സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Agriculture

മൂത്തേടത്തുകരി പാടശേഖരത്തിലെ അനധികൃത മത്സ്യക്കൃഷി തടയാൻ ഹൈക്കോടതി ഉത്തരവ്

കോട്ടയം: നീണ്ടൂർ പഞ്ചായത്തിലെ മൂത്തേടത്തുകരി പാടശേഖരത്തിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന അനധികൃത മത്സ്യക്കൃഷി നിർത്തലാക്കാൻ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. നിയമപരമായ വ്യവസ്ഥകൾ പൂർണ്ണമായും ലംഘിച്ചുകൊണ്ടാണ് പാർട്ടികൾ ഫാം നടത്തുന്നതെന്ന് കോടതി നിരീക്ഷിച്ചു. ലൈസൻസില്ലാതെയാണ് പ്രവർത്തനം തുടരുന്നതെങ്കിൽ നിലവിൽ നൽകിയിട്ടുള്ള സ്റ്റോപ്പ് മെമ്മോകൾ കർശനമായി നടപ്പിലാക്കാൻ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർക്ക് കോടതി നിർദ്ദേശം നൽകി. ഫാമിൽ അറവുശാലാ മാലിന്യങ്ങളും സെപ്റ്റിക് ടാങ്ക് മാലിന്യങ്ങളും നിക്ഷേപിക്കുന്നത് ജനജീവിതം ദുസ്സഹമാക്കുന്നുവെന്ന പരാതിക്കാരന്റെ ആരോപണം കോടതി ഗൗരവത്തോടെ പരിഗണിച്ചു. ഭരണസ്വാധീനത്തിന്റെ പേരിൽ നിയമം ലംഘിക്കുന്നവർക്കും […]
Read more

കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ ഹൈടെക് കോഴിവളർത്തൽ യൂണിറ്റുകൾ വിതരണം ചെയ്തു

കോട്ടയം: സ്വയം തൊഴിൽ സംരംഭങ്ങളിലൂടെ വ്യക്തികളെ സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റി (കെ.എസ്.എസ്.എസ്) ഹൈടെക് കോഴിവളർത്തൽ യൂണിറ്റുകൾ വിതരണം ചെയ്തു. തെള്ളകം ചൈതന്യയിൽ നടന്ന ചടങ്ങിൽ കെ.എസ്.എസ്.എസ് ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ പദ്ധതിയുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു. പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്ക് ശാസ്ത്രീയമായി രൂപകൽപ്പന ചെയ്ത ഹൈടെക് കോഴിക്കൂടുകളും ബിവി 380 ഇനത്തിൽപ്പെട്ട മുട്ടക്കോഴികളുമാണ് നൽകിയത്. കൂടാതെ, കോഴികൾക്കുള്ള തീറ്റയും ആവശ്യമായ മരുന്നുകളും പദ്ധതിയുടെ […]
Read more

റാണിപുരത്ത് കൃഷി നശിപ്പിച്ചു കാട്ടാനക്കൂട്ടം

കാസർഗോഡ് : റാണിപുരത്തെ കുണ്ടുപ്പള്ളിയിൽ കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു. റാണിപുരം കുറത്തിപ്പതിയിലെ കൃഷിസ്ഥലം എട്ടാം വാർഡിലെ നിയുക്ത മെമ്പർ എം ഷിബു സന്ദർശിച്ചു. ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച രാത്രിയാണ് കുണ്ടുപ്പള്ളിയിലെ കുട്ടി നായക്കിൻ്റെ പറമ്പിലെ കമുക്, തെങ്ങ് എന്നിവ കാട്ടാന നശിപ്പിച്ചത്. മുമ്പും ഈ പ്രദേശത്ത് ആന ഇറങ്ങി കൃഷി നശിപ്പിച്ചിരുന്നു. റാണിപുരം- പാറക്കടവ് മേഖലയിൽ സ്ഥാപിച്ച സോളാർ വേലി പൊളിച്ചാണ് ആന കൃഷിയിടത്തിലെത്തിയത്. തുടർന്ന് വനം വകുപ്പധികൃതർ വേലിയുടെ അറ്റകുറ്റപണി നടത്തിയിരുന്നു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ […]
Read more

