സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: November 26, 2025

Year : 2026

ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ തയ്യാറാവണം; എം വിൻസെന്റ് എംഎൽഎ

തിരുവനന്തപുരം: ആരോഗ്യമേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാനും സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന മെഡിക്കൽ ടെക്നീഷ്യൻമാരുടെ തൊഴിൽ സംരക്ഷണം ഉറപ്പു വരുത്താനും സർക്കാരിന് ബാധ്യതയുണ്ടെന്ന് എം വിൻസെന്റ് എം എൽ എ പറഞ്ഞു. തൊഴിലും തൊഴിൽ സ്ഥാപനങ്ങളും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള പാരാമെഡിക്കൽ കോർഡിനേഷൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ലാബ് ടെക്നീഷ്യൻമാരും ഉടമകളും നടത്തിയ സെക്രട്ടറിയേറ്റ് വളയൽ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോർഡിനേഷൻ കമ്മറ്റി കൺവീനർ ശരീഫ് പാലോളി അധ്യക്ഷത വഹിച്ചു. പി ഉബൈദുള്ള എം എൽ എ, കുറുക്കോളി മൊയ്‌തീൻ […]
Read more

ഭരണഘടനാ ദിനത്തിൽ മണ്ണാർക്കാട് സ്വദേശിക്ക് സുപ്രീം കോടതിയുടെ ആദരം; അഡ്വ. ജുനൈസ് പടലത്തിന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ പുരസ്‌കാരം

പാലക്കാട്: ഇന്ത്യൻ ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി 2025 നവംബർ 26-ന് സുപ്രീം കോടതിയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മണ്ണാർക്കാട് സ്വദേശി അഡ്വ. ജുനൈസ് പടലത്തിന് ആദരം. അദ്ദേഹം രചിച്ച “എൻഫോഴ്‌സിങ് ഫണ്ടമെന്റൽ റൈറ്റ്‌സ്: ദ ട്രാൻസ്‌ഫോർമേറ്റീവ് റോൾ ഓഫ് പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷൻ” (Enforcing Fundamental Rights: The Transformative Role of Public Interest Litigation) എന്ന നിയമ ഗ്രന്ഥത്തിനാണ് ഈ അംഗീകാരം ലഭിച്ചത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അഡ്വ. ജുനൈസ് പടലത്തിനെ […]
Read more

കുന്ദമംഗലത്ത് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയുടെ പിതാവ് അന്തരിച്ചു

കോഴിക്കോട് :കുന്ദമംഗലം പഞ്ചായത്ത് വാർഡ് 24 ലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ഷിബു കരുവാരപ്പറ്റയുടെ പിതാവ് മുറിയനാൽ കരുവാരപ്പറ്റ കുമാരൻ നായർ (75) അന്തരിച്ചു. ഭാര്യ സുമതി. മക്കൾ ഷീന (പട്ടികജാതി വികസന കോർപറേഷൻ, കോഴിക്കോട്), ഷിംന (കുന്ദമംഗലം നീതി ലാബ്), ഷിജു (സിവിൽ പൊലീസ് ഓഫീസർ, മേപ്പാടി) എന്നിവരാണ്. മരുമകൻ ബി. പ്രേമൻ (പടനിലം), പരേതനായ ആനിക്കോത്ത് പ്രകാശൻ, ഗായത്രി, കീർത്തി എന്നിവരും ബന്ധുക്കളിൽപ്പെടുന്നു. സംസ്കാരം ഇന്ന് (26-11-2025) വൈകിട്ട് ഏഴ് മണിക്ക് കളരിക്കണ്ടി പൊതുശ്മശാനത്തിൽ […]
Read more

കേന്ദ്ര ലേബര്‍ കോഡ് അതേപടി നടപ്പാക്കില്ല, യൂണിയനുകളോട് ആലോചിച്ച ശേഷം മാത്രം നടപടി

തിരുവനന്തപുരം: ലേബർ കോ‍ഡിൽ പ്രതികരിച്ച് തൊഴിലും വിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. മാധ്യമങ്ങൾ തെറ്റായ വാർത്ത കൊടുക്കുന്നുവെന്ന് ശിവൻകുട്ടി വിമർശിച്ചു. കോഡ് അതേപടി നടപ്പാക്കാൻ കേരളം തയ്യാറായില്ല. നാളെ ട്രേഡ് യൂണിയനുകളുടെ യോ​ഗം വിളിച്ചിട്ടുണ്ട്. ചട്ടങ്ങൾ രൂപീകരിക്കാൻ സംസ്ഥാനങ്ങൾക്ക്‌ മേൽ കടുത്ത സമ്മർദ്ദം ഉണ്ടായിയെന്നും എന്നാൽ കോഡ് അതേപടി നടപ്പാക്കാൻ കേരളം തയ്യാറായില്ലെന്നും ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
Read more

