സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: November 29, 2025

Year : 2026

ഭാരതീയ വിദ്യാനികേതന്‍ ജില്ല കലോത്സവം നന്തിക്കര ശ്രീരാമകൃഷ്ണ വിദ്യാനികേതന്‍ ഓവറോള്‍ ചാമ്പ്യന്‍മാർ

തൃശ്ശൂർ: ഭാരതീയ വിദ്യാനികേതന്‍ ജില്ല കലോത്സവം സ്വാരസ്വതം 2025ല്‍ നന്തിക്കര ശ്രീരാമകൃഷ്ണ വിദ്യാനികേതന്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി. ചാലക്കുടി വ്യാസ വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ നടന്ന ജില്ല കലോത്സവം സമാപിച്ചു. ഭാരതീയ വിദ്യാനികേതന്‍ ജില്ല അധ്യക്ഷന്‍ കെ.എസ്.ജയചന്ദ്രന്‍ മാസ്റ്റര്‍ സമ്മാന ദാനം നിര്‍വ്വഹിച്ചു. 514 പോയിന്റ് നേടിയ കൊടകര സരസ്വതി വിദ്യാനികേതന്‍ രണ്ടാം സ്ഥാനവും. ആതിഥേയരായ ചാലക്കുടി വ്യാസ വിദ്യാനികേതന്‍  505 പോയിന്റുമായി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജില്ലയിലെ 32 വിദ്യാലയങ്ങളില്‍ നിന്നായി രണ്ട് ദിവസം നടന്ന മത്സരങ്ങളില്‍ […]
Read more

ശബരിമല സ്വർണ്ണക്കൊള്ള; മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരെ സിപിഎം സംരക്ഷിക്കുന്നു

തൃശ്ശൂർ: ശബരിമല സ്വർണ്ണക്കൊള്ളയുടെ ഭാഗമായി ജയില്‍ കഴിയുന്ന രണ്ട് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരെ സിപിഎം സംരക്ഷിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. ചാലക്കുടി മുന്‍സിപ്പല്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുവാന്‍ ഇതുവരെ തയ്യാറാകാത്തവരാണ് യുഡിഎഫിനെ ഉപദേശിക്കുവാന്‍ വരുന്നത്. നിയമസഭ തെരഞ്ഞെടുപ്പില്‍ അധികാരത്തിലേറിയാല്‍ റബ്ബറിന്റെ താങ്ങുവില ഉയര്‍ത്തുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ പിണറായി വിജയന്‍ നാലര വര്‍ഷം കഴിഞ്ഞിട്ടും അതിനെ കുറിച്ച് ഓര്‍മ്മയില്ലെന്നും സണ്ണി ജോസഫ് അഭിപ്രായപ്പെട്ടു. ചാലക്കുടിയില്‍ […]
Read more

വോട്ടിംഗ് മിഷീൻ സൂക്ഷിച്ചിരിക്കുന്ന വെയര്‍ ഹൗസില്‍ സന്ദര്‍ശനം നടത്തി ജില്ലാ വരണാധികാരി

കോട്ടയം: വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ നഗരസഭകളിലെയും ബ്ലോക്ക് പഞ്ചായത്തുകളിലെയും വിതരണ കേന്ദ്രങ്ങളിലേക്ക് വോട്ടിംഗ് യന്ത്രങ്ങള്‍ നല്‍കുന്നതിനുള്ള ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ഏറ്റുമാനൂര്‍ സത്രം വെയര്‍ ഹൗസില്‍ സന്ദര്‍ശനം നടത്തി ജില്ലാ വരണാധികാരി. ഇവിടെനിന്ന് ബ്ലോക്ക്, മുനിസിപ്പല്‍ റിട്ടേണിംഗ് ഓഫീസര്‍മാരാണ് യന്ത്രങ്ങള്‍ ഏറ്റുവാങ്ങുന്നത്. ഏറ്റുമാനൂര്‍, ചങ്ങനാശേരി നഗരസഭകള്‍, വൈക്കം, കടുത്തുരുത്തി, പാമ്പാടി ബ്ലോക്കുകള്‍ എന്നിവിടങ്ങളിലേക്കുള്ള വോട്ടിംഗ് യന്ത്രങ്ങളാണ് ഇന്ന് നല്‍കിയത്. കോട്ടയം ജില്ലയിലെ 11 ബ്ലോക്കുകളിലും ആറു നഗരസഭകളിലുമുള്ള 17 വിതരണ – സ്വീകരണകേന്ദ്രങ്ങളിലെ സ്ട്രോംഗ് റൂമുകളിലെത്തിക്കുന്ന വോട്ടിംഗ് […]
Read more

