സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Local

നടൻ അൽക്കു എക്‌സൈസ് പിടിയിൽ ; ആക്ഷൻ ഹീറോ ബിജു’വിലെ താരമാണ് അൽക്കു

കൊച്ചി: ജൂനിയർ ആർട്ടിസ്റ്റായ തിരൂർ സ്വദേശി അൽക്കു എന്ന ഷെഫീഖിനെയാണ് 52 ലിറ്റർ മദ്യവുമായി എക്‌സൈസ് അറസ്റ്റ്‌ചെയ്തത്. 15 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവും 58 കുപ്പി ബിയറും ഇയാളിൽനിന്ന് പിടികൂടി. പ്രതിയുടെ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ‘ആക്ഷൻ ഹീറോ ബിജു’ ഉൾപ്പെടെയുള്ള സിനിമകളിൽ ചെറിയവേഷങ്ങളിൽ അഭിനയിച്ച ജൂനിയർ ആർട്ടിസ്റ്റാണ് അൽക്കു. മദ്യവിൽപ്പനയിലൂടെയാണ് ഇയാൾക്ക് അൽക്കു എന്ന പേര് കിട്ടിയത്. രാത്രികാലങ്ങളിൽ കൊച്ചി നഗരത്തിന്റെ വിവിധഭാഗങ്ങളിൽ ആവശ്യക്കാർക്ക് മദ്യമെത്തിച്ച് നൽകുന്നതായിരുന്നു പതിവ്. യുവാക്കളും ഓട്ടോ ഡ്രൈവർമാരുമായിരുന്നു ഇയാളുടെ പ്രധാന […]
Read more

എൽഡിഎഫ് ഭരിക്കുന്ന കോഴിക്കോട് കോർപ്പറേഷൻ പൊതുമരാമത്ത് വകുപ്പിനെതിരെ പ്രമേയം പാസ്സാക്കി

കോഴിക്കോട്: മാനാഞ്ചിറ -വെള്ളിമാടുകുന്ന് റോഡ് വികസനം പൂർത്തീകരിക്കാത്തത് സംബന്ധിച്ചാണ് പൊതുമരാമത്ത് വകുപ്പിനെതിരെ എൽഡിഎഫ് ഭരിക്കുന്ന കോഴിക്കോട് കോർപ്പറേഷൻ പ്രമേയം പാസ്സാക്കിയത് . വിഷയത്തിൽ പൊതുമരാമത്ത് വകുപ്പും സർക്കാരും ഇടപെടണമെന്നവശ്യപ്പെട്ടു കോൺഗ്രസ് അംഗം കെ സി ശോഭിതയാണ് പ്രമേയം അവതരിപ്പിച്ചത്. പുതുവത്സര സമ്മാനമായി റോഡ് ജനങ്ങൾക്ക് സമർപ്പിക്കുമെന്ന വാഗ്ദാനം നടപ്പായില്ലെന്ന് പ്രമേയത്തിൽ പറയുന്നു. രണ്ടാംഘട്ട നിർമാണത്തിന് ഒൿടോബർ 8ന് കേന്ദ്ര ഉപരിതല മന്ത്രാലയത്തിൻ്റെ എൻഒസി ലഭ്യമായിട്ടും ടെൻഡർ നടപടി വൈകുന്നുവെന്ന കാര്യവും പ്രമേയത്തിൽ ഉന്നയിച്ചു. സിപിഎം അംഗം സുജാത […]
Read more

മുത്തങ്ങയിൽ മൂന്നര ടൺ ഹാൻസ് പിടികൂടി

മാനന്തവാടി: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നിരോധിത പുകയിലയുടെ വൻ ശേഖരം പിടികൂടി. മൂന്നര ടൺ ഹാൻസ് ആണ് പിടിച്ചെടുത്തത്. നിരോധിത പുകയില കൊണ്ടുവന്ന കർണാടക രജിസ്ട്രേഷൻ ലോറി എക്സൈസ് പിടിച്ചെടുത്തു. പഞ്ചസാര കടത്തുന്നുവെന്ന് വ്യാജേനയാണ് നിരോധിത പുകയില കടത്തിയത്. സംഭവത്തിൽ വാഹനം ഓടിച്ചിരുന്ന കോയമ്പത്തൂർ സ്വദേശി കാളി മുത്തുകുമാർ പിടിയിലായി. കഴിഞ്ഞമാസവും സമാനമായ രീതിയിൽ നിരോധിത പുകയില ചെക്പോസ്റ്റിൽ വച്ച് പിടിച്ചെടുത്തിരുന്നു.
Read more

മലക്കം മറിഞ്ഞ് മൊയ്തീന്‍; എം വി ഗോവിന്ദന് പെന്‍ഷന്‍തുക നല്‍കിയത് സ്വന്തം ഇഷ്ടപ്രകാരമെന്ന് തിരുത്തി

കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് പണം നല്‍കിയത് സ്വന്തം ഇഷ്ടപ്രകാരമെന്ന് തിരുത്തിപ്പറഞ്ഞ് മൊയ്തീന്‍.ആരും പറഞ്ഞിട്ടല്ല പണം നല്‍കിയതെന്നും പാര്‍ട്ടിയോട് വലിയ കൂറ് ഉള്ളത് കൊണ്ടാണ് പെന്‍ഷന്‍ തുക നല്‍കിയതെന്നും മൊയ്തീന്‍ പറഞ്ഞു. എന്നാല്‍ സംഭവത്തില്‍ മൊയ്തീന്റെ ആദ്യ വിശദീകരണം മറ്റൊന്നായിരുന്നു. വികസന മുന്നേറ്റ യാത്ര കോഴിക്കോട് ബാലുശ്ശേരിയില്‍ എത്തിയപ്പോഴായിരുന്നു സംഭവം. അവിടെ വച്ച് പണം വാങ്ങിയ എം വി ഗോവിന്ദന്‍, സംഭാവന സ്വീകരിച്ചതായി കരുതാന്‍ പറഞ്ഞുകൊണ്ട് അപ്പോള്‍ തന്നെ പണം തിരികെ നല്‍കിയിരുന്നു. എന്നാല്‍ പണം […]
Read more

കുമരകം ആശുപത്രിയിൽ ഇനി രാത്രിയിലും ഡോക്ടർ; ഫാർമസി ഇല്ലാത്തത് തിരിച്ചടിയാകുന്നു

കോട്ടയം: പ്രദേശവാസികളുടെ നീണ്ടനാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് കുമരകം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ തിങ്കളാഴ്ച മുതൽ രാത്രികാല ഡോക്ടറുടെ സേവനം പുനരാരംഭിക്കുന്നു. ആറ് മാസത്തേക്കാണ് പുതിയ ഡോക്ടറെ നിയമിച്ചിരിക്കുന്നത്. സേവനം തുടരുന്നതിനായി നിലവിലെ ഡോക്ടർക്ക് കാലാവധി നീട്ടി നൽകുകയോ അല്ലെങ്കിൽ പുതിയ ഇൻ്റർവ്യൂ വഴി നിയമനം നടത്തുകയോ ചെയ്യുമെന്ന് ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെയ്മോൻ കരീമഠം അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയ പ്രത്യേക പദ്ധതിയുടെ കാലാവധി അവസാനിച്ചതിനെത്തുടർന്നാണ് നേരത്തെ രാത്രികാല സേവനം നിലച്ചിരുന്നത്. ഡോക്ടറുടെ നിയമനം നടന്നുവെങ്കിലും […]
Read more

കുടുക്കയിലെ സമ്പാദ്യം ചികിത്സാ സഹായത്തിന്; നന്മയുടെ കൊച്ചുമാതൃകയായ അഡോണിനെ അഭിനന്ദിച്ച് പഞ്ചായത്ത് പ്രസിഡന്റ്

കോട്ടയം: ചികിത്സാ സഹായനിധിയിലേക്ക് തന്റെ സമ്പാദ്യം മുഴുവൻ കൈമാറി ഏഴുവയസ്സുകാരൻ അഡോൺ മാതൃകയായി. കുമരകം പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ ചികിത്സയിൽ കഴിയുന്ന കുന്നത്തുകളത്തിൽ അരുൺ ഷാജിക്ക് (36) വേണ്ടിയുള്ള ധനസമാഹരണത്തിനിടെയാണ് ഇഴാംകാട് സ്വദേശി അഡോൺ പി. അനീഷ് തന്റെ കുടുക്കയുമായി മുന്നോട്ട് വന്നത്. കുമരകം സെന്റ് ജോൺസ് യു.പി. സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ അഡോൺ, താൻ സ്വരുക്കൂട്ടിയ കുടുക്ക പൊട്ടിച്ച് പോലും നോക്കാതെയാണ് സഹായനിധി പ്രവർത്തകർക്ക് കൈമാറിയത്. തുടർന്ന് കുടുക്ക തുറന്ന് എണ്ണി തിട്ടപ്പെടുത്തിയപ്പോൾ 1260 […]
Read more

കുറവിലങ്ങാട് താലൂക്ക് ആശുപത്രി കെട്ടിട നിർമ്മാണം പുനരാരംഭിക്കുന്നു; മോൻസ് ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി

