Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Cinema

ശ്രീലേഖയുടെ ആരോപണം കണ്ട് ഞെട്ടി, ആ കഥ കോപ്പിയടിയല്ല; മറുപടിയുമായി ‘ദൃഢം’ സംവിധായകൻ

കൊച്ചി: ‘ദൃഢം’ എന്ന ചിത്രം തന്റെ ചെറുകഥ കോപ്പിയടിച്ചതാണെന്ന മുൻ ഡിജിപി ആർ. ശ്രീലേഖയുടെ ആരോപണത്തോട് പ്രതികരിച്ച് സംവിധായകൻ മാർട്ടിൻ ജോസഫ്. ആരോപണങ്ങളെക്കുറിച്ച് തങ്ങൾക്ക് യാതൊരു അറിവുമില്ലെന്നും വാർത്ത കേട്ടപ്പോൾ തങ്ങൾ അദ്ഭുതപ്പെട്ടുപോയെന്നുമാണ് അദ്ദേഹം പറയുന്നത്. ശ്രീലേഖ തന്റെ ആരോപണങ്ങളെ സാധൂകരിക്കാനായി പങ്കുവച്ച യൂട്യൂബ് ലിങ്ക് താൻ ഇന്നാണ് കാണുന്നത്. എന്നാൽ പശ്ചാത്തലത്തിലെ സമാനതകൾക്കപ്പുറം കഥകൾ തമ്മിൽ യാതൊരു ബന്ധവുമില്ല. വയനാട് നടന്ന ഒരു യഥാർഥ സംഭവത്തിൽ നിന്നാണ് എഴുത്തുകാർക്ക് കഥയെഴുതാനുള്ള പ്രചോദനം ലഭിച്ചത്. സിനിമ കണ്ടവർക്ക് […]
Read more

അൻസിബ മതം മാറ്റാൻ ശ്രമിച്ചുവെന്ന് പറഞ്ഞിട്ടില്ല; മൊഴി നൽകി ടിനി ടോം

കൊച്ചി: നടി അന്‍സിബ ഹസന്റെ പരാതിയെ തുടർന്ന് മൊഴി നൽകി നടൻ ടിനി ടോം. തനിക്കെതിരായ പരാതി അടിസ്ഥാനരഹിതമാണെന്ന് ടിനി ടോം പറഞ്ഞു. അന്‍സിബ മതം മാറ്റാൻ ശ്രമിച്ചു എന്ന തരത്തിലുള്ള പ്രസ്താവന താൻ നടത്തിയിട്ടില്ലെന്നും, ഇത് വ്യക്തി വൈരാഗ്യത്തെ തുടർന്നുള്ള പരാതിയാണെന്നും ടിനി ടോം വ്യക്തമാക്കി. ഒരു സ്റ്റേജ് ഷോയ്ക്കിടെ നടി നീനാ കുറുപ്പുമായി ഉണ്ടായ തർക്കത്തിന് പിന്നാലെയാണ് വിവാദങ്ങൾ ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി അമ്മ സംഘടനയുടെ പ്രസിഡന്റ് ശ്വേതാ മേനോന്റെ മൊഴിയും […]
Read more

മുംബൈയിൽ നടി സഞ്ജിത ഉഗാലെയെ മരിച്ച നിലയിൽ കണ്ടെത്തി

മുംബൈ: പ്രശസ്ത യുവനടി സഞ്ജിത ഉഗാലെയെ മുംബൈയിൽ മരിച്ച നിലയിൽ കണ്ടെത്തി. നളസോപാരയിലെ സ്വന്തം വീട്ടിലാണ് സംഭവം നടന്നത്. ജൂൺ 14-നാണ് സംഭവം ഉണ്ടായതെന്ന് പോലീസ് അറിയിച്ചു. മുംബൈ അച്ചോലെ പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണത്തിലേക്ക് നയിച്ച കൃത്യമായ കാരണങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ടെലിവിഷൻ സീരിയലുകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയയായ സഞ്ജിത, ‘കുങ്കും ഭാഗ്യ’ എന്ന സീരിയലിലൂടെയാണ് കൂടുതൽ പ്രശസ്തി നേടിയത്. ‘സജൻ ഘർ’, ‘ഡിൽവാലി ദുൽഹ ലേ ജായേഗി’, ‘വാഗ്ലെ കി ദുനിയ’ തുടങ്ങിയ […]
Read more

ജോർജുകുട്ടിയും കുടുംബവും ഒടിടിയിലേക്ക്; ‘ദൃശ്യം 3’ ഡിജിറ്റൽ സ്ട്രീമിങ് തീയതി വന്നു, എവിടെ കാണാം?

