Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

‘സാരഥി’ പോര്‍ട്ടല്‍ തകരാറിലായി; സംസ്ഥാനത്ത് ലേണേഴ്‌സ് ടെസ്റ്റ് ഉള്‍പ്പെടെ മുടങ്ങി

തിരുവനന്തപുരം: ‘സാരഥി’ പോർട്ടലിലെ സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്തെ ആർടിഒ ഓഫീസുകളിൽ എത്തിയ നൂറുകണക്കിന് ആളുകൾക്ക് മടങ്ങിപ്പോകേണ്ടി വന്നു. ഡ്രൈവിംഗ് ലൈസൻസ്, പുതുക്കൽ, വിലാസം മാറ്റൽ, അന്താരാഷ്ട്ര ലൈസൻസ് എന്നിവ ഉൾപ്പെടെ നിരവധി സേവനങ്ങൾ തടസ്സപ്പെട്ടു. ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാൻ ലേണേഴ്‌സ് പരീക്ഷയ്ക്കായി എത്തിയവർക്ക് പരീക്ഷ എഴുതാൻ പോലും സാധിക്കാത്ത സാഹചര്യമാണ് ഉണ്ടായത്. ഓൺലൈൻ അപേക്ഷ നൽകിയ ശേഷമാണ് പലരും ഓഫീസുകളിൽ എത്തിയത്. പോർട്ടലിന്റെ ചുമതല എൻഐസിക്കാണെന്നും, സംസ്ഥാന മോട്ടോർ വാഹന വകുപ്പിന് സാങ്കേതിക നിയന്ത്രണങ്ങളിൽ പരിമിതികളുണ്ടെന്നും […]
Read more

സ്വകാര്യ നിമിഷങ്ങൾ വരെ വളച്ചൊടിച്ച് പ്രചരിപ്പിക്കുന്നു; ഫാത്തിമ തഹ്‌ലിയ

മലപ്പുറം: അനുമതിയില്ലാതെ ദൃശ്യങ്ങൾ പകർത്തുകയും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്ന ഓൺലൈൻ ഹാൻഡിലുകൾക്കെതിരെ പേരാമ്പ്ര എംഎൽഎ ഫാത്തിമ തഹ്‌ലിയ രംഗത്ത്. ഇത്തരം പ്രവർത്തനങ്ങൾ സ്വകാര്യതയുടെ ലംഘനമാണെന്നും അവർ വ്യക്തമാക്കി. ‘മീഡിയ’ എന്ന പേരിൽ ചിലർ പരിപാടികളിൽ യാതൊരു തിരിച്ചറിയൽ രേഖകളുമില്ലാതെ ഇടപെടുകയും ചിത്രീകരണം നടത്തുകയും ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ഫാത്തിമ തഹ്‌ലിയ പറഞ്ഞു. സംഘാടകർ നിയോഗിച്ചവരെയും അനധികൃതമായി എത്തുന്നവരെയും തിരിച്ചറിയാൻ പലപ്പോഴും കഴിയുന്നില്ലെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു. സ്വകാര്യ സംഭാഷണങ്ങളും ദൃശ്യങ്ങളും വളച്ചൊടിച്ച് തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നത് ഗുരുതരമായ […]
Read more

അൻസിബ മതം മാറ്റാൻ ശ്രമിച്ചുവെന്ന് പറഞ്ഞിട്ടില്ല; മൊഴി നൽകി ടിനി ടോം

കൊച്ചി: നടി അന്‍സിബ ഹസന്റെ പരാതിയെ തുടർന്ന് മൊഴി നൽകി നടൻ ടിനി ടോം. തനിക്കെതിരായ പരാതി അടിസ്ഥാനരഹിതമാണെന്ന് ടിനി ടോം പറഞ്ഞു. അന്‍സിബ മതം മാറ്റാൻ ശ്രമിച്ചു എന്ന തരത്തിലുള്ള പ്രസ്താവന താൻ നടത്തിയിട്ടില്ലെന്നും, ഇത് വ്യക്തി വൈരാഗ്യത്തെ തുടർന്നുള്ള പരാതിയാണെന്നും ടിനി ടോം വ്യക്തമാക്കി. ഒരു സ്റ്റേജ് ഷോയ്ക്കിടെ നടി നീനാ കുറുപ്പുമായി ഉണ്ടായ തർക്കത്തിന് പിന്നാലെയാണ് വിവാദങ്ങൾ ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി അമ്മ സംഘടനയുടെ പ്രസിഡന്റ് ശ്വേതാ മേനോന്റെ മൊഴിയും […]
Read more

