സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: gulf News

തിരിച്ചടി തുടങ്ങി; ഇസ്രയേലിൽ മിസൈൽ വർഷവുമായി ഇറാൻ

ടെൽ അവീവ്: ഇസ്രയേലും യുഎസും സംയുക്തമായി നടത്തിയ കനത്ത വ്യോമാക്രമണത്തിന് ഇറാൻ തിരിച്ചടി ആരംഭിച്ചതായി റിപ്പോർട്ട്. ഏതാനും സമയം മുൻപ് ഇറാനിൽ നിന്ന് രാജ്യത്തേക്ക് മിസൈൽ വർഷം നടന്നതായി ഇസ്രയേലും സ്ഥിരീകരിച്ചു. ഇറാൻ മിസൈലുകൾ പ്രയോഗിച്ചതോടെ ടെൽ അവീവ് ഉൾപ്പെടെ ഇസ്രയേലിലെ വിവിധയിടങ്ങളിൽ സൈറണുകൾ മുഴങ്ങി. ഹോം ഫ്രണ്ട് കമാൻഡിന്റെ നിർദേശങ്ങൾ പാലിക്കാൻ ജനങ്ങളോട് ഐഡിഎഫ് പ്രസ്താവനയിൽ അറിയിച്ചു. കനത്ത ആക്രമണമാണ് ഇറാൻ തുടങ്ങിയിരിക്കുന്നത്.
Read more

വീണ്ടും ചോര പൊടിയുന്ന പശ്ചിമേഷ്യ; ആർക്കും നല്ലതല്ല യുദ്ധം

ചരിത്രത്തിൽ എവിടേയും സമാധാനം കളിയാടുന്ന ഒരു പശ്ചിമേഷ്യൻ ഭൂമികയെ കാണാനാവില്ല. മതവും ​ഗോത്രങ്ങളും രാഷ്ട്രീയ അസന്തുലിതാവസ്ഥകളും എക്കാലവും ഉറക്കം കെടുത്തിയ ഒരു ജനതയാണവിടെ വസിക്കുന്നത്. അമേരിക്കയുടെ വാണിജ്യ-സാമ്രാജ്യത്വ താൽപര്യങ്ങളിൽ പരസ്പരം പോരടിച്ച് ചോരചിന്താനായിരുന്നു ആ ജനതയുടെ വിധി. ​ഗൾഫ് യുദ്ധങ്ങളും ഒടുങ്ങാത്ത ഇസ്രയേൽ-പലസ്തീൻ രക്തച്ചൊരിച്ചിലും നശിപ്പിച്ച പശ്ചിമേഷ്യൻ മണ്ണിലെ പുതിയ ആശങ്കയാണ് ഇറാൻ-അമേരിക്ക-ഇസ്രയേൽ യുദ്ധം. ടെഹ്റാനിൽ ഇസ്രയേലിന്റെ മിസൈലുകൾ ഉ​ഗ്രസ്ഫോടനത്തോടെ പതിച്ചിട്ട് മണിക്കൂറുകൾ തികഞ്ഞിട്ടില്ല, മറ്റൊരു കൊടും യുദ്ധത്തിന്റെ വക്കിലെത്തി നിൽക്കുകയാണ് ലോകം. കേവലം പശ്ചിമേഷ്യയുടെ ആഭ്യന്തര […]
Read more

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്; പ്രവാസികൾ ശ്രദ്ധിക്കുക

ദുബായ്: യുഎഇയിൽ വരും ദിവസങ്ങളിൽ വലിയ കാലാവസ്ഥ മാറ്റങ്ങളുണ്ടാകുമെന്ന് അറിയിപ്പ്. നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ പുതിയ റിപ്പോർട്ടിലാണ് ഈ വിവരം. താപനില കുറയുന്നതിനൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മൂടൽമഞ്ഞിനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച താപനിലയിൽ നേരിയ വർധനവ് ഉണ്ടാകുമെങ്കിലും തിങ്കളാഴ്ചയോടെ വീണ്ടും തണുപ്പ് കൂടുമെന്നാണ് അറിയിപ്പ്. വൈകുന്നേരത്തോടെ തിരമാലകൾ ശക്തമാകാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവരും വിനോദസഞ്ചാരികളും ജാഗ്രത പാലിക്കണമെന്നും അറിയിച്ചു.
Read more

