അപകടം തുടർക്കഥയായിട്ടും പരിഹാരമില്ല; യാത്രക്കാർക്ക് പേടിസ്വപ്നമായി നന്മണ്ട 14/4 ലെ വളവ്
കോഴിക്കോട്: കോഴിക്കോട്-ബാലുശ്ശേരി പാതയിൽ അപകടമേഖലയായി മാറുന്ന നന്മണ്ട 14/4 ലെ വളവ് നിവർത്താൻ താത്കാലിക സംവിധാനം ഒരുക്കണമെന്ന നാട്ടുകാരുടെ ആവശ്യം ഇനിയും പരിഗണിച്ചില്ല. മിനി പാണമ്പ്ര എന്നറിയപ്പെടുന്ന 14/4ലെ കൊടുംവളവ് യാത്രക്കാർക്ക് ഭീഷണിയായി മാറുകയാണ്. റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് അപകടങ്ങൾ വർധിക്കാൻ കാരണമെന്നു പറയുന്നു. നന്മണ്ട ചെമ്പടിച്ച അമ്പലത്തിന്റെ അടുത്ത് നിന്നും നേരെ ബാലുശ്ശേരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് കൊടുംവളവ് എത്തുമ്പോഴേ വേഗം കുറയ്ക്കേണ്ടതുള്ളൂ. അങ്ങനെ വേഗം കുറയ്ക്കുന്നവരും ചെന്നുപെടുന്നത് അപകടത്തിലേക്ക് തന്നെയാണെന്ന് നാട്ടുകാർ പറയുന്നു. റോഡ് […]
Read more

