Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

നീറ്റ് ചോദ്യപേപ്പർ വാഗ്ദാനം ചെയ്ത് വീഡിയോ കോൾ തട്ടിപ്പ് ശ്രമം

ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ NEET-യുമായി ബന്ധപ്പെട്ട് ചോദ്യപേപ്പർ നൽകാമെന്ന് പറഞ്ഞ് അജ്ഞാതൻ വീഡിയോ കോൾ വഴി തട്ടിപ്പ് ശ്രമം നടത്തിയതായി പരാതി. അജ്മീയറിൽ നിന്നുള്ള ഒരു നീറ്റ് വിദ്യാർത്ഥിക്കാണ് അജ്ഞാതന്റെ കോൾ ലഭിച്ചത്. വീഡിയോ കോളിലൂടെ ചോദ്യപേപ്പർ കാണിച്ച് 30,000 രൂപ ആവശ്യപ്പെട്ടതായി പരാതിയിൽ പറയുന്നു. ഡിഎവി കോളേജ് സ്റ്റുഡന്റ്സ് യൂണിയൻ മുൻ പ്രസിഡന്റും എബിവിപി അംഗവുമായ കൃഷ്ണ സിംഗ് താക്കൂർ ആണ് അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ പേരിൽ അജ്മീർ പോലീസ് സ്റ്റേഷനിൽ […]
Read more

1978 മുതലുള്ള പ്രവർത്തന പാരമ്പര്യം പരിഗണിക്കണം: രാജ്മോഹൻ ഉണ്ണിത്താൻ

ന്യൂഡൽഹി: കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ഈ ആവശ്യം അദ്ദേഹം ഹൈക്കമാൻഡ് നേതൃത്വത്തെ അറിയിച്ചതായിയാണ് റിപ്പോർട്ട്. പാർട്ടിയിൽ ജാതി സമവാക്യങ്ങൾ മാത്രം നോക്കി അധ്യക്ഷനെ തീരുമാനിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അർഹത, യോഗ്യത, പ്രവർത്തന പരിചയം എന്നിവയാണ് പ്രധാന മാനദണ്ഡങ്ങളാകേണ്ടതെന്നും ഉണ്ണിത്താൻ പറഞ്ഞു. 1978 മുതലുള്ള തന്റെ സംഘടനാ പ്രവർത്തന പാരമ്പര്യം പരിഗണിക്കണമെന്നും അദ്ദേഹം ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടു. പാർട്ടി സംഘടനാ തലത്തിലുള്ള നിയമനങ്ങളിൽ ജാതി-സമുദായ സമവാക്യങ്ങൾക്ക് മുൻഗണന നൽകുന്നത് പാർട്ടിയുടെ […]
Read more

ബസ് ലാൻഡ് റോവറുമായി കൂട്ടിയിടിച്ച് സൗദിയിൽ മലയാളിയടക്കം 2പേർ മരിച്ചു

റിയാദ്: സൗദി അറേബ്യയിൽ കിഴക്കൻ പ്രവിശ്യയിൽ അബുഹദ്‌രിയ്യ റോഡിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ മലയാളി ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർ മരിച്ചു. കണ്ണൂർ ചെണ്ടയാട് സ്വദേശിയായ അഭിലാഷ് ഗോപാലകുറുപ്പ് (33) ആണ് മരിച്ച മലയാളി. ഗോപാലക്കുറുപ്പിന്റെയും പദ്മാവതിയുടെയും മകനാണ് അദ്ദേഹം. അപകടത്തിൽ ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിക്കുകയായിരുന്നു. ലാൻഡ് റോവർ ഓടിച്ചിരുന്ന സൗദി പൗരൻ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന സൗദി സ്വദേശിനിയായ സ്ത്രീക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ഉടൻ അൽ നൈരിയ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. […]
Read more

