Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Jeena T Philip

അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിയുടെ മരണം; അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍

കണ്ണൂര്‍: അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയില്‍ അന്വേഷണ വിധേയരായ അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍. അനാട്ടമി വിഭാഗം മേധാവി ഡോ. എം കെ റാം, അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സംഗീത എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ ഒന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥിയായിരുന്ന നെടുമങ്ങാട് സ്വദേശിയായ നിതിന്‍ രാജ് കോളേജ് കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തിരുന്നു. സംഭവത്തില്‍ വകുപ്പ് മേധാവി റാമിനെതിരെ കുടുംബം രംഗത്തെത്തിയിരുന്നു. വകുപ്പ് മേധാവിയുടെ മാനസിക പീഡനമാണ് നിതിന്‍ രാജിന്റെ മരണത്തിന് കാരണമെന്നായിരുന്നു കുടുംബത്തിന്റെ […]
Read more

നേമത്ത് യുഡിഫ് സ്ഥാനാർത്ഥി ശബരിനാഥിന് അട്ടിമറി വിജയം ഉറപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തു ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് തിരുവനന്തപുരം ജില്ലയിലെ നേമം മണ്ഡലം. എൽഡിഫിനായി വി ശിവൻകുട്ടിയും, യുഡിഫിനായി ശബരിനാഥും ബിജെപിക്കായി രാജീവ് ചന്ദ്രശേഖറും മത്സരത്തിനിറങ്ങിയപ്പോൾ ശക്തമായ പോരാട്ടമായിരുന്നു മണ്ഡലത്തിൽ. ഇപ്പോഴിതാ, നേമത്ത് അട്ടിമറി വിജയം ഉറപ്പെന്ന് യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ്. 4500-നും 5300-നും ഇടയില്‍ ഭൂരിപക്ഷം ലഭിക്കുമെന്നാണ് യുഡിഎഫിന്റെ കണക്ക്. ശബരിനാഥന് ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത ലഭിച്ചതായും നിയോജക മണ്ഡലം കമ്മിറ്റിയുടെ വിലയിരുത്തലുണ്ട്. മുസ്ലിം, ന്യൂനപക്ഷ വോട്ടുകള്‍ ഏകോപിപ്പിക്കപ്പെട്ടു എന്നും […]
Read more

പത്തനംതിട്ടയിൽ പോളിങ് ശതമാനം 70.77; ഈ നേട്ടം ആർക്ക്

പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പിൽ കടുത്ത മത്സരങ്ങൾ നടക്കുന്ന ജില്ലയാണ് പത്തനംതിട്ട. റാന്നി, കോന്നി, ആറന്മുള, തിരുവല്ല, അടൂർ എന്നി മണ്ഡലങ്ങൾ ചേർന്നതാണ് പത്തനംതിട്ട നിയോജക മണ്ഡലം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയ പോളിംഗ് ശതമാനത്തിനേക്കാൾ വർധനവ് ഈ തവണ രേഖപ്പെടുത്തി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ അഞ്ചു മണ്ഡലങ്ങളും ഇടതുപക്ഷത്തിനോടൊപ്പം നിന്നു. വോട്ടിങ് ശതമാനം ഉയർന്നത് ആർക്ക് അനുകൂലമാകും എന്ന ചിന്തയിലാണ് മുന്നണി സ്ഥാനാർഥികൾ. സാധാരണ ഇടത്തോട്ടും വലത്തോട്ടും ചായ്‌വുള്ള ജില്ലയിൽ ഇത്തവണ സീറ്റ് പിടിക്കുമെന്ന ആത്മവിശ്വാസത്തിലാണ് […]
Read more

ബൗളര്‍ ആരെന്ന് ശ്രദ്ധിക്കാറില്ല; വിജയത്തിന് പിന്നിലെ രഹസ്യം: വൈഭവ് സൂര്യവന്‍ഷി

ബെംഗളൂരു: കഴിഞ്ഞ ഐപിൽ സീസണിൽ രാജസ്ഥാൻ റോയൽസിന്റെ ജേഴ്സിയിൽ ഒരു 15 വയസ്സുകാരൻ കളികളത്തിലിറങ്ങി. ഒരു പേടിയും കൂടാതെ വന്ന ബോളുകൾ അവൻ നേരിട്ടു. ഇപ്പോഴിതാ തന്റെ വിജയത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസ് താരം വൈഭവ് സൂര്യവന്‍ഷി. ലോകത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍മാരെ നേരിടുമ്പോഴും ബൗളറെ നോക്കണ്ട, പന്തിനെ മാത്രം ശ്രദ്ധിക്കുക എന്നതാണ് സൂര്യവന്‍ഷിയുടെ മനസ്സിൽ. കഴിഞ്ഞ ദിവസം ജസ്പ്രിത് ബുംറയായിരുന്നു എതിരാളിയെങ്കില്‍ വെള്ളിയാഴ്ച രാത്രി അത് ജോഷ് ഹേസല്‍വുഡ് ആയിരുന്നു. സാഹചര്യങ്ങള്‍ […]
Read more

