സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: January 1, 2026

Year : 2026

ഏറ്റുമാനൂരിൽ കാർ ഓട്ടോയിലിടിച്ച് അപകടം; രണ്ടുപേർക്ക് ഗുരുതര പരിക്ക്

കോട്ടയം: എം.സി. റോഡിൽ ഏറ്റുമാനൂർ സെൻട്രൽ ജംഗ്ഷനിലെ കുരിശുപള്ളി കവലക്ക് സമീപം നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയിലിടിച്ച് രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഉച്ചയ്ക്ക് ഏകദേശം ഒന്നേകാൽ മണിയോടെയാണ് അപകടം സംഭവിച്ചത്. കോട്ടയം ഭാഗത്തുനിന്ന് പുറലങ്ങാട്ടേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ ഓട്ടോ ഡ്രൈവർ സജീവ്, ഓട്ടോ യാത്രക്കാരിയായ സംഗീത ലേഡീസ് സ്റ്റോർ ഉടമ സീന എന്നിവരെ ഉടൻതന്നെ സാരമായ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു, മുൻചക്രം ഊരിത്തെറിച്ച നിലയിലായിരുന്നു. കാർ […]
Read more

സിറ്റിസൺ റെസ്‌പോൺസ് പ്രോഗ്രാമിന് കോട്ടയത്ത് തുടക്കം; സന്നദ്ധ പ്രവർത്തകർ വീടുകളിലേക്ക്

കോട്ടയം: സംസ്ഥാനത്തിന്റെ വികസനത്തിനായി പൊതുജനങ്ങളിൽ നിന്ന് ആശയങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുന്ന ‘നവകേരളം സിറ്റിസൺ റെസ്‌പോൺസ് പ്രോഗ്രാമി’ന്റെ ഭാഗമായുള്ള ഭവന സന്ദർശനം കോട്ടയം ജില്ലയിൽ ആരംഭിച്ചു. പരിശീലനം ലഭിച്ച സന്നദ്ധ പ്രവർത്തകരാണ് വിവരശേഖരണത്തിനായി വീടുകളിലേക്കും മറ്റ് സ്ഥാപനങ്ങളിലേക്കും എത്തുന്നത്. ജില്ലയിലെ വിവരശേഖരണത്തിന് സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റീസ് കെ.ടി. തോമസിന്റെ കോട്ടയം കഞ്ഞിക്കുഴിയിലെ വസതിയിലാണ് തുടക്കമായത്. ജില്ലാ കളക്ടർ ചേതൻകുമാർ മീണ അദ്ദേഹത്തിന് മുഖ്യമന്ത്രിയുടെ കത്തും പ്രോഗ്രാം ബ്രോഷറും കൈമാറി. കഴിഞ്ഞ പത്ത് വർഷം വിപുലമായ വികസന […]
Read more

പോസ്റ്റോഫീസ് ധർണ്ണ നടത്തി ആർജെഡി

തൃശ്ശൂർ: നരേന്ദ്ര മോദി ഇന്ത്യയിൽ ഗാന്ധി നിന്ദ നടത്തുകയും വിദേശത്ത് എത്തിയാൽ പ്രശംസിക്കുകയും ചെയ്യുന്ന ദ്വി വ്യക്തിത്വത്തിൻ്റെ ഉടമയാണെന്ന് ആർ.ജെ.ഡി.കേന്ദ്ര കമ്മിറ്റി അംഗവും സംസ്ഥാന ജനറൽ സെക്രട്ടറിയുമായ യൂജിൻ മോറേലി പറഞ്ഞു.രാഷ്ട്രീയ ജനതാദൾ നി. മണ്ഡലം കമ്മിറ്റി മഹാത്മാ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റിയതിലും ഇല്ലായ്മ ചെയ്യുവാനുള്ള നീക്കത്തിനെതിരെ ചാലക്കുടി ഹെഡ്. പോസ് റ്റോവീസിൻ്റെ മുമ്പിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിൻ്റെ സ്വാതന്ത്ര്യം ഗാന്ധിജിയുടെ സംഭാവനയാണ്.രവീന്ദ്രനാഥ് ടാഗോറാണ് ഗാന്ധിജിയെ മഹാത്മാവ് എന്ന് വിശേഷിപ്പിച്ചത്.ഇന്ത്യയുടെ ആത്മാവിനെ […]
Read more

മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ഡിവൈൻ കൂട്ടായ്മയുടെ രജത ജുബിലി ആഘോഷം നടന്നു

