സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

മങ്കട സദാചാര കൊലപാതകം; അഞ്ചുപ്രതികൾക്കും ജീവപര്യന്തം തടവ്

മലപ്പുറം: സദാചാര പോലീസ് ചമഞ്ഞ സംഘത്തിന്റെ മർദനത്തിൽ മങ്കട കൂട്ടിൽ നസീർ ഹുസൈൻ കൊല്ലപ്പെട്ട കേസിൽ അഞ്ച് പ്രതികൾക്ക് ജീവപര്യന്തം തടവ്. മങ്കട കൂട്ടിൽ നായകത്ത് അബ്ദുൽനാസർ, സഹോദരൻ ഷറഫുദ്ദീൻ , പട്ടിക്കുത്ത് മുഹമ്മദ് സുഹൈൽ , പട്ടിക്കുത്ത് അബ്ദുൽഗഫൂർ, പട്ടിക്കുത്ത് സക്കീർ ഹുസൈൻ എന്നിവരെയാണ് മഞ്ചേരി ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. സ്ത്രീയുടെ സമ്മതത്തോടെ വീട്ടിലെത്തിയ ആളെ അതിക്രമിച്ചുകയറി ആക്രമിച്ച് കൊലപ്പെടുത്തിയത് ഗുരുതരമായ കുറ്റകൃത്യമാണെന്ന് കോടതി നിരീക്ഷിച്ചു. വെള്ളം കൊടുക്കാതെയും ആശുപത്രിയിൽ എത്തിക്കാതെയും […]
Read more

ശബരിമല സ്വ‌ർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31നുള്ളിൽ സമർപ്പിക്കും

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ അന്തിമ റിപ്പോർട്ട് മാർച്ച് 31നകം സമർപ്പിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്വർണപ്പാളികളുടെ 36 ശതമാനം സാമ്പിളുകളാണ് എസ്.ഐ.ടി ശേഖരിച്ചിരിക്കുന്നത്. ഇവയുടെ ശാസ്ത്രീയ പരിശോധന ജംഷഡ്പൂരിലെ നാഷണൽ മെറ്റലർജിക്കൽ ലാബിൽ നടത്തുമെന്ന് കോടതിയിൽ അറിയിച്ചു. പരിശോധന സൗജന്യമായി നടത്താമെന്ന് ലാബ് അറിയിച്ചതായും എസ്.ഐ.ടി വ്യക്തമാക്കി. അതേസമയം, ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് തന്ത്രി കണ്ഠരര് രാജീവർ- ഉണ്ണികൃഷ്ണൻ പോറ്റി ബന്ധത്തിന് തെളിവുകൾ ഹാജരാക്കാനായില്ലെന്ന് […]
Read more

വളാഞ്ചേരിയില്‍ കത്തി വീശി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍

മലപ്പുറം: വളാഞ്ചേരിയില്‍ കത്തി വീശി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ കാപ്പ കേസ് പ്രതിയുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍. വളാഞ്ചേരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സ്ഥിരം പ്രശ്‌നക്കാരനും നിരവധി കേസുകളില്‍ പ്രതിയുമായ ഇരിമ്പിളിയം കൊടുമുടി കണ്ണിത്തൊടി മുഹമ്മദ് ആഷിഖ് (31), ഇരിമ്പിളിയം ഇല്ലത്തുപ്പറമ്പ് വിനോദ് കുമാര്‍ (മങ്കേരി വിനു-31) എന്നിവരെയാണ് രണ്ട് കേസുകളിലായി അറസ്റ്റ് ചെയ്തത്. കൊടുമുടിക്കാവ് താലപ്പൊലി മഹോത്സവവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന പൂരകമ്മിറ്റി അംഗങ്ങളുടെ അടുത്തെത്തി ബഹളം വെക്കുകയും കത്തി വീശി ഭീഷണിപ്പെടുത്തുകയും ചെയ്ത പരാതിയിലാണ് മുഹമ്മദ് ആഷിഖിനെ […]
Read more

