സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

പത്തനംതിട്ട പീഡന കേസ്: എട്ട് പേർ കൂടി കസ്റ്റഡിയിൽ

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ എട്ട് പേർ കൂടി കസ്റ്റഡിയിൽ. കഴിഞ്ഞ ദിവസം കേസിൽ അഞ്ചുപേരെ പൊലീസ് റിമാൻഡ് ചെയ്തിരുന്നു. ഇവർക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അറുപതോളം പേർ പീഡിപ്പിച്ചതായാണ് പെൺകുട്ടിയുടെ മൊഴി. 2019 മുതൽ പീഡനം ആരംഭിച്ചു. ആൺസുഹൃത്ത് പീഡിപ്പിക്കുകയും പിന്നീട് സുഹൃത്തുക്കൾക്ക് കൈമാറുകയും ചെയ്തു. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്.
Read more

പ​ത്ത​നം​തി​ട്ട പീ​ഡ​ന​ത്തി​ൽ മൂ​ന്ന് കേ​സു​ക​ൾ കൂ​ടി ; പ​ത്ത് യു​വാ​ക്കൾ ക​സ്റ്റ​ഡി​യി​ല്‍

പത്തനംതിട്ടയിൽ കാ​യി​ക​താ​ര​മാ​യ പെ​ണ്‍​കു​ട്ടി​യു​ടെ പീ​ഡ​ന​പ​രാ​തി​യെ തുടർന്ന് മൂ​ന്ന് കേ​സു​ക​ള്‍ കൂ​ടി ര​ജി​സ്റ്റ​ര്‍ ചെ​യ്തു. ഇ​തി​ല്‍ ഒ​രു കേ​സ് കൂ​ട്ട​ബ​ലാ​ത്സ​ഗ​ത്തി​നും ര​ണ്ടാ​മ​ത്തെ കേ​സ് വാ​ഹ​ന​ത്തി​ല്‍ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചുവെന്നുമാണ്. ഇ​ല​വ​ന്തി​ട്ട പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്‌. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാഗമായി ഇ​ന്ന് പ​ത്ത് യു​വാ​ക്ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എടുത്തു. വെ​ള്ളി​യാ​ഴ്ച അ​റ​സ്റ്റു​ചെ​യ്യ​പ്പെ​ട്ട അ​ഞ്ചു​പേ​രി​ല്‍ നാ​ലു​പേ​ര്‍​ക്കെ​തി​രെ ബ​ലാ​ത്സം​ഗ​ത്തി​നും മ​റ്റൊ​രാ​ള്‍​ക്കെ​തി​രെ കാ​റി​ല്‍ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു എ​ന്ന​തി​നു​മാ​ണ് കേ​സ് എടുത്തിരിക്കുന്നത്. സംഭവത്തില്‍ 40 പേര്‍ക്കെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്ത് ഇലവുംതിട്ട പോലീസ് […]
Read more

യുവതിയുടെ മൃതദേഹം ഫ്രിഡ്ജിൽ ; ഒപ്പം താമസിച്ചിരുന്നയാള്‍ പിടിയിൽ

മധ്യപ്രദേശിലെ ദേവദാസില്‍ യുവതിയുടെ മൃതദേഹം ഫ്രിഡ്ജിൽ സൂക്ഷിച്ച നിലയിൽ.എട്ട് മാസം പഴക്കമുള്ള മൃതദേഹമാണ് ഫ്രിഡ്‌ജിൽ നിന്ന് കണ്ടെത്തിയത്. ദമാവാതിൽ ഒരു യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇരുവരും ഒരുമിച്ച് താമസിക്കുകയായിരുന്നു .ഇരുവരും തമ്മിലുള്ള വിവാഹം നടക്കണമെന്ന് യുവതി ആവശ്യപ്പെട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ്.ഇവർ കഴിഞ്ഞിരുന്ന വാടക വീട്ടിൽ നിന്ന് കടുത്ത ദുര്‍ഗന്ധം അനുഭവപ്പെട്ടതോടെ അയല്‍വാസികള്‍ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ എട്ടുമാസം പഴകിയ മൃതദേഹം കെട്ടിവെച്ച നിലയില്‍ ഫ്രിഡ്ജിനുള്ളില്‍ നിന്ന് കണ്ടത്തിയത്. […]
Read more

അൽമുക്താദിർ ജ്വല്ലറിയിൽ 380 കോടിയുടെ നികുതി വെട്ടിപ്പ്; ഇൻകം ടാക്സ് റെയ്ഡിൽ വൻ വെളിപ്പെടുത്തൽ

