ഭർത്താവിനൊപ്പം എത്തിയ യുവതി ഹോംസ്റ്റേയിൽ മരിച്ചനിലയിൽ
ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ മസ്സൂറിയിൽ ഭർത്താവിനൊപ്പം വിനോദയാത്രയ്ക്കെത്തിയ യുവതിയെ ഹോംസ്റ്റേയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഐടി പ്രൊഫഷണലായ പി. രാധ ഗായത്രി (27) ആണ് മരിച്ചത്. ഗായത്രി ഗുഡ്ഗാവിലെ ഒരു ഐടി കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. ഭർത്താവ് സൗമ്യ ശ്രീചരണിനൊപ്പമാണ് അവർ വിനോദയാത്രയ്ക്കായി മസ്സൂറിയിൽ എത്തിയത്. തിപ്രിധറിലുള്ള കിയാന ഹോംസ്റ്റേയിലെ “ബ്ലിസ്” മുറിയിലാണ് ഇരുവരും താമസിച്ചിരുന്നത്. ജൂൺ 14-ന് രാത്രി ഇവർ ഹോംസ്റ്റേയിൽ എത്തുകയും തുടർന്ന് മദ്യപിച്ചതിനുശേഷം പുലർച്ചെ 3.30ഓടെ ഉറങ്ങാൻ പോയതായും ഭർത്താവ് പോലീസിന് മൊഴി നൽകി. […]
Read more









