സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: January 9, 2026

Year : 2026

കുരുത്തിക്കോട് പാലം നാളെ തുറക്കും; തരൂർ മണ്ഡലത്തിൽ വലിയ പാലങ്ങളുടെ എണ്ണം 11 ആയി

പാലക്കാട്: വടക്കഞ്ചേരി തരൂർ–കാവശേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കുരുത്തിക്കോട് പാലം നാളെ വാഹനഗതാഗതത്തിന് തുറന്നു കൊടുക്കുന്നതോടെ, അഞ്ചുവർഷത്തിനിടെ തരൂർ നിയോജകമണ്ഡലത്തിൽ നിർമ്മിക്കുന്ന വലിയ പാലങ്ങളുടെ എണ്ണം പതിനൊന്നായി ഉയരുമെന്ന് പി. പി. സുമോദ് എംഎൽഎ പറഞ്ഞു. മംഗലം– ഗോവിന്ദാപുരം സംസ്ഥാന പാത തുടങ്ങുന്ന മംഗലംപാലം, കാലാവർഷങ്ങളിൽ വെള്ളം മുങ്ങി യാത്ര മുടക്കി നിൽക്കാറായിരുന്ന തേന്നിലാപുരം പാലം, അരങ്ങാട്ടുകടവ് പാലം, കൊളയക്കാട് പാലം, മണിയമ്പാറ പാലം, പത്തനാപുരം പാലം, ചമ്മിണിപാലം, തോട്ടക്കര പാലം, കല്ലേരി–ചല്ലിപറമ്പ് പാലം തുടങ്ങിയ പാലങ്ങളാണ് ഇതിൽ […]
Read more

പൊള്ളാച്ചി- പാലക്കാട് റോഡ് നവീകരണം വൈകും

പാലക്കാട്: ചിറ്റൂർറോഡിന്റെ ശോച്യാവസ്ഥ മൂലംഏറെ അപകടങ്ങളും പ്രതിഷേധങ്ങളും ഉയർന്ന ഇരട്ടക്കുളം-ഗോപാലപുരം റോഡ് നവീകരണം ഇനിയും വൈകും. രണ്ടു വർഷത്തോളമായിട്ടും പ്രവർത്തികള്‍ നടത്താത്തതിനെ തുടർന്ന് കരാറുകാരനെ നീക്കം ചെയ്തിരുന്നു. തിരുവനന്തപുരം കെ.ആർ.എഫ്.ബി പ്രൊജ്ര്രക് ഡയറക്ടർ ഓഫീസാണ് കരാറുകാരനെ നീക്കിയത്. ഇനി പുതിയ ടെണ്ടർ നടപടികള്‍ക്ക് ശേഷമാകും റോഡിന്റെ നവീകരണ പ്രവർത്തികള്‍ നടക്കുക. കേരള- തമിഴ്നാട് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന പാലക്കാട്‌-പൊള്ളാച്ചി സംസ്ഥാനപാതയില്‍ ഇരട്ടക്കുളം മുതല്‍ ഗോപാലപുരം വരെയുള്ള 12 കിലോമീറ്റർ ഭാഗമാണ് വർഷങ്ങളായി പൂർണമായും തകർന്നു കിടക്കുന്നത്. റോഡില്‍ മിക്കയിടത്തും […]
Read more

ആധാറിന് പുതിയ മുഖം നൽകി ചാലക്കുടിക്കാരൻ

തൃശ്ശൂർ: ആധാറിന് പുതിയ മുഖം നൽകി ചാലക്കുടിക്കാരൻ ഔദ്യോഗിക ലോഗോ തയ്യാറാക്കിയത് ചാലക്കുടി മൈത്രി നഗർ സ്വദേശി അരുൺ ഗോകുലാണ്. എറണാക്കുളത്തെ സ്വകാര്യ സ്ഥാപനത്തിലെ ഓപ്പറേഷൻ മാനേജരാണ് അരുൺ എസ് ബി.ഐ റിട്ട. ഡെപ്യൂട്ടി മാനേജർ ശ്യാമള ഉണ്ണികൃഷ്ണൻ്റെ മകൻ അരുൺ ഗോകുൽ ‘ ‘ഗോകുൽ ഡിസൈൻ ചെയ്ത ലോഗോ ആണ് ഇനി മുതൽ ആധാറുമായി ബന്ധപ്പെട്ട പരസ്യങ്ങളിലും അറിയിപ്പുകളിലും ഉപയോഗിക്കുക. 875 മത്സരാർത്ഥികളിൽ നിന്നാണ് അരുണിനെ വിജയിയായി തെരഞ്ഞെടുക്കപ്പെട്ടത്. യുഐഡിഎഐ ചെയർമാൻ നീല കണ്o മിശ്ര […]
Read more

പുലർച്ചെയുണ്ടായ ദാരുണ അപകടം; കുന്നംകുളത്ത് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