ബെംഗളൂരുവിൽ വീട്ടമ്മയെ അയൽവാസിയായ യുവാവ് കുത്തിക്കൊന്നു; യുവാവ് പിടിയിൽ

ബെംഗളൂരു: മോഷണത്തിനിടെ അയൽവാസിയായ യുവാവ് വീട്ടമ്മയെ കുത്തി കൊലപ്പെടുത്തി. ബെംഗളൂരുവിൽ കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. അസുഖബാധിതനായി വീൽ ചെയറിൽ കഴിയുകയായിരുന്ന ഭർത്താവിന്റെ മുന്നിൽവെച്ചാണ് അയൽവാസിയായ യുവാവ് വീട്ടമ്മയെ കൊലപ്പെടുത്തിയത്. സംഭവം നടന്ന് ആറ് മണിക്കൂറിനുള്ളിൽ ഇയാളെ പോലീസ് പിടികൂടി. ശോഭ (69) ആണ് കൊല്ലപ്പെട്ടത്. 12 വർഷമായി അസുഖബാധിനായി കഴിയുന്ന ഭർത്താവിനെ പരിചരിച്ചുവരികയായിരുന്നു ശോഭ. ഇവർക്ക് മക്കളില്ല. തൊട്ടയൽപക്കത്താണ് 36-കാരനായ ശിവകുമാർ താമസിച്ചിരുന്നത്. ബുധനാഴ്ച വൈകുന്നേരം നാല് മണിയോടെ കുടിവെള്ളം ചോദിച്ചാണ് ഇയാൾ ശോഭയുടെ വീട്ടിൽ എത്തിയത്. വെള്ളം […]
Read more

മുടി വെട്ടിയതിന് 20 രൂപ അധികം വാങ്ങി; സലൂൺ ജീവനക്കാരെ ചുറ്റിക കൊണ്ട് ആക്രമിച്ച് യുവാവ്

കൊച്ചി: മുടി വെട്ടിയതിന് 20 രൂപ അധികം വാങ്ങിയെന്നാരോപിച്ച് സലൂണിൽ കയറി ജീവനക്കാരനെ ആക്രമിച്ച പ്രതി പിടിയിൽ. പനമ്പള്ളി നഗർ കരിത്തല മണികണ്ഠൻ തുരുത്ത് വീട്ടിൽ സുബേഷി(47)നെയാണ് കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ചുറ്റിക ഉപയോഗിച്ചാണ് ഇയാൾ ജീവനക്കാരെ ആക്രമിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. എറണാകുളം സൗത്ത് പാലത്തിനടിയിൽ പ്രവർത്തിക്കുന്ന സലൂണിൽ ഇന്നലെ രാത്രി ഒമ്പതോടെയായിരുന്നു സംഭവം. സുബേഷ് ഇവിടെയെത്തി ഇതരസംസ്ഥാനക്കാരായ ജീവനക്കാരെ ചുറ്റിക കൊണ്ട് മർദിക്കുകയായിരുന്നു. രണ്ടാഴ്‌ച മുൻപ് […]
Read more

പൂച്ചാക്കലിൽ 24കാരൻ 2 കിലോഗ്രാം കഞ്ചാവുമായി പിടിയിൽ

ആലപ്പുഴ: പൂച്ചാക്കലിൽ രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. അരൂക്കുറ്റി മറ്റത്തിൽ നികർത്തിൽ പാട്ടുപറമ്പ് വീട്ടിൽ വിമൽരാജ് വി ( 24 ) ആണ് പിടിയിലായത്. എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോറ്റിക്സ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ സെബാസ്റ്റ്യൻ എയുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. അരൂക്കുറ്റി ഭാഗത്ത് എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. പ്രദേശത്ത് യുവാവ് കഞ്ചാവ് വിൽക്കുന്നതായി എക്സൈസ് സംഘത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. പ്രത്യേക പരിശോധനയിൽ ഇയാൾ […]
Read more

