സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: December 20, 2025

Year : 2026

തെരുവ് നായകളെ ശിപ്പിക്കണം: കാരുണൃ സോഷൃൽ വർക്കിങ്ങ് ഗ്രൂപ്പ്

തൃശ്ശൂർ: അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന തെരുവ് നായ്ക്കളെ പിടികൂടണമെന്ന് കാരുണൃ സോഷൃൽ വർക്കിങ്ങ് ഗ്രൂപ്പ്. പഞ്ചായത്തിൽ അലഞ്ഞ് തിരിയുന്ന തെരുവ് നായ്ക്കളെ പിടികൂടി നശിപ്പിക്കണമെന്ന് കാരുണൃ സോഷൃൽ വർക്കിങ്ങ് ഗ്രൂപ്പ് ഭാരവാഹികളുടെ അടിയന്തിര യോഗം പഞ്ചായത്ത് അധികൃതരോട് ആവശൃപ്പെട്ടു. ഇന്നലെ കുറ്റിച്ചിറ വില്ലേജ് ജംഗ്ഷനിൽ തെരുവ് നായ ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റിരുന്നു. പേപ്പട്ടി മറ്റ് നായ്ക്കളെയും കടിച്ച സാഹചരൃത്തിൽ ജനങ്ങൾ ഭയവിഹ്വലാരാണെന്ന് ചൂണ്ടിക്കാട്ടി സെക്രട്ടറിക്ക് കത്ത് നല്കി. അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന തെരുവ് നായ്ക്കളെ പിടികൂടി […]
Read more

വാളയാര്‍ ആള്‍ക്കൂട്ടക്കൊല: ബന്ധുക്കള്‍ വിസമ്മതിച്ചതിനാല്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ തടസം

തൃശൂര്‍: വാളയാര്‍ ആള്‍ക്കൂട്ടക്കൊലയില്‍ മരിച്ച അതിഥി തൊഴിലാളിയുടെ മൃതദേഹം ചണ്ഡീഗഡില്‍ എത്തിക്കുവാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ബന്ധുക്കള്‍ വിസമ്മതിച്ചതിനാല്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ ചില തടസ്സങ്ങള്‍ നേരിടുന്നുണ്ട്. പൈശാചികമായ ആക്രമണമാണ് നടന്നതെന്ന് ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നും മന്ത്രി പറഞ്ഞു.മുന്‍കൈയെടുക്കും. കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ കര്‍ശന നടപടി സ്വീകരിക്കും. അതിഥി തൊഴിലാളിയുടെ മരണം അങ്ങേയറ്റം വേദനാജനകവും ഗൗരവതരവുമാണ്. കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ കര്‍ശന നടപടി സ്വീകരിക്കും. മാനുഷിക പ്രശ്‌നമായി കണ്ടു മൃതദേഹം ചണ്ഡീഗഡില്‍ […]
Read more

ടി20 ലോകകപ്പ് 2026; സഞ്ജു ടീമില്‍, ഗില്‍ പുറത്ത്

ന്യൂഡല്‍ഹി: ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസണ്‍ ടീമില്‍. ശുഭ്മാന്‍ ഗില്ലിനും ജിതേഷ് ശര്‍മ്മക്കും ടീമില്‍ ഇല്ല. ഇഷാന്‍ കിഷന്‍ രണ്ടാം വിക്കറ്റ് കീപ്പര്‍. ഫെബ്രുവരിയില്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി 20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെയാണ് പ്രഖ്യപിച്ചത്. ലോകകപ്പിനൊപ്പം അടുത്ത മാസം ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന ടി 20 പരമ്പരയിലും ഇതേ ടീം തന്നെയാണ് കളിക്കുക. സൂര്യകുമാര്‍ യാദവ് ക്യാപ്റ്റനാവുന്ന ടീമില്‍ അക്‌സര്‍ പട്ടേലാണ് വൈസ് ക്യാപ്റ്റന്‍. ദക്ഷിണാഫ്രിക്കക്കെതിരായ ടി 20 […]
Read more