റവന്യൂജില്ല സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്ന മത്സരാര്‍ഥികൾക്ക് കലോത്സവ വണ്ടി റെഡി

കോഴിക്കോട്: റവന്യൂ ജില്ല സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്ന മത്സരാര്‍ഥികളെ വേദികളിലും ഭക്ഷണശാലകളിലും എത്തിക്കാന്‍ കലോത്സവ വണ്ടികള്‍ തയ്യാറാക്കിയത് അനുഗ്രഹമായി. നാല് ബസുകളും കൊയിലാണ്ടി ഓട്ടോ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ സഹകരണത്തോടെ പത്ത് ഓട്ടോറിക്ഷകളുമാണ് കലോത്സവത്തിന് എത്തുന്ന കുട്ടികള്‍ക്കായി സൗജന്യ യാത്ര നടത്തുത്. ഈ വണ്ടികള്‍ക്കെല്ലാം കലോത്സവ വണ്ടികളെന്ന പേര് നല്‍കിയിട്ടുണ്ട്. പ്രധാന വേദിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള ബിഇഎം സ്‌കൂളിലാണ് ഭക്ഷണ മൊരുക്കിയത്. വേദികളില്‍ നിന്നു ഭക്ഷണം നല്‍കുന്ന ബിഇഎം സ്‌കൂള്‍ ഗ്രൗണ്ടിലേക്കും തിരിച്ചും സര്‍വീസ് ഉണ്ടാവും. ട്രാന്‍സ്‌പോര്‍ട്ട് കമ്മിറ്റിയാണ് […]
Read more

ബിജെപിക്ക് ഭരണം തന്നാൽ നൂറു ശതമാനം മാറ്റം ഉറപ്പ്: രാജീവ് ചന്ദ്രശേഖർ

കോഴിക്കോട്: ജനങ്ങള്‍ ബിജെപിക്ക് അവസരം തന്നാല്‍ മാറ്റം ഉറപ്പെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരന്‍. ഇതുവരെ കാണാത്ത പങ്കാളിത്തമാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്കും ബിജെപിക്കുമുള്ളതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ 21,065 വാര്‍ഡില്‍ മുന്നണി മത്സരിക്കുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിനെ ബിജെപി സെമിഫൈനലോ, ക്വാര്‍ട്ടര്‍ ഫൈനലോയായി കാണുന്നില്ല. സാധാരണ ജനങ്ങളെ ബാധിക്കുന്ന തെരഞ്ഞെടുപ്പിനെ ഫൈനലായായി ബിജെപി കാണുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ കോഴിക്കോട്ട് പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസില്‍ പറഞ്ഞു. വികസിത കേരളം എന്ന കാഴ്ചപ്പാടാണ് ബിജെപി മുന്നോട്ടുവെക്കുന്നത്. നല്ല […]
Read more

ഔദ്യോഗിക സ്ഥാനാർത്ഥിയായി; ഒൻപത് സ്ഥാനാർത്ഥികളിൽ ഏഴുപേരും പത്രിക പിൻവലിച്ചു

മലപ്പുറം : കൊണ്ടോട്ടി പളളിക്കല്‍ പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രളയത്തിന് അവസാനം. കൂട്ടാലുങ്ങല്‍ വാര്‍ഡില്‍ യുഡിഎഫിന് ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി. മുന്‍ പഞ്ചായത്ത് അംഗം കെ.പി സക്കീര്‍ കോണ്‍ഗ്രസ് ചിഹ്നത്തില്‍ മത്സരിക്കും. ഏഴ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ പത്രിക പിന്‍വലിച്ചു. ഒന്‍പതു സ്ഥാനാര്‍ത്ഥികളാണ് കൂട്ടാലുങ്ങല്‍ വാര്‍ഡില്‍ മത്സരിക്കാന്‍ ഒരുങ്ങിയിരുന്നത്. കോണ്‍ഗ്രസില്‍ നിന്ന് ഏഴുപേരും മുസ്‌ലിം ലീഗില്‍ നിന്ന് രണ്ടുപേരും പത്രിക നല്‍കിയിരുന്നു. വിഭാഗീയത അവസാനിപ്പിക്കാന്‍ ഡിസിസി നടത്തിയ ശ്രമം പരാജയപ്പെട്ടതോടെയാണ് ഭാരവാഹികള്‍ കൂട്ടമായി പത്രിക നല്‍കിയത്. കഴിഞ്ഞ തവണ സംസ്ഥാനത്ത് […]
Read more

