സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

ഭോപ്പാലില്‍ മധുരം വാഗ്ദാനം ചെയ്ത് 4 വയസ്സുകാരിയെ ബലാത്സംഗം ചെയ്തു; ബന്ധുവായ പതിനെട്ടുകാരന്‍ അറസ്റ്റില്‍

ഭോപാല്‍: മധ്യപ്രദേശിലെ സത്ന ജില്ലയില്‍ 18 വയസ്സുകാരന്‍ നാലു വയസ്സുള്ള ബന്ധുവായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. ജില്ലാ ആസ്ഥാനത്തുനിന്ന് 33 കിലോമീറ്റര്‍ അകലെയുള്ള ഉച്ചേര പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിക്ക് മധുരം വാഗ്ദാനം ചെയ്ത പ്രതി പ്രലോഭിപ്പിച്ച് റെയില്‍വേ ട്രാക്കിനു സമീപമുള്ള കുറ്റിക്കാട്ടിലേക്കു കൊണ്ടുപോയാണു ബലാത്സംഗത്തിന് ഇരയാക്കിയതെന്ന് ഉച്ചേര പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് സതീഷ് മിശ്ര പറഞ്ഞു. സമീപത്തെ വയലിലൂടെ നടക്കുകയായിരുന്ന സ്ത്രീകള്‍ പെണ്‍കുട്ടിയുടെ കരച്ചില്‍ […]
Read more

പള്ളുരുത്തിയിലെ യുവാവ് മരിച്ച സംഭവം കൊലപാതകം; പെൺസുഹൃത്തും ഭർത്താവും കസ്റ്റഡിയിൽ

കൊച്ചി: പള്ളുരുത്തിയിൽ ദുരൂഹസാഹചര്യത്തിൽ യുവാവ് മരിച്ച സംഭവത്തിൽ വഴിത്തിരിവ്. സംഭവം കൊലപാതകമാണെന്ന നിഗമനത്തിലാണ് പോലീസ്. പെൺസുഹൃത്തിന്റെ ഭർത്താവാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നാണ് വിവരം. പെൺസുഹൃത്തിനും കൃത്യത്തിൽ പങ്കുണ്ടെന്ന സംശയത്തിലാണ് പോലീസ്. തിങ്കളാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കാലിന് പരിക്കേറ്റ നിലയിൽ പെൺസുഹൃത്താണ് ആഷിഖ് എന്ന യുവാവിനെ എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ചത്. എന്നാൽ അപ്പോഴേക്കും യുവാവിന്റെ മരണം സംഭവിച്ചിരുന്നു. ആശുപത്രി അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് വ്യക്തമായത്. യുവാവിന് പരിക്കേറ്റ […]
Read more

ചികിത്സയിലുള്ള 13കാരിയെ ബാത്ത്റൂമിൽ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

ഉത്തർപ്രദേശ്: ഉത്തര്‍പ്രദേശില മീറ്ററ്റിൽ ചികിത്സയിലുള്ള പതിമൂന്നുകാരി ആശുപത്രിയിൽ പീഡനത്തിനിരയായി. മീററ്റിലെ ലാലാ ലജ്പത് റായ് മെഡിക്കൽ കോളേജിൽ വെച്ചാണ് സംഭവം. മെഡിക്കൽ കോളേജിലെ ഓര്‍ത്തോ വിഭാഗത്തിൽ ചികിത്സയിലായിരുന്ന 13കാരിയെ ബാത്ത്റൂമിൽ വെച്ചാണ് പീഡനത്തിനിരയാക്കിയത്. ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിക്കാണ് സംഭവം നടന്നത്. സംഭവത്തിൽ മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരനായ രോഹിത്ത് (20) പിടിയിലായി. ബാത്‌റൂമിലേക്ക് പോയ പെൺകുട്ടിയെ പിന്തുടർന്ന് എത്തി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിനുശേഷം രാവിലെ സ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതി രോഹിത് കുമാറിനെ പൊലീസ് പിടികൂടുകയായിരുന്നു. ജനറൽ വാര്‍ഡിൽ 13കാരിക്കൊപ്പം […]
Read more

