ടി.
Read more

ആലപ്പുഴയിലും ക്രമക്കേട് : യുഡിഎഫ് സ്ഥാനാര്‍ത്ഥി പരിഗണനയിലുള്ള ഗൗരിയുടെ പേര് പുതിയ വോട്ടര്‍ പട്ടികയിലില്ല

ആലപ്പുഴ: ജില്ലയിലും വോട്ടര്‍ പട്ടികയില്‍ ക്രമക്കേടെന്ന് പരാതി. ആലപ്പുഴ നഗരസഭ വലിയമരം വാര്‍ഡിലെ ഗൗരി പാര്‍വതി രാജാണ് പരാതിയുമായി രംഗത്തെത്തിയത്. പുനഃപ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയില്‍ ഗൗരിയുടെ പേരില്ല. വലിയമരം വാര്‍ഡില്‍ ഒഴിവാക്കിയവരുടെ ലിസ്റ്റിലാണ് ഗൗരിയുടെ പേരുള്ളത്. 25/10/2025 ലെ വോട്ടര്‍ പട്ടികയില്‍ ഗൗരി ഗൗരിയുടെ പേരുണ്ടായിരുന്നു. എന്നാല്‍, പരിഷ്‌കരിച്ച വോട്ടര്‍ ലിസ്റ്റില്‍ ഗൗരുയുടെ പേരില്ല. വലിയമരം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പരിഗണനയിലുള്ള ആളായിരുന്നു ഗൗരി. സ്ഥാനാര്‍ത്ഥിയായി പേര് ചര്‍ച്ചയില്‍ വന്ന ശേഷമാണ് പേര് ഒഴിവാക്കിയതെന്ന് ഗൗരി ആരോപിക്കുന്നു. […]
Read more

Recent News

Advertisement