രഹസ്യ മൊഴി രാഹുലിനെ കുരുക്കും

കേരളത്തെ തന്നെ ഞെട്ടിച്ച പരാതികളാണ് രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎക്കെതിരെ ഉയർന്നു വന്നിരിക്കുന്നത്. ഒന്നിന് പുറകെ ഒന്നായി ഉയർന്നു വന്ന പരാതികൾ രാഹുലിനെ കുരുക്കുന്നതാണ്. എന്നാൽ ഇപ്പോൾ രാഹുലിനെതിരെയുള്ള രണ്ടാം ബലാത്സംഘ കേസിലെ പരാതിക്കാരി രഹസ്യ മൊഴി കൊടുത്തിരിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഇന്നലെയാണ് അതിജീവിത നെടുമങ്ങാട് കോടതിയില്‍ മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരായി രഹസ്യമൊഴി നല്‍കിയത്. വിവാഹവാഗ്ദാനം നല്‍കി ഹോം സ്റ്റേയിലെത്തിച്ച് രാഹുല്‍ ബലാത്സംഗം ചെയ്തെന്നു പരാതി നല്‍കിയ ബെംഗളൂരുവില്‍ താമസിക്കുന്ന 23 വയസ്സുകാരിയാണ് രഹസ്യമൊഴി നല്‍കിയിരിക്കുന്നത്. […]
Read more

ശബരിമല ആടിയ നെയ്യ് ക്രമക്കേട്; ഒന്നര മാസത്തിനിടെ നടത്തിയത് 21 ലക്ഷത്തിലധികം രൂപയുടെ തട്ടിപ്പ്

കൊച്ചി: ശബരിമലയിൽ ആടിയ നെയ്യ് വിൽപ്പനയുമായി ബന്ധപ്പെട്ട് നടന്ന ഗുരുതരമായ ക്രമക്കേടിൽ 33 പേരെ പ്രതികളാക്കി വിജിലൻസ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ക്ഷേത്രത്തിലെ സ്പെഷ്യൽ ഓഫീസർമാരടക്കം പ്രതിപട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പ്രാഥമിക അന്വേഷണത്തിൽ 21.39 ലക്ഷം രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയിരിക്കുന്നത്. സ്റ്റോക്ക് പരിശോധനയുടെ അഭാവം, കൃത്യമായ അക്കൗണ്ടിംഗ് ഇല്ലായ്മ, ജീവനക്കാരുടെ വിന്യാസത്തിലെ ക്രമക്കേട് തുടങ്ങിയ ഗുരുതരമായ ക്രമക്കേടുകളാണ് കണ്ടെത്തിയത്. സംഭവത്തില്‍ ദേവസ്വം ബോര്‍ഡിന്‍റെ വീഴ്ചയിൽ ശക്തമായ വിമർശനമാണ് കേരള ഹൈക്കോടതി ഉന്നയിച്ചത്. ഒരു ചെറിയ കടയിൽ പോലും […]
Read more

കാഞ്ഞങ്ങാട് ഭാര്യയെ വെട്ടിപ്പരിക്കേൽപിച്ച് ഭർത്താവ് ജീവനൊടുക്കി

കാസർകോട്: കാഞ്ഞങ്ങാട് കടപ്പുറം ബാവ നഗർ പ്രദേശത്ത് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. ഇല്യാസിലെ ഇബ്രാഹിം ആണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ ഭാര്യ മറിയത്തെ തലയിൽ വെട്ടേറ്റ നിലയിൽ കണ്ടെത്തി. ഉടൻ മംഗളൂരുയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം. കുടുംബ തർക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
Read more

വി കുഞ്ഞികൃഷ്ണൻ രചിച്ച പുസ്തകം ഏറ്റുവാങ്ങി; വിഎസ് അനിൽകുമാറിന്റെ വീടിന് മുന്നിൽ റീത്ത്

കണ്ണൂർ: എഴുത്തുകാരൻ വിഎസ് അനിൽകുമാറിന്റെ കണ്ണപുരത്തെ വീടിന് മുന്നിൽ റീത്ത്. രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തൽ നടത്തി സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ ജില്ലാ കമ്മിറ്റിയംഗം വി കുഞ്ഞികൃഷ്ണൻ രചിച്ച പുസ്തകം ഏറ്റുവാങ്ങിയത് വിഎസ് അനിൽകുമാ‌ർ ആയിരുന്നു. പ്രൊഫസർ എംഎൻ വിജയന്റെ മകനാണ് വിഎസ് അനിൽകുമാർ. ഇന്ന് രാവിലെ മകനെ ഫുട്ബോൾ കോച്ചിംഗിനായി അയക്കാൻ വാതിൽ തുറന്നപ്പോഴാണ് ഗേറ്റിന് സമീപം റീത്ത് വച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ അദ്ദേഹം പൊലീസിനെ വിവരമറിയിച്ചു. കഴിഞ്ഞ മാസമാണ് കുഞ്ഞികൃഷ്ണൻ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.