ടിവികെ പ്രവർത്തകരുടെ മുദ്രാവാക്യം വിളി; വേളാങ്കണ്ണി പള്ളിയിലെ ശുശ്രൂഷകൾ തടസ്സപ്പെട്ടു
ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) പ്രവർത്തകർ തമിഴ്‌നാട്ടിലെ വേളാങ്കണ്ണി സെന്റ് മേരീസ് ബസിലിക്കയിൽ മുദ്രാവാക്യം വിളിച്ചതിനെ തുടർന്ന് പള്ളിയിൽ സംഘർഷാവസ്ഥ ഉണ്ടായി. ടിവികെ അധ്യക്ഷനും നടനുമായ വിജയ്യെ കാണാൻ ആയിരത്തിലേറെ പ്രവർത്തകർ പുലർച്ചെ തന്നെ വേളാങ്കണ്ണി പള്ളിയിൽ എത്തിയിരുന്നു. എന്നാൽ അവസാന നിമിഷം വിജയ് യാത്ര റദ്ദാക്കിയതോടെ പ്രവർത്തകർ അസ്വസ്ഥരായി. തുടർന്ന് പള്ളിക്കുള്ളിൽ കയറി അൾത്താരയ്ക്ക് സമീപം നിന്നു മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഇതോടെ പള്ളിയിലെ ആരാധനാ ചടങ്ങുകൾ താൽക്കാലികമായി തടസ്സപ്പെട്ടു. വിശ്വാസികളുടെ ദൈനംദിന പ്രാർത്ഥനകൾക്ക് തടസ്സം […]
Read more