ഇന്ത്യയിൽ നിന്നുള്ള കോഴിയിറച്ചിക്കും മുട്ടക്കും സൗദിയിൽ സമ്പൂർണ്ണ നിരോധനം

റിയാദ്: ഇന്ത്യയിൽ നിന്നുള്ള കോഴിക്കും മുട്ടക്കും സമ്പൂ‍‌ർണ നിരോധനമേർപ്പെടുത്തി സൗദി അറേബ്യ. ഇന്ത്യ ഉൾപ്പെടെ 40 രാജ്യങ്ങളിൽ നിന്നുള്ള കോഴിയിറച്ചിക്കും മുട്ടക്കുമാണ് സൗദിയുടെ നിരോധനം. പക്ഷിപ്പനി റിപ്പോ‍‌ർട്ട് ചെയ്തതിനെത്തുട‍‌‌‍‍‌ർന്നതാണ് നടപടി. സൗദി ഫുഡ് ആന്റ് ഡ്ര​ഗ് അതോറിറ്റി (എസ്എഫ്ഡിഎ) ആണ് നിരോധനത്തിന് പിന്നിൽ. കേരളത്തിൽ ആലപ്പുഴയിലും കണ്ണൂരിലുമുൾപ്പെടെ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. അതേ സമയം, മഞ്ഞുമൂടിക്കിടക്കുന്ന അന്‍റാർട്ടിക്ക ഭൂഖണ്ഡത്തിലെ വന്യജീവികൾക്കിടയിൽ അതീവ മാരകമായ പക്ഷിപ്പനി പടരുന്നതായി ഗവേഷകരുടെ മുന്നറിയിപ്പുണ്ട്. വൈറസ് ബാധിക്കുന്ന ജീവികളിൽ 100 ശതമാനം മരണനിരക്കിന് ഈ […]
Read more

കടുത്ത പനി ബാധിച്ച് ഹൈദരാബാദ് സ്വദേശി സൗദി അറേബ്യയിൽ നിര്യാതനായി

റിയാദ്: കഠിനമായ പനിയും മറ്റ് ശാരീരിക അസ്വസ്ഥതകളും മൂലം ചികിത്സയിലായിരുന്ന ഹൈദരാബാദ് സ്വദേശി സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ നിര്യാതനായി. ഹൈദരാബാദ് ബന്ദ്ലഗുഡ സ്വദേശി സെയ്ദ് ശുഐബുള്ള ഹുസൈനി (38) ആണ് മരിച്ചത്. തീവ്രമായ പനി, തലവേദന, ഛർദ്ദി എന്നിവ അനുഭവപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹത്തെ ജുബൈൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ […]
Read more

അവധിക്ക് നാട്ടിലേക്ക് പോകാൻ ദിവസങ്ങൾ മാത്രം; യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ദുബൈ: അവധിക്ക്​ നാട്ടിലേക്ക് ​പോകാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയ പ്രവാസി മലയാളി യുവാവ്​ദുബൈയിൽ കുഴഞ്ഞുവീണ്​ മരിച്ചു. കണ്ണൂർ സിറ്റി നീർച്ചാൽ സ്വദേശി ഫവാസ് ചമ്പാൻ (39) ആണ്​ മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ ഫുജൈറയിൽ നിന്ന്​ കണ്ണൂരിലേക്കുള്ള വിമാനത്തിൽ യാത്ര ചെയ്യേണ്ടതായിരുന്നു. നാട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നു. വൈകിട്ട്​ ഇദ്ദേഹത്തെ എയർപോർട്ടിലേക്ക്​ കൂട്ടിക്കൊണ്ടുപോകാൻ ഭാര്യാ സഹോദരൻ ഫ്ലാറ്റിലെത്തിയിരുന്നു. വിമാനത്താവളത്തിലേക്ക്​ പോകാനിരിക്കെ നോമ്പു തുറക്ക്​ ഭക്ഷണം കഴിക്കുന്നതിനിടെ മുറിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലേക്ക്​ […]
Read more

​ഗൾഫ് പ്രവാസികൾക്ക് കോളടിച്ചു: വരുന്നു നീണ്ട അവധി

​ദുബായ്: ഗൾഫ് രാജ്യമായ യുഎഇയിൽ ഈദുൽ ഫിത്തറിനോട് അനുബന്ധിച്ചുള്ള പൊതു അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു. സർക്കാർ മേഖലയിലെ ജീവനക്കാർക്ക് നാല് ദിവസവും സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് മൂന്ന് ദിവസവുമാണ് അവധി. നീണ്ട അവധികൾ കിട്ടിയതോടെ നാട്ടിലേക്ക് ടിക്കറ്റെടുക്കുന്ന പ്രവാസികളുടെ തിരക്കും വർധിച്ചിട്ടുണ്ട്. യുഎഇ മാനവശേഷി – സ്വദേശിവൽക്കരണ മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്. ഇതനുസരിച്ച് സർക്കാർ ജീവനക്കാർക്ക് മാർച്ച് 19 വ്യാഴാഴ്ച മുതൽ മാർച്ച് 22 ഞായറാഴ്ച വരെയാണ് അവധി ലഭിക്കുക. സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് മാർച്ച് 19 […]
Read more

അബുദാബിയിൽ വെയർഹൗസിന് തീപിടിച്ചു

അബുദാബി: അബുദാബിയിലെ അൽ മുസൂൻ മേഖലയിലുള്ള വെയർഹൗസിൽ വൻ തീപിടിത്തം. തിങ്കളാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. അബുദാബി പൊലീസാണ് ഈ വിവരം പുറത്തുവിട്ടത്. അബുദാബി പൊലീസും സിവിൽ ഡിഫൻസ് അതോറിറ്റിയും സംയുക്തമായി സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള നടപടികൾ തുടരുകയാണ്. സംഭവത്തെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
Read more

ഫാർമസികൾക്ക് പൂട്ടിട്ട് കുവൈറ്റ്; ലൈസൻസ് റദ്ദാക്കിയിട്ടും പ്രവർത്തനം തുടർന്നു

കുവൈറ്റ്: വിവിധ ഗവർണറേറ്റുകളിൽ ലൈസൻസ് റദ്ദാക്കിയിട്ടും നിയമവിരുദ്ധമായി പ്രവർത്തനം തുടർന്ന നിരവധി ഫാർമസികൾ വാണിജ്യ വ്യവസായ മന്ത്രാലയം അടപ്പിച്ചു. ആരോഗ്യ മന്ത്രാലയവുമായി ഏകോപിപ്പിച്ചു നടത്തിയ പ്രത്യേക പരിശോധന ക്യാമ്പയ്‌നൊടുവിലാണ് ഈ കർശന നടപടി. ഫാർമസികളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്നതിനും ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമാണ് ഇത്തരമൊരു നീക്കമെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. ലൈസൻസ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് നിലവിലുണ്ടായിട്ടും അത് അവഗണിച്ച് സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിച്ചതാണ് അധികൃതരെ നടപടിക്ക് പ്രേരിപ്പിച്ചത്. രാജ്യത്തെ ആരോഗ്യ സേവനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും […]
Read more

വാറ്റുചാരായം വിൽക്കുന്നതിനിടെ പ്രവാസി കുവൈറ്റിൽ പിടിയിൽ

കുവൈറ്റ്: വാറ്റുചാരായം വിൽക്കുന്നതിനിടെ പ്രവാസി പിടിയിൽ. കുവൈറ്റിലെ ജാബർ അൽ- അഹമ്മദ് പ്രദേശത്ത് പ്രാദേശികമായി നിർമ്മിച്ച വാറ്റുചാരായം വിൽപ്പന നടത്തുന്നതിനിടെ ഏഷ്യൻ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ കൈയോടെ പിടികൂടുകയായിരുന്നു. അതീവ രഹസ്യമായും ആസൂത്രിതമായും നടത്തിയ നീക്കത്തിനൊടുവിലാണ് പ്രതിയെ വലയിലാക്കിയത്. നിയമവിരുദ്ധമായി മദ്യം നിർമ്മിച്ച് വിൽപന നടത്തി വൻ ലാഭം കൊയ്യുന്ന ഒരു സംഘത്തെക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സുരക്ഷാ സേനയുടെ പരിശോധന. വിവരം ലഭിച്ചയുടൻ തന്നെ അന്വേഷണ ഉദ്യോഗസ്ഥർ കൃത്യമായ തെളിവുകൾ ശേഖരിക്കുകയും പ്രതിയെ പിടികൂടാൻ […]
Read more

Recent News

Advertisement