സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: February 17, 2026

Year : 2026

ആഗോള അയ്യപ്പ സംഗമം; ഓഡിറ്റ് റിപ്പോർട്ടിൽ പിഴവുകൾ സംഭവിച്ചുവെന്ന് ദേവസ്വം ബോ‌ർഡ് പ്രസിഡന്റ്

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ ഓഡിറ്റ് റിപ്പോർട്ട് ഇന്നാണ് ദേവസ്വം ബോർഡിന്റെ വിശദമായ പഠനത്തിന് വിധേയമായതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. നേരത്തെ ലഭിച്ചുവെങ്കിലും ഹൈക്കോടതി നൽകിയ സമയപരിധി പാലിക്കാനാണ് ഓഡിറ്റ് റിപ്പോർട്ട് മാത്രം സമർപ്പിച്ചത്. എന്നാൽ സത്യവാങ്‌മൂലം നൽകിയിരുന്നില്ല. ഫെബ്രുവരി 27നാണ് കോടതി ഇനി വിഷയം പരിഗണിക്കുന്നതെന്നും കെ ജയകുമാർ വ്യക്തമാക്കി. ‘കോടതിയിൽ സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ട് അന്തിമമല്ല. അതിൽ തിരുത്തലുകൾ വരുത്താനുണ്ട്. ഓഡിറ്ററുടെ ശ്രദ്ധയിൽപ്പെടുന്ന പോരായ്‌മകൾ ബോർഡിനെ അറിയിക്കും. അതിന് ക്ളയിന്റ് […]
Read more

സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞ നിലയിൽ ; 26 വിദ്യാർഥികൾക്ക് പരിക്ക്

കണ്ണൂർ: പൂവത്തൂർ എൽ.എം.എസ്. എൽ.പി.എസ് സ്കൂളിലെ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ബസ് മേക്കൊല്ല ഭഗവതി ക്ഷേത്രത്തിനു സമീപത്തെ കനാലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 26 കുട്ടികൾക്ക് പരിക്കേറ്റു. അപകടസമയത്ത് ഡ്രൈവറും ആയയും ഉൾപ്പെടെ 28 പേരാണ് ബസ്സിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ 26 കുട്ടികളെയും ഉടൻ തന്നെ കാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ കുട്ടികളെല്ലാവരും മെഡിക്കൽ കോളേജ് ആശുപത്രിയിലെ പീഡിയാട്രിക് വാർഡിൽ നിരീക്ഷണത്തിലാണ്. ഒരു കുട്ടിയെ പീഡിയാട്രിക് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു. […]
Read more

രാഹുലിനെതിരായ രണ്ടാം ബലാത്സംഗക്കേസ്; പരാതിക്കാരി രഹസ്യമൊഴി നൽകി

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ രണ്ടാം ബലാത്സംഗ കേസിൽ രഹസ്യമൊഴി നൽകി പരാതിക്കാരി. തിരുവനന്തപുരത്തെ കോടതിയിലാണ് കഴിത്ത ദിവസം രഹസ്യമൊഴി രേഖപ്പെടുത്തിയത്. പരാതിക്കാരിയുടെ വൈദ്യ പരിശോധനയും പൂർത്തിയാക്കി. പ്രതിയുടെ സ്വാധീനം ഭയന്ന് പൊലീസിൽ പരാതി നൽകാൻ ഉദ്ദേശിച്ചിരുന്നില്ല. അതിനാലാണ് മൊഴി നൽകാൻ വൈകിയത്. എന്നാൽ രണ്ടാം പരാതി കള്ളപ്പരാതിയാണെന്ന് മാധ്യമങ്ങളിൽ രാഹുൽ പറഞ്ഞപ്പോൾ മുന്നോട്ട് പോകാൻ തീരുമാനിച്ചു എന്നും മൊഴിയിൽ പറയുന്നു. അതേസമയം, പരാതിയിൽ ഒരു തവണ ബലാത്സംഗം ചെയ്തെന്നാണ് പറയുന്നത്. ഒന്നിലധികം തവണ ഭീഷണിപ്പെടുത്തി ബലാത്സംഗം […]
Read more

എൽഡിഎഫ് ഭരിക്കുന്ന കോഴിക്കോട് കോർപ്പറേഷൻ പൊതുമരാമത്ത് വകുപ്പിനെതിരെ പ്രമേയം പാസ്സാക്കി

