സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Global

ഇന്ത്യ–വെനസ്വേല എണ്ണ കരാർ: ധാരണയായതായി ട്രംപ്

വാഷിംഗ്‌ടൺ: ഇന്ത്യ വെനസ്വേലയിൽ നിന്ന് എണ്ണ വാങ്ങുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇതുസംബന്ധിച്ച കരാറിന്റെ രൂപരേഖ പൂർത്തിയായതായി ട്രംപ് മാധ്യമങ്ങളോട് വ്യക്തമാക്കി. അമേരിക്കയുടെ ഇടപെടലിനെ തുടർന്നാണ് ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിച്ചതെന്നും, ഇതിലൂടെ ഉണ്ടാകുന്ന കുറവ് വെനസ്വേലയിലൂടെയായി നികത്താനുള്ള ശ്രമങ്ങളാണെന്നും ട്രംപ് അവകാശപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഊർജ സഹകരണത്തെക്കുറിച്ച് സംസാരിച്ചതായും, ധാരണയിലെത്തിയതായും ട്രംപ് അറിയിച്ചു. ഇതിന് മുമ്പ് വെനസ്വേലയിലെ ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് ഇന്ത്യയുമായി ഊർജ മേഖലയിൽ സഹകരണ ധാരണയായതായി […]
Read more

കോംഗോയിൽ കോൾട്ടാൻ ഖനി തകർന്നു; 200ലധികം തൊഴിലാളികൾ ​കൊല്ലപ്പെട്ടു

കോംഗോ: കിഴക്കൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ കോൾട്ടാൻ ഖനി തകർന്ന് 200ലധികം പേർ മരിച്ചു. ലോകത്തിലെ കോർട്ടാനിന്റെ ഏകദേശം 15 ശതമാനവും ഇവിടെയാണ് ഉൽപാദിപ്പിക്കുന്നത്. മൊബൈൽ ഫോണുകൾ, കമ്പ്യൂട്ടറുകൾ, എയ്‌റോസ്‌പേസ് ഘടകങ്ങൾ, ഗ്യാസ് ടർബൈനുകൾ എന്നിവയുടെ നിർമാണങ്ങൾക്ക് ഉയർന്ന ഡിമാൻഡുള്ള ഒരു ലോഹമാണ് കോൾട്ടാൻ. ഒരു ദിവസം ഏതാനും ഡോളറിനായി നാട്ടുകാർ സ്വമേധയാ കുഴിക്കുന്ന സ്ഥലം 2024 മുതൽ എം 23 വിമത ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണ്. വെള്ളിയാഴ്ച ഉണ്ടായ അപകടത്തിൽ കൃത്യമായ മരണസംഖ്യ ഇപ്പോഴും വ്യക്തമല്ല. […]
Read more

മികച്ച നിയമസഭാ സാമാജികനുള്ള മഹാത്മജി പുരസ്ക്കാർ 2026 ഏറ്റുവാങ്ങി മുഹമ്മദ് മുഹ്‌സിൻ എംഎൽഎ

പാലക്കാട്: മികച്ച നിയമസഭാ സാമാജികനുള്ള മഹാത്മജി പുരസ്ക്കാർ 2026 ഏറ്റുവാങ്ങി മുഹമ്മദ് മുഹ്‌സിൻ എംഎൽഎ. ജവഹർലാൽ നെഹ്റു കൾച്ചറൽ സൊസൈറ്റിയാണ് പുരസ്കാരം നൽകിയത്. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പുരസ്കാരം സമ്മാനിച്ചു. ജവഹർലാൽ നെഹ്‌റു കൾച്ചറൽ സൊസൈറ്റി ഏർപ്പെടുത്തിയ 2026ലെ മികച്ച നിയമസഭാ സാമാജികനുള്ള മഹാത്മജി പുരസ്‌കാരത്തിനാണ് പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹസിൻ അർഹനായത്. തിരുവനന്തപുരം മ്യൂസിയം ഹാളിൽ നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പുരസ്‌കാരം സമ്മാനിച്ചു. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ […]
Read more

ഇറാൻ സൈന്യത്തെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച് യൂറോപ്യൻ യൂനിയൻ

ഇറാൻ: ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിനെ (ഐ.ആർ.ജി.സി) തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തി യൂറോപ്യൻ യൂനിയൻ (ഇ.യു). ഇറാനിലെ ജനങ്ങളുടെ പ്രതിഷേധങ്ങളെ വൻതോതിൽ അടിച്ചമർത്തിയതിനെ തുടർന്നാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു. സ്വന്തം ജനങ്ങളുടെ പ്രതിഷേധങ്ങളെ രക്തത്തിൽ അടിച്ചമർത്തുന്ന ഭരണകൂടത്തെയാണ് ഭീകരൻ എന്ന് വിളിക്കുന്നതെന്ന് ഇ.യു മേധാവി ഉർസുല വോൺ ഡെർ ലെയ്ൻ പറഞ്ഞു. തീരുമാനം നേരത്തെ എടുക്കേണ്ടതായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാൻ സൈന്യത്തിൻറെ ശക്തമായ വിഭാഗമാണ് ഐ.ആർ.ജി.സി. ആഭ്യന്തര സുരക്ഷ, രഹസ്യാന്വേഷണം, വിദേശ പ്രവർത്തനങ്ങൾ എന്നിവയിലും ഐ.ആർ.ജി.സി […]
Read more