തിരുവനന്തപുരം: ജീത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘ദൃശ്യം 3’ ബോക്സ് ഓഫീസ് റെക്കോഡുകൾ തകർത്ത് മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. കേരളത്തിൽ നിന്ന് ഏറ്റവുമധികം കളക്ഷൻ നേടുന്ന അഞ്ചാമത്തെ ചിത്രമായി മാറിയ ‘ദൃശ്യം 3’, വെറും ഏഴ് ദിവസം കൊണ്ടാണ് 200 കോടി ക്ലബ്ബിൽ ഇടംപിടിച്ചത്. ‘എമ്പുരാൻ’, ‘തുടരും’ എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാലിന്റെ കരിയറിലെ മൂന്നാമത്തെ 200 കോടി ചിത്രമാണിത്. ആമസോൺ പ്രൈം വീഡിയോ ആണ് ചിത്രത്തിന്റെ ഡിജിറ്റൽ സ്ട്രീമിങ് […]
Read more

ലക്ഷ്‍മിപ്രിയക്കെതിരെ കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്‍ത് അൻസിബ

കൊച്ചി: നടി ലക്ഷ്മി പ്രിയയ്‌ക്കെതിരെ നടി അൻസിബ തൃപ്പൂണിത്തുറ കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തു. ലക്ഷ്മി പ്രിയ, ഭർത്താവ് ജയേഷ്, തൃപ്പൂണിത്തുറ വനിതാ സെൽ എസ്‌ഐ എന്നിവർക്കെതിരെ കേസ് എടുക്കണമെന്നാണ് അൻസിബയുടെ ആവശ്യം. പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാത്തതിനെ തുടർന്നാണ് അൻസിബ കോടതിയെ സമീപിച്ചതെന്നാണ് വിവരം. വിഷയത്തിൽ കോടതി നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
Read more

മധുബാല-ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ” ട്രെയ്‌ലർ പുറത്തിറങ്ങി

മധുബാലയെയും ഇന്ദ്രൻസിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗത സംവിധായിക വർഷാ വാസുദേവ് ഒരുക്കുന്ന “ചിന്ന ചിന്ന ആസൈ”യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. ജൂൺ 19ന് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് കേരളത്തിലെ വിതരണ ചുമതല വഹിക്കുന്നത്. ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജി നിർമ്മിക്കുന്ന ചിത്രത്തിന് അടുത്തിടെ ക്ലീൻ യു സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. കൊച്ചിയിലെ ഫോറം മാളിലെ പി.വി.ആർ സിനിമാസിൽ നടന്ന ചടങ്ങിലാണ് ട്രെയ്‌ലർ ലോഞ്ച് നടത്തിയത്. സിനിമയുടെ അണിയറ പ്രവർത്തകരും താരങ്ങളും മലയാള സിനിമാ […]
Read more

വിജയ്- സംഗീത വിവാഹ മോചന ഹർജി ഇന്ന് കോടതി പരിഗണിക്കും

ചെന്നൈ: നടൻ വിജയ്‌യും ഭാര്യ സംഗീതയും തമ്മിലുള്ള വിവാഹമോചന ഹർജി ഇന്ന് ചെങ്കൽപ്പെട്ട് കുടുംബകോടതിയുടെ പരിഗണനയിൽ എത്തുന്നു. ഇരുവരും വീഡിയോ കോൺഫറൻസിങ് വഴി കോടതി നടപടികളിൽ പങ്കെടുക്കുമെന്നാണ് സൂചന. സുരക്ഷാ കാരണങ്ങൾ പരിഗണിച്ച് ഓൺലൈൻ വഴി ഹാജരാകുമെന്നാണ് റിപ്പോർട്ട്. 26 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കാൻ അനുമതി തേടി സംഗീത ഈ വർഷം ഫെബ്രുവരിയിലാണ് ഹർജി സമർപ്പിച്ചത്. ഹർജിയിൽ 2021 മുതൽ വിജയ്‌ക്ക് ഒരു സഹനടിയുമായി ബന്ധമുണ്ടെന്നുൾപ്പെടെയുള്ള ആരോപണങ്ങളും ഉന്നയിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. വിജയ്‌യുടെ രാഷ്ട്രീയ പരിപാടികളിലോ പ്രധാന […]
Read more

