Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

26 ദിവസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: വടകരയിൽ 26 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. വടകര സ്വദേശി ജാസിർ തങ്ങളുടെ മകൻ സയിദ് അഹമ്മദ് മുഹാജിർ ആണ് മരിച്ചത്. രാവിലെ കുഞ്ഞ് മുലപ്പാൽ കുടിച്ച് ഉറങ്ങിയതായിരുന്നു. കുറച്ചു സമയത്തിന് ശേഷം നോക്കിയപ്പോൾ കുഞ്ഞ് അനക്കമില്ലാതെ കിടക്കുന്നതായി മാതാപിതാക്കൾ ശ്രദ്ധിച്ചു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. സംഭവത്തിൽ ചോമ്പാല പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. […]
Read more

കോഴിക്കോട് ഗര്‍ഭസ്ഥ ശിശു മരിച്ചു; സ്വകാര്യ ആശുപത്രിക്കെതിരെ ബന്ധുക്കള്‍

കോഴിക്കോട്: അഗസ്ത്യമുഴിയിൽ ഗർഭസ്ഥ ശിശു മരിച്ചതിനെ തുടർന്ന് സ്വകാര്യ ആശുപത്രിക്കെതിരെ ബന്ധുക്കൾ. കോയിലാണ്ടി സ്വദേശിനിയായ യുവതിയുടെ ഗർഭസ്ഥ ശിശുവാണ് ഇന്നലെ രാവിലെ മരിച്ചത്. ഗർഭകാലത്തിന്റെ അഞ്ചാം മാസം മുതൽ യുവതി അതേ ആശുപത്രിയിലെ ഡോക്ടറെ കാണിച്ചിരുന്നതായാണ് വിവരം. ഈ മാസം 24നായിരുന്നു പ്രസവ തീയതി. എന്നാൽ, അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് യുവതി നേരത്തെ ആശുപത്രിയിൽ എത്തിയെങ്കിലും അഡ്മിറ്റ് ചെയ്യാൻ ആശുപത്രി അധികൃതർ തയ്യാറായില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. സമയത്ത് ചികിത്സ ലഭിക്കാത്തതാണ് മരണത്തിന് കാരണമായതെന്നും അവർ പറയുന്നു. സംഭവത്തിൽ […]
Read more

അയോധ്യ രാമക്ഷേത്ര ഭണ്ഡാരത്തിൽനിന്ന് കോടിക്കണക്കിന് രൂപ തട്ടിയെന്ന് ആരോപണം; എസ്ഐടി അന്വേഷണം തുടങ്ങി

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിൽ ലഭിക്കുന്ന കോടിക്കണക്കിന് രൂപയുടെ സംഭാവനകളിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്ന ആരോപണം. തുടർന്ന് ഉത്തർപ്രദേശ് സർക്കാർ അന്വേഷണം എസ്ഐടിക്ക് കൈമാറി. ലഖ്‌നൗ ഡിവിഷണൽ കമ്മീഷണർ വിജയ് വിശ്വാസ് പന്തിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം ക്ഷേത്രത്തിൽ എത്തി ഏകദേശം 8 മണിക്കൂറിലധികം പരിശോധന നടത്തി. സംഭാവന പെട്ടികൾ തുറക്കുന്ന പ്രക്രിയ മുതൽ പണം ബാങ്കിൽ നിക്ഷേപിക്കുന്നതുവരെയുള്ള മുഴുവൻ നടപടികളും സംഘം പരിശോധിച്ചു. സംഭാവന പെട്ടികളിൽ നിന്ന് ശേഖരിക്കുന്ന പണം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിയോഗിച്ച സ്വകാര്യ […]
Read more

പ്രണയം നിരസിച്ച 16കാരിയെ കുത്തികൊലപ്പെടുത്താൻ ശ്രമം

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രണയം നിരസിച്ചതിനെ തുടർന്ന് 16 വയസ്സുകാരിയെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു. കന്യാകുളങ്ങര സ്വദേശിനിയായ പെൺകുട്ടിയെയാണ് കഴുത്തിന് കുത്തിപ്പരിക്കേൽപ്പിച്ചത്. പനവൂർ സ്വദേശിയായ ഫഹദാണ് പെൺകുട്ടിയെ ആക്രമിച്ചതെന്നാണ് വിവരം. പ്രണയം നിരസിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്ന് കൊലപ്പെടുത്താൻ ശ്രമിച്ചതായും റിപ്പോർട്ടുണ്ട്. പരിക്കേറ്റ പെൺകുട്ടിയെ ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ അവിടെ ചികിത്സ തുടരുകയാണ്. സംഭവത്തിൽ വട്ടപ്പാറ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ പിടികൂടാനുള്ള നടപടികളും തുടരുന്നതായി പൊലീസ് അറിയിച്ചു.
Read more

