Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

പ്രമേഹമുള്ളവർക്കും ഞാവൽ പഴം ബേസ്ഡ് ആണ്; അറിയാം ഗുണങ്ങൾ

പോഷകഗുണങ്ങൾ ധാരാളമായി അടങ്ങിയിരിക്കുന്ന ഞാവൽ പഴം (Syzygium cumini) നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്ന പഴമാണെന്ന് വിദഗ്ധർ പറയുന്നു. മലബാർ പ്ലം, ബ്ലാക്ക് പ്ലം എന്നും അറിയപ്പെടുന്ന ഈ പഴം ആരോഗ്യത്തിന് ഏറെ ഗുണകരമാണെന്നാണ് വിലയിരുത്തൽ. കുറഞ്ഞ ഗ്ലൈസെമിക് സൂചിക കാരണം പ്രമേഹമുള്ളവർക്ക് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ ഞാവൽ സഹായകമാണെന്ന് പറയുന്നു. കൂടാതെ വായുടെ ആരോഗ്യത്തിനും മോണരോഗങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കാനും ഇത് ഉപകാരപ്പെടും. കലോറി കുറവായതിനാൽ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവർക്കും ഞാവൽ നല്ലൊരു ഭക്ഷണമാണെന്ന് ആരോഗ്യവിദഗ്ധർ […]
Read more

ഇല്ലിക്കൽകല്ലിന് മുകളിൽ യുവാക്കളുടെ അഭ്യാസപ്രകടനം

കോട്ടയം: ടൂറിസം കേന്ദ്രമായ ഇല്ലിക്കൽ കല്ലിൽ നിയന്ത്രണങ്ങൾ ലംഘിച്ച് രണ്ട് യുവാക്കൾ പാറയുടെ മുകളിൽ കയറി അപകടകരമായ അഭ്യാസപ്രകടനം. ഞായറാഴ്ച രാവിലെ 6.30ഓടെയായിരുന്നു സംഭവം. നിലവിൽ ഇല്ലിക്കൽ കല്ലിൽ കയറുന്നതിന് കർശന നിയന്ത്രണങ്ങളുണ്ടെങ്കിലും, പുറകുവശത്തുകൂടി അനുമതിയില്ലാതെ ട്രക്കിങ് നടത്തി യുവാക്കൾ മുകളിലെത്തുകയായിരുന്നു. മുകളിൽ എത്തിയ ശേഷം യുവാക്കൾ താഴേക്ക് ഇറങ്ങാൻ കഴിയാതെ പരിഭ്രമിച്ച ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു. സമീപത്തുണ്ടായിരുന്ന സഞ്ചാരികൾ ഇവരുടെ ചിത്രങ്ങളും വീഡിയോയും പകർത്തിയതായും റിപ്പോർട്ടുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഇതേ വഴിയിലൂടെ കയറാൻ […]
Read more

അമ്മ സംഘാടനയ്ക്കുള്ളിൽ വന്‍തര്‍ക്കം; പ്രതികരിച്ച് മോഹന്‍ലാല്‍

കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ ജനറൽ ബോഡി യോഗത്തിൽ വൻ തർക്കം. വിയോജിപ്പുകളും അഭിപ്രായഭിന്നതകളും കാരണം വാർഷിക റിപ്പോർട്ട് പാസാക്കാൻ കഴിഞ്ഞില്ല. വ്യക്തതയില്ലാത്ത കണക്കുകൾ ഉൾപ്പെടുത്തിയ റിപ്പോർട്ട് അംഗീകരിക്കാനാകില്ലെന്ന് നടന്മാരായ സിദ്ദിഖ്, ഇടവേള ബാബു എന്നിവർ നിലപാട് അറിയിച്ചു. കണക്കുകളിൽ പിശക് ഉണ്ടെന്ന് നടൻ രഞ്ജി പണിക്കറും പ്രതികരിച്ചു. വിഷയത്തിൽ മോഹൻലാൽ നിലപാട് വ്യക്തമാക്കണമെന്ന് ഗണേഷ് കുമാർ ആവശ്യപ്പെട്ടു. തുടർന്ന് സംഘടനയെ തകർക്കാൻ ആരാലും കഴിയില്ലെന്ന് മോഹൻലാൽ വ്യക്തമാക്കി. യോഗത്തിൽ വലിയൊരു യുവതാരനിര വിട്ടുനിന്നതായും റിപ്പോർട്ടുണ്ട്. ആസിഫ് അലി, […]
Read more