കോഴിക്കോട് ബസുകൾ തമ്മിൽ കൂട്ടിയിടിപ്പിച്ചു; യാത്രക്കാർക്ക് പരിക്ക്

കോഴിക്കോട്: സമയം സംബന്ധിച്ച തർക്കത്തെ തുടർന്ന് കോഴിക്കോട് നഗരത്തിൽ വീണ്ടും രണ്ട് ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു. സംഭവത്തിൽ യാത്രക്കാർക്ക് പരിക്കേറ്റു. മാവൂർ റോഡിലാണ് അപകടം നടന്നത്. നഗരത്തിൽ നിന്ന് മാവൂരിലേക്ക് പോവുകയായിരുന്ന രണ്ട് ബസുകൾ പുതിയ സ്റ്റാൻഡിൽ നിന്ന് പുറപ്പെട്ട ഉടനെയാണ് തമ്മിൽ ഇടിച്ചത്. മാവൂരിലേക്ക് പോവുകയായിരുന്ന ‘മലബാർ’ ബസ് ‘നിള’ ബസിൽ ഇടിച്ചതാണ് അപകടത്തിന് കാരണമായത്. നിള ബസിൽ ഉണ്ടായിരുന്ന രണ്ട് യാത്രക്കാർക്ക് നിസ്സാര പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അപകടത്തിന്റെ കാരണം സംബന്ധിച്ച് കൂടുതൽ […]
Read more

മലയാളം ഹിപ്-ഹോപ്പിന്റെ പുതിയ യുഗത്തിന് തുടക്കമിട്ട് ZEE5 ഇന്റെ ‘ഇൻഡി കേരള അണ്ടർഗ്രൗണ്ട്’.

കേരളത്തിലെ അതിവേഗം വളർന്ന് കൊണ്ടിരിക്കുന്ന അണ്ടർഗ്രൗണ്ട് ഹിപ്-ഹോപ്പ് സംസ്കാരത്തിന് ആഗോള വേദി ഒരുക്കി ZEE5 അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ഒറിജിനൽ റിയാലിറ്റി സീരീസ് ‘ഇൻഡി കേരള അണ്ടർഗ്രൗണ്ട് ഉടൻ വരുന്നു. ഇതൊരു വെറും സംഗീത മത്സരം മാത്രമല്ല, കേരളത്തിലെ തെരുവുകളിൽ നിന്നുള്ള യഥാർത്ഥ ശബ്ദങ്ങൾക്ക് കരുത്ത് പകരുന്നതോടൊപ്പം മലയാളം ഹിപ്-ഹോപ്പ് കലാകാരന്മാരുടെ അടുത്ത തലമുറയെ കണ്ടെത്താനും വളർത്താനുമുള്ള ഒരു സാംസ്കാരിക പ്ലാറ്റ്‌ഫോം കൂടിയാണ്. സീ 5 ഒരുക്കുന്ന ഈ സംഗീത റിയാലിറ്റി മത്സരത്തിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ […]
Read more

തൃശ്ശൂരിലെ പെൺവാണിഭ കേന്ദ്രത്തിൽ 27കാരൻ കൊല്ലപ്പെട്ടു

തൃശ്ശൂർ: തൃശ്ശൂർ നഗരത്തിലെ വാടക വീട്ടിൽ നടന്ന ആക്രമണത്തിൽ ഒഡീഷ സ്വദേശിയായ യുവാവ് മരിച്ചു. ധൻപതി നായിക് (27) ആണ് മരിച്ചത്. കഴിഞ്ഞ 18-ാം തീയതി രാത്രിയായിരുന്നു സംഭവം നടന്നത്. നഗരത്തിലെ ഒരു വാടക വീട്ടിൽ പ്രവർത്തിച്ചിരുന്ന കേന്ദ്രത്തിൽ വച്ചാണ് ആക്രമണം ഉണ്ടായത്. ഗുരുതരമായി പരുക്കേറ്റ ധൻപതി നായികിനെ ആദ്യം തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് രാവിലെയാണ് മരണം സ്ഥിരീകരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നാല് സ്ത്രീകളും രണ്ട് പുരുഷന്മാരും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർ […]
Read more

‘എംപിമാരും എംഎൽഎമാരും മണ്ഡലം ശ്രദ്ധിക്കട്ടെ’; കോട്ടയം ഡിസിസി ഓഫീസിന് മുന്നിൽ വീണ്ടും ഫ്ലക്സ്

തിരുവനന്തപുരം: കോൺഗ്രസിൽ ഒരാൾക്ക് ഒരു പദവി വേണമെന്ന ആവശ്യം ഉന്നയിച്ച് ഫ്ലെക്സ് ബോർഡ്. കോട്ടയം ഡിസിസി ഓഫീസിന് മുന്നിലാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. കോൺഗ്രസ് പ്രവർത്തകരുടെ പേരിൽ സ്ഥാപിച്ച ബോർഡിൽ, എംപിമാരും എംഎൽഎമാരും സ്വന്തം മണ്ഡലങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ കെപിസിസിക്ക് മുഴുവൻ സമയ പ്രസിഡന്‍റ് വേണമെന്നും ബോർഡിൽ വ്യക്തമാക്കിയിട്ടുണ്ട്. കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നതിനിടെയാണ് ഫ്ലെക്സ് ബോർഡ് ഉയർന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും സമാന ബോർഡുകൾ പ്രത്യക്ഷപ്പെട്ടതായി റിപ്പോർട്ടുണ്ട്. സ്ഥാനത്തിനായി കൊടിക്കുന്നിൽ സുരേഷ്, […]
Read more

