Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: GREESHMA JOSHI

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ മോഷണം; പ്രതികളെ കണ്ടെത്താനാകാതെ പൊലീസ്

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും സ്വര്‍ണം മാറ്റിയ സംഭവത്തില്‍ പ്രതികളെ കണ്ടെത്താനാകാതെ പൊലീസ്. ചില ജീവനക്കാരെ പൊലീസ് സംശയിക്കുന്നുണ്ടെങ്കിലും കൃത്യമായി തെളിവ് ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. അന്വേഷണ സംഘത്തോട് ഇതുവരെ നടത്തിയ അന്വേഷണ വിവരങ്ങളുമായി എത്താന്‍ ക്രമസമാധാന ചുമതലയുളള എഡിജിപി എച്ച് വെങ്കിടേഷ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ശ്രീകോവിലിന്റെ വാതിലിന്റെ പണിക്കായി പുറത്തെടുത്ത സ്വര്‍ണമാണ് കാണാതായത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ സ്വര്‍ണം ക്ഷേത്ര മതില്‍ കെട്ടിനുള്ളിലെ മണലില്‍ പുതഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. ബോധപൂര്‍വ്വം സ്വര്‍ണം നിലത്തിട്ട് ചവിട്ടി താഴ്ത്തിയെന്നാണ് […]
Read more

വയനാട്ടില്‍ റിസോര്‍ട്ടിലെ ടെന്റ് തകര്‍ന്നുവീണു; യുവതിക്ക് ദാരുണാന്ത്യം

മേപ്പാടി: വയനാട് മേപ്പാടിയില്‍ റിസോര്‍ട്ടിലെ ടെന്റ് തകര്‍ന്ന് വിനോദസഞ്ചാരിയായ യുവതി മരിച്ചു. നിലമ്പൂര്‍ അകമ്പാടം സ്വദേശി നിഷ്മയാണ് മരിച്ചത്. മേപ്പാടി 900 കണ്ടിയിലാണ് സംഭവം. 900 വെഞ്ചേഴ്‌സ് എന്ന റിസോര്‍ട്ടില്‍ നിര്‍മിച്ചിരുന്ന ടെന്റ് ആണ് തകര്‍ന്ന് വീണത്. മരത്തടികള്‍ കൊണ്ട് നിര്‍മിച്ച പുല്ലുമേഞ്ഞ ടെന്റാണ് തകര്‍ന്നുവീണത്. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരുക്കേറ്റു.
Read more

മലപ്പുറം കാളികാവില്‍ ടാപ്പിംങ് തൊഴിലാളി മരിച്ച നിലയില്‍: പുലി പിടിച്ചതെന്ന് സംശയം

മലപ്പുറം: കാളികാവില്‍ റബ്ബര്‍ ടാപ്പിങ് തൊഴിലാളി മരിച്ച നിലയില്‍.പുലിപിടിച്ചതെന്ന് സംശയം. കാളികാവ് കല്ലാമൂല സ്വദേശി ഗഫൂര്‍ ആണ് മരിച്ചത്. ആര്‍ ആര്‍ ടി പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ജോലി ചെയ്യുന്നതിനിടെ പുലി പിടിച്ചതായിയാണ് സംശയം .ടാപ്പിങ്ങിനിറങ്ങിയ ഇദ്ദേഹത്തെ കാണാതായതിനെ തുടര്‍ന്ന് സംഭവത്തില്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. റബ്ബര്‍ ടാപ്പിങ് ചെയ്യുന്ന സ്ഥലത്തുനിന്നും 5 കിലോമീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയത്.
Read more

ഒരു വടക്കന്‍ പ്രണയ പര്‍വ്വം”മെയ് 16ന് തീയേറ്ററിലെത്തും

വിജേഷ് ചെമ്പിലോടിന്റെ തിരക്കഥയില്‍ വിജേഷ് ചെമ്പിലോടും റിഷി സുരേഷും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ”ഒരു വടക്കന്‍ പ്രണയ പര്‍വ്വം”മെയ് 16ന് തിയറ്റുകളില്‍ എത്തും. വണ്‍ സിനി ഫുഡ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ വിതരണം എ – വണ്‍ സിനിമാസ്,സൂരജ് സണ്‍, ശബരീഷ് വര്‍മ്മ, വിനീത് വിശ്വം, കുഞ്ഞികൃഷ്ണന്‍ മാഷ്, കുമാര്‍ സുനില്‍, ശിവജി ഗുരുവായൂര്‍, രാജേഷ് പറവൂര്‍, ജെന്‍സണ്‍ ആലപ്പാട്ട്, കാര്‍ത്തിക് ശങ്കര്‍, ശ്രീകാന്ത് വെട്ടിയാര്‍, അഞ്ജന പ്രകാശ്, ഡയാന ഹമീദ്, ദേവിക ഗോപാല്‍ നായര്‍ […]
Read more

