സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: November 22, 2025

Year : 2026

മലബാര്‍ ചിക്കന്‍ കറി മുതല്‍ അന്താരാഷ്ട്ര വിഭവങ്ങളള്‍ വരെ; എയര്‍ ഇന്ത്യയില്‍ പുതിയ ഭക്ഷണ മെനു

കൊച്ചി: ഇന്ത്യയുടെ വൈവിദ്യമാര്‍ന്ന ഭക്ഷണ പാരമ്പര്യത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ആഭ്യന്തര- അന്താരാഷ്ട്ര വിമാന സര്‍വ്വീസുകളില്‍ പുതുക്കിയ ഭക്ഷണ മെനു അവതരിപ്പിച്ച് എയര്‍ ഇന്ത്യ. ഇന്ത്യന്‍ രുചികളും അന്താരാഷ്ട്ര വിഭവങ്ങളും ഉള്‍പ്പെടുത്തിയതാണ് പുതിയ മെനു. കേരളത്തിലെ മലബാര്‍ ചിക്കന്‍ കറിയും ബിരിയാണിയും ജാപ്പനീസ്, കൊറിയന്‍, യൂറോപ്പിയന്‍, പശ്ചിമേശ്യന്‍ വിഭവങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫസ്റ്റ്ക്ലാസ്, ബിസിനസ് ക്ലാസ്, പ്രീമിയം ഇക്കണോമി തുടങ്ങി എല്ലാ വിഭാഗം യാത്രക്കാര്‍ക്കും പ്രത്യേകം ഓപ്ഷനുകളുണ്ട്. ഡല്‍ഹിയില്‍ നിന്ന് ലണ്ടന്‍ (ഹീത്രോ), ന്യൂയോര്‍ക്ക്, മെല്‍ബണ്‍, സിഡ്നി, ടൊറന്റോ, […]
Read more

അനധികൃതമായി ഓണ്‍ലൈന്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരേ നടപടി

കൊച്ചി: അനധികൃതമായി ഓൺലൈൻ വഴി മരുന്നുകൾ വിൽപ്പന നടത്തിയ സ്ഥാപനത്തിനെതിരെ സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് നിയമനടപടി സ്വീകരിച്ചു. നോർത്ത് പറവൂർ പൂശാരിപ്പടിയിലുള്ള ജെജെ മെഡിക്കൽസ് എന്ന സ്ഥാപനമാണ് പരിശോധനയിൽ കുടുങ്ങിയത്. പരിശോധനയ്ക്കിടെ, ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഷെഡ്യൂൾ-എച്ച് വിഭാഗത്തിലുള്ള മരുന്നുകൾ പർച്ചേസ് ബിൽ പോലും ഇല്ലാതെ സംഭരിക്കുകയും തുടർന്ന് ഓൺലൈനായി വിൽപ്പന നടത്തുകയും ചെയ്തതായി കണ്ടെത്തി. സംസ്ഥാനത്ത് അനധികൃത ഓൺലൈൻ മരുന്ന് വിൽപ്പനക്കെതിരെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട്, 1940 പ്രകാരം നടപടി സ്വീകരിക്കുന്നതിലെ ആദ്യ സംഭവമാണിതെന്ന് […]
Read more

‘എന്റെ ധാരണകളെല്ലാം മാറ്റിമറിച്ചു, മംദാനി വളരെ നല്ലൊരു മേയറായിരിക്കും’: ട്രംപ്

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റിയുടെ നിയുക്ത മേയർ സൊഹ്റാന്‍ മംദാനിയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തി. മംദാനി ന്യൂയോർക്കിന്റെ വളരെ നല്ല ഒരു മേയർ ആയിരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ട്രംപ് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു. മംദാനി മേയർ ആയിരിക്കുമ്പോൾ ന്യൂയോർക്കിൽ താമസിക്കാൻ സന്തോഷമാണെന്നും ട്രംപ് വ്യക്തമാക്കി. ന്യൂയോർക്ക് നഗരം നേരിടുന്ന പ്രശ്നങ്ങളിൽ ട്രംപുമായി സഹകരിക്കുമെന്ന് മംദാനിയും പ്രതികരിച്ചു. മംദാനിക്ക് വലിയ പ്രശംസയാണ് ട്രംപിന്‍റെ ഭാഗത്ത് നിന്ന് ലഭിച്ചത്. അര മണിക്കൂറിലധികം സമയം ട്രംപും മംദാനിയും […]
Read more

