Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

തൃശ്ശൂരിൽ വിദ്യാർത്ഥികളെ ബസ്സിൽ കയറ്റാതെ സ്വകാര്യ ബസ് കണ്ടക്ടർ

തൃശ്ശൂർ: വടക്കാഞ്ചേരി ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥികളെ സ്വകാര്യ ബസിൽ കയറ്റാതെ തടഞ്ഞ് കണ്ടക്ടർ. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. ബസ് സ്റ്റാൻഡിന് സമീപത്തെ സ്കൂളിലെ വിദ്യാർത്ഥികൾ ബസ് കാത്തുനിൽക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. എന്നാൽ ബസ് പുറപ്പെടുന്നതിനിടെ വിരലിലെണ്ണാവുന്ന കുറച്ച് കുട്ടികളെ മാത്രമാണ് കണ്ടക്ടർ കയറ്റിയത്. കൂടുതൽ വിദ്യാർത്ഥികളെ കയറ്റാനാകില്ലെന്ന് കണ്ടക്ടർ പറഞ്ഞു.ബസിൽ കയറാൻ അനുമതി തേടിയ ഒരു വിദ്യാർത്ഥി ഒടുവിൽ കൈകൂപ്പി മടങ്ങുന്നതും ദൃശ്യങ്ങളിൽ കാണാം. സംഭവം വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. കെഎസ്ആർടിസിയിലെ വനിതാ സൗജന്യ […]
Read more

കാഫിർ സ്‌ക്രീൻഷോട്ട്; സിപിഎമ്മിന്റെ മുഖംമൂടി അഴിഞ്ഞുവീണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സർക്കാരിനെതിരെ ഇടതുപക്ഷം നിരന്തരം വ്യാജപ്രചാരണങ്ങൾ നടത്തുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ആരോപിച്ചു. കാഫിർ സ്‌ക്രീൻഷോട്ട് കേസും കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട വിഷയങ്ങളും അതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആർടിസിയിലെ സൗജന്യ യാത്ര പദ്ധതിയുമായി ബന്ധപ്പെട്ട് ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കി മാറ്റിയെന്ന പ്രചാരണം തെറ്റാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഒരു ബസും സിറ്റി ഫാസ്റ്റ് ആക്കിയിട്ടില്ല, പകരം സിറ്റി ഫാസ്റ്റ് ബസുകൾ ഓർഡിനറി സർവീസാക്കി മാറ്റിയതാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ അധികാരത്തിലെത്തിയ ശേഷം സഹകരണ സ്ഥാപനങ്ങളിലെ ഫീസ് […]
Read more

വാഴക്കുല വെട്ടുന്നതിനിടെ വയോധികന് പാമ്പ് കടിയേറ്റു

കോഴിക്കോട്: വാഴക്കുല വെട്ടുന്നതിനിടെ വയോധികന് പാമ്പുകടി ഏറ്റു. ചമൽ സ്വദേശി ശിവനാണ് (62) കൈയിൽ കടിയേറ്റത്. ബുധനാഴ്ച രാവിലെ 9.30ഓടെയായിരുന്നു സംഭവം. വീടിന് സമീപത്തെ വാഴത്തോട്ടത്തിൽ നിന്ന് കുല വെട്ടുന്നതിനിടെയാണ് വാഴയിൽ ഒളിച്ചിരുന്ന പാമ്പ് ശിവന്റെ കൈക്കു കടിച്ചത്. കടിയേറ്റ ഉടൻ തന്നെ പാമ്പിനെ കവറിലാക്കി അദ്ദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി. തുടർന്ന് 108 ആംബുലൻസിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വിഷമുള്ള ഇനത്തിൽപ്പെട്ട പാമ്പാണ് കടിച്ചതെന്ന് വിവരം. ശിവന് തുടർ […]
Read more

