തന്ത്ര നീക്കം; ചൈനയിലേക്കുള്ള റഷ്യൻ എണ്ണ ടാങ്കറുകൾ ഇന്ത്യയിലേക്ക് തിരിച്ചുവിട്ടു
പശ്ചിമേഷ്യ: പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് എണ്ണവിതരണത്തിൽ ഉണ്ടായ തടസ്സം മറികടക്കാൻ, ചൈനയിലേക്ക് പോവുകയായിരുന്ന റഷ്യൻ എണ്ണക്കപ്പലുകൾ ഇന്ത്യയിലേക്ക് തിരിച്ചുവിട്ടതായി റിപ്പോർട്ട്. അമേരിക്കയുടെ താത്കാലിക അനുമതി ലഭിച്ചതിനെ തുടർന്ന് ഒരാഴ്ചയ്ക്കിടെ ഏകദേശം മൂന്ന് കോടി ബാരൽ റഷ്യൻ എണ്ണ ഇന്ത്യയിലെ ശുദ്ധീകരണശാലകളിലെത്തി. ഷിപ്പ് ട്രാക്കിങ് സ്ഥാപനമായ വോർടെക്‌സിന്റെ വിവരമനുസരിച്ച്, ചൈനയിലേക്കുള്ള കുറഞ്ഞത് ഏഴ് റഷ്യൻ കപ്പലുകൾ ഇന്ത്യയിലേക്ക് തിരിച്ചുവിട്ടിട്ടുണ്ട്. ജനുവരി അവസാനം ബാൾട്ടിക് കടൽ തുറമുഖങ്ങളിൽ നിന്ന് പുറപ്പെട്ട അക്വാ ടൈറ്റാൻ കപ്പൽ ദക്ഷിണ ചൈനാ കടലിൽവെച്ച് ഇന്ത്യയിലേക്ക് തിരിച്ചതാണ്. […]
Read more