കോട്ടയം: വിവിധ സാങ്കേതിക പ്രശ്നങ്ങളാൽ തടസ്സപ്പെട്ടിരുന്ന കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗം കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഫെബ്രുവരി 17 ചൊവ്വാഴ്ച മുതൽ പുനരാരംഭിക്കും. അഡ്വ. മോൻസ് ജോസഫ് എം.എൽ.എയുടെയും ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികളുടെയും സംയുക്ത സന്ദർശനത്തെയും തുടർന്ന് നടന്ന ചർച്ചയിലാണ് നിർണ്ണായക തീരുമാനമുണ്ടായത്. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 1.20 കോടി രൂപയുടെ നിർമ്മാണമാണ് ഫണ്ടിന്റെ അപര്യാപ്തത മൂലം മുടങ്ങിയിരുന്നത്. പ്രശ്നപരിഹാരമായി ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽ നിന്ന് എട്ടു ലക്ഷം രൂപ നിർമ്മിതി […]
Read more

മൂന്നാമത് രാമപുരം ഫെസ്റ്റ് ഫെബ്രുവരി 27 മുതൽ; കാർഷിക-വിനോദ വിസ്മയങ്ങളുമായി ഒരുക്കങ്ങൾ പൂർത്തിയായി

കോട്ടയം: ‘സുഭിക്ഷ ഭക്ഷണം, സുരക്ഷിത ഭക്ഷണം, സംതൃപ്ത കർഷകർ’ എന്ന ആപ്തവാക്യവുമായി മൂന്നാമത് രാമപുരം ഫെസ്റ്റ് ഫെബ്രുവരി 27 മുതൽ മാർച്ച് 1 വരെ രാമപുരം ഫൊറോനാപ്പള്ളി മൈതാനിയിൽ നടക്കും. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി രാമപുരം സോൺ, ഇൻഫാം, വിവിധ ഭക്തസംഘടനകൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മേള സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 27-ന് രാവിലെ പ്രദർശനങ്ങൾ ആരംഭിക്കുമെന്നും വൈകുന്നേരം നടക്കുന്ന ഔദ്യോഗിക ഉദ്ഘാടന സമ്മേളനത്തിൽ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും മതമേലധ്യക്ഷന്മാരും പങ്കെടുക്കുമെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. […]
Read more

വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

പാലക്കാട്: കിഴക്കഞ്ചേരി പുന്നപ്പാടം സ്കൂളിന് സമീപം ഞായറാഴ്ച രാവിലെ ഉണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. മംഗലംഡാം ഒടുകൂരിൽ ചായക്കട നടത്തിവരുന്ന നാരായണൻ (ബാബു-50) ആണ് അപകടത്തിൽ പരിക്കേറ്റത്. രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം. സ്കൂളിന് സമീപം വച്ച് കാറും ബൈക്കും കൂട്ടിയിടിച്ചതിനെ തുടർന്ന് ബൈക്ക് യാത്രക്കാരൻ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇദ്ദേഹത്തിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായി ദൃക്സാക്ഷികൾ പറഞ്ഞു. സംഭവം കണ്ട നാട്ടുകാർ ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചു. തുടർന്ന് ഇരട്ടക്കുളത്തെ സ്വകാര്യ […]
Read more

വടക്കഞ്ചേരി ആമക്കുളം സെമിത്തേരി റോഡ് ഉദ്ഘാടനം ചെയ്തു

പാലക്കാട്: പ്രദേശവാസികളുടെ ഏറെക്കാലമായിരുന്ന ആവശ്യത്തിന് പരിഹാരമായി ആമക്കുളം സെമിത്തേരി റോഡിന്റെ നിർമ്മാണം പൂർത്തിയാക്കി പൊതുജനങ്ങൾക്ക് സമർപ്പിച്ചു. റോഡിന്റെ ഉദ്ഘാടനം ആലത്തൂർ മണ്ഡലം എംഎൽഎയായ പി.പി. സുമോദ് നിർവഹിച്ചു. പ്രദേശത്തിന്റെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന് ഏറെ സഹായകരമായ പദ്ധതിയാണിതെന്ന് ഉദ്ഘാടന ചടങ്ങിൽ എംഎൽഎ പറഞ്ഞു. സെമിത്തേരിയിലേക്കുള്ള യാത്രയിൽ നേരിടേണ്ടിവന്നിരുന്ന ബുദ്ധിമുട്ടുകൾക്ക് ഇതോടെ ശാശ്വത പരിഹാരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റോഡിന്റെ നിർമാണം പൂർത്തിയായതോടെ പ്രദേശവാസികൾക്ക് സുരക്ഷിതവും സൗകര്യപ്രദവുമായി യാത്ര ചെയ്യാൻ സാധിക്കും. ഉദ്ഘാടന ചടങ്ങിൽ ജനപ്രതിനിധികളും രാഷ്ട്രീയ പ്രവർത്തകരും നാട്ടുകാരും […]
Read more

Recent News

Advertisement