നീറ്റ് പരീക്ഷയുടെ മോക്ക് ടെസ്റ്റിൽ മാർക്ക് കുറഞ്ഞതിന് അച്ഛൻ മകളെ തല്ലിക്കൊന്നു

സാംഗ്ലി: നീറ്റ് പരീക്ഷയുടെ മോക്ക് ടെസ്റ്റിൽ മാർക്ക് കുറഞ്ഞതിന് 17 കാരിയെ പിതാവ് തല്ലിക്കൊന്നു. പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ 92.60 ശതമാനം മാർക്ക് നേടി മികച്ച വിജയം കൈവരിച്ച സാധിക ബോൺസ്‌ലെ എന്ന വിദ്യാർത്ഥിനിയെ ആണ് പിതാവ് ക്രൂരമായി കൊലപ്പെടുത്തിയത്. മഹാരാഷ്ട്രയിലെ സാംഗ്ലിയിലാണ് ദാരുണ സംഭവം. സ്കൂൾ അധ്യപകൻ കൂടിയായ ധോണ്ടിറാം ബോൺസ്‌ലെയാണ് സ്വന്തം മകളെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്. നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന സാധിക. മോക് ടെസ്റ്റുകളിൽ കുറഞ്ഞ മാർക്ക് നേടിയതിൽ പിതാവ് രോഷാകുലനാവുകയായിരുന്നു. […]
Read more

എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ കണ്ടെത്തിയത് 17.5 ലക്ഷം രൂപ

വയനാട്: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന 17.5 ലക്ഷം രൂപ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശി അബ്ദുൾ ഷുക്കൂർ, ഡ്രൈവർ മുനീർ എന്നിവരെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. കർണാടകയിൽ നിന്ന് പച്ചക്കറി കയറ്റി വന്ന ദോസ്ത് വാഹനത്തിലായിരുന്നു പണം ഉണ്ടായിരുന്നത്. ഞായറാഴ്ച രാത്രി 9.15-ഓടെ മുത്തങ്ങ എക്സൈസ് ഇൻസ്പെക്ടർ കെജെ സന്തോഷിൻ്റെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയിലാണ് പണം കണ്ടെത്തിയത്. കർണാടകയിൽ നിന്ന് പച്ചക്കറി കയറ്റി വന്ന കെഎൽ […]
Read more

അച്ഛൻ സ്വന്തം മകളെ പീഡിപ്പിച്ച് ​ഗ‌‌ർഭിണിയാക്കി; പെൺകുട്ടിയുടെ പരാതിയിയിൽ അറസ്റ്റ്

മലപ്പുറം: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ. മലപ്പുറം അരീക്കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവിനെ അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. ജൂണ്‍ 18നാണ് അരീക്കോട് സ്റ്റേഷനില്‍ പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ്‌ കേസ് റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് അരീക്കോട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിക്കെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമര്‍ത്തി മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പീഡനത്തിന് ഇരയായ പെണ്‍കുട്ടി നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ […]
Read more

ട്രേയിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ്; പെരുമ്പാവൂരിൽ 2 പേർ പിടിയിൽ

കൊച്ചി: പെരുമ്പാവൂരിൽ മിനി ലോറിയിൽ ഒളിപ്പിച്ചു കടത്തിയ 14 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. പാലക്കാട് കുഴൽമന്ദം സ്വദേശി രതീഷ് (45), തമിഴ്നാട് തിരുപ്പൂർ സ്വദേശി സതീഷ് കുമാർ (36) എന്നിവരാണ് പോലീസ് പിടിയിലായത്. വാഹനത്തിനകത്ത് ട്രേകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ഒഡീഷയിൽ നിന്ന് കൊണ്ടുവന്ന കഞ്ചാവ് പെരുമ്പാവൂരിൽ വില്പന നടത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യം.
Read more