തമിഴ്‌നാട്ടിൽ സഭാചട്ടം പഠിക്കാൻ പ്രത്യേക പരിശീലനം

ചെന്നൈ: തമിഴ്‌നാട് നിയമസഭയിലെ പുതുമുഖ അംഗങ്ങൾക്കായി സഭാ നടപടികളും പെരുമാറ്റരീതികളും പഠിപ്പിക്കുന്ന പ്രത്യേക പരിശീലനം ആരംഭിച്ചു. ചെന്നൈയിലെ കലൈവാണർ അരങ്കത്തിലാണ് പരിശീലന പരിപാടി ചൊവ്വാഴ്ച ആരംഭിച്ചത്. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള പുതുമുഖ അംഗങ്ങൾക്കും സഭയിലെ പ്രവർത്തനരീതികൾ പരിചയപ്പെടുത്തുന്നതിനായാണ് പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. പരിശീലന പരിപാടി ടിവികെ നേതാവ് ജോസഫ് വിജയ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പങ്കെടുത്ത സ്പീക്കർ ജെസിഡി പ്രഭാകർ പുതിയ ഭരണകൂടത്തെ “വിജയ് മാതൃകാ സർക്കാർ” എന്ന് വിശേഷിപ്പിച്ചു. തമിഴ്‌നാട് നിയമസഭയ്ക്ക് 100 വർഷത്തിലേറെ […]
Read more

തിരുവനന്തപുരം മെട്രോ; ഡിപിആര്‍ തയ്യാര്‍, പദ്ധതി ചെലവ് 8000 കോടി രൂപ

തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിയുടെ ഡിപിആർ തയ്യാറായതായി. പുതുക്കിയ അലൈൻമെന്റിൽ 31 കിലോമീറ്റർ ദൂരത്തിലാണ് പദ്ധതി നിർദേശിച്ചിരിക്കുന്നത്. പാപ്പനംകോട് മുതൽ ഈഞ്ചക്കൽ വരെയാണ് മെട്രോ പാത. ആകെ 27 സ്റ്റേഷനുകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ മൂന്ന് സ്റ്റേഷനുകൾ ഇന്റർചേഞ്ച് സ്റ്റേഷനുകളായിരിക്കും. ഏകദേശം 8000 കോടി രൂപയാണ് പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (DMRC) തയ്യാറാക്കിയ പ്രോജക്ട് റിപ്പോർട്ട് ഉടൻ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് (KMRL) കൈമാറും. തുടർന്ന് രണ്ട് ആഴ്ചയ്ക്കുള്ളിൽ […]
Read more

കാഫിർ സ്‌ക്രീൻഷോട്ട്; വടകരയിലെ രാഷ്ട്രീയ പ്രബുദ്ധതയെ അഭിനന്ദിക്കുന്നു: ഷാഫി

കോഴിക്കോട്: ‘കാഫിര്‍ സ്‌ക്രീന്‍ഷോട്ട്’ കേസിൽ ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന്റെ അറസ്റ്റിന് പിന്നാലെ പ്രതികരണവുമായി വടകര എംപി ഷാഫി പറമ്പിൽ രംഗത്ത്. വടകരയിലെ ജനങ്ങളുടെ രാഷ്ട്രീയ പ്രബുദ്ധതയെ അഭിനന്ദിക്കുന്നുവെന്ന് ഷാഫി പറമ്പിൽ. പരാതി നൽകിയ പാറക്കൽ അബ്ദുള്ള എംഎൽഎയുടെ നിശ്ചയദാർഢ്യത്തെയും അദ്ദേഹം അഭിനന്ദിച്ചു. തനിക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങൾക്കെതിരായ നിയമപരമായ നടപടി ശരിയായ നിലപാടാണെന്നും അദ്ദേഹം വ്യക്തമാക്കി. “വ്യാജ പ്രചാരണങ്ങൾ ഉണ്ടാക്കി മറ്റുള്ളവർക്കെതിരെ ഉപയോഗിച്ചു. എന്നെ വ്യക്തിപരമായി അധിക്ഷേപിച്ചു. ഇതിന് നിയമപരമായ തിരിച്ചടി ലഭിച്ചു,” എന്ന് ഷാഫി പറഞ്ഞു. […]
Read more

