സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: November 20, 2025

Year : 2026

പത്രിക സമർപ്പിക്കാനുള്ള അവസാന ദിനം ഇന്ന്; ഇതുവരെ ലഭിച്ചത് 2651 നാമനിർദേശ പത്രികകൾ

കോട്ടയം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിർദേശ പത്രിക സമർപ്പണത്തിനുള്ള സമയപരിധി ഇന്ന് (വെള്ളിയാഴ്ച) അവസാനിക്കാനിരിക്കെ, കോട്ടയം ജില്ലയിൽ ഇതുവരെ ലഭിച്ചത് 2651 പത്രികകൾ. വ്യാഴാഴ്ച ഒറ്റ ദിവസം മാത്രം 1441 പത്രികകളാണ് ജില്ലയിലെ വിവിധ വരണാധികാരികൾക്ക് ലഭിച്ചത്. ജില്ലാ പഞ്ചായത്തിലേക്ക് 108 സെറ്റ് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്കുള്ള മത്സരത്തിനായി ആകെ 59 പേർ ഇതുവരെ 108 സെറ്റ് പത്രികകളാണ് സമർപ്പിച്ചത്. ഇതിൽ വ്യാഴാഴ്ച മാത്രം 35 പേർ 66 സെറ്റ് പത്രികകൾ നൽകി. അവസാന ദിവസമായ ഇന്ന് […]
Read more

‌ദേശീയപാത സ്വാതി ജങ്ഷനിലെ അടിപ്പാത നിർമാണം; ട്രാഫിക് സിഗ്നൽ നീക്കും

പാലക്കാട് : ആലത്തൂർ ദേശീയപാത സ്വാതി ജങ്ഷനിൽ അടിപ്പാത നിർമിക്കുന്നതിനായി രണ്ടുദിവസത്തിനകം സ്പീഡ് ട്രാക്ക് പൊളിക്കാൻ തുടങ്ങും. ഇതിന്റെ ഭാഗമായി ട്രാഫിക് സിഗ്നൽ നീക്കും. ഒരാഴ്ചമുൻപ് ഡിവൈഡറുകൾ പൊളിച്ചുമാറ്റിയിരുന്നു. ഇതിനുശേഷം സിഗ്നലിന്റെ ടൈമർ സംവിധാനം പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. ജങ്ഷനാണെന്ന്‌ സൂചിപ്പിച്ച് മഞ്ഞവെളിച്ചം മിന്നിത്തെളിയുന്നതേ ഉണ്ടായിരുന്നുള്ളൂ. സിഗ്നൽ ഇല്ലാത്തതിനാൽ അപകടസാധ്യതയുണ്ടെന്ന് ജനപ്രതിനിധികൾ ദേശീയപാതാ അതോറിറ്റിയെ അറിയിച്ചിരുന്നു. ഇതിന്‌ മറുപടിയായാണ് സിഗ്നൽനീക്കി സ്പീഡ് ട്രാക്ക് പൊളിക്കൽ ഉടൻ ആരംഭിക്കുമെന്ന് അറിയിച്ചത്. സ്പീഡ് ട്രാക്ക് പൊളിക്കുന്നതോടെ ഗതാഗതം ഇരുവശത്തും സർവീസ് റോഡിലൂടെ ഒറ്റവരിയായി […]
Read more

ഡോൾബി അറ്റ്മോസിൽ ‘പൊങ്കാല’യുടെ പാട്ട് പുറത്തിറങ്ങി… റിലീസ് ഡിസംബർ 5ന്

ശ്രീനാഥ് ഭാസി നായകനായ ചിത്രം ‘പൊങ്കാല’യിലെ ‘രാവിന്റെ ഏകാന്ത സ്വപ്നങ്ങളായ് വാതിൽക്കൽ എത്തി മഴ പാറ്റകൾ ‘ എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങി. ചിത്രത്തിന്റെ കഥാംശത്തോട് ചേർന്ന് നിൽക്കുന്ന ഗാനമാണിത്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് രഞ്ജിൻ രാജ് ഈണം നൽകി അഭയ് ജോധ്പുർകാർ, സിതാര കൃഷ്ണകുമാർ എന്നിവർ പാടിയിരിക്കുന്ന മനോഹരമായ ഒരു മെലഡി ഗാനമാണിത്. ഇടപ്പള്ളി വനിതാ തീയറ്ററിൽ ഡോൾബി അറ്റ്മോസ്സിലാണ് പാട്ട് പുറത്തിറക്കിയത്. ഇത്തരത്തിലുള്ള മ്യൂസിക് ലോഞ്ചും മലയാള സിനിമയിൽ തന്നെ ആദ്യമായാണ്. ഡോൾബി അറ്റ്മോസ് […]
Read more