റിവ്യൂ ബോംബിങ് ഗുരുതര ഭീഷണി: സുരേഷ് ഗോപി

കൊച്ചി: സിനിമാ മേഖലയെ ബാധിക്കുന്ന പൈറസി, ഒടിടി പ്ലാറ്റ്‌ഫോമുകളുടെ വെല്ലുവിളികൾ, റിവ്യൂ ബോംബിങ് തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കൊച്ചിയിൽ നടന്ന ദക്ഷിണേന്ത്യൻ സിനിമാ നിർമ്മാതാക്കളുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ സിനിമാ മേഖലയിലെ പ്രതിനിധികൾ അവരുടെ ആശങ്കകൾ യോഗത്തിൽ പങ്കുവെച്ചതായി മന്ത്രി അറിയിച്ചു. വിഷയങ്ങളെക്കുറിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കാൻ നിർമ്മാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജപതിപ്പുകൾ, ഒടിടി പ്രതിസന്ധി, റിവ്യൂ ബോംബിങ് എന്നിവ സിനിമാ വ്യവസായത്തെ […]
Read more

വിജയ്‌യും സംഗീതയും വീണ്ടും ഒരുമിക്കുന്നു? പ്രശ്നപരിഹാരത്തിന് അമ്മ ഇടപെട്ടെന്ന് റിപ്പോർട്ട്

ചെന്നൈ: നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയുടെ കുടുംബ ജീവിതവുമായി ബന്ധപ്പെട്ട വിവാഹമോചന കേസ് ആണ് തമിഴ് ചലച്ചിത്ര ലോകത്ത് വലിയ ചർച്ചയായിരിക്കുന്നത്. 27 വർഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിക്കാനായി അദ്ദേഹത്തിന്റെ ഭാര്യ സംഗീത സ്വർണലിംഗം കഴിഞ്ഞ ഫെബ്രുവരിയിൽ കോടതിയെ സമീപിച്ചരുന്നു. വിവാഹേതര ബന്ധമുണ്ടെന്നുൾപ്പെടെ ഗുരുതര ആരോപണങ്ങളും ഹർജിയിൽ ഉന്നയിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഈ പ്രശ്നങ്ങൾ ഒത്തുതീർപ്പിലേക്ക് നീങ്ങുന്നുവെന്ന അഭ്യൂഹങ്ങളാണ് പുറത്തുവരുന്നത്. ഇരുവരുടെയും ബന്ധത്തിൽ ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിക്കാൻ വിജയ്‌യുടെ അമ്മ ശോഭ ചന്ദ്രശേഖറും മറ്റ് കുടുംബാംഗങ്ങളും ശ്രമിച്ചുവെന്നാണ് വിവരം. […]
Read more

അപ്പാനി ശരത് വീണ്ടും; “അനന്തൻ കാട് ” ക്യാരക്ടർ പോസ്റ്റർ പുറത്ത്

കൊച്ചി: മലയാളികളുടെ പ്രിയതാരം അപ്പാനി ശരത് വീണ്ടും പ്രധാന കഥാപാത്രമാകുന്ന പുതിയ ചിത്രം ‘അനന്തൻ കാട്’ റിലീസിന് ഒരുങ്ങി. മലയാളത്തിന് പുറമെ തമിഴിലും തിളങ്ങുന്ന താരമാണ് അപ്പാനി ശരത്. ജാക്സൺ എന്ന കഥാപാത്രമായിട്ടാണ് അപ്പാനി ശരത് അനന്തൻ കാടിലെത്തുന്നത്മലയാള സിനിമയിൽ നിരവധി മികച്ച ചിത്രങ്ങളുടെ ഭാഗമായ താരം, കരുത്തുറ്റ കഥാപാത്രങ്ങളിലൂടെയാണ് മലയാളികളുടെ പ്രായതാരയായി മാറിയത്. ‘ടിയാൻ’ എന്ന ചിത്രത്തിന് ശേഷം നടനും എഴുതുകാരനുമായമുരളി ഗോപിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രമാണ് അനന്തൻ കാട്ജിയെൻ കൃഷ്ണകുമാർ ചിത്രം സംവിധാനം ചെയ്യുന്നത് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix