മലപ്പുറത്ത് അവധി എടുത്തതിന് സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദനം
മലപ്പുറം: സ്‌കൂളില്‍ അവധി എടുത്തതിന് വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദനം. കടുങ്ങാത്തുകുണ്ട് ബിവൈകെഎച്ച്എസ് (BYKHS) ലെ പത്താംക്ലാസുകാരനെയാണ് ക്ലാസ് ടീച്ചര്‍ ക്രൂരമായി തല്ലിയത്. ക്ലാസ് ടീച്ചര്‍ ശിഹാബ് ആണ് തല്ലിയതെന്ന് കുട്ടി പറയുന്നു. ഇന്നലെ രാവിലെ 9:30 ഓടെ ആയിരുന്നു അടിച്ചത്. ബസ് കിട്ടാത്തത് കൊണ്ട് സ്‌കൂളില്‍ പോയിരുന്നില്ലെന്നു വിദ്യാര്‍ഥിയും രക്ഷിതാവും പറയുന്നു. അതേസമയം, കുട്ടിയുടെ ശരീരത്തില്‍ അടികൊണ്ട പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. മര്‍ദമേറ്റതിന്റെ വേദന ഇപ്പോഴും ഉണ്ടെന്നു വിദ്യാര്‍ത്ഥി പറഞ്ഞു. അധ്യാപകനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കല്പകഞ്ചേരി പൊലീസില്‍ […]
Read more