അൽമുക്താദിർ ജ്വല്ലറിയിൽ നടത്തിയ ഇൻകം ടാക്സ് റെയ്ഡിൽ 380 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി. സംസ്ഥാനത്തെ 30 കടകളിൽ പരിശോധനകൾ നടത്തി. ജ്വല്ലറിയുടെ മറവിൽ വലിയ തോതിൽ അനധികൃത സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്നാണ് ഇൻകം ടാക്സ് വകുപ്പിന്റെ കണ്ടെത്തൽ. ഈ റെയ്ഡ് ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ തിരുവനന്തപുരം യൂണിറ്റ് ആയിരുന്നു നിയന്ത്രിച്ചത്. മണിച്ചെയിൻ തട്ടിപ്പുകളിലൂടെ അൽമുക്താദിർ ജ്വല്ലറി ലക്ഷക്കണക്കിന് രൂപ സ്വന്തമാക്കിയതായി അന്വേഷണത്തിൽ കണ്ടെത്തി. വിദേശത്തേക്ക് 50 കോടി രൂപ കൈമാറിയതും ദുബായിൽ വ്യാപക നിക്ഷേപങ്ങൾ […]
Read more

പട്ടികജാതി യുവാവിനെ മർദ്ദിച്ച കേസിൽ പ്രതികൾക്ക് നാല് വർഷം കഠിന തടവും പിഴയും

തൃശൂര്‍: പട്ടികജാതിയില്‍പെട്ട യുവാവിനെ പൊതുവഴിയില്‍ മര്‍ദ്ദിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതികള്‍ക്ക് നാല് വര്‍ഷം കഠിന തടവും 7500 രൂപ പിഴയും. ഇരിങ്ങാലക്കുട ആസാദ് റോഡ് നിവാസികളായ കിട്ടത്ത് വീട്ടില്‍ പ്രിന്‍സ് (28), കോലോത്ത് വീട്ടില്‍ അക്ഷയ് (27), ഇളയേടത്ത് വീട്ടില്‍ അര്‍ജുന്‍ (24), ഇളയേടത്ത് വീട്ടില്‍ അഖില്‍ (24), ഇളയേടത്ത് വീട്ടില്‍ വിജീഷ് (42), വെള്ളാഞ്ചിറ ദേശത്ത് അച്ചാണ്ടി വീട്ടില്‍ രായത്ത് (23) എന്നിവരെയാണ് തൃശൂര്‍ എസ്.സി.എസ്.ടി. കേസുകള്‍ക്കുള്ള പ്രത്യേക കോടതി ജഡ്ജി കെ. കമനീസ് ശിക്ഷ […]
Read more

ലൈം​ഗികാധിക്ഷേപ കേസ്; നാളെ അപ്പീൽ നൽകുമെന്ന് ബോബിയുടെ അഭിഭാഷകൻ

കൊച്ചി: നടി ഹണി റോസിന്റെ ലൈം​ഗികാധിക്ഷേപ പരാതിയെ തുടർന്ന് അറസ്റ്റിലായി, റിമാൻഡ് ചെയ്യപ്പെട്ട വ്യവസായി ബോബി ചെമ്മണ്ണൂരിനെ കാക്കനാട് ജില്ല ജയിലിലേക്ക് എത്തിക്കും. വൈദ്യപരിശോധനയ്ക്ക് ശേഷമായിരിക്കും ജില്ല ജയിലിലേക്ക് മാറ്റുക. ഉത്തരവിൽ നാളെ അപ്പീൽ നൽകുമെന്ന് ബോബിയുടെ അഭിഭാഷകൻ വ്യക്തമാക്കി. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസിൽ ബോബിയുടെ ജാമ്യാപേക്ഷ തള്ളിയത്. 14 ദിവസത്തേക്കാണ് ബോബിയെ റിമാൻഡ് ചെയ്തിരിക്കുന്നത്. വയനാട് നിന്നും ഇന്നലെ രാവിലെയാണ് കൊച്ചി പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുന്നത്. തുടർന്ന് രാത്രി കൊച്ചി […]
Read more