ഇൻഫാം രജത ജൂബിലി; താമരശേരി കാർഷിക ജില്ലയിൽ വിളംബര ജാഥ ഇന്ന്

കോഴിക്കോട്: ഇൻഫാം രജത ജൂബിലിയോടനുബന്ധിച്ച് താമരശേരി കാർഷിക ജില്ലയിൽ വിളംബര ജാഥയും ദീപശിഖ പ്രയാണവും ഇന്ന് നടക്കും. കൂരാച്ചുണ്ട്, പുല്ലൂരാംപാറ, കോടഞ്ചേരി എന്നിവിടങ്ങളിലാണ് ജാഥാ പ്രയാണം. രാവിലെ 6.30 ന് കുരാച്ചുണ്ട് ഫൊറോന ദേവാലയത്തിൽ ഇൻഫാം ദേശീയ രക്ഷാധികാരി ബിഷപ് ‌മാർ റെമിജിയോസ് ഇഞ്ചനാനിയിലിൻ്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന. തുടർന്ന് ഇൻഹാം മുൻ ദേശീയ ജനറൽ സെക്രട്ടറി ഫാ. ആന്റണി കൊഴുവനാലിൻ്റെ കബറിട്ത്തിൽ ഒപ്പീസ്. മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ജാഥാ ക്യാപ്റ്റൻ സ്ക‌റിയ നെല്ലംകുഴിക്ക് ദീപശിഖ കൈമാറുന്നതോടെ […]
Read more

ഒന്നാംവിള നെല്ലുസംഭരണത്തിൽ കുത്തനെ ഇടിവ്; നെല്ല് വിറ്റഴിച്ചതും ഉത്പാദനം കുറഞ്ഞതും സംഭരണം കുറയാൻ കാരണം

2024-ൽ ഒന്നാംവിളക്കാലത്ത് മൊത്തം 74,324 മെട്രിക് ടൺ നെല്ലും 2023 ഒന്നാം വിളക്കാലത്ത് 1.57 ലക്ഷം മെട്രിക് ടൺ നെല്ലും സംഭരിച്ച സ്ഥാനത്താണിത്. 2023-ലെ സംഭരണ അളവിൽനിന്ന് 2024-ൽ പകുതിയായി കുറഞ്ഞപ്പോൾ, 2025-ൽ മുൻവർഷത്തേതിന്റെ മൂന്നിലൊന്ന് നെല്ലേ സംഭരിക്കാനുണ്ടാകൂ എന്നാണ് കണക്കുകൾ നൽകുന്ന സൂചന. പാലക്കാട് ജില്ലയിൽ ഇതുവരെ 2025 ഒന്നാംവിളക്കാലത്ത് സംഭരിച്ച നെല്ലിന്റെ വിലയായി 16.20 കോടി രൂപ വിതരണം ചെയ്തു.
Read more

തൃശ്ശൂർ ജില്ല കളക്ടറുടെ ഓഫീസിൽ   കുത്തിയിരിപ്പ് സമരം നടത്തുമെന്ന് കർഷകൻ  വാഴപ്പിള്ളി ജോസ്

തൃശ്ശൂർ: ജില്ല കളക്ടറുടെ ഓഫീസിന് മുന്‍പില്‍ നഷ്ടപരിഹാരത്തിനായി കു്ത്തിയിരിപ്പ് സമരം നടത്തുമെന്ന് കൃഷിക്കാരന്‍ വാഴപ്പിള്ളി ജോസ് പറഞ്ഞു. ചായ്യ്പ്പന്‍ കുഴി മേഖലയില്‍ കഴിഞ്ഞ നാല് പതിറ്റാണ്ടായി കൃഷി ചെയ്യുന്ന വാഴപ്പിള്ളി ജോസിന് കാട്ടാനകളുടെ ആക്രമണത്തില്‍ ന്ഷ്ടമായത് പത്ത് ലക്ഷത്തോളം രൂപയാണ്. കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ കാട്ടനകളുടെ ആക്രമണത്തില്‍ ഏകദേശം മുന്നുറോളം ഏത്തവാഴകളും, ചേമ്പ്, പാവല്‍ തുടങ്ങിയ കൃഷികളും കാട്ടാന കൂട്ടം തകര്‍ത്തും, കൃഷിയാവശ്യത്തിനായി വെള്ളം കൊണ്ടു വരുന്ന പൈപ്പുകളും മറ്റും തകര്‍ക്കുകയും ഫെന്‍സിംങ്ങും മറ്റും നശിപ്പിച്ചതായി […]
Read more

കുമരകത്ത് നെല്ല് സംഭരിക്കാത്തതിൽ പ്രതിഷേധം; കർഷകരെ ദുരിതത്തിലാക്കി അധികൃതർ ‘താര’ ആവശ്യപ്പെടുന്നു

