Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: divya

മുട്ടകളിൽ ഇനി മുതൽ എക്സ്പിയറി ഡേറ്റ് നിർബന്ധം; ഉത്തർപ്രദേശ് സർക്കാർ

ഉത്തർപ്രദേശ് : ഏപ്രിൽ 1 മുതൽ സംസ്ഥാനത്ത് വിൽക്കുന്ന എല്ലാ മുട്ടകളിലും എക്സ്പിയറി ഡേറ്റ് അടയാളപ്പെടുത്തൽ നിർബന്ധമാക്കുന്ന പുതിയ ഭക്ഷ്യ സുരക്ഷാ നിയമം ഉത്തർപ്രദേശ് സർക്കാർ പ്രഖ്യാപിച്ചു. ഉപഭോക്തൃ അവബോധം മെച്ചപ്പെടുത്തുന്നതിനും വിതരണ ശൃംഖലയിലുടനീളം മുട്ടയുടെ ഗുണമേന്മ നിരീക്ഷിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് സർക്കാറിന്‍റെ ഈ പുതിയ നിർദ്ദേശം. സംസ്ഥാനത്തിനുള്ളിൽ ഉൽപ്പാദിപ്പിക്കുകയും വിൽപ്പന നടത്തുകയും ചെയ്യുന്ന എല്ലാ മുട്ടകൾക്കും ഈ ഉത്തരവ് ബാധകമാണ്. അതോടൊപ്പം ഫാമുകളിലും മൊത്തക്കച്ചവട വിപണികളിലും റീട്ടെയിൽ യൂണിറ്റുകളിലും മുട്ടകൾ കൈകാര്യം ചെയ്യുന്ന രീതി മാറ്റുമെന്നും പ്രതീക്ഷിക്കുന്നു. […]
Read more

സ്റ്റേ അനുവദിക്കില്ലെന്ന് കോടതി; വെള്ളാപ്പള്ളി നടേശന് തിരിച്ചടി

എറണാകുളം: വെള്ളാപ്പള്ളി നടേശന് വീണ്ടും തിരിച്ചടി. എസ്.എൻ.ഡി.പി. യോഗം ഡയറക്ടർമാരെ നീക്കിയ സിംഗിൾ ബെഞ്ച് വിധിക്ക് സ്റ്റേ അനുവദിക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചു. സിംഗിൾ ബെഞ്ച് വിധി അനുസരിച്ചുള്ള നിലവിലെ സ്ഥിതി തുടരാനാണ് കോടതി നിർദേശം. വെള്ളാപ്പള്ളി നടേശന്റെ അപ്പീൽ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. അപ്പീൽ അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യം നേരത്തേ കോടതി തള്ളിയിരുന്നു. മാർച്ച് 12-നാണ് ഹൈ കോടതി വെള്ളാപ്പള്ളി നടേശനെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയത്. എം കെ. […]
Read more

ഹോർമുസിലേക്ക് കൂടുതൽ യുദ്ധക്കപ്പലുകൾ അയയ്ക്കാൻ ഇന്ത്യ

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെ തുടർന്ന് സ്ട്രൈറ് ഓഫ് ഹോർമുസ് വഴിയുള്ള ഇന്ത്യൻ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യൻ നാവികസേന കൂടുതൽ യുദ്ധക്കപ്പലുകൾ വിന്യസിക്കാൻ ഒരുങ്ങുന്നു. കടലിടുക്കിന്റെ ദക്ഷിണഭാഗത്തുള്ള ഒമാൻ തീരക്കടലിലാണ് അധിക സേനയെ വിന്യസിക്കുക. ഇന്ത്യൻ പതാകയോടുകൂടിയ കൂടുതൽ ഇന്ധന കപ്പലുകൾക്ക് ഈ വഴി സുരക്ഷിതമായി സഞ്ചരിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയാണ് നാവികസേനയുടെ നീക്കത്തിന് പിന്നിൽ. പുതിയ വിന്യാസത്തോടെ മേഖലയിലെ ഇന്ത്യൻ യുദ്ധക്കപ്പലുകളുടെ എണ്ണം ആറു മുതൽ ഏഴ് വരെ ഉയരും. ഈ ആഴ്ച ആദ്യം ഫുജൈറ പോർട്ടിൽ […]
Read more