നടി ഹണി റോസിന്റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂർ അറസ്റ്റിൽ

കൊച്ചി: പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ അറസ്റ്റിൽ. നടി ഹണി റോസിന്റെ ലൈം​ഗികാധിക്ഷേപ പരാതിയിലാണ് ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കൊച്ചി സെൻട്രൽ പൊലീസാണ് ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൊച്ചി പൊലീസ് വയനാട്ടിൽ നിന്നും ഇന്ന് രാവിലെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്, തുടർന്ന് 7 മണിയോടെയാണ് കൊച്ചി പൊലീസ് സെൻട്രൽ പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്.
Read more

‘എമർജൻസി’ കാണാൻ പ്രിയങ്ക ഗാന്ധിയെ ക്ഷണിച്ച് കങ്കണ റണാവത്ത്

ഇന്ദിരാ​ഗാന്ധിയായി വേഷമിടുന്ന തന്റെ ഏറ്റവും പുതിയ ചിത്രമായ ‘എമർജൻസി’ കാണാൻ പ്രിയങ്കാ ​​ഗാന്ധിയെ ക്ഷണിച്ച് ബോളിവുഡ് നടിയും ലോക്സഭാ എംപിയുമായ കങ്കണ റണാവത്ത്. പാർലമെന്റിൽ പ്രിയങ്കയുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് തന്റെ സിനിമ കാണണമെന്ന് കങ്കണ അഭ്യർഥിച്ചത്. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രധാനകഥാപാത്രമായി വരുന്ന ഈ സിനിമയുടെ സംവിധാനവും കഥയും ഒരുക്കിയിരിക്കുന്നത് കങ്കണയാണ് . സിനിമ കാണാൻ പ്രിയങ്ക ഗാന്ധി ഉറപ്പ് നൽകിയതായി കങ്കണ പറഞ്ഞു. വളരെ ശ്രദ്ധയോട് കൂടിയാണ് താൻ കഥാപാത്രത്തെ അവതരിപ്പിച്ചതെന്നും ഇന്ദിരാ​ഗാന്ധിയെ ക്യാമറയ്ക്ക് […]
Read more

പെരിയ ഇരട്ടക്കൊല കേസ്: നാല് പ്രതികളുടെ ശിക്ഷ സ്റ്റേ ചെയ്ത് ഹൈക്കോടതി

പെരിയ ഇരട്ടക്കൊല കേസിലെ നാല് പ്രതികളുടെ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തു. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗവും ഉദുമ മുന്‍ എംഎല്‍എയുമായ കെവി കുഞ്ഞിരാമന്‍, സിപിഐഎം ഏരിയാ സെക്രട്ടറി കെ മണികണ്ഠന്‍, രാഘവന്‍ വെളുത്തേരി, എംകെ ഭാസ്‌കരന്‍ എന്നിവര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ശിക്ഷ സ്റ്റേ ചെയ്തിരിക്കുന്നത്. അഞ്ച് വര്‍ഷം കഠിന തടവ് ശിക്ഷയാണ് ഇവർക്ക് ലഭിച്ചിരുന്നത് . ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാര്‍, ജോബിന്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് അപ്പീലുകള്‍ പരിഗണിച്ചത്. വിധി […]
Read more

വൈദ്യപരിശോധനക്കിടെ പൊലീസിനെ വെട്ടിച്ച് മോഷണക്കേസ് പ്രതി രക്ഷപ്പെട്ടു; അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: മോഷണക്കേസ് പ്രതി കസ്റ്റഡിയിൽ നിന്നും ചാടി രക്ഷപ്പെട്ടു. തിരുവനന്തപുരം പേരൂർക്കടയിലാണ് മോഷണ കേസ് പ്രതി അനൂപ് ആൻറണി വൈദ്യപരിശോധനക്കിടെ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടത്. തിരുവല്ലം പൊലീസ് പിടികൂടിയ പ്രതിയെ പിന്നീട് പേരൂർക്കട പൊലീസിന് കൈമാറുകയായിരുന്നു. പേരൂർക്കടയിൽ ഒരു ക്ഷേത്രമോഷണകേസിൽ അനൂപിനെ തിരക്കുന്നതിനിടെയാണ് തിരുവല്ലം പൊലീസ് പ്രതിയെ പട്രോളിംഗിനിടെ കണ്ടുപിടിക്കുന്നത്. ഒരു കൈയിൽ മാത്രം വിലങ്ങ് ധരിച്ച് ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പ്രതി ഓടി രക്ഷപ്പെട്ടത്. പൊലീസ് പ്രതിയ്ക്കായി ജില്ല മുഴുവൻ അന്വേഷണം ഊർജിതമാക്കി.
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.