മലപ്പുറം കൊണ്ടോട്ടി ചെറുകാവ് പഞ്ചായത്തിൽ യു.ഡി.എഫ്ൽ ഭിന്നത രൂക്ഷം

മലപ്പുറം: മലപ്പുറം കൊണ്ടോട്ടി ചെറുകാവ് പഞ്ചായത്തിൽ UDFൽ ഭിന്നത രൂക്ഷം. മുസ്ലിം ലീഗ് നേതൃത്വത്തിൻ്റെ ഗ്രൂപ്പ് പോരിൻ്റെ ഭാഗമായിട്ടുള്ള പ്രവർത്തനങ്ങളും ഹരിതശ്രീ , സീമാർട്ട് സൂപ്പർ മാക്കറ്റ് അഴിമതി, ചെറുകാവ് സഹകരണ ബാങ്കിലെ കോടികളുടെ അഴിമതി എന്നിവ ചൂണ്ടികാട്ടിയാണ് മൂന്നാം വാർഡ് കൊടപ്പുറം ലീഗ് പ്രവർത്തകർ വനിതാ ലീഗ് നേതാവിനെ വിമത സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുന്നത്. ലീഗ് കൊണ്ടോട്ടി നിയോജക മണ്ഡലം നേതാക്കളും, കൊണ്ടോട്ടി എം എൽ എ TV ഇബ്രാഹീം പഞ്ചായത്ത് […]
Read more

കാലിക്കറ്റ് സർവകലാശാലാ സസ്യ ഉദ്യാനത്തിൽ കാട്ടുതെച്ചികളുടെ അപൂർവ്വ ശേഖരമൊരുക്കി

മലപ്പുറം: കാലിക്കറ്റ് സർവകലാശാലാ സസ്യ ഉദ്യാനത്തിൽ കാട്ടുതെച്ചികളുടെ അപൂർവ്വ ശേഖരമൊരുക്കി. സസ്യോദ്യാന പ്രദർശനത്തിന്റെ ഉദ്ഘാടനം ഡോ. ഡിനോജ് സെബാസ്റ്റ്യൻ നിർവഹിച്ചു. ലോകത്താകെ 561 ഓളം സ്പീഷീസുകളുള്ള ഇക്സോറ ജനുസിൽ പെടുന്ന കാട്ടുതെച്ചികളിൽ ഇന്ത്യയിൽ നിന്ന് 44 ഇനങ്ങളാണുള്ളത്. ഇവയിലെ ഇരുപതോളം വരുന്ന തദ്ദേശ വിഭാഗങ്ങൾ ഉൾപ്പെടെ വൈവിധ്യമാർന്ന തെച്ചികളുടെ ശേഖരമാണ് സസ്യോദ്യാനത്തിൽ പ്രത്യേകമായി ഒരുക്കിയിട്ടുള്ളത്. ബോട്ടണി പഠനവകുപ്പിലെ സീനിയർ പ്രൊഫസർ സന്തോഷ് നമ്പിയുടെ നേതൃത്വത്തിൽ ഇന്ത്യയിലെ കാട്ടുതെച്ചികളിൽ ഗവേഷണം നടത്തുന്ന തൃശ്ശൂർ സ്വദേശിനിയായ കെ.എച്ച്.  ഹരിഷ്മ യും […]
Read more

പോലീസിനെ വിരട്ടിയ മലപ്പുറം കോട്ടക്കൽ സ്വദേശിപ്പിടിയിൽ

മലപ്പുറം: പണം തട്ടിയെന്ന പരാതിയിൽ പോലീസ് അന്വേഷിച്ച് വീട്ടിൽ എത്തിയത് ഇഷ്ടപ്പെട്ടില്ല, മന്ത്രിയുടെ ഓഫീസിൽ നിന്നെന്ന് പറഞ്ഞ് പോലീസിനെ ഫോൺ വിളിച്ചു വിരട്ടിയ പ്രതിയെ പോലീസ് പിടികൂടി. മലപ്പുറം കോട്ടയ്ക്കൽ സ്വദേശി സനൂപ് ആണ് ആൾമാറാട്ടത്തിന് പിടിയിലായത്. അഡ്മിഷൻ വാഗ്ദാനം ചെയ്ത പണം തട്ടിയെന്ന പരാതി  സനൂപിനെതിരെ ഉണ്ടായിരുന്നു. ഇത് അന്വേഷിക്കാൻ പോലിസ്  സനൂപിൻ്റെ വീട്ടിൽ പോയിരുന്നു. അതിലുള്ള വിരോധം മൂലമാണ് പൊലീസ് സ്റ്റേഷനിലെ നമ്പറിൽ വിളിച്ചു പോലീസിനെ വിരട്ടിയത്.
Read more

