സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Author: Sreepriya

കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

കൊച്ചി: കേരളത്തിൽ അടുത്ത 3 മണിക്കൂറിൽ 6 ജില്ലകളിൽ അതിശക്ത മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകൾക്ക് പിന്നാലെ മലപ്പുറം, കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിനൊപ്പം കേരള തീരത്ത് കള്ളക്കടൽ ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ […]
Read more

‘നോ, ഗോ, ടെല്‍’; ശിശുദിനത്തിൽ ആ ബോധവല്‍ക്കരണ വീഡിയോ പങ്കുവച്ച് നിവിൻ പോളി

ദേശീയ ശിശുദിനത്തോടനുബന്ധിച്ച്, കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള ശക്തമായ പൊതു സേവന പ്രഖ്യാപനം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് നിവിൻ പോളി. 2017 ഏപ്രിലിൽ പുറത്തിറങ്ങിയ വീഡിയോ, “നല്ല സ്പർശനവും മോശം സ്പർശനവും” എന്ന സെൻസിറ്റീവ് വിഷയത്തെ അഭിസംബോധന ചെയ്യുന്ന ഒന്നാണ്. ഇന്നത്തെ സാമൂഹിക സാഹചര്യത്തിൽ വളരെ പ്രസക്തമായ ഒന്ന് കൂടിയാണിത്. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ഈ ഹ്രസ്വചിത്രം, ബോധിനി എന്ന എൻ‌ജി‌ഒയും കേരള സ്റ്റേറ്റ് കമ്മിഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സും സഹകരിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. https://youtu.be/roelqUPnRqE സുരക്ഷിതമല്ലാത്ത […]
Read more

കോൺഗ്രസിൽ കൂട്ടയടി; ഡിസിസി മെമ്പറും മുൻ മണ്ഡലം പ്രസിഡന്റും തമ്മിൽ കയ്യാംകളി

കോട്ടയം: മുണ്ടക്കയം പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 22-ാം വാർഡ് (മൈലത്തടി) സ്ഥാനാർത്ഥി നിർണയത്തിനായി ചേർന്ന കോർ കമ്മിറ്റി യോഗത്തിൽ കയ്യാകളിയും കസേരയേറും നടന്നു. മുൻ മണ്ഡലം പ്രസിഡൻ്റ് നൗഷാദ് ഇല്ലിക്കലിൻ്റെ കണ്ണാടി കൂട്ടയടിയിൽ പൊട്ടി ബാങ്ക് പ്രസിഡൻ്റും മുതിർന്ന നേതാവുമായ റോയ് മാത്യം കപ്പലുമാക്കലിന് മർദ്ദനമേറ്റു. 2 തവണ ദയനീയമായി തോറ്റ നൗഷാദ് ഇല്ലിക്കൽ വീണ്ടും സീറ്റിനായി അവകാശമുനയിച്ചതാണ് തർക്കത്തിന് തുടക്കം. ഇന്നലെ ചേർന്ന വാർഡ് കമ്മിറ്റി യോഗത്തിൽ 12-ൽ 8 പേർ റോയി മാത്യം കപ്പല്യമാക്കലിനും 2 […]
Read more

അരൂർ ​ഗർഡർ അപകടം; സ്ഥലം സന്ദർശിച്ച് വിദഗ്ധ സംഘം

ആലപ്പുഴ: അരൂർ തുറവൂർ ഉയരപ്പാതനിർമ്മാണ മേഖലയിലെ ഗർഡർ ദുരന്തത്തിന് പിന്നാലെ സ്ഥലം സന്ദർശിച്ച് വിദഗ്ധ സംഘം. എന്‍എച്ച്എഐ നിയോഗിച്ച വിദഗ്ധ സംഘം ഗർഡർ തകർന്ന് വീണ ഇടം സന്ദർശിച്ചു. വിദഗ്ധ സമിതി അംഗങ്ങളായ എ കെ ശ്രീവാസ്തവ, എസ് എച്ച് അശോക് കുമാർ മാത്തൂർ എന്നിവരാണ് സ്ഥലം സന്ദർശിച്ചത്. വിദഗ്ധ സമിതി നാളെ റിപ്പോർട്ട് നൽകും. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും എന്‍എച്ച്എഐയുടെ തുടർ നടപടികൾ. ഗർഡറുകൾ നിലംപതിച്ച് പിക്കപ്പ് വാൻ ഡ്രൈവർക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ഹരിപ്പാട് സ്വദേശിയായ […]
Read more