വയനാട്ടില്‍ മധ്യവയസ്കൻ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

പുൽപള്ളി: വയനാട് പുല്പള്ളിയിൽ മധ്യവയസ്കൻ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മാരൻ എന്നയാളെയാണ് കടുവ ആക്രമിച്ചത്. മാരനെ കടുവ ഉൾ കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയെന്ന് പ്രദേശവാസികൾ പറയുന്നത്. വിറക് ശേഖരിക്കാൻ കാട്ടിലേക്ക് പോവുമ്പോഴിയിരുന്നു അപകടം സംഭവിച്ചത്. ജനവാസ മേഖലയോട് ചേർന്നുള്ള സ്ഥലത്ത് വെച്ചാണ് ആക്രമണം ഉണ്ടായത്. വനം വകുപ്പ് മതിയായ ജാഗ്രത സ്വീകരിച്ചില്ലെന്നും കുറച്ചുദിവസം മുൻപ് പ്രദേശത്ത് കടുവ പോത്തിനെ ആക്രമിച്ചിരുന്നു എന്നും നാട്ടുകാർ പറയുന്നു. മാരൻ്റെ കഴുത്തിലാണ് കടുവയുടെ കടിയേറ്റത്. ജനവാസ മേഖലയിൽ നിന്ന് 500 മീറ്ററോളം […]
Read more

സ്റ്റാന്‍റില്‍ നിര്‍ത്തിയിട്ട ബസിൽ കയറി നാലര പവന്‍റെ മാല പൊട്ടിച്ച യുവതികൾ പിടിയിൽ

കോഴിക്കോട്: ബസില്‍ യാത്ര ചെയ്യുന്നതിനിടെ യുവതിയുടെ സ്വര്‍ണമാല കവരാന്‍ ശ്രമിച്ച തമിഴ്‌നാട് സ്വദേശികളായ രണ്ട് സ്ത്രീകള്‍ പിടിയിൽ. തിരുപ്പൂര്‍ സ്വദേശിനികളായ ലക്ഷ്മി, ശീതള്‍ എന്നിവരെയാണ് അത്തോളി പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് കരിമ്പാപ്പൊയില്‍ സ്വദേശിയായ യുവതിയുടെ നാലേകാല്‍ പവന്‍ തൂക്കം വരുന്ന സ്വര്‍ണമാലയാണ് പ്രതികള്‍ കവരാന്‍ ശ്രമിച്ചത്. ഉള്ളിയേരി ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട നടുവണ്ണൂര്‍ ഭാഗത്തേക്കുള്ള ബസിലായിരുന്നു സംഭവം. മോഷണശ്രമത്തിനിടെ മാല പൊട്ടിയതോടെ യുവതി ബഹളം വെക്കുകയും, സമീപത്തുണ്ടായിരുന്ന യാത്രക്കാര്‍ ചേര്‍ന്ന് ഇരുവരെയും പിടിച്ചുനിര്‍ത്തുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ […]
Read more

കേരളത്തിൽ സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം; കോട്ടയം ജില്ലയിൽ ഒരു ലക്ഷത്തിഅറുപതിനായിരം പേരെ ഒഴിവാക്കി

കോട്ടയം: കേരളത്തിൽ സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായുള്ള ഡിജിറ്റൈസേഷൻ പൂർത്തിയായപ്പോൾ ഒഴിവാക്കപ്പെട്ടത് 1,61,588 പേരാണ്. കഴിഞ്ഞ തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ 16,41,249 പേർക്ക് വോട്ടവകാശമുണ്ടായിരുന്നു.എന്നാൽ എസ്ഐആറിനായി വിതരണം ചെയ്തത് 16,11,002 ഫോമുകളാണ്. 30,247ന്റെ കുറവുണ്ട്. കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടർ പട്ടികയും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടർ പട്ടികയുമായി ബന്ധമില്ലെന്നാണ് ഇതിന് കാരണമായി അധികൃതർ പറഞ്ഞത് . തദ്ദേശ ഭരണ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക തയാറാക്കിയത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനാണ്. രണ്ട് പട്ടികയിലും പേര് ചേർക്കുന്നത് പ്രത്യേകമായിട്ടാണ്. […]
Read more

ലൈംഗിക അതിക്രമ കേസ്; സംവിധായകന്‍ പിടി കുഞ്ഞുമുഹമ്മദിന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം

തിരുവനന്തപുരം: ചലച്ചിത്രപ്രവര്‍ത്തകയോട് ലൈംഗിക അതിക്രമം നടത്തിയ കേസില്‍ സംവിധായകന്‍ പിടി കുഞ്ഞുമുഹമ്മദിന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി. ഉത്തരവ് ലഭിച്ച് ഏഴ് ദിവസത്തിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്‍പില്‍ ഹാജരാകണമെന്ന് കോടതി പറഞ്ഞു. പൊലീസ് അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്നും സമാനമായ കേസുകളില്‍ അകപ്പെടാന്‍ പാടില്ല എന്നിവയാണ് മുന്‍കൂര്‍ ജാമ്യ വ്യവസ്ഥകള്‍.
Read more