ഓപ്പറേഷൻ തൂഫാൻ; ഇതുവരെ പിടികൂടിയത് 10 കോടി രൂപയുടെ ലഹരി

തിരുവനന്തപുരം: കേന്ദ്ര ഏജൻസികളുടെ പിന്തുണയോടെ കേരള പോലീസ് നടപ്പാക്കുന്ന ലഹരിവിരുദ്ധ പദ്ധതിയായ ‘ഓപ്പറേഷൻ തൂഫാൻ’ വിപുലപ്പെടുത്തുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികളുടെ പ്രതിനിധികളും ഉന്നത പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗം നടന്നു. ഓപ്പറേഷൻ തൂഫാൻ ആരംഭിച്ച് 15 ദിവസം പിന്നിടുമ്പോൾ 10 കോടി രൂപ വിലമതിക്കുന്ന ലഹരി വസ്തുക്കൾ പിടികൂടിയതായി മന്ത്രി പറഞ്ഞു. ഇതുവരെ 2,575 കേസുകൾ രജിസ്റ്റർ ചെയ്തതും 2,778 പേരെ അറസ്റ്റ് ചെയ്തതുമാണെന്നും അദ്ദേഹം അറിയിച്ചു. 1.58 കിലോ […]
Read more

ശബരിമല ശ്രീകോവിലിന് മുകളിൽ അസാധാരണ നിറവ്യത്യാസം

ശബരിമല: ശബരിമലയിലെ സ്വർണ്ണം പൊതിഞ്ഞ ശ്രീകോവിലിന്റെ മുകളിൽ അസാധാരണമായ നിറവ്യത്യാസം കണ്ടെത്തി. ഇതോടെ ശ്രീകോവിലിന് മുകളിൽ എന്തോ ദ്രാവകം വീണിട്ടുണ്ടാകാമെന്ന സംശയം ഉയർന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ തിരുവാഭരണ കമ്മീഷണർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ ശബരിമലയിൽ എത്തി പരിശോധന നടത്തി. സ്വർണ്ണ മേൽക്കൂരയിലെ സംശയാസ്പദമായ ഭാഗങ്ങൾ വിശദമായി പരിശോധിച്ചതായി അധികൃതർ അറിയിച്ചു. പ്രാഥമിക പരിശോധനയിൽ ശ്രീകോവിലിന് മുകളിൽ വീണത് നെയ്യാകാമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ഭക്തർ സമർപ്പിക്കുന്ന നെയ്യ് വീണതിനെ തുടർന്ന് നിറവ്യത്യാസം ഉണ്ടായിരിക്കാമെന്നാണ് കരുതുന്നത്. എങ്കിലും […]
Read more

‘ഡാന്‍സിങ് ഗേള്‍’ ചിത്രം പുനസ്ഥാപിക്കും; എൻസിഇആർടി തിരുത്തൽ രൂക്ഷ വിമർശനത്തിന് ശേഷം

ന്യൂഡൽഹി: വിവാദങ്ങൾക്കൊടുവിൽ ‘ഡാൻസിംഗ് ഗേൾ’ ചിത്രത്തിന്റെ യഥാർത്ഥ രൂപം പുനഃസ്ഥാപിക്കാൻ എൻസിഇആർടി തീരുമാനം. ഒമ്പതാം ക്ലാസിലെ പാഠപുസ്തകത്തിലെ ഡിജിറ്റൽ പതിപ്പിൽ ഉടൻ മാറ്റം വരുത്തുമെന്നും, അച്ചടിക്കുന്ന പുസ്തകങ്ങളിൽ യഥാർത്ഥ ചിത്രം തന്നെ ഉൾപ്പെടുത്തുമെന്നും എൻസിഇആർടി ഡയറക്ടർ ദിനേശ് സക്ലാനി അറിയിച്ചു. സിന്ധുനദീതട സംസ്കാരത്തിലെ പ്രശസ്തമായ മോഹൻജദാരോയിലെ ‘ഡാൻസിംഗ് ഗേൾ’ വെങ്കല ശിൽപത്തിന്റെ ചിത്രമാണ് പാഠപുസ്തകത്തിൽ മാറ്റം വരുത്തിയത്. ശിൽപത്തിന്റെ നഗ്നത മറയ്ക്കുന്ന രീതിയിൽ ചിത്രത്തിൽ മാറ്റം വരുത്തിയതിനെ തുടർന്ന് വ്യാപക വിമർശനം ഉയർന്നിരുന്നു. ചരിത്രം മാറ്റുന്ന തരത്തിലുള്ള […]
Read more