കീർത്തി സുരേഷിന്റെ ആക്ഷൻ അവതാരവുമായി ‘റിവോൾവർ റീറ്റ’ – ട്രെയ്‍ലര്‍ മുന്നേറുന്നു

ദക്ഷിണേന്ത്യൻ സിനിമയിലെ ഏറ്റവും ശ്രദ്ധേയയായ നായികകളിൽ ഒരാളായ കീർത്തി സുരേഷ് പ്രധാന കഥാപാത്രമായി എത്തുന്ന ‘റിവോൾവർ റീറ്റ’ എന്ന ആക്ഷൻ കോമഡി ചിത്രത്തിന്റെ ഔദ്യോഗിക ട്രെയ്ലർ പുറത്തുവന്നു. റിലീസ് ചെയ്‍ത് നിമിഷങ്ങൾക്കകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചര്‍ച്ചയാവുകയാണ് ട്രെയ്‍ലർ. ജെ.കെ. ചന്ദ്രു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കീർത്തി സുരേഷ് കരുത്തുറ്റ, ധൈര്യശാലിയായ, സ്വഭാവത്തിൽ വൈവിധ്യമാർന്ന ഒരാളായി മാറ്റങ്ങളോടെ എത്തുന്നുവെന്ന് ട്രെയ്‍ലർ വ്യക്തമാക്കുന്നു. ത്രസിപ്പിക്കുന്ന ആക്ഷൻ സീനുകളും ഹാസ്യത്തിന്റെ മേന്മയും ചേർത്ത് അവതരിപ്പിച്ചിരിക്കുന്ന ട്രെയ്‍ലർ, പ്രേക്ഷകർക്ക് ഒരു […]
Read more

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയ്ക്ക് പീഡനം; 61കാരന് 74 വർഷം കഠിന തടവ്

കോഴിക്കോട്: എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ബാലികയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. കോഴിക്കോട് ആയഞ്ചേരി തറോപ്പൊയില്‍ സ്വദേശിയായ 61കാരനാണ് 74 വര്‍ഷം കഠിന തടവിനും പിഴയൊടുക്കാനും കോടതി വിധിച്ചത്. നാദാപുരം ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെ നൗഷാദലിയാണ് ശിക്ഷ വിധിച്ചത്. 2024 ജനുവരിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കുട്ടിയുടെ അമ്മ മരിച്ചപ്പോള്‍ രക്ഷകര്‍ത്താവായി എത്തിയതായിരുന്നു 61കാരന്‍. എന്നാല്‍ പിന്നീട് ഇയാള്‍ കുട്ടിയെ പലതവണ ലൈംഗികാതിക്രമത്തിന് ഇരയാക്കി. സ്‌കൂളില്‍ വച്ച് അധ്യാപികയോട് […]
Read more

പഠനത്തിൽ മികവുപുലർത്താനായില്ല; ആറാം ക്ലാസ്സുകാരി 19ാം നിലയിൽനിന്ന് ചാടി മരിച്ചു

മഹാരാഷ്ട്ര: താനെയിലെ കല്യാൺ വെസ്റ്റിൽ ആറാം ക്ലാസുകാരി ഫ്ലാറ്റിന്റെ 19 ാം നിലയിൽനിന്ന് ചാടി മരിച്ചു. 14 വയസ്സുള്ള പെൺകുട്ടിയാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. പഠനത്തിൽ മികവു പുലർത്താനാകുന്നില്ലെന്നും മാർക്ക് കുറവാണെന്നുമുള്ള വിഷമം മൂലം കുട്ടി സമ്മർദത്തിലായിരുന്നെന്ന് ബന്ധു മാധ്യമങ്ങളോട് പറഞ്ഞു. അമ്മയ്ക്കും മുത്തശ്ശിക്കും സഹോദരിക്കുമൊപ്പമാണ് കുട്ടി താമസിച്ചിരുന്നത്. നിരന്തരം ശ്രമിച്ചിട്ടും പഠനത്തിൽ മികവു കാട്ടാനാവുന്നില്ലെന്ന നിരാശയിലായിരുന്നു കുട്ടിയെന്ന് പൊലീസ് പറഞ്ഞു. ദീപാവലിക്കു മുൻപ് നടത്തിയ പരീക്ഷയിൽ മാർക്ക് കുറവായിരുന്നു. അതു മെച്ചപ്പെടുത്തണമെന്ന് അധ്യാപകർ ആവശ്യപ്പെട്ടതും കുട്ടിയെ […]
Read more

