പട്രോളിങ്ങിനിടെ കാറിടിച്ചു അപകടം; പൊലീസ് ഉദ്യോഗസ്ഥർക്ക് നഷ്ടമായത് കാലുകൾ
കാസര്‍കോട്: നിയന്ത്രണം വിട്ട കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ കാല്‍ മുറിച്ചു മാറ്റി. പിലിക്കോട് സ്വദേശി കെ.എം. സൂരജിന്റെ (36) ഇടതുകാലും, ചിറ്റാരിക്കാല്‍ കുന്നുംകൈ സ്വദേശി അലോഷ്യസ് മാത്യു (37)വിന്റെ വലതുകാലുമാണ് മുറിച്ചുമാറ്റിയത്. കഴിഞ്ഞ വ്യാഴാഴ്ച പടന്നക്കാട്ട് ദേശീയപാതയില്‍ ഹൈവേ പട്രോളിങ്ങിന്റെ ഭാഗമായി നിര്‍ത്തിയിട്ടിരുന്ന പൊലീസ് ജീപ്പിന് സമീപത്താണ് അപകടം നടന്നത്. ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സിലെ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഇരുവരും ജീപ്പിന് പിന്നില്‍ നില്‍ക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കാഞ്ഞങ്ങാട് ഭാഗത്തുനിന്ന് വന്ന കാര്‍ […]
Read more