തൃശ്ശൂർ:  ജീവിതത്തിൽ നല്ല ആ നന്ദം അനുഭവിക്കാൻ ദൈവസ്നേഹം നിറഞ്ഞവരാകണമെന്നും ദൈവസ്നേഹം നിറയുമ്പോൾ നല്ല അനുഭവങ്ങൾ ജീവിതത്തിൽ ഉണ്ടാകുമെന്നും ഇരിഞ്ഞാലക്കുട ബിഷപ്പ് മാർ പോളി കണ്ണുക്കാടൻ ഉൽബോധിപ്പിച്ചു.മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ഡിവൈൻ കൂട്ടായ്മയുടെ രജത ജുബിലി ആഘോഷം ഉൽഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്. പൗരോഹിത്യ സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന ഫാ.മാത്യു നായ്ക്കം പറമ്പിലിനെ ബിഷപ്പ് പൊന്നാട അണിയിച്ച് ആദരിച്ചു.ഉപരാഷ്ട പതി സി.പി രാധാകൃഷ്ണൻ ഡിവൈൻ ധ്യാനകേന്ദ്രത്തിന് നൽകിയ മെമൻ്റൊ ബിഷപ്പ് വൈദികർക്ക് കൈമാറി ജനറാൾ ഫാ.പോൾ പുതുവ […]
Read more

ഭക്ഷണം ലഭിക്കാൻ വൈകിയതിന് തൃക്കരിപ്പൂരിൽ ഹോട്ടൽ യുവാക്കൾ തല്ലിതകർത്തു

കാസർകോട്: ഭക്ഷണം ലഭിക്കാൻ വൈകിയതിനെ തുടർന്ന് തൃക്കരിപ്പൂരിലെ ഹോട്ടലിൽ യുവാക്കൾ ആക്രമണം നടത്തി. ഫ്രൈഡ് ചിക്കൻ ആവശ്യപ്പെട്ടെത്തിയ യുവാക്കൾക്ക്, വിഭവം തയ്യാറാകാൻ കുറച്ച് സമയം ആവശ്യമുണ്ടെന്ന് ഹോട്ടൽ ജീവനക്കാർ അറിയിച്ചു. 20 മിനിറ്റ് സമയം ആവശ്യപ്പെട്ടപ്പോൾ യുവാക്കൾ അതിന് സമ്മതിച്ചതായി ഹോട്ടൽ ഉടമ വ്യക്തമാക്കി. എന്നാൽ 15 മിനിറ്റ് കഴിഞ്ഞതോടെ യുവാക്കൾ അസ്വസ്ഥത പ്രകടിപ്പിച്ച് പ്രശ്നമുണ്ടാക്കാൻ തുടങ്ങിയതായാണ് പരാതി. വാക്കുതർക്കം രൂക്ഷമായതിനെ തുടർന്ന് ഹോട്ടൽ ഉടമ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി യുവാക്കളെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് […]
Read more

പുതുവത്സര പ്രസംഗത്തിൽ യുദ്ധ സൂചനയുമായി സെലെൻസ്‌കി

കൈവ്: പുതുവത്സരാഘോഷ വേളയിൽ നടത്തിയ പ്രസംഗത്തിൽ, യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നും എന്നാൽ ദുർബലമായ ഒരു സമാധാന കരാർ അംഗീകരിക്കില്ലെന്നും യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമർ സെലെൻസ്‌കി. രാജ്യത്തിന്റെ ഭാവിയെ അപകടത്തിലാക്കുന്ന ഒരു കരാറും ഉണ്ടാകരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിൽ മോസ്കോ വിജയിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പറഞ്ഞതിന് പിന്നാലെയാണിത്. അർദ്ധരാത്രിക്ക് തൊട്ടുമുമ്പ് 21 മിനിറ്റ് നീണ്ട ടെലിവിഷൻ പ്രസംഗത്തിലായിരുന്നു അദ്ദേഹത്തിൻ്റെ മുന്നറിയിപ്പ്. ഏകദേശം നാല് വർഷത്തെ യുദ്ധത്തിന് ശേഷം ഉക്രേനിയക്കാർ തളർന്നുപോയി, രണ്ടാം […]
Read more