തൃശ്ശൂർ: കുന്നംകുളം കാണിയാമ്പലിൽ ഇന്ന് പുലർച്ചെ രണ്ടുമണിയോടെ ഉണ്ടായ ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. കാവിലക്കാട് സ്വദേശികളായ പ്രണവ് (26), ജിഷ്ണു (27) എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്. കാണിപ്പയ്യൂരിൽ നിന്ന് ചായകുടിച്ച് മടങ്ങുകയായിരുന്ന ഇവർ സഞ്ചരിച്ച ബൈക്ക്, കാണിയാമ്പാൽ പനങ്ങായി ഇറക്കത്തിൽ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിൽ ഇടിച്ചുമറിയുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റൊരു ബൈക്കിലുള്ളവർ പിന്നിലുണ്ടായിരുന്ന ഇവരെ കാണാതായതോടെ തിരികെ എത്തിയപ്പോഴാണ് അപകടം ശ്രദ്ധയിൽപ്പെട്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ മലങ്കര ആശുപത്രി മോർച്ചറിയിൽ […]
Read more

കാക്കൂർ സ്വദേശി ഹസ്‌നയുടെ മരണം; കണ്ടെത്തിയത് രണ്ട് ആത്മഹത്യാക്കുറിപ്പുകൾ

കോഴിക്കോട്: പുതുപ്പാടി കൈതപ്പൊയിലിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട കാക്കൂർ സ്വദേശി എം. ഹസ്നയുടെ താമസസ്ഥലത്തുനിന്നും രണ്ട് ആത്മഹത്യാക്കുറിപ്പുകൾ കണ്ടെത്തി. രണ്ടാമത്തെ ആത്മഹത്യാക്കുറിപ്പ് ഹസ്നയൊപ്പം ഏഴുമാസമായി താമസിക്കുന്ന പങ്കാളി ആദിലിന്റേതാണെന്നാണ് പോലീസ് പറയുന്നത്. ആദിലിനെ പോലീസ് രണ്ടുതവണ ചോദ്യം ചെയ്തിരുന്നു. വലിയ മാനസികസമ്മർദമുണ്ടായൊരു ഘട്ടത്തിൽ മുൻപ് എഴുതിയതാണ് ആത്മഹത്യാക്കുറിപ്പെന്നാണ് ആദിൽ പോലീസിന് നൽകിയ മൊഴി. ഹസ്നയുടെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഫൊറൻസിക് പരിശോധനകളും സൂചിപ്പിക്കുന്നതെന്ന് താമരശ്ശേരി ഇൻസ്പെക്ടർ വി.എം. ജയൻ അറിയിച്ചു. ഹസ്നയെ മരണത്തിലേക്ക് തള്ളിവിട്ടതാണെന്ന് […]
Read more

ഏറ്റുമാനൂർ ക്ഷേത്രത്തിലെ മണ്ഡപം നിർമ്മാണം തടസപ്പെടുത്തി കേസ് നൽകിയ വികസന സമിതി നേതാവ് അന്തരിച്ചു

കോട്ടയം: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ചിറപ്പ് മണ്ഡപം നിർമ്മാണം തടസപ്പെടുത്തി കോടതിയിൽ കേസ് നൽകിയ ഏറ്റുമാനൂർ വികസന സമിതി നേതാവ് കുഴഞ്ഞുവീണ് മരിച്ചു. വികസന സമിതിയുടെ പ്രമുഖ നേതാവായ ശ്രീശങ്കരം ഉദയകുമാർ (51) ആണ് എറണാകുളത്ത് വെച്ച് മരണമടഞ്ഞത്. ക്ഷേത്രവുമായി ബന്ധപ്പെട്ട കേസിന്റെ ആവശ്യങ്ങൾക്കായി ഹൈക്കോടതിയിലേക്ക് പോകുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്. ഏറ്റുമാനൂർ മഹാദേവ ക്ഷേത്രമൈതാനത്ത് തീർത്ഥാടകർക്കായി നിർമ്മിക്കുന്ന പ്രിൽഗ്രിം ഷെൽട്ടറിനെതിരെ (ചിറപ്പ് മണ്ഡപം) വികസന സമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധങ്ങൾക്ക് ഉദയകുമാർ ആയിരുന്നു പ്രധാന പങ്കുവഹിച്ചിരുന്നത്. നിർമ്മാണത്തിനെതിരെ […]
Read more

മണ്ണറിഞ്ഞ് വളരുന്ന കുരുന്നുകൾ; ശ്രദ്ധ നേടി ആരാമ്പ്രം സ്കൂളിലെ ‘യുവതയുടെ കൃഷി’