കോട്ടയം: കുമരകം പഞ്ചായത്തിലെ 5-ാം വാർഡായ കൊല്ലകേരി പാടത്തെ നെല്ല് സംഭരിക്കാത്തതിനെ തുടർന്ന് കർഷകർ ദുരിതത്തിൽ. കർഷകർക്ക് വൻ നഷ്ടമുണ്ടാകുന്ന തരത്തിൽ ഉയർന്ന ‘താര’ (കിഴിവ്) ആവശ്യപ്പെട്ടാണ് കാർഷിക വകുപ്പ് കർഷക വിരുദ്ധ നിലപാട് സ്വീകരിക്കുന്നതെന്നാണ് പ്രധാന ആരോപണം. തിരഞ്ഞെടുപ്പ് കാലത്തുപോലും കർഷകരെ സഹായിക്കാൻ ഒരു സംവിധാനവുമില്ലാത്ത അധികൃതരുടെ ദുരവസ്ഥക്കെതിരെ കർഷക കോൺഗ്രസ് പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡൻ്റ് ബിജു തൈത്തറ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സി.ജെ. സാബു കന്നിട്ട, എ.വി. തോമസ് അര്യപ്പള്ളി, അഡ്വ. അലൻ കുര്യാക്കോസ് […]
Read more

നാദാപുരത്ത് ജനവാസ മേഖലയിൽ കാട്ടുപോത്തുകൾ; പരിഭ്രാന്തിയിലായി നാട്ടുകാർ

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് ജനവാസ മേഖലയിൽ കാട്ടുപോത്തുകൾ ഇറങ്ങി. നാദാപുരം പഞ്ചായത്തിലെ നാലാം വാർഡിൽപ്പെട്ട കാലിക്കൊളുമ്പിലാണ് മൂന്ന് കാട്ടുപോത്തുകൾ ഇറങ്ങിയത്. ഇതോടെ നാട്ടുകാർ പരിഭ്രാന്തിയിലായി. രാവിലെ ഒമ്പത് മണിയോടെയാണ് കൂട്ടായിനാണു എന്നയാളുടെ വീട്ടുപറമ്പിൽ കാട്ടുപോത്തുകൾ എത്തിയത്.  പല കൃഷിയിടങ്ങളിൽ കറങ്ങിയ ഇവ പിന്നീട് തൊഴിലുറപ്പ് പണി നടന്നു കൊണ്ടിരുന്ന പറമ്പിലൂടെ ഓടി. വിവരം അറിഞ്ഞതിനെ തുടർന്ന് വനംവകുപ്പ് ആർആർടി സംഘം സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ മൂന്ന് കാട്ടുപോത്തുകളെയും ജനവാസ മേഖലയിൽ നിന്ന് തുരത്തി.  കണ്ണൂർ ജില്ലയിലെ […]
Read more

പോളത്തിരയിൽ മുങ്ങി വി.എം. കനാൽ; നെൽകർഷകർക്ക് വളവും നെല്ലും ചുമലിൽ, ദുരിതം പേറി എം.എൻ. ബ്ലോക്ക്

കോട്ടയം : കോട്ടയം ജില്ലയിലെ വിസ്തീർണ്ണമേറിയ പാടശേഖരങ്ങളിലൊന്നായ എം.എൻ. ബ്ലോക്കിലെ നെൽകർഷകർ, വി.എം. കനാലിൽ പോള തിങ്ങിനിറഞ്ഞതിനെത്തുടർന്ന് കടുത്ത പ്രതിസന്ധിയിൽ. 1200 ഏക്കറിൽ പരന്നുകിടക്കുന്ന ഈ പാടശേഖരത്തിന്റെ മധ്യഭാഗത്തുകൂടി നിർമ്മിച്ച വി.എം. കനാൽ, വിത്തും വളവും എത്തിക്കുന്നതിനും കൊയ്തെടുത്ത നെല്ല് നീക്കം ചെയ്യുന്നതിനും നെൽകർഷകർക്ക് സൗകര്യപ്രദമായിരുന്നു. എന്നാൽ, കനാൽ പൂർണ്ണമായും പോള കൈയടക്കിയതോടെ കർഷകർ ദുരിതത്തിലായി. നിലവിൽ പുഞ്ചകൃഷിയിറക്കിയ കർഷകർക്ക്, വളവും നീറ്റുകക്കായും ഉൾപ്പെടെയുള്ള സാധനങ്ങൾ ഒന്നര കിലോമീറ്ററിലധികം ദൂരം തലച്ചുമടായി പാടത്തേക്ക് എത്തിക്കേണ്ട ഗതികേടിലാണ്. കൊയ്ത്ത് […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.