സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: November 29, 2025

Year : 2026

ഓർമ്മകൾക്ക് 35 വർഷം; ക്ലാരി ക്യാമ്പ് അംഗങ്ങളുടെ സംഗമം നടത്തി

കോഴിക്കോട് : മലപ്പുറം ക്ലാരി പോലീസ് ട്രെയിനിങ് ക്യാമ്പിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയ 1990 ബാച്ചിലെ അംഗങ്ങൾ ഓർമ്മകൾ പുതുക്കാനായി ബേപ്പൂർ തീരത്ത് ഒത്തുകൂടി. 35 വർഷത്തെ സേവനം പൂർത്തിയാക്കിയവരുടെ ആറാമത് കൂട്ടായ്മയാണ് ബേപ്പൂർ ഗോതീശ്വരം ബീച്ച് റിസോർട്ടിൽ വെച്ച് നടന്നത്. സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നുള്ളവരുൾപ്പെടെ 129 പേരാണ് ഈ സംഗമത്തിൽ പങ്കെടുത്തത്. ദീർഘകാലത്തെ സേവനത്തിനിടയിൽ ലഭിച്ച അനുഭവങ്ങളും സൗഹൃദങ്ങളും പങ്കുവെച്ചുള്ള ഒത്തുചേരൽ എല്ലാവർക്കും നൊസ്റ്റാൾജിയ സമ്മാനിച്ചു.സ്റ്റേറ്റ് കോ-ഓർഡിനേറ്റർ എ. ജോൺ അധ്യക്ഷത വഹിച്ചു. എ. […]
Read more

എക്സ്ഇവി 9ഇ, ബിഇ 6; ഒരു വര്‍ഷത്തിനുള്ളില്‍ വിപണിയില്‍ ബ്ലോക്ബസ്റ്ററായി മഹീന്ദ്രയുടെ ഇലക്ട്രിക് ഒറിജിന്‍ എസ്യുവികള്‍

കൊച്ചി: വിപണിയിലെത്തി ഒരുവര്‍ഷം കൊണ്ട് തന്നെ ബ്ലോക്ബസ്റ്ററായി മഹീന്ദ്രയുടെ ഇലക്ട്രിക് ഒറിജിന്‍ എസ്യുവികളായ എക്സ്ഇവി 9ഇ, ബിഇ 6 മോഡലുകള്‍. കഴിഞ്ഞ നവംബറിലാണ് മഹീന്ദ്ര രണ്ട് പ്യുവര്‍ ഇലക്ട്രിക് ഒറിജിന്‍ എസ്യുവികള്‍ പുറത്തിറക്കിയത്. പിന്നാലെ ഇന്ത്യന്‍ ഇവി വിപണിയില്‍ വന്‍ തരംഗമാണ് ഇരുമോഡലുകളും സൃഷ്ടിച്ചത്. ഓരോ 10 മിനിറ്റിലും ഒരെണ്ണം എന്ന രീതിയില്‍, ഏകദേശം ഏഴ് മാസത്തിനുള്ളില്‍ 30,000-ല്‍ അധികം മഹീന്ദ്ര ഇലക്ട്രിക് ഒറിജിന്‍ എസ്യുവികളാണ് റോഡില്‍ എത്തിയത്. ഇത് വിപണിയിലെ പുതിയ നേട്ടമാണ്. 1000-ല്‍ അധികം […]
Read more

നവംബർ 29, 30 തീയതികളിൽ വില്ലേജ് ഓഫീസുകളിൽ എസ്ഐആർ ക്യാമ്പ്

കണ്ണൂർ: പൊതുജന സൗകര്യം നവംബർ 29, 30 തീയതികളിൽ കണ്ണൂർ ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകളും എസ് ഐ ആർ ക്യാമ്പ് പ്രവർത്തനവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർ തുറന്ന് പ്രവർത്തിക്കുന്നു അറിയിച്ചു. എൻയുമറേഷൻ ഫോം തിരികെ നൽകുന്നതിനും ഡിജിറ്റലൈസേഷൻ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിനും പൊതുജനങ്ങൾക്ക് ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ചു.
Read more