കാലാവസ്ഥാ മാറ്റം; പ്രതിരോധത്തിന് ജനകീയ ഇടപെടൽ അനിവാര്യം

കോഴിക്കോട് : ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ മുപ്പത് ആഗോള കോൺഫറൻസുകൾ നടത്തിയെങ്കിലും കാർബൺ എമിഷൻ കുറയ്ക്കുന്നതിനുള്ള ഫലപ്രദമായ തീരുമാനങ്ങളൊന്നും ഉണ്ടായില്ലെന്നും അതിനാൽ കാലാവസ്ഥാ മാറ്റം പ്രതിരോധിക്കാൻ ജനകീയ ഇടപെടൽ അനിവാര്യമാണെന്നും പ്രൊഫ. കെ. ശ്രീധരൻ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം ഹോട്ടൽ അളകാപുരിയിൽ നടന്ന ബ്രണ്ണനെറ്റ് കാലിക്കറ്റ് ചാപ്റ്റർ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സെമിനാർ പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എം.കെ. ശശീന്ദ്രൻ അധ്യക്ഷനായി. ബാബു പറമ്പത്ത്, പി.കെ. സോമസുന്ദരൻ, ഡോ. പി. മൊയ്തു, ഡോ. ഒ.സി. […]
Read more

കോഴിക്കോട് ജില്ലയില്‍ മത്സര രംഗത്തുള്ളത് 6,308 സ്ഥാനാര്‍ഥികള്‍

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള സമയം അവസാനിച്ചപ്പോള്‍ കോഴിക്കോട് ജില്ലയില്‍ മത്സര രംഗത്തുള്ളത് 6,308 സ്ഥാനാര്‍ഥികള്‍. ഇവരില്‍ 2,984 പേര്‍ പുരുഷന്മാരും 3,324 പേര്‍ സ്ത്രീകളുമാണ്. കോഴിക്കോട് കോര്‍പറേഷനില്‍ 150 പുരുഷന്‍മാരും 176 സ്ത്രീകളും ഉള്‍പ്പെടെ 326 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. ജില്ലാ പഞ്ചായത്തിലേക്ക് 58 പുരുഷന്‍മാരും 50 സ്ത്രീകളും ഉള്‍പ്പെടെ 108 പേരാണ് ജനവിധി തേടുന്നത്. ജില്ലയിലെ 12 ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 292 പുരുഷന്‍മാരും 312 സ്തീകളും ഉള്‍പ്പെടെ 604 സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നുണ്ട്. ജില്ലയിലെ […]
Read more

ഹജ്ജ് തീർഥാടകർക്ക് യാത്രാ തിയതി സ്വയം തീരുമാനിക്കാം

മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് അവസരംലഭിക്കുന്ന തീർഥാടകർക്ക് യാത്രാതീയതിയും വിമാനവും സ്വന്തമായി ഓൺലൈനായി ബുക്ക്‌ ചെയ്യുന്നതിനും ഇ-ടിക്കറ്റ് ലഭ്യമാക്കുന്നതിനും സൗകര്യമൊരുക്കാൻ കേന്ദ്ര ഹജ്ജ് കമ്മിറ്റി തീരുമാനിച്ചു. മുംബൈയിലെ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫീസിൽ നടന്ന എല്ലാ സംസ്ഥാനങ്ങളിലെയും ഹജ്ജ് ഓഫീസർമാരുടെ യോഗത്തിലാണ് തീരുമാനം.പ്രായമായ തീർഥാടകരുടെ സൗകര്യാർഥം ‘ഹജ്ജ് സുവിധ’ ആപ്പിൻ്റെ പ്രവർത്തനം ലഭിക്കുന്നതിന് കൈയിൽ ധരിക്കുന്ന ‘ഹജ്ജ് സുവിധ സ്മാർട്ട് റിസ്റ്റ് ബാൻഡ്’ എല്ലാ തീർഥാടകർക്കും നൽകും. ഇതിലൂടെ തീർഥാടകരുടെ വിവരങ്ങളും ലൊക്കേഷൻ, ലഗേജ്, […]
Read more

Recent News

Advertisement