കഫ് സിറപ്പുകൾ വാങ്ങണമെങ്കിൽ ഇനി ഡോക്ടറുടെ കുറിപ്പടി നിർബന്ധം

ന്യൂഡൽഹി: കഫ് സിറപ്പുകൾ വാങ്ങുന്നതിനായി ഇനി മുതൽ ഡോക്ടറുടെ കുറിപ്പടി നിർബന്ധമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. മരുന്നുകൾ കടകളിൽ നിന്ന് നേരിട്ട് വാങ്ങുന്ന രീതി ഇതോടെ അവസാനിക്കും. 1945-ലെ ഡ്രഗ് റൂൾസിൽ ഭേദഗതി വരുത്തിയാണ് പുതിയ തീരുമാനം. കഫ് സിറപ്പുകളുടെ സുരക്ഷിത ഉപയോഗം ഉറപ്പാക്കുകയും പൊതുജനങ്ങളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമിടുകയും ചെയ്താണ് നടപടി സ്വീകരിച്ചിരിക്കുന്നത്. പുതിയ വിജ്ഞാപനം പ്രകാരം ഡ്രഗ്‌സ് റൂൾസിലെ ഷെഡ്യൂൾ കെ വിഭാഗത്തിൽ ഉണ്ടായിരുന്ന ചില ഇളവുകൾ ഒഴിവാക്കി. ഇതോടെ കഫ് സിറപ്പുകൾ നേരിട്ട് […]
Read more

വിമാനത്തിലെ പ്രതിഷേധം; ഇ പി ജയരാജനെതിരായ കേസ് എഴുതി തള്ളാനാവില്ലെന്ന് കോടതി

തിരുവനന്തപുരം: ഇന്‍ഡിഗോ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചെന്ന കേസില്‍ സിപിഐഎം നേതാവ് ഇ.പി. ജയരാജനെതിരെ അന്വേഷണം നടത്തണമെന്ന് കോടതി ഉത്തരവ്. കേസ് എഴുതി തള്ളാനാവില്ലെന്ന് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പറഞ്ഞു. കേസില്‍ അന്വേഷണം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നല്‍കിയ റിപ്പോര്‍ട്ട് കോടതി തള്ളി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. വിമാനത്തിനുള്ളില്‍ നടന്നതായി ആരോപിക്കുന്ന സംഭവത്തെക്കുറിച്ചുള്ള പരാതിയിലാണ് നടപടി. വിഷയത്തില്‍ ഇനി കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് […]
Read more

കർണാടകയിൽ ആൺകുട്ടികൾക്കും സൗജന്യ ബസ് യാത്ര

ബെംഗളൂരു: കർണാടകത്തിൽ കെഎസ്ആർടിസി ബസുകളിൽ ആൺകുട്ടികൾക്കും സൗജന്യ യാത്ര അനുവദിക്കുന്ന പുതിയ പദ്ധതിക്ക് തുടക്കം. ഇതിന്റെ ഭാഗമായി സൗജന്യ ബസ് പാസുകൾ വിതരണം ആരംഭിച്ചു. കേരളത്തിൽനിന്ന് കർണാടകത്തിലെ വിവിധ സർവകലാശാലകളിലും കോളേജുകളിലും സ്‌കൂളുകളിലും പഠിക്കുന്ന മലയാളി വിദ്യാർഥികൾക്കും ഈ സൗജന്യ യാത്രാ സൗകര്യം ലഭിക്കും. താമസസ്ഥലത്തുനിന്ന് കോളേജിലേക്കും തിരിച്ചുമുള്ള യാത്രയ്ക്കാണ് പാസ് ഉപയോഗിക്കാനാകുക. ഇതുവരെ കർണാടകയിൽ വിദ്യാർഥിനികൾക്ക് മാത്രം ലഭിച്ചിരുന്ന ‘ശക്തി’ പദ്ധതിയിലൂടെ സൗജന്യ യാത്രാ സൗകര്യം ഉണ്ടായിരുന്നു. ഇപ്പോൾ ആൺകുട്ടികളെയും ഉൾപ്പെടുത്തി പദ്ധതി വിപുലീകരിച്ചതാണ് പുതിയ […]
Read more

Recent News

Advertisement
WhiteswanTV Footer