ഇല്ലിക്കൽകല്ലിന് മുകളിൽ യുവാക്കളുടെ അഭ്യാസപ്രകടനം
കോട്ടയം: ടൂറിസം കേന്ദ്രമായ ഇല്ലിക്കൽ കല്ലിൽ നിയന്ത്രണങ്ങൾ ലംഘിച്ച് രണ്ട് യുവാക്കൾ പാറയുടെ മുകളിൽ കയറി അപകടകരമായ അഭ്യാസപ്രകടനം. ഞായറാഴ്ച രാവിലെ 6.30ഓടെയായിരുന്നു സംഭവം. നിലവിൽ ഇല്ലിക്കൽ കല്ലിൽ കയറുന്നതിന് കർശന നിയന്ത്രണങ്ങളുണ്ടെങ്കിലും, പുറകുവശത്തുകൂടി അനുമതിയില്ലാതെ ട്രക്കിങ് നടത്തി യുവാക്കൾ മുകളിലെത്തുകയായിരുന്നു. മുകളിൽ എത്തിയ ശേഷം യുവാക്കൾ താഴേക്ക് ഇറങ്ങാൻ കഴിയാതെ പരിഭ്രമിച്ച ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു. സമീപത്തുണ്ടായിരുന്ന സഞ്ചാരികൾ ഇവരുടെ ചിത്രങ്ങളും വീഡിയോയും പകർത്തിയതായും റിപ്പോർട്ടുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഇതേ വഴിയിലൂടെ കയറാൻ […]
Read more