ജാപ്പനീസിൽ റിലീസിന് ഒരുങ്ങി ലിജോ ജോസ് പെല്ലിശേരിയുടെ മലൈക്കോട്ടൈ വാലിബൻ

മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശേരി ഒരുക്കിയ ക്ലാസ്സിക് ചിത്രം മലൈക്കോട്ടൈ വാലിബൻ ജാപ്പനീസിൽ റിലീസിന് ഒരുങ്ങുന്നു. ജനുവരി 17ന് ജപ്പാനിൽ ചിത്രം പുറത്തിറക്കാനാണ് തീരുമാനം. ലിജോ തന്റെ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മലയാള സിനിമയിൽ തന്നെ ഏറ്റവും ഹൈപ്പോടെ റിലീസ് ചെയ്ത ചിത്രങ്ങളിൽ ഒന്നായിരുന്നു മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശേരി കൂട്ടുകെട്ടിന്റെ മലൈക്കോട്ടൈ വാലിബൻ. കഴിഞ്ഞ വർഷം റിലീസ് ചെയ്ത സിനിമ തിയേറ്ററുകളിൽ വേണ്ട രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. ഒടിടിയിൽ റിലീസ് ആയതിന് ശേഷം ചിത്രത്തിനെ പുകഴ്ത്തി ഒരു […]
Read more

ആരോഗ്യമന്ത്രി വീണാ ജോർജിന്റെ മുൻ ഓഫീസ് സ്റ്റാഫ് പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർത്ഥി

പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ മുൻ ഓഫീസ് സ്റ്റാഫും സിപിഐഎം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന തോമസ് പി ചാക്കോ പത്തനംതിട്ടയിൽ യുഡിഎഫ് സ്ഥാനാർത്ഥി. പത്തനംതിട്ട നഗരസഭയിലേക്ക് 31ാം വാർഡിൽനിന്നാണ് തോമസ് പി ചാക്കോ മത്സരിക്കുന്നത്. സിപിഐഎം പ്രാദേശിക നേതാവായിരുന്ന തോമസ് പി ചാക്കോ പാർട്ടിയിലെ ഒരു വിഭാഗവുമായി ഇടഞ്ഞുനിൽക്കുകയായിരുന്നു. പിന്നാലെ പത്തനംതിട്ടയിലെ വീണ ജോർജിന്റെ എംഎൽഎ ഓഫീസിൽനിന്നും ഇദ്ദേഹത്തെ മാറ്റിയിരുന്നു. ഒരു വർഷം മുൻപ് വരെ ഇദ്ദേഹം ഈ ഓഫീസിലുണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് തോമസ് പി ചാക്കോ […]
Read more

അർജുൻ സർജ- ഐശ്വര്യ രാജേഷ് കേന്ദ്രകഥാപാത്രങ്ങളായെത്തിയ ‘മഫ്‍തി പോലീസ്’; ട്രെയ്‌ലർ പുറത്ത്

അർജുൻ സർജ, ഐശ്വര്യ രാജേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ദിനേശ് ലക്ഷ്മണൻ രചിച്ചു സംവിധാനം ചെയ്ത “മഫ്തി പൊലീസ്” ട്രെയ്‌ലർ പുറത്തുവിട്ടു. 2025 നവംബർ 21 നു ചിത്രം ആഗോള റിലീസായെത്തും. ജി എസ് ആർട്സിന്റെ ബാനറിൽ ജി അരുൾകുമാർ ആണ് ചിത്രം നിർമ്മിക്കുന്നത്. ഒരു ക്രൈം ത്രില്ലർ ആയൊരുക്കിയ ചിത്രം പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ഒന്നായിരിക്കുമെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ആക്ഷൻ, സ്റ്റൈൽ, വൈകാരികത എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്‌ലർ കാണിച്ചു […]
Read more

Recent News

Advertisement