കോഴിക്കോട്: മാനാഞ്ചിറ -വെള്ളിമാടുകുന്ന് റോഡ് വികസനം പൂർത്തീകരിക്കാത്തത് സംബന്ധിച്ചാണ് പൊതുമരാമത്ത് വകുപ്പിനെതിരെ എൽഡിഎഫ് ഭരിക്കുന്ന കോഴിക്കോട് കോർപ്പറേഷൻ പ്രമേയം പാസ്സാക്കിയത് . വിഷയത്തിൽ പൊതുമരാമത്ത് വകുപ്പും സർക്കാരും ഇടപെടണമെന്നവശ്യപ്പെട്ടു കോൺഗ്രസ് അംഗം കെ സി ശോഭിതയാണ് പ്രമേയം അവതരിപ്പിച്ചത്. പുതുവത്സര സമ്മാനമായി റോഡ് ജനങ്ങൾക്ക് സമർപ്പിക്കുമെന്ന വാഗ്ദാനം നടപ്പായില്ലെന്ന് പ്രമേയത്തിൽ പറയുന്നു. രണ്ടാംഘട്ട നിർമാണത്തിന് ഒൿടോബർ 8ന് കേന്ദ്ര ഉപരിതല മന്ത്രാലയത്തിൻ്റെ എൻഒസി ലഭ്യമായിട്ടും ടെൻഡർ നടപടി വൈകുന്നുവെന്ന കാര്യവും പ്രമേയത്തിൽ ഉന്നയിച്ചു. സിപിഎം അംഗം സുജാത […]
Read more

മസ്തിഷ്കമരണം സംഭവിച്ച ആലിനെ ആഘോഷിക്കുന്നു; മലയാളികളെ ഓർത്തു ലജ്ജ തോന്നുന്നു എന്ന് എതിരൻ കതിരവൻ

കോട്ടയം:മസ്തിഷ്കമരണം സംഭവിച്ച ആലിനെ ആഘോഷിക്കുന്ന മലയാളികളെ ഓർത്ത് ലജ്ജ തോന്നുന്നെന്ന് എഴുത്തുകാരനും ശാസ്ത്രചിന്തകനുമായ എതിരൻ കതിരവൻ തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ പങ്കുവെച്ചു. മറ്റ് രാജ്യങ്ങളിലായിരുന്നെങ്കിൽ മാതാപിതാക്കൾ ജയിലിൽ ആയേനെയെന്ന് എതിരൻ കതിരവൻ. വാഹനങ്ങളിൽ ചൈൽഡ് സീറ്റ് കർശനമാക്കുന്നതിനേപ്പറ്റി ആലോചിക്കാതെ ആ കുഞ്ഞു മരണത്തെ ഇവിടെ ആഘോഷിക്കുകയാണ് ചെയ്യുന്നത്. നമ്മുടെ അനാസ്ഥയല്ലേ ആ കുഞ്ഞിനെ കൊന്നുകളഞ്ഞതെന്നു തോന്നുന്നവർ ആരുമില്ലെയെന്നാണ് എതിരൻ കതിരവൻ ഫേസ്ബുക്ക് കുറിപ്പിൽ ചോദിക്കുന്നത്. ആലിൻ്റെ മാതാപിതാക്കൾക്ക് അധികം പരിക്കുകളില്ല , സൂക്ഷിച്ചിരുന്നെങ്കിൽ ആലിൻ മരിക്കുമായിരുന്നോയെന്നും എതിരൻ […]
Read more

അയ്യമ്പുഴയിൽ കുടിവെള്ളത്തിനായി കുടുംബധർണ്ണ നടത്തി

എറണാകുളം: അയ്യമ്പുഴ പഞ്ചായത്തിന് മുന്നിൽ രൂക്ഷമായ കുടിവെള്ള പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തിന്റെ അയൽപക്കത്ത് താമസിക്കുന്ന ബിനോയി മഞ്ഞളി കുടുംബധർണ്ണ നടത്തി. അയ്യമ്പുഴയിൽ കിഫ്ബി വഴി ഊരാളുങ്കൽ സൊസൈറ്റി നടപ്പാക്കുമെന്ന് മന്ത്രിസഭായോഗം അംഗീകരിച്ച 22 കോടിയുടെ പദ്ധതി പഞ്ചായത്ത് അധികൃതർ വിശദീകരിക്കണമെന്ന് ധർണ്ണ ഉത്ഘാടനം ചെയ്ത സാമൂഹിക പ്രവർത്തകൻ സാൻജോ ജോസഫ് അഭിപ്രായപ്പെട്ടു. പൊതുപ്രവർത്തകൻ ഷാജി പുളിമൂട്ടിൽ പ്രശ്നത്തന് ശാശ്വത പരിഹാരം വേണമെന്നാവശ്യപ്പെട്ടു, സണ്ണി ആലപ്പാട്ട്, പി കെ ബാബു എന്നിവർ ആശംസകൾ നേർന്നു. കുടുംബാഗങ്ങളായ ഏല്യാമ്മ വറീത്, […]
Read more