നീറ്റ് പുനഃപരീക്ഷയ്ക്ക് ഒരുദിവസം ബാക്കിനിൽക്കെ ജീവനൊടുക്കി19കാരി

ഹൈദരാബാദ്: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ ‘നീറ്റ്’ എഴുതാനിരുന്ന പത്തൊൻപതുകാരിയെ ഹൈദരാബാദിലെ മിയാപൂരിൽ ശനിയാഴ്ച ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. നീറ്റ് പുനഃപരീക്ഷയ്ക്ക് തൊട്ടുതലേന്നാണ് ഈ ദാരുണ സംഭവം. ഷെയ്ഖ് സന എന്ന വിദ്യാർത്ഥിനിയാണ് ജീവനൊടുക്കിയത്. പഠനാവശ്യങ്ങൾക്കായി സഹോദരിമാർക്കൊപ്പം താമസിച്ചുവരികയായിരുന്നു സന. മാതാവ് പത്ത് ദിവസം മുൻപ് പ്രൊദ്ദത്തൂരിലേക്ക് പോയിരുന്നു. പരീക്ഷാ സമ്മർദ്ദം, കുടുംബത്തിന്‍റെ പ്രതീക്ഷകൾ, മുൻപുണ്ടായ പരാജയങ്ങളെക്കുറിച്ചുള്ള ആശങ്ക എന്നിവ മൂലമുണ്ടായ കടുത്ത മാനസിക വിഷമമാണ് പെൺകുട്ടിയെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. […]
Read more

ലൈംഗികാതിക്രമ കേസ്; സംവിധായകൻ രഞ്ജിത്തിനെതിരെ കുറ്റപത്രം ഇന്ന് നൽകും

കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും. കുറ്റപത്രം നൽകുന്നതിനുള്ള ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി ലഭിച്ചതായി പൊലീസ് അറിയിച്ചു. ഇന്ന് ഓൺലൈനായി കുറ്റപത്രം അപ്‌ലോഡ് ചെയ്യുമെന്നാണ് വിവരം. ഫോർട്ട് കൊച്ചിയിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ച് അപമാര്യാദയായി പെരുമാറിയെന്ന പരാതിയിലാണ് രഞ്ജിത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. അന്വേഷണത്തിൽ രഞ്ജിത്തിനെതിരെ തെളിവുകൾ ലഭിച്ചതായും അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തിയതായും പൊലീസ് പറയുന്നു. ഈ കേസിൽ നേരത്തെ രഞ്ജിത്തിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. പിന്നീട് അദ്ദേഹത്തിന് ജാമ്യം ലഭിച്ചു. […]
Read more

കുംഭമേള താരത്തിന്റെ കേസ്; പെണ്‍കുട്ടിയെ കണ്ടെത്താന്‍ പൊലീസ്

കൊച്ചി: കുംഭമേള താരമായ പെണ്‍കുട്ടിക്ക് സുരക്ഷ ഒരുക്കാന്‍ ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് പൊലീസ് നടപടി തുടങ്ങി. പെണ്‍കുട്ടിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സെന്‍ട്രല്‍ പൊലീസ്. സുരക്ഷ ഉറപ്പാക്കുന്നതിനായി വിവരങ്ങള്‍ തേടി അഭിഭാഷകനു നോട്ടീസ് അയച്ചിട്ടുണ്ട്. ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഹര്‍ജി പരിഗണിച്ച സിംഗിള്‍ ബെഞ്ച്, പെണ്‍കുട്ടിയുടെ ആവശ്യം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതാണെന്ന് നിരീക്ഷിച്ചു. തുടര്‍ന്നാണ് സുരക്ഷ നല്‍കാന്‍ കോടതി നിര്‍ദേശിച്ചത്. പെണ്‍കുട്ടി മുഹമ്മദ് ഫര്‍മാനുമായി ഈ വര്‍ഷം മാര്‍ച്ച് 11ന് […]
Read more

Recent News

Advertisement
WhiteswanTV Footer