കടല്‍ യാത്രകള്‍ക്കും രണ്ടു ദിവസത്തേക്ക് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തി ദോഹ ഗതാഗത മന്ത്രാലയം

ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളം മുതല്‍ പേള്‍ ഖത്തര്‍ വരെയുള്ള ഭാഗങ്ങളില്‍ എല്ലാ തരത്തിലുള്ള കടല്‍ യാത്രകളും പ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ഗതാഗത മന്ത്രാലയം അറിയിച്ചു.മെയ് 13 ചൊവ്വാഴ്ച വൈകുന്നേരം 6 മണി മുതല്‍ മെയ് 15 വ്യാഴാഴ്ച വൈകുന്നേരം 6 മണി വരെയാണ് നിരോധനം. മത്സ്യബന്ധന ബോട്ടുകള്‍,വിനോദ യാത്രാ ബോട്ടുകള്‍,വാട്ടര്‍ സ്‌കൂട്ടറുകള്‍, ജെറ്റ് ബോട്ടുകള്‍, വിനോദ സഞ്ചാര കപ്പലുകള്‍, അനുബന്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ജലയാത്രകള്‍ എന്നിവയ്ക്ക് ഈ സമയങ്ങളില്‍ നിരോധനം ബാധകമായിരിക്കും.ജലയാത്രയുമായി ബന്ധപ്പെട്ട എല്ലാ യാത്രകളും […]
Read more

കരിപ്പൂരില്‍ വീണ്ടും കഞ്ചാവുവേട്ട; 35 കോടിയുടെ ഹൈബ്രിഡ് കഞ്ചാവും രാസലഹരിയും പിടിച്ചു

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ കഞ്ചാവുവേട്ട. 34 കിലോ ഹൈബ്രിഡ് കഞ്ചാവും തായ്ലന്‍ഡ് നിര്‍മിതമായ 15 കിലോയോളം വരുന്ന ചോക്ലേറ്റ്, കേക്ക്, ക്രീം ബിസ്‌ക്കറ്റ് എന്നിവയില്‍ കലര്‍ത്തിയ രാസലഹരിയുമാണ് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് മൂന്ന് യുവതികള്‍ പിടിയിലായി. 35 കോടിരൂപ വിലവരുന്ന ലഹരി വസ്തുക്കളാണ് പിടികൂടിയതെന്ന് അധികൃതര്‍ പറഞ്ഞു. ഇന്നലെ രാത്രി 11.45 ന് എയര്‍ഏഷ്യ വിമാനത്തില്‍ എത്തിയ ചെന്നൈ സ്വദേശിനി റാബിയത് സൈദു സൈനുദീന്‍ (40), കോയമ്പത്തൂര്‍ സ്വദേശിനി കവിത രാജേഷ്‌കുമാര്‍ (40), തൃശൂര്‍ […]
Read more

അമേരിക്കയില്‍ മരുന്നുകളുടെ വില കുറയും ; ഉത്തരവില്‍ ഒപ്പുവെച്ച് ഡോണള്‍ഡ് ട്രംപ്

വാഷിങ്ടന്‍: അമേരിക്കയില്‍ മരുന്നുകളുടെ വില കുറക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വിദേശ വിലയ്ക്ക് തുല്യമായി മരുന്നുകളുടെ വില കുറയ്ക്കാന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്ന എക്സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചു. ട്രംപിന്റെ ഈ നീക്കം ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളിലും മരുന്നു വില കൂടുന്നതിനും ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയില്‍ പ്രതിസന്ധി വളര്‍ത്തുന്നതിനും ഇടയാക്കുമെന്നാണ് സൂചന. മരുന്നുകളുടെ ആഗോള വിലയെ താരതമ്യം ചെയ്ത് ഏറ്റവും കുറഞ്ഞ വിലയില്‍ അമേരിക്കയിലേക്ക് ഇറക്കുമതി അനുവദിക്കുന്നതാണ് ട്രംപിന്റെ പുതിയ ഉത്തരവ്. ഇതോടെ ഇന്ത്യ പോലുള്ള […]
Read more

യുക്രൈയ്നില്‍ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം വെടിവെച്ചിട്ടത് റഷ്യ: യുഎന്‍ ഏജന്‍സി

