രക്ഷാപ്രവർത്തന കേസ്; മുൻ മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാർക്ക് മുൻകൂർ ജാമ്യം
ആലപ്പുഴ: നവകേരള യാത്രക്കിടെ കെഎസ്‌യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. മുന്‍കൂര്‍ ജാമ്യം ലഭിച്ചത് ഗണ്‍മാന്‍ അനില്‍ കുമാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എസ്. സന്ദീപ്, അരുണ്‍, വിപിന്‍, ഷൈജു എന്നിവര്‍ക്കാണ്. കേസ് സംബന്ധിച്ച മൂന്ന് ദിവസത്തെ വാദത്തിന് ശേഷമാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
Read more