വാഹന പരിശോധനക്കിടെ എക്‌സൈസ് ഓഫീസര്‍ക്ക് നേരെ വധശ്രമം

കോഴിക്കോട്: വാഹന പരിശോധന നടത്തുകയായിരുന്ന സിവില്‍ എക്‌സൈസ് ഓഫീസര്‍ക്ക് നേരെ വധശ്രമം. നാദാപുരം പാതിരിപ്പറ്റ മീത്തല്‍ വയലിലാണ് സംഭവം. നാദാപുരം എക്‌സൈസ് ഓഫീസിലെ ഉദ്യോഗസ്ഥനായ ശ്രീജേഷിനാണ് പരിക്കേറ്റത്. ഓട്ടോയില്‍ മദ്യം വില്‍പന നടത്തുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്നു എക്‌സൈസ് സംഘം. പകല്‍ 2.30ഓടെ ഓട്ടോയില്‍ മദ്യവില്‍പന നടത്തുന്ന മീത്തല്‍ വയലിലെ സുരേഷ് എന്നയാളെ പിടികൂടാനുള്ള ശ്രമത്തിനിടെ ഇയാള്‍ ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. എക്സൈസ് ഉദ്യോഗസ്ഥനായ ശ്രീജേഷിന് നേരെ ഓട്ടോ ഓടിച്ചു കയറ്റാന്‍ ശ്രമിച്ചു. ഇതിനിടയിലാണ് അദ്ദേഹത്തിന് […]
Read more

മോഷണ പരമ്പര തുടർക്കഥയാകുന്നു; പൊറുതിമുട്ടി വടക്കഞ്ചേരിക്കാർ

പാലക്കാട്: മോഷണപരമ്പര തുടർക്കഥയാകുമ്പോൾ കള്ളൻമാരെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് പാലക്കാട് വടക്കഞ്ചേരിക്കാർ. ഒരാഴ്ചക്കിടെ പ്രദേശത്ത് നാലിടങ്ങളിലായാണ് മോഷണം നടന്നിരിക്കുന്നത്. പൂട്ടിയിട്ട വീടുകളിലും കടകളിലും ക്ഷേത്രങ്ങളിലുമായിരുന്നു മോഷണം. മോഷണ പരമ്പര അരങ്ങേറുമ്പോഴും വടക്കഞ്ചേരി പൊലീസിന് കള്ളൻമാരെ പിടികൂടാനായില്ല. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് വടക്കഞ്ചേരി വിനായക സ്ട്രീറ്റിലെ പൂട്ടിക്കിടന്ന വീട്ടിൽ കള്ളൻ കയറിയത്. മുൻവാതിലിൻറെ പൂട്ട് തക൪ത്ത് അലമാരയും ലോക്കറുകളും കുത്തിപ്പൊളിച്ചായിരുന്നു മോഷണം. വിലപിടിപ്പുള്ള വാച്ചും പണവും മോഷണം പോയി. ഇതേ ദിവസം തന്നെ പ്രദേശത്തെ ഗണപതി ക്ഷേത്രത്തിലും മാരിയമ്മൻ ക്ഷേത്രത്തിലും മോഷണ […]
Read more

റീൽ കാണുന്നതിലെ തര്‍ക്കം; വടിവാൾകൊണ്ട്‌ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ്

മംഗളൂരു: സാമൂഹ്യ മാധ്യമത്തിൽ റീലുകൾ കാണുന്നതിലെ തർക്കത്തെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ്. ഉഡുപ്പി ജില്ലയിലെ ശങ്കരനാരായണാ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. ഹൊസാമതയിലെ ഹിലിയാനയിലെ ഗണേഷ് പൂജാരി എന്നയാളാണ് ഭാര്യ രേഖയെ കൊലപ്പെടുത്തിയത്. രേഖ സോഷ്യല്‍ മീഡിയ റീലുകൾ അമിതമായി കാണാറുണ്ടെന്നും ഇതുസംബന്ധിച്ച് ഇരുവരും വഴക്ക് പതിവായിരുന്നുവെന്നും പോലീസ് പറയുന്നു. ഇവര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ നേരത്തേ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. പോലീസിന്റെ ഇടപെടലില്‍ ഇനി പ്രശ്‌നങ്ങള്‍ ഉണ്ടാകാതെ നോക്കാമെന്ന് ഇരുവരും ഉറപ്പ് നല്‍കിയതുമാണ്. വ്യാഴാഴ്ച രാത്രി ഗണേഷ് […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.