പി സി ജോർജിനെതിരെ കടുത്ത വിമർശനവുമായി ചെന്നിത്തല

തിരുവനന്തപുരം: ബിഷപ്പുമാരെയും ദീപിക പത്രത്തെയും പി സി ജോര്‍ജും ഷോണ്‍ ജോര്‍ജും വിമർശിച്ചത് നിര്‍ഭാഗ്യകരമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഭീഷണിപ്പെടുത്തി വരുതിയില്‍ നിര്‍ത്തിക്കളയാം എന്ന രാഷ്ട്രീയം കേരളത്തില്‍ വിലപ്പോവില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. എല്ലാ പൗരന്മാര്‍ക്കും ജനാധിപത്യ അവകാശമുണ്ട്. അത് ബിഷപ്പുമാര്‍ ആണെങ്കിലും അങ്ങനെയാണ്. സഭാ വിശ്വാസികളെ നേര്‍വഴിക്ക് നയിക്കാനുള്ള ഉത്തരവാദിത്വം സഭ മേല്‍ അധ്യക്ഷന്‍മാര്‍ക്കുണ്ട്. അഭിപ്രായപ്രകടനം നടത്തിയാല്‍ അവരെ ഭീഷണിപ്പെടുത്തുന്ന തന്ത്രം വിലപ്പോകില്ല. പി സി ജോര്‍ജിന്റെ അഭിപ്രായം അത്തരത്തില്‍ ഒന്നായിരുന്നെന്നും ചെന്നിത്തല പറഞ്ഞു. കാഞ്ഞിരപ്പള്ളി […]
Read more

മുഖ്യമന്ത്രി ചർച്ച; കെട്ടിടം കെട്ടിയ ശേഷം ഫർണിച്ചർ വാങ്ങാം: ശശി തരൂർ

തിരുവനന്തപുരം: യുഡിഫിന്റെ മുഖ്യമന്ത്രി ചർച്ചകൾ ചൂടുപിടിക്കുമ്പോൾ പ്രതികരണവുമായി രംഗത് എത്തിയിരിക്കുകയാണ് ശശി തരൂർ. നിലവില്‍ ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ക്ക് അര്‍ത്ഥമില്ലാത്തവയാണെന്ന് ശശി തരൂര്‍ പ്രതികരിച്ചു. ജയിച്ച എംഎല്‍എമാരുടെ അഭിപ്രായം കേട്ട ശേഷം ഹൈക്കമാന്റ് ആയിരിക്കും മുഖ്യമന്ത്രിയെ തീരുമാനിക്കുക എന്നാണ് ശശി തരൂർ പറഞ്ഞത്. കെട്ടിടം കെട്ടിയ ശേഷമല്ലേ ഫര്‍ണിച്ചര്‍ വാങ്ങിക്കേണ്ട കാര്യമുള്ളൂ എന്ന് ശശി തരൂർ കൂട്ടിച്ചേർത്തു. വി ഡി സതീശന്‍, രമേശ് ചെന്നിത്തല എന്നിവരുടെ പേരായിരുന്നു ആദ്യ ഘട്ടത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നത്. പിന്നീട് കെ സി […]
Read more

ആദ്യജയം മോഹിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ നേരിടും

ചെന്നൈ: തുടർച്ചയായ പരാജയങ്ങൾക്ക് ശേഷം ആദ്യ ജയം തേടി ചെന്നൈ ഇന്ന് ഡൽഹി ക്യാപിറ്റൽസിനെതിരെ ഇറങ്ങും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ ഏഴരയ്ക്കാണ് മത്സരം. ഗുജറാത്ത് ടൈറ്റന്‍സിനോടേറ്റ ഒറ്റ റണ്‍ തോല്‍വിയുടെ ആഘാതത്തില്‍ നിന്ന് കരകയറുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പ്രധാന ലക്ഷ്യം. അക്‌സര്‍ പട്ടേലും ഡേവിഡ് മില്ലറും ട്രിസ്റ്റന്‍ സ്റ്റബ്‌സുംകൂടി ചേരുമ്പോള്‍ ഡല്‍ഹിയുടെ സ്‌കോറിംഗ് നിര ശക്തമാണ്. കെ എല്‍ രാഹുല്‍ കൂടി ഫോമിലേക്ക് എത്തിയതോടെ ഡല്‍ഹി കൂടുതല്‍ അപകടകാരികളാണ്.കുല്‍ദീപ് യാദവ്, ലുംഗി എന്‍ഗിഡി, ടി നടരാന്‍, മുകേഷ് […]
Read more

മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള പരസ്യ അഭിപ്രായങ്ങൾ അവസാനിപ്പിക്കണം: കെ സി ജോസഫ്

എറണാകുളം: മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള പരസ്യമായ അഭിപ്രായ പ്രകടനങ്ങളിൽ നിന്ന് കോൺഗ്രസ്സ് നേതാക്കൾ പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന കോൺ​ഗ്രസ് നേതാവ് കെ സി ജോസഫ്. ഒറ്റക്കെട്ടായി, ഒരേ മനസ്സോടെ യു ഡി എഫ് മുന്നോട്ടു പോകണമെന്ന ജനങ്ങളുടെ പ്രതീക്ഷയ്ക്ക് ദയവായി ആരും മങ്ങലേൽപ്പിക്കരുതെന്നും കെ സി ജോസഫ് പറഞ്ഞു. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ വ്യവസ്ഥാപിതമായ മാർഗ്ഗങ്ങൾ കോൺഗ്രസ്സിനുണ്ട്. അത് യഥാസമയം അതിന്റെ വഴിക്ക് നടക്കും. അതേപ്പറ്റി ഇപ്പോൾ ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നും കെ സി ജോസഫ് ചൂണ്ടിക്കാണിച്ചു. എറണാകുളം […]
Read more

വോട്ടർമാർക്ക് നന്ദി പറഞ്ഞ് അഞ്ജലി; കൂടപ്പിറപ്പായി ഞാൻ കൂടെയുണ്ടാകും

ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചപ്പോൾ ഏറെ ശ്രദ്ധിക്കപ്പെട്ടത് ട്വന്‍റി 20 യും അവരുടെ സെലിബ്രിറ്റി സ്ഥാനാത്ഥികളുമായിരുന്നു. ചലച്ചിത്ര താരമായ അഞ്ജലി നായരാണ് അവരിലൊരാൾ. തൃപ്പൂണിത്തുറയിലാണ് അഞ്ജലി നായര്‍ മത്സരിച്ചത്. ഇപ്പോഴിതാ വോട്ടർമാർക്ക് നന്ദി അറിയിച്ചുകൊണ്ട് സോഷ്യൽ മീഡിയ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് അഞ്ജലി. പ്രചാരണപരിപാടികൾക്കിടെ അഞ്ജലി പറഞ്ഞ പല കാര്യങ്ങളും സോഷ്യൽ മീഡിയയിൽ വലിയ ട്രോൾ ആയി മാറിയിരുന്നു. സന്തോഷം നിറഞ്ഞ ദിവസങ്ങളായിരുന്നു കടന്നു പോയത്. തൃപ്പൂണിത്തുറ മണ്ഡലത്തിലെ ഏറെ സ്‌നേഹം നിറഞ്ഞ അമ്മമാർ, ചുട്ടുപൊള്ളുന്ന വെയിലിനെ […]
Read more

2028 മുതൽ ടൂ വീലറുകൾ രജിസ്റ്റര്‍ ചെയ്യാനാവില്ല; ഡൽഹിയുടെ പുതിയ വാഹനം നയം

ന്യൂഡൽഹി: ഡൽഹിയിൽ വായു മലിനീകരണം കുറയ്ക്കുന്നതിനായി ഡൽഹി സർക്കാർ പുതിയ ഇലക്ട്രിക് വാഹന നയത്തിന്‍റെ കരട് പുറത്തിറക്കി. പെട്രോൾ വാഹനങ്ങൾക്ക് കൃത്യമായ സമയപരിധിക്കുള്ളിൽ നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് തലസ്ഥാന നഗരിയെ പൂർണ്ണമായും പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനത്തിലേക്ക് മാറ്റാനാണ് ഈ നയം ലക്ഷ്യമിടുന്നത്. പുതിയ നിർദ്ദേശമനുസരിച്ച് 2027 ജനുവരി 1 മുതൽ ഡൽഹിയിൽ പുതിയ ത്രീ-വീലറുകൾ ഇലക്ട്രിക് മോഡലുകൾ മാത്രമായിരിക്കും രജിസ്റ്റർ ചെയ്യാൻ അനുവദിക്കുക. 2028 ഏപ്രിൽ 1 മുതൽ ഈ നിയന്ത്രണം ടു-വീലറുകൾക്കും ബാധകമാകും. ഇതോടെ ഡൽഹിയിൽ […]
Read more

Recent News

Advertisement
WhiteswanTV Footer