സൂര്യ തൃഷ ജോഡി വീണ്ടും ഒന്നിക്കുന്നു; ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന ചിത്രം ‘കറുപ്പ്’ റിലീസിനൊരുങ്ങുന്നു. ചിത്രം മെയ് 14-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും. മാസ്സ് ഘടകങ്ങളാൽ സമ്പന്നമായ ഒരു പൂർണ്ണ എന്റർടൈനറായി ഒരുങ്ങുന്ന ചിത്രം, പ്രേക്ഷകർക്ക് വലിയ ആഘോഷാനുഭവം നൽകുമെന്നാണ് അണിയറ പ്രവർത്തകർ ഉറപ്പുനൽകുന്നത്. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നതാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ഇരുവരും ഇതുവരെ ചെയ്ത വേഷങ്ങളിൽ നിന്ന് വ്യത്യസ്തമായ ഗെറ്റപ്പിലും മേക്കോവറിലുമായാണ് ‘കറുപ്പ്’യിൽ എത്തുന്നത്. വൈറൽ ഹിറ്റുകളിലൂടെ ശ്രദ്ധേയനായ യുവ സംഗീത സംവിധായകൻ സായ് […]
Read more

ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്

തിരുവനന്തപുരം: രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ബിജെപി. 39 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്. ആറന്മുളയിൽ കുമ്മനം രാജശേഖരൻ മത്സരിക്കും. ധർമ്മടം – കെ രഞ്ജിത്ത്, ഗുരുവായൂർ – ബി ഗോപാലകൃഷ്ണൻ, നാട്ടിക – സി സി മുകുന്ദൻ, കുണ്ടറ – റോബിൻ രാധാകൃഷ്ണൻ, കൊല്ലം – ഡോ. പ്രതാപ്, തൃത്താല – വി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ മത്സരിക്കും. ബിഗ്ബോസ് താരം റോബിൻ രാധാകൃഷ്ണനാണ് കുണ്ടറയിൽ സ്ഥാനാർത്ഥി. തിരുവനന്തപുരം സെൻ‍ട്രൽ, കണ്ണൂർ എന്നിവിടങ്ങൾ ഒഴിച്ചിട്ടുകൊണ്ടാണ് സ്ഥാനാർത്ഥി പട്ടിക […]
Read more

കെ.സുധാകരൻ പുതിയ പാർട്ടി രൂപീകരിക്കുമെന്നത് വെറും പ്രചാരണം: രമേശ് ചെന്നിത്തല

ആലപ്പുഴ: കെ സുധാകരൻ പാർട്ടി വിടുമെന്ന് കരുതുന്നില്ലെന്നും പുതിയ പാർട്ടി രൂപീകരിക്കുമെന്നത് വെറും വാർത്തയാണെന്നും കോൺ​ഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല. രാവിലെ കെ സുധാകരൻ വിളിച്ചിരുന്നു. പാർട്ടി വിടുമെന്ന് വിശ്വാസമില്ലെന്നും ചെന്നിത്തല പറഞ്ഞു. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. സ്ഥാനാർഥി പട്ടിക എന്താണെങ്കിലും ഇന്ന് പുറത്ത് വരും. കുറച്ചു സീറ്റിൽ കൂടി തീരുമാനമാകാനുണ്ട്. യുഡിഎഫിന് അനുകൂല രാഷ്ട്രീയ സാഹചര്യമാണുള്ളത്. പെട്ടെന്ന് ഇലക്ഷൻ വരുമെന്ന് കരുതിയില്ല. എംപിമാരുടെ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡ് ആണ്. കോൺ​ഗ്രസിന്റെ പ്രോസസ് […]
Read more

പൈപ്പ് തുളച്ചതോടെ വാതകച്ചോർച്ച; 63,380 സിലിൻഡറിന് തുല്യ നഷ്ടമെന്ന് റിപ്പോർട്ട്

തൃശൂർ: പാലിയേക്കര പാചകവാതക ക്ഷാമം തുടരുന്നതിനിടെ മണലി–മടവാക്കര റോഡിനുസമീപം കൊച്ചി–സേലം ഗ്യാസ് പൈപ്പ് ലൈനിൽ വൻ ചോർച്ച. ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (ബി.പി.സി.എൽ.)യുടെ പെട്രോൾ പൈപ്പ് ലൈനിൽ പണിക്കെത്തിയ തൊഴിലാളികൾ തെറ്റായി എട്ടുമീറ്റർ അകലെയുള്ള ഗ്യാസ് പൈപ്പ് ലൈനിൽ ഡ്രില്ല് ഉപയോഗിച്ച് തുളച്ചതോടെയാണ് അപകടം ഉണ്ടായത്. ചോർച്ച ഉണ്ടായ ഭാഗത്ത് നിന്ന് ഏകദേശം 12 കിലോമീറ്റർ അകലെയാണ് വാൽവുകൾ ഉള്ളത്. രണ്ട് വാൽവുകളും അടച്ചുവെങ്കിലും അതിനിടയിലെ വാതകം പുറത്തേക്ക് ചോർന്നുകൊണ്ടിരിക്കുകയാണ്. ഈ ഭാഗത്തെ മുഴുവൻ വാതകവും […]
Read more

