Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സതീശന് അഭിവാദ്യങ്ങളുമായി ഷാഫി; ഗ്രൂപ്പ് കളിക്കാർ തോറ്റുവെന്ന് കമന്‍റുകൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: വി.ഡി. സതീശനെ കേരള മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ആദ്യ പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി രംഗത്തെത്തി. “കേരളത്തിന്റെ, കോൺഗ്രസിന്റെ, യുഡിഎഫിന്റെ മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യങ്ങൾ” എന്നായിരുന്നു ഷാഫിയുടെ പ്രതികരണം. കൂടുതൽ വിശദീകരണങ്ങളൊന്നും അദ്ദേഹം പോസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നില്ല.

മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾക്കിടെ ഷാഫി പറമ്പിലിന് കോൺഗ്രസ് സൈബർ പ്രവർത്തകരുടെ വിമർശനവും നേരിടേണ്ടി വന്നിരുന്നു. കെ.സി. വേണുഗോപാലിനെ പിന്തുണച്ചുവെന്നാരോപിച്ചായിരുന്നു വിമർശനം. ഉമ്മൻചാണ്ടിയുടെ ചിത്രം ഉൾപ്പെടുത്തി “നമ്മൾ ജയിച്ചു സാർ, അങ്ങയെ ക്രൂശിച്ചവരെ ജനം ശിക്ഷിച്ചു” എന്ന ഷാഫിയുടെ പോസ്റ്റിനും വലിയ പ്രതികരണങ്ങളുണ്ടായിരുന്നു.

അതേസമയം, ഹൈക്കമാൻഡിന്റെ തീരുമാനം അംഗീകരിക്കുന്നുവെന്ന് കെ.സി. വേണുഗോപാൽ വ്യക്തമാക്കി. താൻ അടിയുറച്ച കോൺഗ്രസ് പ്രവർത്തകനാണെന്നും പാർട്ടിയും ജനങ്ങളുമാണ് വലുതെന്നും അദ്ദേഹം പറഞ്ഞു. വി.ഡി. സതീശനും പുതിയ സർക്കാരിനും എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് വ്യക്തമാക്കിയ വേണുഗോപാൽ, ഇതുവരെ നടന്ന ചർച്ചകൾ ഇനി പ്രസക്തമല്ലെന്നും കൂട്ടിച്ചേർത്തു. എല്ലാ വശങ്ങളും പരിഗണിച്ചാണ് ഹൈക്കമാൻഡ് തീരുമാനം എടുത്തതെന്നും അദ്ദേഹം പറഞ്ഞു.

സതീശന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിച്ച വേണുഗോപാൽ, ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റുന്ന ഭരണമായിരിക്കും പുതിയ സർക്കാരിന്റേതെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. തന്നെ പിന്തുണച്ചവരും ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. വിമർശനങ്ങളും ആക്ഷേപങ്ങളും സഹിക്കാമെന്നും അദ്ദേഹം പ്രതികരിച്ചു. എന്നാൽ ഘടകകക്ഷികളുടെ സമ്മർദ്ദത്തെ തുടർന്ന് തീരുമാനമുണ്ടായോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയില്ല.

Recent News

Advertisement
WhiteswanTV Footer