മകൻ കസേരയോടെ വലിച്ചെറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു

കണ്ണൂർ: കണ്ണൂരിൽ മകൻ കസേരയോടെ വലിച്ചെറിഞ്ഞ് പരിക്കേൽപ്പിച്ച അമ്മ മരിച്ചു. പള്ളിയാന്മൂല വി സ്വദേശി ശാന്ത ആണ് മരിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ശാന്ത ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. മദ്യലഹരിയിലാണ് മകൻ അമ്മയെ ആക്രമിച്ചത്. സംഭവത്തിൽ മകൻ സജീവനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Read more

24കാരിയെ പീഡിപ്പിച്ച് കൊന്ന് സഹപാഠി;അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിയാൻ സഹായിച്ചത് സോക്സ്

ഇൻഡോർ: നാല് ദിവസം മുൻപായിരുന്നു സുഹൃത്തിന്റെ പിറന്നാൾ ആഘോഷം കഴിഞ്ഞ് മടങ്ങിയെത്താമെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ മകളെ കാണാതായത്. മധ്യപ്രദേശിലെ ഇൻഡോറിൽ നടന്ന എംബിഎ വിദ്യാർത്ഥിനിയുടെ കൊലപാതകത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. സഹപാഠിയുടെ വാടക വീട്ടിലാണ് 24കാരിയുടെ മൃതദേഹംകണ്ടെത്തിയത്. അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരിച്ചറിയാൻ അച്ഛനെ സഹായിച്ചത് യുവതി ധരിച്ചിരുന്ന സോക്സ്. ക്രൂരമായ ശാരീരിക ലൈംഗിക പീഡനത്തിന് ഇരയായാണ് യുവതി കൊല്ലപ്പെട്ടത്. സംഭവത്തിൽ 24കാരിയുടെ സഹപാഠി പിയൂഷ് ധംനോദിയയെ പൊലീസ് മുംബൈയിൽ […]
Read more

കൊതിയൂറും തനി നാടൻ ചെമ്മീൻ വറുത്തത് ഫ്രൈ

ചെമ്മീൻ മലയാളികൾക്ക് പ്രിയങ്കരമായ ഒരു ഭക്ഷണമാണ്. ചെമ്മീനിൽ തന്നെ പല വെറൈറ്റി ഉണ്ടെങ്കിലും അതിൽ ഏവർക്കും ഇഷ്ടപെട്ടത് ചെമ്മീൻ ഫ്രൈ ആയിരിക്കും. എന്നാൽ ചെമ്മീൻ ഫ്രൈ ഒന്ന് ട്രൈ ചെയ്ത നോക്കിയാലോ? ചേരുവകൾ ചെമ്മീൻ – അര കിലോ മുളക് പൊടി – 3 ടീ സ്പൂൺ കുരുമുളക് പൊടി – 2 ടീ സ്പൂൺ മഞ്ഞൾ പൊടി – അര ടീസ്പൂൺ ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് – ഒരു ടീസ്പൂൺ ഉപ്പ് – പാകത്തിന് […]
Read more

പോലീസാണെന്ന് തെറ്റിദ്ധരിപ്പിച്ചു വൻ കവർച്ച; തോക്കിൻമുനയിൽ നിർത്തി 20 ലക്ഷവും അരക്കിലോ സ്വർണ്ണവും കവർന്നു

ബെംഗളൂരൂ: കർണാടകയിൽ പട്ടാപകൽ പോലീസെന്ന വ്യാജേന എത്തിയ സംഘം റിയൽ എസ്റ്റേറ്റ് വ്യാവസായിയുടെ വീട്ടിൽ നിന്ന് 20 ലക്ഷം രൂപയും അരക്കിലോ സ്വർണ്ണാഭരണങ്ങളും കവർന്നു.  തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്. റിയൽ എസ്റ്റേറ്റ് ഡെവലപ്പറായ ഹോംബലേഗൗഡയും മറ്റും വീട്ടിലുണ്ടായിരുന്ന സമയത്താണ് നാലംഗ സംഘം അതിക്രമിച്ചു കയറിയത്. പോലീസ് യൂണിഫോമിലെത്തിയ നാലുപേരാണ് യെലഹങ്ക സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണെന്ന് സ്വയം പരിചയപ്പെടുത്തിയത്. പ്രദേശത് ഒരു കുറ്റകൃത്യം നടന്നതായും വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് ഉള്ളിൽ കടന്നത്. പ്രവേശിച്ച ഉടൻ പ്രതികൾ […]
Read more

Recent News

Advertisement