ഇന്നലെ കെഎസ്ആർടിസി ഓർഡിനറി ബസിൽ യാത്രചെയ്തത് 13.29 ലക്ഷം സ്ത്രീകൾ

തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ യാത്രക്കാരിക്കും സൗജന്യ യാത്ര അനുവദിച്ച പ്രിയദർശിനി പദ്ധതി ആരംഭിച്ചത് മുതൽ ബസുകളിൽ സ്ത്രീ യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനവ്‌. കെഎസ്ആർടിസി കണക്കുകൾ പ്രകാരം, തിങ്കളാഴ്ച ഓർഡിനറി ബസുകളിൽ ആകെ 13,29,938 വനിതകൾ യാത്ര ചെയ്തു. ഇതിൽ 7,83,115 പേർ സീറോ ടിക്കറ്റിലൂടെ സൗജന്യ യാത്രയാണ് ചെയ്തത്. പദ്ധതി ആരംഭിക്കുന്നതിന് മുമ്പ് ടിക്കറ്റ് എടുത്ത് യാത്ര ചെയ്തവരും ബാക്കിയായി ഉൾപ്പെടുന്നു. സ്ത്രീ യാത്രക്കാരുടെ എണ്ണം ഏകദേശം 5.95 ലക്ഷം വർധിച്ചു. […]
Read more

വയോധിക കൊല്ലപ്പെട്ട സംഭവത്തിൽ 16കാരൻ പിടിയിൽ

വയനാട്: കോട്ടത്തറ വൈപ്പടിയിൽ വയോധികയെ കൊലപ്പെടുത്തിയ സംഭവത്തിൽ പതിനാറുകാരനെ പോലീസ് പിടികൂടി. കുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപിൽ ഹാജരാക്കി. പണം നൽകാത്തതിലുള്ള വിരോധമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. വയോധികയെ ക്രൂരമായി മർദിച്ച ശേഷം വീട്ടിലെ കിടപ്പുമുറിയിൽ വച്ച് കഴുത്തിൽ വള്ളി ചുറ്റിയാണ് കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. മോഷണം, സ്ത്രീകളെ ഉപദ്രവിക്കൽ, പണം ആവശ്യപ്പെട്ട് ശല്യം ചെയ്യൽ തുടങ്ങിയ കേസുകളിൽ കുട്ടിക്കെതിരെ മുമ്പും പരാതികൾ ലഭിച്ചിരുന്നുവെന്നും പോലീസ് അറിയിച്ചു. 2025 ഫെബ്രുവരിയിലും 2026 ജനുവരിയിലും കുട്ടിക്കെതിരെ […]
Read more

അമേരിക്കയുടെ ബി-52 ബോംബർ വിമാനം തകർന്നു വീണു; എട്ട് പേർ മരിച്ചു

വാഷിങ്ടൺ: അമേരിക്കൻ വ്യോമസേനയുടെ ബി-52 ബോംബർ വിമാനം കാലിഫോർണിയയിലെ മൊജാവേ മരുഭൂമിയിൽ തകർന്നു വീണ് എട്ട് പേർ മരിച്ചു. എഡ്വേഡ്‌സ് വ്യോമതാവളത്തിൽ നിന്ന് പറന്നുയർന്ന ഉടൻ വിമാനത്തിന് തീപിടിച്ച് തകരുകയായിരുന്നു. പതിവ് പരിശോധനാ ദൗത്യത്തിനിടെയായിരുന്നു അപകടം. വിമാനത്തിലുണ്ടായിരുന്നത് യുഎസ് സൈനിക ഉദ്യോഗസ്ഥരും ബോയിങ് കമ്പനി ജീവനക്കാരുമാണ്. ബോയിങ് കമ്പനി രണ്ട് ജീവനക്കാർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അന്വേഷണം പൂർത്തിയാക്കാൻ ആറുമാസം വരെ എടുക്കാമെന്ന് യുഎസ് അധികൃതർ അറിയിച്ചു. 1955 മുതൽ യുഎസ് സേന […]
Read more

വേദാന്ത ഗ്രൂപ്പിലെ നാല് സ്വതന്ത്ര കമ്പനികളെ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലും ലിസ്റ്റ് ചെയ്തു

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് പുനര്‍ഘടനയുടെ ഭാഗമായി വേദാന്ത ഗ്രൂപ്പിലെ പുതുതായി രൂപീകരിച്ച നാല് സ്വതന്ത്ര കമ്പനികള്‍ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലും ലിസ്റ്റ് ചെയ്തു. അലുമിനിയം, എണ്ണ-പ്രകൃതിവാതകം, ഇരുമ്പ്-ഉരുക്ക്, ഊര്‍ജ്ജം എന്നീ മേഖലകളിലെ കമ്പനികളാണ് ഒറ്റ ചടങ്ങില്‍ ലിസ്റ്റ് ചെയ്തത്. മാതൃസ്ഥാപനമായ വേദാന്ത ലിമിറ്റഡിനൊപ്പം വേദാന്ത അലുമിനിയം, വേദാന്ത ഓയില്‍ & ഗ്യാസ്, വേദാന്ത അയണ്‍ & സ്റ്റീല്‍, വേദാന്ത പവര്‍ എന്നീ നാല് പുതിയ കമ്പനികളാണ് ഇന്ന് ട്രേഡിംഗ് ആരംഭിച്ചത്. […]
Read more