തദ്ദേശ തിരഞ്ഞെടുപ്പ്; നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന ഇന്ന്

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. അതിനുശേഷം മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പട്ടിക റിട്ടേണിംഗ് ഓഫീസര്‍ പ്രസിദ്ധീകരിക്കും. 24.11.25 തിങ്കളാഴ്ചയാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി . തുടര്‍ന്ന് റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിലും ബന്ധപ്പെട്ട പഞ്ചായത്ത്, മുനിസിപ്പാലിറ്റി, നഗരസഭ ഓഫീസുകളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പട്ടിക പരസ്യപ്പെടുത്തും. ഡമ്മി സ്ഥാനാര്‍ഥികള്‍ സൂക്ഷ്മ പരിശോധന കഴിഞ്ഞാല്‍ തിങ്കളാഴ്ചയ്ക്ക് മുന്‍പ് നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കും. വിമതന്‍മാരെ പിന്‍ വലിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് രാഷ്ട്രീയപ്പാര്‍ട്ടികള്‍. ഒന്നര […]
Read more

പ്രഭാത സവാരിക്കിടെ വയോധികൻ അപകടത്തിൽ മരിച്ചു

തിരുവനന്തപുരം: പ്രഭാത സവാരിക്കിറങ്ങിയ വയോധികൻ വാഹനാപകടത്തിൽ മരിച്ചു. നാവായിക്കുളം ചരുവിള പുത്തൻവീട്ടിൽ തുളസീധരൻ പിള്ളയാണ് മരിച്ചത്. ഇന്നലെ രാവിലെ 28 മൈൽ–ഇടമൺ നില റോഡിലാണ് സംഭവം നടന്നത്. പെരിക്കോട്ടുകോണത്ത് അമിതവേഗത്തിൽ എത്തിയ ആൾട്ടോ കാർ തുളസീധരൻ പിള്ളയെ ഇടിച്ചു തെറിപ്പിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ഇടിയുടെ ആഘാതത്തിൽ സമീപത്തെ മതിലിൽ ഇടിച്ച് വീണ തുളസീധരൻ പിള്ള സംഭവസ്ഥലത്ത് തന്നെ മരിച്ചു. അപകടത്തിന് ശേഷം വാഹനം നിർത്താതെ മുന്നോട്ടുപോയെങ്കിലും, കല്ലമ്പലം പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കാർ ഉടമയെ പിടികൂടി. […]
Read more

അധ്യാപകന്റെ മർദ്ദനത്തിൽ മനംനൊന്ത് വിദ്യാർഥിനി ജീവനൊടുക്കി

ഭോപ്പാൽ: അധ്യാപകന്റെ പീഡനത്തിൽ മനംനൊന്ത് 11-ാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്തു. രേവ ജില്ലയിലെ സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥിനിയാണ് തൂങ്ങിമരിച്ചത്. തന്റെ നോട്ട്ബുക്കിൽ അധ്യാപകൻ മർദ്ദിക്കുകയും കൈ അമർത്തുകയും അനാവശ്യമായി കൈപിടിക്കുകയുമുണ്ടെന്ന് കുറിപ്പ് കണ്ടെത്തിയതായി എഎസ്പി ആരതി സിംഗ് അറിയിച്ചു. സമ​ഗ്രമായ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

ശബരിമലയിൽ ഇതുവരെ ദർശനം നടത്തിയത് 5 ലക്ഷം തീർഥാടകർ;അവലോകന യോഗം ഇന്ന്

പത്തനംതിട്ട: ശബരിമലയിൽ ഇതുവരെ ദർശനം നടത്തിയത് അഞ്ച് ലക്ഷത്തോളം തീർഥാടകർ. മണ്ഡല – മകരവിളക്ക് പൂജയ്ക്കായി നവംബർ 16 ന് ശബരിമല നട തുറന്നശേഷം ഇതുവരെ ദർശനം നടത്തിയത് അഞ്ച് ലക്ഷത്തോളം തീർഥാടകർ. നവംബർ 21 വൈകിട്ട് ഏഴു വരെ 4,94,151 തീർഥാടകരാണ് എത്തിയത്. നവംബർ 21ന് മാത്രം വൈകിട്ട് ഏഴുവരെ 72,037 തീർഥാടകർ ദർശനം നടത്തി. ഇന്നു രാവിലെ വലിയ തിരക്ക് അനുഭവപ്പെട്ടില്ല. ഇന്നലെ എത്തിയവർക്കും ഒട്ടും കാത്തുനിൽപ്പ് ഇല്ലാതെ നടത്താൻ സാധിച്ചു. കർശന നിയന്ത്രണവും […]
Read more