ന്യൂയോര്‍ക്ക്: മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം 2014-ല്‍ യുക്രൈയ്നില്‍ തകര്‍ന്നുവീണ് 298 പേര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നില്‍ റഷ്യയാണെന്ന് ഐക്യരാഷ്ട്രസഭയുടെ വ്യോമയാന ഏജന്‍സി. ഓസ്ട്രേലിയയും നെതര്‍ലന്‍ഡ്സും ഉന്നയിച്ച വാദങ്ങള്‍ വസ്തുതാപരമാണെന്നും മോണ്‍ട്രിയല്‍ ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ (ICAO) വ്യക്തമാക്കി. അന്താരാഷ്ട്ര വ്യോമയാന നിയമപ്രകാരമുള്ള ധാര്‍മ്മികബാധ്യത നിറവേറ്റുന്നതില്‍ റഷ്യന്‍ ഫെഡറേഷന്‍ പരാജയപ്പെട്ടുവെന്നും ഏജന്‍സി പ്രസ്താവനയില്‍ പറയുന്നു. മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം MH17ആണ് യുക്രൈയ്നിന്റെ വിമത നിയന്ത്രിത കിഴക്കന്‍ ഭാഗത്ത് അപകടത്തില്‍പ്പെട്ടത്. ദുരന്തത്തില്‍ ഓസ്ട്രേലിയന്‍, നെതര്‍ലന്‍ഡ് പൗരന്‍മാരാണ് കൂടുതലും […]
Read more

തുര്‍ക്കി ആപ്പിളിന് ‘നിരോധനം’ ഏര്‍പ്പെടുത്തി പുണെയിലെ കച്ചവടക്കാര്‍

പുണെ : തുര്‍ക്കി ആപ്പിളിന് അനൗദ്യോഗിക നിരോധനം ഏര്‍പ്പെടുത്തി പുണെയിലെ പഴക്കച്ചവടക്കാര്‍. പാകിസ്താന് പരസ്യ പിന്തുണ പ്രഖ്യാപിച്ച തുര്‍ക്കിയില്‍നിന്നും ഇറക്കുമതി ചെയ്യുന്ന ആപ്പിളുകള്‍ ഇനി വില്‍ക്കില്ല എന്നാണ് കച്ചവടക്കാരുടെ തീരുമാനം, ഇതിനെ പിന്തുണച്ച് നാട്ടുകാരും എത്തിയതോടെ നിരോധനം പൂര്‍ണമായി. തുര്‍ക്കിയില്‍നിന്നുള്ള ആപ്പിളിന് പകരം മറ്റുരാജ്യങ്ങളില്‍നിന്നും ഇന്ത്യയിലെ വിവിധയിടങ്ങളില്‍നിന്നുമുള്ള ആപ്പിളുകളാണ് നാട്ടുകാര്‍ ഇപ്പോള്‍ ചോദിച്ചുവാങ്ങുന്നത് എന്ന് കച്ചവടക്കാര്‍ പറയുന്നു. ഇതോടെ പുണെയിലെ പഴക്കടകളിലൊന്നുംതന്നെ തുര്‍ക്കി ആപ്പിള്‍ കിട്ടാനില്ലാത്ത അവസ്ഥയാണ് പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്രബന്ധത്തില്‍ […]
Read more

സിനിമാസെറ്റില്‍ ലൈംഗികാതിക്രമം: ഓസ്‌കര്‍ ജേതാവ് നടന്‍ ദെപാര്‍ദ്യു കുറ്റക്കാരന്‍

പാരീസ്: ലൈംഗികാതിക്രമ കേസില്‍ ഫ്രഞ്ച് നടന്‍ ജെറാര്‍ദ് ദെപാര്‍ദ്യുവിന് (76) പാരീസിലെ കോടതി 18 മാസം തടവുശിക്ഷ വിധിച്ചു. 2021-ല്‍ ‘ദ ഗ്രീന്‍ ഷട്ടേഴ്‌സ്’ എന്ന സിനിമയുടെ സെറ്റില്‍ രണ്ട് സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ച കേസിലാണ് വിധി. ശിക്ഷ പിന്നീട് പ്രഖ്യാപിക്കും. മീ ടൂ ആരോപണങ്ങളുടെ ഭാഗമായാണ് സംഭവം പുറത്തുവന്നത്. പരാതിക്കാരോട് അപമര്യാദയോടെയും ലൈംഗികച്ചുവയുള്ള ഭാഷയിലും സംസാരിച്ചിട്ടുണ്ടെന്ന് സമ്മതിച്ചെങ്കിലും, നടന്‍ ലൈംഗികാതിക്രമം നിഷേധിച്ചു. ചൊവ്വാഴ്ച വാദംകേള്‍ക്കാന്‍ അദ്ദേഹം എത്തിയില്ല. 1970-കളിലാണ്, ഫ്രഞ്ച് സിനിമയിലെ പ്രഗല്ഭ നടന്മാരിലൊരാളായി ദെപാര്‍ദ്യു […]
Read more

Recent News

Advertisement
WhiteswanTV Footer