പുതിയ വൈ- ഫൈ, 4ജി സ്മാര്‍ട്ട് സെക്യൂരിറ്റി ക്യാമറകള്‍ പുറത്തിറക്കി ഗോദ്റെജ് എന്റര്‍പ്രൈസസ് ഗ്രൂപ്പ്

കൊച്ചി: ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മികച്ചതും സുരക്ഷിതവുമായ സേവനങ്ങള്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെ ഗോദ്റെജ് എന്റര്‍പ്രൈസസ് ഗ്രൂപ്പിന്റെ സെക്യൂരിറ്റി സൊല്യൂഷന്‍സ് വിഭാഗം പുതിയ വൈ-ഫൈ, 4ജി സ്മാര്‍ട്ട് സര്‍വൈലന്‍സ് ക്യാമറകള്‍ പുറത്തിറക്കി. ബിഐഎസ്-ഇആര്‍ സര്‍ട്ടിഫിക്കേഷനോട് കൂടി ഇന്ത്യയില്‍ നിര്‍മ്മിച്ച ഈ ക്യാമറകള്‍ മികച്ച ഡാറ്റാ സുരക്ഷയും മാനദണ്ഡങ്ങള്‍ പാലിച്ചുള്ള ഗുണനിലവാരവും ഉറപ്പുനല്‍കുന്നു. ഇന്‍ഡോര്‍ സെക്യൂരിറ്റി ക്യാമറകള്‍, ഔട്ട്‌ഡോര്‍ പാന്‍-ടില്‍റ്റ്, ഡോം, ബുള്ളറ്റ് ക്യാമറകള്‍ എന്നിവയുള്‍പ്പെടുന്നതാണ് കമ്പനിയുടെ ഈ പുതിയ പോര്‍ട്ട്‌ഫോളിയോ. വീടുകള്‍ക്കും ബിസിനസ്സ് സ്ഥാപനങ്ങള്‍ക്കും അനുയോജ്യമായ വൈ-ഫൈ ക്യാമറകള്‍ക്ക് പുറമെ, […]
Read more

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്; പവന് 120 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഇതോടെ 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 1,11,000 രൂപ നൽകണം. ഒരു ഗ്രാമിന് 13,875 രൂപയാണ് ഇന്നത്തെ വില. ഇന്നലെ പവന് 225 രൂപയുടെ വർധന ഉണ്ടായിരുന്നെങ്കിലും ഇന്ന് വില കുറയുകയായിരുന്നു. ഇന്നലെ ഒരു പവന്റെ വില 1,11,120 രൂപയായിരുന്നു. അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 265 രൂപയായി തുടരുന്നു. 10 ഗ്രാം […]
Read more

ഹോർമുസിൽ നിന്ന് ഇന്ത്യയിലേക്ക് എത്താൻ 34 കപ്പലുകൾ

ടെഹ്റാൻ: യുഎസ്– ഇറാൻ ധാരണയ്ക്ക് പിന്നാലെ ഹോർമുസ് കടലിടുക്കിൽ നിന്ന് ഇന്ത്യയിലേക്ക് 34 കപ്പലുകൾ പുറപ്പെടാൻ കാത്തിരിക്കുകയാണ്. ഇന്ധനം, രാസവളം തുടങ്ങിയവ കൊണ്ടുവരാനായി പുറപ്പെട്ട കപ്പലുകളാണ് ഇവ. മേഖലയിൽ സ്ഥിതിഗതികൾ മെച്ചപ്പെട്ടെങ്കിലും കപ്പൽ ഗതാഗത കമ്പനികൾ ഇപ്പോഴും ജാഗ്രത തുടരുന്നു. ഇന്ത്യൻ കപ്പലുകളുടെ സുരക്ഷ സർക്കാർ നിരീക്ഷിക്കുന്നുണ്ടെന്ന് റിപ്പോർട്ടുണ്ട്. ഇതിനിടെ “ദിഷ” എന്ന കപ്പൽ 62,370 ടൺ എൽഎൻജിയുമായി ഇന്ത്യയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അമേരിക്കയും ഇറാനും തമ്മിൽ ഡിജിറ്റലായി സമാധാന കരാർ ഒപ്പുവെച്ചതായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. […]
Read more

Recent News

Advertisement
WhiteswanTV Footer