ഇരുപതുവട്ടം ആകാശത്ത്‌ ചുറ്റി; കണ്ണൂർ-ജിദ്ദ എയർഇന്ത്യ വിമാനം തിരിച്ചിറക്കി

കണ്ണൂർ: കണ്ണൂരിൽ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് അടിയന്തരമായി തിരിച്ചിറക്കി. വിമാനത്തിന്റെ എൻജിൻ ഫ്യൂവൽ ഫിൽട്ടറിൽ തകരാർ കണ്ടെത്തിയതോടെയാണ് നടപടി സ്വീകരിച്ചത്. ചൊവ്വാഴ്ച രാവിലെ 7.03-ന് പുറപ്പെട്ട ഐ.എക്സ്. 778 (ബോയിങ് 737-8) വിമാനമാണ് തിരിച്ചിറക്കിയത്. മംഗളൂരുവിന് സമീപം എത്തിയപ്പോഴാണ് തകരാർ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് മംഗളൂരു വിമാനത്താവളത്തിൽ ഇറക്കാൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെ വിമാനം കണ്ണൂരിലേക്ക് തിരിച്ചുവിട്ടു. ഇന്ധന ഭാരം കുറയ്ക്കുന്നതിനായി വിമാനം ഏകദേശം 20 തവണ കണ്ണൂർ […]
Read more

വയനാട് വന്‍ ലഹരി വേട്ട; 64 ഗ്രാം ലഹരിയുമായി യുവാവ് പിടിയില്‍

വയനാട്: സുല്‍ത്താന്‍ ബത്തേരിയില്‍ വന്‍ ലഹരി വേട്ട. 64 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. കോഴിക്കോട് പരപ്പന്‍പൊയില്‍ സ്വദേശി സനീഷ് കുമാര്‍ (30) ആണ് അറസ്റ്റിലായത്. കര്‍ണാടകയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസില്‍ സുല്‍ത്താന്‍ ബത്തേരിയിലേക്ക് വരുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്. ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പൊലീസും ചേര്‍ന്നാണ് പരിശോധന നടത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോട്ടക്കുന്നില്‍ വെച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ ശരീരത്തില്‍ ലഹരി ഒളിപ്പിച്ചിട്ടുണ്ടെന്ന് വ്യക്തമായി. ആശുപത്രിയില്‍ നടത്തിയ […]
Read more

പിഎം ശ്രീ; പദ്ധതി പഠിക്കാന്‍ മന്ത്രിസഭാ ഉപസമിതി യോഗം ഇന്ന്

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി സംബന്ധിച്ച നിലപാട് പഠിച്ച് തീരുമാനമെടുക്കാൻ മന്ത്രിസഭാ ഉപസമിതി രൂപീകരിക്കാൻ സർക്കാർ തയ്യാറെടുക്കുന്നു. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് വിവരം. പൊതുവിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്റെ നേതൃത്വത്തിലായിരിക്കും ഉപസമിതി പ്രവർത്തിക്കുക. കോൺഗ്രസ്, ലീഗ്, മറ്റ് ഘടകകക്ഷികളുടെ മന്ത്രിമാരും സമിതിയിൽ ഉൾപ്പെടും. സമിതി റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷമായിരിക്കും പദ്ധതിയിൽ തുടരണമോയെന്ന കാര്യത്തിൽ സർക്കാർ അന്തിമ തീരുമാനം എടുക്കുക. കഴിഞ്ഞ എൽഡിഎഫ് സർക്കാരും പിഎം ശ്രീ പദ്ധതി പഠിക്കാൻ സമാനമായ […]
Read more

സ്വത്ത്‌ തർക്കം; പിതാവിനെ മാനസികാരോഗ്യ കേന്ദ്രത്തിൽ തള്ളി മകൻ

ഇടുക്കി: സ്വത്ത് തർക്കത്തെ തുടർന്ന് അച്ഛനെ തട്ടിക്കൊണ്ടുപോയി മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചതായി പരാതി. സംഭവത്തിൽ മകനെയും സുഹൃത്തിനെയും ഇടുക്കി പൊലീസ് അറസ്റ്റ് ചെയ്തു. പടമുഖം സ്വദേശി കൊച്ചുപറമ്പിൽ ദീപു മോഹൻദാസ് (32), പാലക്കാട് സ്വദേശി പുള്ളത്തുവീട്ടിൽ മുഹമ്മദ് ഫാസിൽ (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ദീപുവിന്റെ അച്ഛൻ കൊച്ചുപറമ്പിൽ മോഹൻദാസ് (56) ആണ് കേസിലെ പരാതിക്കാരൻ. ജൂൺ 12 നായിരുന്നു സംഭവം. മോഹൻദാസും മകനായ ദീപുവും തമ്മിൽ സ്വത്ത് സംബന്ധിച്ച തർക്കം നിലനിന്നിരുന്നു. ഈ വിഷയത്തിൽ പരാതി […]
Read more

Recent News

Advertisement
WhiteswanTV Footer