യൂറോപ്യൻ വ്യാപാര കരാറിൽ ചൈനക്ക് കുരുക്ക്

മുംബൈ: യൂറോപ്യൻ യൂണിയനുമായി ഇന്ത്യ ഒപ്പുവയ്ക്കാനിരിക്കുന്ന സ്വതന്ത്ര വ്യാപാര കരാറിൽ ചൈനീസ് കമ്പനികൾക്ക് അനുകൂലമായി മാറാവുന്ന വഴികൾ ഇന്ത്യ അടച്ചുപൂട്ടി. യൂറോപ്യൻ വാഹന ഇറക്കുമതിക്ക് നൽകുന്ന താരിഫ് ഇളവ് ചൈനീസ് ഇലക്ട്രിക് വാഹന നിർമാതാക്കൾ ദുരുപയോഗം ചെയ്യുമെന്ന ആശങ്ക പരിഗണിച്ചാണ് നടപടി. ചൈനീസ് ഇലക്ട്രിക് വാഹന കമ്പനിയായ ബി.വൈ.ഡി. യൂറോപ്പിൽ സാന്നിധ്യം ഉള്ളതിനാൽ കുറഞ്ഞ തീരുവ ഉപയോഗിച്ച് ഇന്ത്യയിലേക്ക് വാഹനങ്ങൾ ഇറക്കുമതി ചെയ്യാൻ സാധ്യതയുണ്ടെന്നായിരുന്നു ആശങ്ക. ഇതിന് തടയിടുന്നതിന്, യൂറോപ്യൻ യൂണിയനിലെ 27 അംഗരാജ്യങ്ങളിലെ എട്ട് വാഹന […]
Read more

ചൈനയുമായി കൂടുതൽ മികച്ച ബന്ധം ആഗ്രഹിക്കുന്നുവെന്ന് യു.കെ പ്രധാനമന്ത്രി

ബീജിങ്: ​ഇരു രാജ്യങ്ങൾക്കുമിടയിൽ പുതിയ ബന്ധത്തിന്റെ സൂചന നൽകി ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ചൈനാ സന്ദർശനം. ബീജിങ്ങിലെത്തിയ കെയർ സ്റ്റാമറും ​ചൈനീസ് പ്രധാനമന്ത്രി ഷി ജിൻപിങ്ങും ഒന്നര മണിക്കൂറോളം സ്വകാര്യമായി സംസാരിച്ചു. ഇരുവരുടെയും കൂടിക്കാഴ്ചക്ക് അനുവദിച്ച സമയത്തിന്റെ ഇരട്ടിയാണിത്. ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയും ബ്രിട്ടന്റെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയുമാണ് ചൈന. നിലവിൽ ബ്രിട്ടണിലേക്ക് പ്രതിവർഷം 45 ബില്യൺ യൂറോയുടെ ഉൽപന്നങ്ങളും സേവനങ്ങളും കയറ്റുമതി ചെയ്യുന്നുണ്ട്. അതിനാൽ സാമ്പത്തിക വിശ്വാസ്യത തേടി യു.കെ ചൈനയിലേക്ക് തിരിഞ്ഞതിൽ അതിശയിക്കാനില്ലെന്നാണ് […]
Read more

സൗദിയിൽ വൻ ലഹരിവേട്ട; ലക്ഷക്കണക്കിന് ലഹരിഗുളികകൾ പിടിച്ചെടുത്തു

റിയാദ്: സൗദി അറേബ്യയുടെ തെക്കൻ പ്രവിശ്യയായ അസീർ മേഖലയിൽ വൻ ലഹരിമരുന്ന് വേട്ട. അതിർത്തി കടത്താൻ ശ്രമിച്ച രണ്ട് ലക്ഷം ലഹരിഗുളികകൾ അതിർത്തി രക്ഷാസേന പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായവർക്കെതിരെ പ്രാഥമിക നിയമനടപടികൾ പൂർത്തിയാക്കി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. ലഹരിമരുന്ന് കടത്ത് തടയാൻ അതിർത്തികളിൽ കർശന പരിശോധന തുടരുന്നതിനിടെയാണ് അസീറിലെ അൽ-റബൂഅ സെക്ടറിൽ ഈ വൻ ശേഖരം കണ്ടെത്തിയത്. രാജ്യത്ത് വിൽപനക്ക് നിയന്ത്രണമുള്ള 187,800-ലധികം മെഡിക്കൽ ലഹരിഗുളികകളും മയക്കുമരുന്നായ 9,600-ലധികം ആംഫെറ്റാമിൻ ഗുളികകളുമാണ് പിടികൂടിയത്. ലഹരിമരുന്ന് കടത്തോ […]
Read more