ചാലക്കുടിയുടെ ദേശീയോത്സവമായ കൂടപ്പുഴ കാവടി ഉത്സവത്തിനു കൊടിയേറി

തൃശ്ശൂർ: ചാലക്കുടി കൂടപ്പുഴ കാവടി ഉത്സവത്തിനു കൊടിയേറിചാലക്കുടി കൂടപ്പുഴ സുബ്രഹ്‌മണ്യ ക്ഷേത്രത്തിലെ കാവടി ഉത്സവത്തിനു തന്ത്രി സി.കെ. നാരായണൻകുട്ടി കൊടികയറ്റി. ക്ഷേത്രസമിതി പ്രസിഡൻ്റ് കെ.എ.ഉണ്ണിക്കൃഷ്ണ‌ൻ, സെക്രട്ടറി എ.ടി.ബാബു, ട്രഷറർ കെ.ജി.സുന്ദരൻ, വൈസ് പ്രസിഡന്റുമാരായ കെ.പരമേശ്വരൻ, ഇ.എസ്.അനിയൻ എന്നിവർ നേതൃത്വം നൽകി. കൂടപ്പുഴ മയൂഖ അവതരിപ്പിച്ച വീരനാട്യം അരങ്ങേറി. 21ാം തിയതി 7നു തണ്ടിക സമർപ്പണം, 7.30നു വീരനാട്യം, 8നു പ്രവീൺ കലാഭവനും പ്രദീപ് പുലാനിയും ഒരുക്കുന്ന മാജിക്കൽ ഡാൻസ് – മിമിക്രി ഷോ. 22ന് 7.30നു കലാഭവൻ […]
Read more

കുവൈത്തിൽ വീട്ടിലെ അടുക്കളയിൽ ജോലിക്കാരി മരിച്ച നിലയിൽ

കുവൈത്ത് സിറ്റി:കുവൈത്തിലെ ഷാബ് പ്രദേശത്ത് വീട്ടുജോലിക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. അൽ-ഷാബ് അൽ-ബഹ്‌രി പ്രദേശത്തെ ഒരു അപ്പാർട്ട്മെന്റിന്റെ അടുക്കളയിൽ വീട്ടുജോലിക്കാരി മരിച്ചുകിടക്കുന്നതായി ഒരു അറബ് പൗരൻ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിൽ വിവരം അറിയിക്കുകയായിരുന്നു. റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെ ഹവല്ലി ഗവർണറേറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥർ, ഡിറ്റക്ടീവുകൾ, ഫോറൻസിക് വിദഗ്ധർ, കൊറോണർ, ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടർ എന്നിവർ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. പ്രാഥമിക പരിശോധനയിൽ, ചൂടുവെള്ളം ശരീരത്തിൽ വീണതിനെ തുടർന്ന് പൊള്ളലേറ്റതായും ശരീരത്തിൽ ഒടിവുകളും ചതവുകളും ഉണ്ടായിരുന്നതായും കണ്ടെത്തി. […]
Read more

ഐടിഐയിൽ ബോധവത്ക്കരണ ക്ലാസ് നടത്തി

തൃശ്ശൂർ: ചാലക്കുടി എക്സൈസ് ഓഫീസിൻ്റെ ആഭിമുഖ്യത്തിൽ ചാലക്കുടി ഗവൺമെൻറ് ഐടിഐയിൽ  ലഹരി ഒരു സാമൂഹിക വിപത്ത് എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. അസിസ്റ്റൻഡ് എക്സൈസ് ഇൻസ്പെക്ടർ രാജു കെ.കെ. ക്ലാസ്സുകൾ നയിച്ചു. പ്രിൻസിപ്പാൾ സിന്ധു പോൾ ഉദ്ഘാടനം നിർവഹിച്ചു. വൈസ്പ്രിൻസിപ്പാൾ . രാജേഷ് വി ചന്ദ്രൻ, ഗ്രൂപ്പ് ഇൻസ്ട്രക്‌ടർമാരായ. സിക്കന്ദർ മിർസ, റാഫി എം. എസ്,  വിജയപ്രസാദ്, . ഷീജ പി. വി എന്നിവർ സംസാരിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ അയ്യപ്പൻ കെ. കെ നന്ദി […]
Read more

Recent News

Advertisement