പത്തനംതിട്ടയില്‍ വെര്‍ച്വല്‍ തട്ടിപ്പ്; ഒരു കോടിയിലധികം രൂപ നഷ്ടപ്പെട്ട് വൃദ്ധ ദമ്പതികള്‍

പത്തനംതിട്ട: മല്ലപ്പള്ളിയില്‍ വെര്‍ച്വല്‍ തട്ടിപ്പ്. വൃദ്ധ ദമ്പതികള്‍ക്ക് നഷ്ടമായത് ഒരു കോടിയിലധികം രൂപ. മല്ലപ്പള്ളി സ്വദേശി ഷേര്‍ലി ഡേവിഡ്, ഭര്‍ത്താവ് ഡേവിഡ് പി മാത്യു എന്നിവരാണ് തട്ടിപ്പിന് ഇരയായത്. മുംബൈ ക്രൈംബ്രാഞ്ചില്‍ നിന്നാണെന്ന് പറഞ്ഞ് ഫോണ്‍ വരികയും വെര്‍ച്ചല്‍ അറസ്റ്റ് ആണെന്ന് ദമ്പതികളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തായിരുന്നു തട്ടിപ്പ്. പലതവണകളായി വൃദ്ധ ദമ്പതികളില്‍ നിന്ന് പണം തട്ടുകയായിരുന്നു. പണം നഷ്ടപ്പെട്ട ദമ്പതികളും കുടുംബവും അബുദാബിയില്‍ താമസക്കാരാണ്. ഇവര്‍ കഴിഞ്ഞ എട്ടാം തീയതിയാണ് നാട്ടില്‍ വന്നത്.ഒരുകോടി 40 ലക്ഷത്തി അമ്പതിനായിരം […]
Read more

കൊച്ചിയില്‍ ചാക്കിൽ പൊതിഞ്ഞനിലയിൽ സ്ത്രീയുടെ മൃതദേഹം

കൊച്ചി: എറണാകുളം തേവരയിൽ ശവശരീരം ചാക്കിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി. കൊന്തുരുത്തി പള്ളിക്കടക്ക് സമീപത്തുള്ള വീട്ടിലേക്കുള്ള വഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ വീട്ടുടമസ്ഥൻ ജോർജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ സ്ഥലത്തെ ശുചീകരണ തൊഴിലാളികളാണ് ആദ്യമായി മൃതദേഹം കണ്ടത്. മൃതദേഹത്തിനടുത്ത് ജോർജ് ഇരിക്കുകയായിരുന്നു എന്നാണ് ശുചീകരണ തൊഴിലാളികൾ പറഞ്ഞത്. എന്നാല്‍ സംഭവത്തെ കുറിച്ച് ഒന്നും അറിയില്ലെന്നാണ് ജോര്‍ജിന്‍റെ മൊഴി. അതേസമയം, ജോർജ് ചാക്ക് അന്വേഷിച്ച് നടന്നിരുന്നുവെന്ന് സമീപവാസികള്‍ പൊലീസിനോട് പറഞ്ഞു. കൊലപാതകമാണോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. സൗത്ത് […]
Read more

ഖത്തറിൽ വാഹനാപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന മലയാളി മരണപ്പെട്ടു

മലപ്പുറം: ഖത്തറിലെ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരണപ്പെട്ടു. അരീക്കോട് വടക്കും മുറി സ്വദേശി അബ്ദുൽഹമീദ് കാരിയോടനാണ് മരണപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. ദോഹയിലെ മദീന ഖലീഫയിൽ വെച്ച് നടന്ന അപകടത്തിൽ സാരമായ പരിക്കേറ്റ് ഖത്തറിലെ ഹമദ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയോടെയാണ് മരണപ്പെട്ടത്. മൃതദേഹം നാളെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്നു. നാളെയോടെ മൃതദേഹം നാട്ടിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Read more

Recent News

Advertisement