അറിഞ്ഞിരിക്കണം സമൂഹ മാധ്യമങ്ങളിലെ ഈ ചതിക്കുഴികൾ

ഇന്നത്തെ ഡിജിറ്റൽ കാലഘട്ടത്തിൽ സോഷ്യൽ മീഡിയ നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ്. സുഹൃത്തുക്കളോടും ബന്ധുക്കളോടും ആശയവിനിമയം നടത്താൻ ഏറ്റവും കൂടുതൽ പേർ ആശ്രയിക്കുന്ന ഒരു പ്ലാറ്റ്ഫോമാണ് വാട്ട്സ്ആപ്പ്. എന്നാൽ സാങ്കേതിക പുരോഗതിയോടൊപ്പം സൈബർ കുറ്റകൃത്യങ്ങളും ഇപ്പോൾ വർധിച്ചുവരികയാണ്. ഈ സാഹചര്യത്തിലാണ് രാജ്യത്തെ വാട്ട്സ്ആപ്പ് ഉപയോക്താക്കൾക്ക് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-In) ഒരു പ്രധാന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ‘GhostPairing’ എന്ന പേരിൽ അറിയപ്പെടുന്ന പുതിയ സൈബർ തട്ടിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്. വാട്ട്സ്ആപ്പിലെ ‘ഡിവൈസ് ലിങ്കിംഗ്’ […]
Read more

കാനഡയിൽ എയർ ഇന്ത്യ പൈലറ്റ് മദ്യപിച്ച് ജോലിക്കെത്തി

വാങ്കൂവർ: വാങ്കൂവർ വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനം AI186-ന്റെ പൈലറ്റ് ഡ്യൂട്ടിക്കിടെ മദ്യപിച്ചെത്തിയതായി കണ്ടെത്തി. സംഭവത്തിൽ, ഡ്യൂട്ടി ഫ്രീ ഷോപ്പിലെ ജീവനക്കാരന്റെ പരാതിയെ തുടർന്ന് അധികൃതർ പൈലറ്റിനെ ബ്രീത്ത് അനലൈസർ പരിശോധനയ്ക്ക് വിധേയനാക്കി. പരിശോധനയിൽ മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചു. സംഭവത്തെ തുടർന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) കോക്പിറ്റ് ക്രൂവിന് കാരണം കാണിക്കൽ നോട്ടീസ് നൽകി. രണ്ടാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്നാണ് നിർദേശം. പൈലറ്റിനെ താൽക്കാലികമായി ജോലിയിൽ നിന്ന് മാറ്റിനിർത്തി. പകരം പൈലറ്റിനെ നിയോഗിച്ചതോടെ […]
Read more

ഹ്യൂമനോയ്ഡ് റോബോർട്ടുകൾ ഇന്ത്യയിലും

ഹ്യൂമനോയ്ഡ് റോബോട്ടുകളെ കുറിച്ചുള്ള വാർത്തകളും വീഡിയോകളും ലോകമാകെ ഇപ്പോൾ വലിയ ശ്രദ്ധ നേടുകയാണ്. മനുഷ്യനെ പോലെ നടക്കാനും സംസാരിക്കാനും ചിന്തിക്കാനും കഴിയുന്ന റോബോട്ടുകളാണ് ഹ്യൂമനോയ്ഡ് റോബോട്ടുകൾ. സാങ്കേതിക വിദ്യ അതിവേഗം മുന്നേറുന്ന ഈ കാലത്ത് ഇത്തരം റോബോട്ടുകൾ മനുഷ്യജീവിതം തന്നെ മാറ്റിമറിക്കുമെന്ന വിലയിരുത്തലുകളാണ് ഉയരുന്നത്. ചൈനയിൽ യൂണിട്രി ജി1 എന്ന ഹ്യൂമനോയ്ഡ് റോബോട്ടുകൾ നടത്തിയ തകർപ്പൻ നൃത്തം സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് ഈ ചർച്ചകൾ വീണ്ടും ശക്തമായത്. റോബോട്ടുകളുടെ ചലന കൃത്യതയും മനുഷ്യനെ പോലെ പ്രകടനം നടത്താനുള്ള […]
Read more

ഇന്ത്യയും പാകിസ്ഥാനും തടവുകാരുടെ പട്ടിക കൈമാറി

ന്യൂഡൽഹി: ഇന്ത്യയും പാകിസ്ഥാനും തമ്മിൽ തടവുകാരുടെ പുതുക്കിയ പട്ടിക പരസ്പരം കൈമാറി. ഇന്ത്യയുടെ കസ്റ്റഡിയിലുള്ള 391 തടവുകാരുടെയും 33 മത്സ്യത്തൊഴിലാളികളുടെയും വിശദാംശങ്ങൾ ഇന്ത്യ പാകിസ്ഥാന് കൈമാറി. അതേസമയം, പാകിസ്ഥാന്റെ കസ്റ്റഡിയിലുള്ള 58 തടവുകാരുടെയും 199 മത്സ്യത്തൊഴിലാളികളുടെയും വിവരങ്ങൾ ഇന്ത്യയ്ക്കും നൽകി. തടവിലായിരിക്കുന്നവരെ എത്രയും വേഗം മോചിപ്പിക്കണമെന്ന് ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടു.
Read more

Recent News

Advertisement