യുവതിയെ വിമർശിച്ച് ശ്രീലേഖ; വിവാദമായതോടെ അതിജീവിതയ്ക്ക് ഒപ്പമാണെന്ന് തിരുത്ത്

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരായി പരാതി നൽകിയ യുവതിയെ വിമർശിച്ചു ഫെയ്സ്ബുക്കിൽ കുറിപ്പിട്ട് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും മുൻ ഡിജിപിയുമായ ആർ.ശ്രീലേഖ. ഇതു വിവാദമായപ്പോൾ തിരുത്തി. പ്രതിക്ക് ഫോൺ ഓഫ് ചെയ്തു മുങ്ങാനും മുൻകൂർ ജാമ്യത്തിന് അവസരമൊരുക്കാനുമാണോ ഇത്രനാൾ യുവതി പരാതി നൽകാതിരുന്നത് എന്നായിരുന്നു ആദ്യ പോസ്റ്റിൽ തിരുവനന്തപുരം കോർപറേഷനിലെ ബിജെപി സ്ഥാനാർഥി കൂടിയായ ശ്രീലേഖയുടെ ചോദ്യം. പിന്നാലെ ബിജെപി പ്രവർത്തകർ അടക്കം പോസ്റ്റിനു താഴെ കമന്റുമായയെത്തി. അതോടെ താൻ അതിജീവിതയ്ക്ക് ഒപ്പമാണെന്നും പരാതി നൽകാൻ വൈകിപ്പോയതിലാണ് […]
Read more

കോട്ടയം നഗരസഭ  സ്ഥാനാർഥികളുടെ അന്തിമ ലിസ്റ്റുമായി  എൻഡിഎ

കോട്ടയം: വരുന്ന തദ്ദേശ തിരഞ്ഞെടുപ്പുമായി  ബന്ധപ്പെട്ടു കോട്ടയം നഗരസഭയിൽ 29 ഡിവിഷനുകളിൽ സ്ഥാനാർഥികളെ അന്തിമമായി തീരുമാനിച്ച് എൻഡിഎ. ടി.ആർ. അനിൽകുമാർ, റീബ വർക്കി, വിനു ആർ. മോഹൻ, ദിവ്യ സുജിത് എന്നിവർ സിറ്റിങ് കൗൺസിലർമാരാണ്. ടി.എൻ. ഹരികുമാർ കഴിഞ്ഞ സഭയിൽ ഇല്ലായിരുന്നുവെങ്കിലും മുമ്പ് കൗൺസിലറായിരുന്നു. ബിഡിജെഎസിന് കഴിഞ്ഞ തവണ നാല് സീറ്റുകളാണ് കൊടുത്തത്. അവസാന സ്ഥാനാർഥി പട്ടിക ഇപ്രകാരമാണ്. എൻ ഡി എ സ്ഥാനാർഥി പട്ടിക വാർഡ് ഒന്ന്-ഗാന്ധിനഗർ നോർത്ത്-പി.ഡി. ഉഷ, വാർഡ് അഞ്ച്-നട്ടാശേരി-ദിവ്യ സുജിത്, വാർഡ് ആറ്-പുത്തേട്ട്-വിനു […]
Read more

കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ വൻ തീപിടിത്തം

കോഴിക്കോട്: ബേബി മെമ്മോറിയൽ ആശുപത്രിയിൽ വൻ തീപിടിത്തം. സി ബ്ലോക്കിലെ എസി സിസ്റ്റത്തിന്റെ യന്ത്രഭാഗങ്ങൾ സൂക്ഷിക്കുന്ന വിഭാഗത്തിലാണ് തീ പടർന്നത്. രോഗികൾ ഇല്ലാത്ത വിഭാഗത്തിലാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ തീയണക്കാനുള്ള ശ്രമങ്ങൾ തുടർന്ന്കൊണ്ടിരിക്കുകയാണ്. ഈ ​ഭാ​ഗത്തുനിന്ന് രോ​ഗികളെ ഉൾപ്പെടെ മാറ്റി വരികയാണ്. ഫയർഫോഴ്സ് സംവിധാനങ്ങളുൾപ്പെടെ സ്ഥലത്ത് എത്തിയിട്ടുണ്ട്.
Read more

കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ഗുരുതരപരിക്ക്

പാലക്കാട്: കൊല്ലങ്കോട് മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയിൽ കൊല്ലങ്കോടിന്‌ സമീപം ബംഗ്ലാവുമേട് ഇറക്കത്തിൽ കാറും ചരക്കുലോറിയും കൂട്ടിയിടിച്ചു. കാർയാത്രക്കാരായ രണ്ട് യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു. തൃശ്ശൂർ കല്ലൂർ സ്വദേശി ജെറിൻ (29), മുതലമട ചുള്ളിയാർമേട് സ്വദേശി ജസ്‌ഫർ (30) എന്നിവർക്കാണ് പരിക്കേറ്റത്. ജെറിനെ പാലക്കാട് ജില്ലാ ആശുപത്രിയിലും ജസ്ഫറിനെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകീട്ട് ആറരയോടെയാണ് അപകടം. പൊള്ളാച്ചി ഭാഗത്തുനിന്നും തൃശ്ശൂർ ഭാഗത്തേക്ക് സിമന്റ് കയറ്റി പോകുകയായിരുന്ന ലോറിയും വടക്കഞ്ചേരിയിൽനിന്ന് മുതലമട ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. […]
Read more

മുൻ പ്രധാനമന്ത്രി വി.പി. സിങ്ങിനെ അനുസ്മരിച്ചു

കോഴിക്കോട്:​ മുൻ പ്രധാനമന്ത്രി വി.പി. സിങ്ങിന്റെ അനുസ്മരണ യോഗം ജനതാദൾ (എസ്) കോഴിക്കോട് സിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നു. എൽഡിഎഫ് ജില്ലാ കൺവീനർ മുക്കം മുഹമ്മദ് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു.​കമ്മിറ്റി പ്രസിഡന്റ് പി.ടി. ആസാദ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. വി.പി. സിങ്ങിന്റെ സംഭാവനകളെയും രാജ്യത്തിനുവേണ്ടി അദ്ദേഹം വഹിച്ച പങ്കിനെയും യോഗത്തിൽ പങ്കെടുത്തവർ സ്മരിച്ചു.യോഗത്തിൽ കെ.പി. അബൂബക്കർ, അസീസ് മണലോടി, അഡ്വ. എ.കെ. ജയകുമാർ, പി. അബ്ദുൾ മജീദ്, വി.എം. ആഷിക്, എം.എച്ച്. അഷറഫ്, രമേശൻ മരുതാട് […]
Read more

പ്രേക്ഷകരുടെ ആവശ്യപ്രകാരം രണ്ടാം വാരത്തിൽ എക്കോ ലോകവ്യാപകമായി കൂടുതൽ തിയേറ്ററുകളിലേക്ക്

ലോക വ്യാപകമായി ഭാഷാ ഭേദമന്യേ പ്രേക്ഷക – നിരൂപക പ്രശംസ നേടി വൻ വിജയത്തിലേക്ക് കുതിക്കുന്ന ചിത്രം എക്കോ രണ്ടാം വാരത്തിലേക്ക്‌ കടക്കുകയാണ്. പ്രേക്ഷക അഭ്യർത്ഥന പ്രകാരം എക്കോ എല്ലാ രാജ്യങ്ങളിലും കൂടുതൽ തിയേറ്ററുകളിലേക്ക് രണ്ടാം വാരം എത്തുകയാണ്. കേരളത്തിൽ 182 സെന്ററുകളിൽ പ്രദർശനം ആരംഭിച്ച ചിത്രം രണ്ടാം വാരത്തിൽ 249 സ്‌ക്രീനുകളിലേക്കു കുതിക്കുകയാണ്. ജി സി സി യിൽ രണ്ടാം വരാം 110 സ്‌ക്രീനുകളിൽ എക്കോ പ്രദർശിപ്പിക്കും. മറ്റു വിദേശ രാജ്യങ്ങളിലും പ്രേക്ഷകരുടെ അഭ്യർത്ഥന പ്രകാരം […]
Read more

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ തമ്മിൽ തല്ല്; സിപിഎം- ലീഗ് സംഘർഷം

മലപ്പുറം : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ കേസിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഉണ്ടായ തർക്കത്തിൽ ഡിവൈഎഫ്ഐ – ലീഗ് സംഘർഷം. ചേലേമ്പ്ര 20ാം വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി അബ്ദുസലാമിന് സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ വീട്ടിൽ കയറി ആക്രമിച്ചെന്ന് പരാതി. ഇന്നലെ രാത്രി 11:30ഓടെയാണ് സംഭവം. തലക്ക് പരിക്കേറ്റ അബ്ദുസ്സലാം കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കേസിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഡിവൈഎഫ്ഐ പ്രവർത്തകരായ എംപി സജിത്ത്, അനൂപ് എന്നിവരാണ് പിടിയിലായത്. ആറുപേര് വീട്ടിൽ കയറിച്ചെന്നാണ് […]
Read more

Recent News

Advertisement