പിഎംശ്രീ; ഒപ്പിട്ട കരാറില്‍ നിന്നും പിന്മാറാൻ നോക്കുന്നു: കെ എം ഷാജി

കോഴിക്കോട്: പി.എം ശ്രീ പദ്ധതിയെക്കുറിച്ച് പഠിക്കാനല്ല, മറിച്ച് സംസ്ഥാനത്തിന് അതിൽ നിന്ന് എങ്ങനെ പിന്മാറാം എന്നതാണ് ഉപസമിതിയുടെ ലക്ഷ്യമെന്ന് മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി. മുസ്ലിം ലീഗ് ഇക്കാര്യത്തിൽ നിലപാട് മാറ്റിയിട്ടില്ലെന്നും, ഫാസിസത്തോടും കേന്ദ്ര സർക്കാരിന്റെ കടന്നുകയറ്റത്തോടും എതിര്‍പ്പാണ് പാർട്ടിയുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. ലീഗിന്റെ നിലപാടിന് 102 സീറ്റ് ലഭിച്ചത് അതിന്റെ ശക്തിയാണെന്നും കെ.എം. ഷാജി വ്യക്തമാക്കി. നിയമസഭാ സമിതിയെ നിയോഗിച്ചതിൽ ആശങ്ക വേണ്ടെന്നും, ഇത്തരത്തിൽ പഠനം നടത്തിയില്ലെങ്കിൽ പിന്നീട് വിമർശനം ഉയരുമെന്നും അദ്ദേഹം […]
Read more

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് 60 കാരി മരിച്ചു

കൊല്ലം: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് വീട്ടമ്മ മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൊല്ലം കുളത്തൂപ്പുഴ ചന്ദനക്കാവ് വടക്കേ ചെറുകര സ്വദേശിനി ചന്ദ്രിക (60) ആണ് മരിച്ചത്. രോഗലക്ഷണങ്ങൾ ഗുരുതരമായതിനെ തുടർന്ന് ചന്ദ്രികയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഐസിയുവിൽ ചികിത്സ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. സംഭവത്തിൽ ആരോഗ്യവകുപ്പ് വിശദമായ പരിശോധന ആരംഭിച്ചിട്ടുണ്ട്.
Read more

ഉർവശിയും നവ്യാ നായരും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു ; ഹൊറർ ചിത്രം വിസിറ്ററിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

കൊച്ചി: ഉർവശി, നവ്യ നായർ, ധ്യാൻ ശ്രീനിവാസൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന പുതിയ ചിത്രം ‘വിസിറ്റർ’ന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ഹൊറർ വിഭാഗത്തിൽ ഒരുക്കുന്ന ചിത്രമാണ് ഇത്. രാഹുൽ മുരളീധരൻ സംവിധാനം ചെയ്യുന്ന ചിത്രം ഔറിക ഫിലിംസ് ബാനറിൽ അബ്ദുൽ ഗഫൂറാണ് നിർമ്മിക്കുന്നത്. അനൂപ് ഹോർമീസ്, അനിൽ തമലം എന്നിവർ സഹനിർമ്മാതാക്കളാണ്. നീതു മാത്യു ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. സിദ്ധാർഥ് ഭരതൻ, റോണി ഡേവിഡ്, മധു വാര്യർ, വിഷ്ണു ജി വാര്യർ, കെപിഎസി ലീല, […]
Read more