രഹസ്യ രേഖകൾ പങ്കുവെച്ചു: ഇന്ത്യൻ വംശജനായ അമേരിക്കൻ ഉദ്യോഗസ്ഥൻ അന്വേഷണ നിഴലിൽ

അമേരിക്ക: രഹസ്യ രേഖകൾ പങ്കുവെച്ചതിൽ അമേരിക്കൻ ഉദ്യോഗസ്ഥൻ അന്വേഷണ നിഴലിൽ. രാജ്യത്തിന്റെ അതീവ രഹസ്യ സ്വഭാവമുള്ള ഔദ്യോഗിക രേഖകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്ലാറ്റ്‌ഫോമായ ചാറ്റ് ജിപിടി വഴി പങ്കുവെച്ചുവെന്ന ആരോപണത്തിൽ ഇന്ത്യൻ വംശജനായ ഉന്നത ഉദ്യോഗസ്ഥൻ അന്വേഷണ പരിധിയിലായി. 2025 മെയ് മുതൽ സൈബർ സെക്യൂരിറ്റി ആൻഡ് ഇൻഫ്രാസ്ട്രക്ചർ സെക്യൂരിറ്റി ഏജൻസിയുടെ (CISA) ഡെപ്യൂട്ടി ഡയറക്ടറായും ആക്ടിംഗ് ഡയറക്ടറായും പ്രവർത്തിച്ചിരുന്ന ഡോ. മധു ഗോട്ടുമുക്കാലയ്ക്കെതിരെയാണ് അന്വേഷണം പുരോഗമിക്കുന്നത്. സർക്കാർ മാർഗനിർദേശങ്ങൾ ലംഘിച്ച് സെൻസിറ്റീവ് രേഖകൾ ഐ.ഐ ടൂളുകളിൽ […]
Read more

കുവൈത്തിൽ കമ്പനിപ്പണം തട്ടിയെടുത്ത പ്രവാസി പിടിയിൽ

കുവൈത്ത് സിറ്റി: കമ്പനിയിൽ നിന്ന് ലഭിച്ച വലിയ തുക ദുരുപയോഗം ചെയ്തെന്ന പരാതിയിൽ അറബ് വംശജനായ ഒരു പ്രവാസി ഉദ്യോഗസ്ഥനെതിരെ പൊലീസ് കേസെടുത്തു. പ്രമുഖ ഭക്ഷ്യവിതരണ സ്ഥാപനമാണ് ജീവനക്കാരനെതിരെ വിശ്വാസവഞ്ചന ആരോപിച്ച് നിയമനടപടി സ്വീകരിച്ചത്. കമ്പനിയുടെ ഡ്രൈവറിൽ നിന്ന് ലഭിച്ച 1,720 കുവൈത്ത് ദിനാർ (ഏകദേശം 4.7 ലക്ഷം രൂപ) ഓഫിസിൽ കൈമാറേണ്ടതിനുപകരം പ്രതി അത് സ്വന്തം കൈവശം സൂക്ഷിച്ചുവെന്നാണ് പരാതി. ഹവല്ലിയിലെ താമസസ്ഥലത്തിന് സമീപത്താണ് ഡ്രൈവർ പണം കൈമാറിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. നിശ്ചിത സമയത്ത് പണം […]
Read more

ഹീറ്ററിൽ നിന്നുള്ള പുക ശ്വസിച്ച് യുഎഇയിൽ മലയാളി യുവാവിന് ദാരുണാന്ത്യം

ഫുജൈറ: യുഎഇയിൽ ഹെവി ട്രക്കിനകത്ത്​ കിടന്നു ഉറങ്ങവേ ഹീറ്ററിൽ നിന്നുള്ള പുക ശ്വസിച്ച് യുവാവിന് ദാരുണാന്ത്യം. ഫുജൈറ മസാഫിയിലായിരുന്നു​ സംഭവം. വടകര വള്ളിക്കാട് സ്വദേശി അൻസർ (28) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് ഇദ്ദേഹത്തിന്‍റെ മൃതദേഹം ജോലി ചെയ്യുന്ന ട്രക്കിനകത്ത് കണ്ടെത്തിയത്. തണുപ്പകറ്റാൻ പ്രവർത്തിപ്പിച്ച ഹീറ്ററിൽ നിന്ന് പുകശ്വസിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഫുജൈറ പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്. മസാഫി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Read more

Recent News

Advertisement