കോടശ്ശേരി പഞ്ചായത്തിലെ എരിയകുളം സർവ്വെ തുടങ്ങി

തൃശ്ശൂർ: ചാലക്കുടി കോടശ്ശേരി പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന എരിയക്കുളം അളന്ന് തിട്ടപ്പെടുത്തുവാൻ താലൂക്ക് സർവ്വെയറുടെ സംഘം എത്തി. കോടശ്ശേരി ഗ്രാമപഞ്ചായത്തിന്റെ അധികാരപരിധിയിലുള്ള ഏരിയരകുളം കുറ്റിച്ചിറ വില്ലേജ് രേഖകളിൽ ഒരു ഏക്കർ 98 സെന്റ് സ്ഥലമാണ് കുളത്തിലുള്ളത് ഈ കുളം വ്യാപകമായ കയ്യേറ്റം ഉണ്ടെന്ന് കാണിച്ച് 2016 ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പരാതി നൽകിയെങ്കിലും കുളം കയ്യേറ്റം ഒഴിപ്പിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തയ്യാറായില്ല തുടർന്ന് ചാലക്കുടി മുൻചീഫ് കോടതിയിൽ പൊതുപ്രവർത്തകൻ സുനിൽ കാരപ്പാടം കേസ് ഫയൽ ചെയ്യുകയും […]
Read more

ചാലക്കുടി കോടശ്ശേരിയില്‍ എന്‍ഡിഎയുടെ ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചു

തൃശ്ശൂർ : ചാലക്കുടി കോടശ്ശേരിയില്‍ എന്‍ഡിഎയുടെ ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ നശിപ്പിക്കുന്നതായി പരാതി. മൂന്നാം വാര്‍ഡ് ചന്ദന കുന്ന് ഭാഗത്ത് വെച്ചിരുന്ന മൂന്നാം വാര്‍ഡ് സ്ഥാനാര്‍ത്ഥി ബിന്ദു ഭാസിയുടെ പ്രചരണാര്‍ത്ഥം വെച്ച ബോര്‍ഡുകള്‍ ബ്ലേഡ് ഉപയോഗിച്ച് കീറി നശിപ്പിച്ചിരിക്കുകയാണ്. സിപിഎം ശക്തിയുള്ള മേഖലയില്‍ എന്‍ഡിഎയുടെ പ്രവര്‍ത്തനം കണ്ട് ഭയപ്പെട്ടിടാണ് ബോര്‍ഡുകള്‍ നശിപ്പിക്കുവാന്‍ ശ്രമിക്കുന്നതെന്ന് എന്‍ഡിഎ ഭാരാവാഹികള്‍ ആരോപിച്ചു. ബിന്ദു ഭാസിയുടെ ചീഫ് ഇലക്ഷന്‍ ഏജന്റ് ഇത് സംബന്ധിച്ച് ചാലക്കുടി പോലീസില്‍ പരാതി നല്‍കി.
Read more

വേളൂക്കരയില്‍ മോട്ടോര്‍ബൈക്കില്‍ ടൂറിസ്റ്റ് ബസിടിച്ച്  യുവാവിന് ഗുരുതരമായി പരിക്കേറ്റു

തൃശ്ശൂർ : ആനമല അന്തര്‍ സംസ്ഥാന പാതയില്‍ പരിയാരം വേളൂക്കരയില്‍ മോട്ടോര്‍ബൈക്കില്‍ ടൂറിസ്റ്റ് ബസിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ഗുരുതരമായി പരിക്കേറ്റു. കൊന്നക്കൂഴി തയ്യില്‍ ഷാജിയുടെ മകന്‍ വിഷ്ണുദത്തന്‍ (26) ആണ് പരിക്കേറ്റത്. അതിരപ്പിള്ളിയിലേക്ക് പോയിരുന്ന വിനോദയാത്രക്കാരുടെ ബസ് വേളൂക്കര വെച്ച് അമിത വേഗതയില്‍ ക്രെയിനെ മറിക്കടക്കുവാന്‍ ശ്രമിക്കുന്നതിനിടയില്‍ ചാലക്കുടിയിലേക്ക് വരികയായിരുന്ന വിഷ്ണുദത്തന്റെ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു എന്ന് പറയപ്പെടുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആദ്യം ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലു പിന്നീട് അപ്പോള ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. […]
Read more

യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

മലപ്പുറം: വാഴക്കാട് ഗ്രാമപഞ്ചായത്ത്‌ പതിനൊന്നാം വാർഡ് യുഡിഎഫ് സ്ഥാനാർഥികൾ പുളിയേക്കൽ മുനീർ പുളിയേക്കലിന്റെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഇ. ടി മുഹമ്മദ്‌ ബഷീർ എം പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് സെക്രട്ടറി ആർ. പി ഹാരിസ്, പുളിയേക്കൽ അബൂബക്കർ, ഗഫൂർ മാസ്റ്റർ, സാദിഖ് കാക്കാടൻ, മൂസ ഷിഫാറ, ഹസ്സൻ കുട്ടി,അബ്ദുള്ള കെ, സംഷീദ് മുത്തു, മുഹ്സിൻ ടി. പി, അബ്ദു ചീടികുഴി, രാധാകൃഷ്ണൻ, ബിച്ചാവുട്ടി സതീശൻ ചിടികുഴി, മാക്സ് മജീദ്, ഹമീദ് കെ എസ് […]
Read more

Recent News

Advertisement