കാലിക്കറ്റ് സർവകലാശാല ക്രിസ്തുമസ് അവധി പുനഃക്രമീകരിച്ചു

മലപ്പുറം: കാലിക്കറ്റ് സർവകലാശാലാ അഫിലിയേറ്റഡ് കോളേജുകൾ, പഠനവകുപ്പുകൾ, സെന്ററുകൾ എന്നിവിടങ്ങളിലെ 2025 – 2026 അധ്യയന വർഷത്തെ ക്രിസ്തുമസ് അവധി 2025 ഡിസംബർ 24 (ബുധൻ) മുതൽ 2026 ജനുവരി 04 (ഞായർ) വരെയായി പുനഃക്രമീകരിച്ചു. യൂണിവേഴ്സിറ്റി വൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Read more

തിരുവണ്ണൂരിൽ പ്രചരണം ആരംഭിച്ച് ബി.ജെ.പി സ്ഥാനാർത്ഥി

കോഴിക്കോട് : കോഴിക്കോട് തിരുവണ്ണൂരിൽ ബി.ജെ.പി സ്ഥാനാർത്ഥി തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചു. തിരുവണ്ണൂർ ശിവക്ഷേത്രത്തിൽ ദർശനം നടത്തിയതിന് ശേഷമാണ് ശ്രീമതി രമ്യ സന്തോഷ് തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത്. ക്ഷേത്രത്തിന്റെ പരിസരത്തുള്ള വീടുകളും, കടകളും തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി സ്ഥാനാർത്ഥി സന്ദർശിച്ചു. വികസിത തിരുവണ്ണൂരിനായി തന്നെ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്നും അതിനായി ഒരുമിച്ച് പ്രവർത്തിക്കാമെന്നും ശ്രീമതി രമ്യ സന്തോഷ് ജനങ്ങളോട് പറഞ്ഞു.
Read more

നന്നമ്പ്രയിൽ എസ് ഡി പി ഐ സ്ഥാനാർത്ഥികൾ പത്രിക നൽകി

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ നന്നമ്പ്ര ഗ്രാമപഞ്ചായത്തിൽ മത്സരിക്കുന്ന എസ്ഡിപിഐ സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചു. ഏഴാം വാർഡിൽ മത്സരിക്കുന്ന സുലൈമാൻ കുണ്ടൂർ, പതിനൊന്നാം വാർഡിൽ കെവി ബഷീർ, പന്ത്രണ്ടാം വാർഡിൽ നുസൈബ ഇസ്മായിൽ, പതിനാലാം വാർഡിൽ സലാം വെള്ളിയാമ്പുറം എന്നിവരാണ് പഞ്ചായത്ത് കാര്യാലയത്തിലെത്തി ഭരണാധികാരികൾക്ക് മുമ്പിൽ പത്രിക സമർപ്പിച്ചത്. എസ് ഡി പി ഐ കുണ്ടൂർ ബ്രാഞ്ച് പ്രസിഡണ്ട് മൊയ്തീൻകുട്ടിയെ കുണ്ടൂർ, പി എസ് കെ തങ്ങൾ, ശമീൽ ഗുരിക്കൾ തെയ്യാല, റഫീഖ് കൊടിഞ്ഞി, യൂനസ് ചെറുമുക്ക്, ഇസ്മായിൽ […]
Read more

കോൺഗ്രസ് മലപ്പുറം പാണ്ടിക്കാട് മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡൻ്റും വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ കുരിക്കൾ അഷ്റഫ് സിപിഎമ്മിൽ ചേർന്നു

മലപ്പുറം: മലപ്പുറം പാണ്ടിക്കാട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡൻ്റും വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ കുരിക്കൾ അഷ്റഫ് സിപിഎമ്മിൽ ചേർന്നു. കോൺഗ്രസിൽ നിന്നുള്ള തുടർച്ചയായ അവണനയാണ് തന്നെ പാർട്ടി വിടാൻ പ്രേരിപ്പിച്ചതെന്ന് അഷ്റഫ് പറഞ്ഞു. 35 വർഷത്തെ തൻ്റെ കോൺഗ്രസ് പ്രവർത്തനം അവസാനിപ്പിച്ചാണ് കുരിക്കൾ അഷ്റഫ് സിപിഎം അംഗത്വം സ്വീകരിച്ചത്. മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡൻ്റായിട്ടും എല്ലാ മേഖലയിൽ നിന്നും തന്നെ അവഗണിക്കുന്ന സമീപനമാണ് കോൺഗ്രസിനുള്ളതെന്നും, ഇടതു പക്ഷമാണ് ശരിയെന്ന് മനസ്സിലാക്കിയതിൻ്റെ അടിസ്ഥാനത്തിലാണ് കൂറുമാറ്റമെന്നും അഷ്റഫ് […]
Read more

മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് മലപ്പുറം ജില്ലാ പഞ്ചായത്തിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. പത്ത് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. നാല് ജനറല്‍ സീറ്റുകളില്‍ സ്ഥാനാര്‍ത്ഥി തര്‍ക്കം രൂക്ഷമായിരുന്നു. ജനറല്‍ സീറ്റ് ആവശ്യപ്പെട്ട യൂത്ത് കോണ്‍ഗ്രസിന് സീറ്റ് നല്‍കിയിട്ടില്ല. എന്നാല്‍ കെഎസ്‌യുവിന് ഒരു സീറ്റ് നല്‍കി. മംഗലം ഡിവിഷനില്‍ നിന്നും കെഎസ്‌യു ജില്ലാ സെക്രട്ടറി ആരതി പ്രദീപ് മത്സരിക്കും. വഴിക്കടവ്- എന്‍ എ കരീം, വണ്ടൂര്‍- ആലിപ്പറ്റ ജമീല, മേലാറ്റൂര്‍- കെ ടി അജ്മല്‍, അങ്ങാടിപ്പുറം- സി സുകുമാരന്‍, തവനൂര്‍- […]
Read more

ചാലക്കുടി ബ്ലോക്ക് ഡിവഷന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ നാമ നിര്‍ദ്ദേസ പത്രിക സമര്‍പ്പിച്ചു

തൃശ്ശൂർ : ചാലക്കുടി ബ്ലോക്ക് ഡിവഷന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ നാമ നിര്‍ദ്ദേസ പത്രിക സമര്‍പ്പിച്ചു. മുഴുവന്‍ ബ്ലോക്ക് ഡിവിഷന്‍ സ്ഥാനാര്‍ത്ഥികളേയും പ്രഖ്യാപിച്ചു. എലിഞ്ഞിപ്ര സുനില്‍ കെ മേനോന്‍, ചട്ടിക്കുളം ആശ കൊക്കാട്ട്, കുറ്റച്ചിറ ഓമന രവി, അതിരപ്പിള്ളി ജൂവിന്‍ കല്ലേലി, കാഞ്ഞിരപ്പിള്ളി പ്രിയ വിനയന്‍, പാലപ്പിള്ളി ജിനി ഡേവീഡ്, ചിറങ്ങര അഡ്വ.ആല്‍ബിന്‍ പൗലോസ്, കൊരട്ടി സച്ചിന്‍ രാജ്, കുലയിടം ലിജി അനില്‍ കുമാര്‍, വൈന്തല എം.ഡി.വര്‍ഗ്ഗീസ്, അന്നനാട് കെ.സി.വേണു, മേലൂര്‍ ജാന്‍സി പൗലോസ്, കുറ്റിക്കാട് ഷാജു തോമാസ് […]
Read more

നേപ്പാളിൽ വീണ്ടും ജെൻ സി പ്രക്ഷോഭം

കാഠ്മണ്ഡു: വീണ്ടും ജെന്‍ സീ പ്രതിഷേധത്തില്‍ പെട്ട് നേപ്പാള്‍. സെപ്തംബറില്‍ രാജ്യത്തെ പിടിച്ച് കുലുക്കിയ പ്രക്ഷോഭത്തിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. നേപ്പാളിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെയാണ് നിലവിലെ പ്രതിഷേധം. സിമാരാ വിമാനത്താവളത്തിന് സമീപത്താണ് ജെന്‍ സീ പ്രതിഷേധം ആരംഭിച്ചത്. സര്‍ക്കാരിനെതിരായ പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ കമ്മ്യൂണിസ്റ്റ് നേതാക്കളെ പ്രതിഷേധക്കാര്‍ തടയാന്‍ ശ്രമിച്ചിരുന്നു. ശങ്കര്‍ പൊഖാറല്‍, മഹേഷ് ബസ്‌നെറ്റ് എന്നീ നേതാക്കളെ പ്രതിഷേധക്കാര്‍ സിമാരാ വിമാനത്താവളത്തില്‍ വെച്ച് തടയാന്‍ ശ്രമിച്ചു. ഇതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. കാഠ്മണ്ഡുവില്‍ […]
Read more

Recent News

Advertisement