‘മോളിവുഡ് ടൈംസ്’ സിനിമക്കെതിരെ പരാതി; നിയമലംഘനം നടന്നതായി പോലീസ് കണ്ടെത്തൽ

കൊച്ചി: ‘മോളിവുഡ് ടൈംസ്’ സിനിമയുടെ പ്രദർശനവുമായി ബന്ധപ്പെട്ട് സെൻസർ ബോർഡ് നൽകിയ പരാതിയിൽ കഴമ്പുണ്ടെന്ന് പോലീസ്. സിനിമ സെൻസർ ചെയ്ത ഭാഗങ്ങൾ മാറ്റമില്ലാതെ തിയറ്ററിൽ പ്രദർശിപ്പിച്ചതായി അന്വേഷണത്തിൽ വ്യക്തമായി. കണ്ണൂർ പയ്യന്നൂരിലെ ഒരു തിയറ്ററിൽ പോലീസ് നടത്തിയ പരിശോധനയിൽ, സെൻസർ മാറ്റങ്ങൾ പാലിക്കാതെ സിനിമ എട്ട് ദിവസം പ്രദർശിപ്പിച്ചതായാണ് കണ്ടെത്തൽ. സെൻസർ ചെയ്ത ഭാഗങ്ങൾ വീണ്ടും ചേർത്തതിന്റെ തെളിവുകളും ലഭിച്ചതായി പോലീസ് അറിയിച്ചു. അഭിനവ് സുന്ദർ സംവിധാനം ചെയ്തും നസ്‌ലെൻ നായകനായും ജൂൺ 5-ന് പുറത്തിറങ്ങിയ ചിത്രമാണ് […]
Read more

ലഹരി സംഘത്തെ ചോദ്യം ചെയ്ത ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

കൊച്ചി: എറണാകുളം അങ്കമാലിയില്‍ ലഹരി സംഘത്തെ ചോദ്യം ചെയ്ത ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. സംഭവത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഡിവൈഎഫ്‌ഐ പാറക്കടവ് യൂണിറ്റ് സെക്രട്ടറി, പ്രസിഡന്റ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർക്ക് ചെറിയ പരിക്കുകളുണ്ട്. ഇന്നലെ രാത്രി പുളിയനം കല്‍ക്കുരിശ് ഭാഗത്തുവെച്ചാണ് സംഭവം നടന്നത്. ലഹരി സംഘത്തെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ആക്രമണം ഉണ്ടായതെന്ന് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നു. പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ കണ്ടെത്താനുള്ള നടപടികൾ തുടരുകയാണ്.
Read more

അവയവക്കടത്ത് കേസ്; നിർണായക രേഖകളും വ്യാജരേഖകളും കണ്ടെടുത്ത് ഇഡി

കൊച്ചി: അവയവക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണം ഊർജിതമാക്കി ഇഡി. അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ പ്രതികൾ ഉപയോഗിച്ചിരുന്ന നിർണായക രേഖകളും വ്യാജരേഖകളും കണ്ടെത്തിയതായി ഇഡി അറിയിച്ചു. അവയവക്കടത്തിലൂടെ നടന്ന സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കണ്ടെത്താനാണ് അന്വേഷണം തുടരുന്നത്. കേസിൽ ഉൾപ്പെട്ട പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ നടപടികൾ ആരംഭിച്ചതായും ഇഡി വ്യക്തമാക്കി. അവയവക്കടത്തിലൂടെ സമ്പാദിച്ച പണം എവിടേക്കൊക്കെ കൈമാറിയെന്നത് കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം. ഇതിനായി ബാങ്ക് അധികൃതരുമായി സഹകരിച്ച് വിശദമായ പരിശോധനകൾ നടത്തുകയാണ്. പോലീസും […]
Read more

മൂന്ന് പുതിയ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് പ്രധാനമന്ത്രി

കൊൽക്കത്ത: ഇന്ത്യയിൽ നിർമ്മിച്ച മൂന്ന് പുതിയ യുദ്ധക്കപ്പലുകൾ നാവികസേനയിൽ ഉൾപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ശ്യാമ പ്രസാദ് മുഖർജി പോർട്ടിൽ നടന്ന ചടങ്ങിൽ കപ്പലുകൾ കമ്മീഷൻ ചെയ്തത്. സമുദ്രയുദ്ധം, സർവേ പ്രവർത്തനങ്ങൾ, സബ്മറൈൻ വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയിൽ നാവികസേനയുടെ ശേഷി വർധിപ്പിക്കാനാണ് ഈ കപ്പലുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇന്ത്യ ഇനി വെറും വാങ്ങുന്ന രാജ്യമാകാൻ ആഗ്രഹിക്കുന്നില്ലെന്നും, പ്രതിരോധ മേഖലയിൽ സ്വയംപര്യാപ്തത നേടുകയാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. കമ്മീഷൻ ചെയ്ത മൂന്ന് കപ്പലുകൾ സ്റ്റെൽത്ത് ഫ്രിഗേറ്റ് ‘ദുണഗിരി’, സർവേ […]
Read more

Recent News

Advertisement
WhiteswanTV Footer