യുടിഐ ലാര്‍ജ് & മിഡ് ക്യാപ് ഫണ്ടിന്‍റെ ആസ്തി 5700 കോടി രൂപ കടന്നു

കൊച്ചി: 2009-ല്‍ ആരംഭിച്ച യുടിഐ ലാര്‍ജ് & മിഡ് ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആകെ ആസ്തി 5700 കോടി രൂപ കടന്നു. ഈ ഫണ്ടിന്‍റെ നിക്ഷേപത്തില്‍ 47 ശതമാനം ലാര്‍ജ് ക്യാപ് കമ്പനികളിലും, 38 ശതമാനം മിഡ് ക്യാപ് കമ്പനികളിലും, ബാക്കി സ്മോള്‍ ക്യാപ് കമ്പനികളിലുമാണ് നിക്ഷേപം നടത്തിയിരിക്കുന്നത്. എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡ്, ഐസിഐസിഐ ബാങ്ക് ലിമിറ്റഡ്, ഇന്‍ഫോസിസ് ലിമിറ്റഡ്, വേദാന്ത ലിമിറ്റഡ്, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ ലിമിറ്റഡ്, […]
Read more

എം.എസ്. ധോണിയെ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ച് ഭീം പേയ്മെന്‍റ്സ് ആപ്പ്

കൊച്ചി: എന്‍പിസിഐ ഭീം സര്‍വീസസ് ലിമിറ്റഡ് (എന്‍ബിഎസ്എല്‍) ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്ര സിംഗ് ധോണിയെ ഭീം പേയ്മെന്‍റ്സ് ആപ്പായ ഭാരത് കാ അപ്ന പേയ്മെന്‍റ്സ് ആപ്പിന്‍റെ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചു. തലമുറകള്‍ക്കും ഭൂപ്രകൃതികള്‍ക്കും അതീതമായ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്ന വിശ്വാസം, സ്ഥിരത, വിശ്വാസ്യത എന്നിവയുടെ പര്യായങ്ങളായ രണ്ട് പേരുകളെ ഈ പങ്കാളിത്തം ഒരുമിച്ച് കൊണ്ടുവരുന്നു. ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്‍റ് യാത്ര പ്രാപ്തമാക്കുന്നതിന്‍റെ ഒരു ദശകത്തിലേക്ക് ഭീം അടുക്കുമ്പോള്‍, സ്കെയില്‍, ഉള്‍പ്പെടുത്തല്‍, ദീര്‍ഘകാല ഉപയോക്തൃ ആത്മവിശ്വാസം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള […]
Read more

ബിരുദധാരികൾക്കിടയിൽ തൊഴിലില്ലായ്മ രൂക്ഷം; പഠനം പൂർത്തിയാക്കിയവരിൽ 40% പേർ തൊഴിൽരഹിതർ

ന്യൂഡൽഹി: രാജ്യത്തെ ബിരുദധാരികൾക്കിടയിൽ തൊഴിലില്ലായ്മ രൂക്ഷമാണെന്ന് അസിം പ്രേംജി യൂണിവേഴ്സിറ്റിയുടെ ‘സ്റ്റേറ്റ് ഓഫ് വർക്കിങ് ഇന്ത്യ 2026’ റിപ്പോർട്ട് വ്യക്തമാക്കുന്നു. പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്നവരിൽ 40 ശതമാനം പേർക്കും ജോലി ലഭിക്കുന്നില്ലെന്നാണ് കണ്ടെത്തൽ. പഠനം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ സ്ഥിരമായ ശമ്പളജോലി നേടുന്നവരുടെ എണ്ണം വളരെ കുറവാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 15 മുതൽ 25 വയസ്സുവരെയുള്ള യുവാക്കളിൽ പഠനം പൂർത്തിയായിട്ടും ഏകദേശം 40 ശതമാനം പേർ തൊഴിലില്ലാതെ തുടരുന്നു. 25 മുതൽ 29 വരെ പ്രായമുള്ള ബിരുദധാരികളിൽ […]
Read more

Recent News

Advertisement
WhiteswanTV Footer