കോഴിക്കോട്: പുതുതലമുറയിൽ കാർഷിക അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന ‘യുവതയുടെ കൃഷി’ പദ്ധതിയിലൂടെ ശ്രദ്ധേയമാവുകയാണ് ആരാമ്പ്രം ജി.എം.യു.പി. സ്കൂൾ. പഠനത്തോടൊപ്പം കൃഷിയെയും സ്നേഹിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന ഈ മാതൃകാപരമായ ഉദ്യമം ഇതിനോടകം ജനശ്രദ്ധ നേടിക്കഴിഞ്ഞു. സ്കൂൾ പി.ടി.എ. ഒരുക്കിയ പച്ചക്കറിത്തോട്ടത്തിന്റെ പരിപാലനത്തിന് നേതൃത്വം നൽകുന്നത് പി.ടി.എ. അംഗം സജ്ന എരേക്കൽ ആണ്. സ്കൂളിലെ ജെ.ആർ.സി, എസ്.എസ്.എസ്.എസ് ക്ലബ്ബുകളിലെ വിദ്യാർത്ഥികളും കൃഷിയിടം പരിപാലിക്കുന്നതിൽ സജീവമായി രംഗത്തുണ്ട്. കഴിഞ്ഞ വർഷം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തും […]
Read more

കഞ്ചിക്കോട് അഞ്ചുവയസ്സുകാരിക്കെതിരെ ക്രൂരത; രണ്ടാനമ്മ അറസ്റ്റിൽ

പാലക്കാട്: കിടക്കയിൽ മൂത്രമൊഴിച്ചെന്നാരോപിച്ച് അഞ്ച് വയസ്സുകാരിക്കെതിരെ ക്രൂരത കാട്ടിയ കേസിൽ രണ്ടാനമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കഞ്ചിക്കോട് കിഴക്കേമുറിയിലെ താമസക്കാരിയായ ബീഹാർ സ്വദേശിനി നൂർ നാസറിനെയാണ് വാളയാർ പൊലീസ് പിടികൂടിയത്. കുട്ടി കിടക്കയിൽ മൂത്രമൊഴിച്ചതിനെ തുടർന്ന് ചട്ടകം ചൂടാക്കി സ്വകാര്യ ഭാഗത്ത് പൊള്ളലേൽപ്പിച്ചുവെന്നാണ് പരാതി. ഇക്കഴിഞ്ഞ രണ്ടിനാണ് സംഭവം നടന്നത്. കുട്ടി പഠിച്ചിരുന്ന അങ്കണവാടിയിലെ അധ്യാപിക പൊള്ളലേറ്റത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത പൊലീസ് പ്രതിയെ റിമാൻഡ് ചെയ്തു.
Read more

താമരശ്ശേരി ബാറിൽ സംഘർഷം; യുവാവിന് പരുക്ക്

കോഴിക്കോട്: താമരശ്ശേരി ചുങ്കത്തെ ബാറിനകത്ത് മദ്യപിക്കാനെത്തിയ സംഘം പരസ്പരം ഏറ്റുമുട്ടി, ഒന്നിച്ച് എത്തിയവരാണ് ഏറ്റുമുട്ടിയത്. സംഘർഷത്തി വയനാട് വെള്ളമുണ്ട സ്വദേശിയായ ലിജിൻ എന്ന യുവാവിനാണ് പരുക്കേറ്റത്. രാത്രി 8 മണിയോടെയാണ് സംഭവം. ആറോളം വരുന്ന സംഘമാണ് ബാറിൽ എത്തിയത്. ഇവരുടെ കൈവശം മാരക ആയുധങ്ങൾ ഉണ്ടായിരുന്നതായി ദൃസാക്ഷികൾ പറഞ്ഞു. കട്ടിപ്പാറ കന്നൂട്ടിപ്പാറ സ്വദേശിയടക്കം സംഘർഷത്തിൽ പങ്കെടുത്ത ഏതാനും പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പരുക്കേറ്റ ലിജിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ലഹരിയിൽ ആയിരുന്ന ഇയാൾ അത്യാഹിത വിഭാഗത്തിൽ നിന്നും […]
Read more

ഇംഗ്ലീഷ് ലാംഗ്വേജ് ഫെസ്റ്റ് (ലിംഗ്വാ ഗസ്‌റ്റോ -25) ഓവറോൾ കിരീടം തിരൂർ എം ഇ എസ്സിന്

മലപ്പുറം: എയ്സ് പബ്ലിക് സ്കൂളിൽ വച്ച് നടന്ന മലപ്പുറം സെൻട്രൽ സഹോദയ ഇംഗ്ലീഷ് കലോത്സവത്തിൽ ( ലിംഗ്വാ ഗസ്‌റ്റോ-25) തിരൂർ എം ഇ എസ് സെൻട്രൽ സ്കൂളിന് ഓവറോൾ കിരീടം ലഭിച്ചു. മുപ്പതോളം സ്കൂളുകൾ പങ്കെടുത്ത മേളയിൽ തിരൂർ എം ഇ എസ്സ് സെൻട്രൽ സ്കൂളിന് 217 പോയിന്റ് ലഭിച്ചു. 199 പോയിന്റോടെ പെരിന്തൽമണ്ണ ഐ എസ് എസ് ഇംഗ്ലീഷ് മീഡിയം സീനിയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും 197 പോയിന്റോടെ സൈത്തൂൻ ഇന്റർനാഷണൽ സ്കൂൾ മൂന്നാം […]
Read more

Recent News

Advertisement